പുത്തനാറിൽ നീർനായ ശല്യം രൂക്ഷം; നിരവധി പേർക്ക് പരിക്കേറ്റു

ആലപ്പുഴ: ചെന്നിത്തല വാഴക്കൂട്ടംകടവ് വടക്കുഭാഗത്ത് നീർനായ ആക്രമണം. അച്ചൻകോവിലാറിന്റെ കൈവഴിയായ പുത്തനാറിലാണ് നീർനായ ശല്യം രൂക്ഷമായിരിക്കുന്നത്. ആറ്റിൽ കുളിക്കുന്നതിനും നനക്കുന്നതിനുമായി ഇറങ്ങിയ നിരവധിപേരെ നീർനായ ആക്രമിച്ചു. നീർനായ കടിച്ച് വലിച്ചതിനെ തുടർന്ന് ഇരുകാലുകളിലും പരിക്കേറ്റ ചെന്നിത്തല വാഴക്കൂട്ടം കൊറ്റോട്ടുകാവിൽ ഓമനക്കുട്ടൻ (50) മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ചൊവ്വാഴ്ച വൈകിട്ട് പുത്തനാറ്റിൽ തുണി അലക്കിക്കൊണ്ടിരിക്കവേയാണ് ഓമനക്കുട്ടന് നീർനായ ആക്രമണത്തിൽ പരിക്കേറ്റത്. ഒരാഴ്ച മുമ്പ് ആറ്റിൽ കുളിക്കാനിറങ്ങിയ ഓമനക്കുട്ടന്റെ ഭാര്യ മിനി (48)ക്കും നീർനായ ആക്രമണത്തിൽ പരിക്കേറ്റിരുന്നു….

Read More

അശ്രദ്ധയും നിലവാരം ഇല്ലാത്ത ഡ്രൈവിംഗും അപകടങ്ങൾക്ക് കാരണമാകുന്നുവെന്നു ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തേക്കാൾ റോഡ് അപകടങ്ങൾ ഈ വർഷം കൂടിയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ. നിലവാരമില്ലാത്ത ഡ്രൈവിംഗ് ആണ് ഇതിന് പ്രധാന കാരണം. കാൽനടയാത്രക്കാരുടെയും അശ്രദ്ധയും അപകടത്തിന് കാരണമാണെന്ന് മന്ത്രി പറഞ്ഞു. പലരും മൊബൈലിൽ സംസാരിച്ചാണ് റോഡിലൂടെ നടക്കുന്നത്. റോഡ് മുറിച്ചുകിടക്കുമ്പോൾ പോലും ഇടത്തും വലത്തും നോക്കാറില്ല. മൊബൈലിൽ സംസാരിച്ചു നടക്കുന്നവർക്കെതിരെ പിഴ ഈടാക്കണം എന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും ഗണേഷ് കുമാർ പറഞ്ഞു.

Read More

വയനാട്ടിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താലിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം

കൽപ്പറ്റ: വയനാട്ടിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താലിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം. ലക്കിടിയിലാണ് സംഘർഷമുണ്ടായത്. വാഹനം തടഞ്ഞ് പ്രതിഷേധിച്ച ഹർത്താൽ അനുകൂലികളെ പൊലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. പ്രവർത്തകർ റോഡിൽ പ്രതിഷേധിച്ചതോടെ പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂപപ്പെടുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സ്ഥലത്ത് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വൈത്തിരി വാർഡ് മെമ്പർ ജ്യോതിഷിനെ അടക്കം നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വന്യജീവി ആക്രമണത്തില്‍ തുടര്‍ച്ചയായി മനുഷ്യജീവനുകള്‍ കൊല്ലപ്പെട്ടിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ്…

Read More

കോഴിക്കോട് എടിഎം കവർച്ചാ ശ്രമത്തിനിടെ യുവാവ് പിടിയിൽ

കോഴിക്കോട്: എടിഎം കവർച്ചാ ശ്രമത്തിനിടെ യുവാവ് പിടിയിലായി.മലപ്പുറം സ്വദേശി വിജേഷ് (38) ആണ് കോഴിക്കോട് നഗരാതിർത്തിയിൽ പുലർച്ചെ എടിഎം കുത്തിത്തുറക്കാൻ ശ്രമിച്ചത്. ചേവായൂർ പൊലീസിന്റെ പട്രോളിങ്ങ് സംഘമാണ് എടിഎം കവർച്ച നടത്താനെത്തിയ വിജേഷിനെ പിടികൂടിയത്. ഇന്നു പുലർച്ചെ രണ്ടരയോടെയാണ് സംഭവം. പറമ്പിൽ കടവിലെ ധനകാര്യ സ്ഥാപനത്തിന്റെ എടിഎം ഷട്ടർ താഴ്ത്തിയ നിലയിലായിരുന്നു. ഉള്ളിൽ വെളിച്ചവും ആളനക്കവും ശ്രദ്ധയിൽപ്പെട്ടപ്പോഴാണു പൊലീസ് സംഘം പരിശോധിച്ചത്. എടിഎമ്മിനു പുറത്തു ഗ്യാസ് കട്ടറും കണ്ടതോടെ പൊലീസ് ഷട്ടർ തുറക്കാൻ ശ്രമിച്ചു. അപ്പോൾ അകത്തുണ്ടായിരുന്ന…

Read More

പാതിവില തട്ടിപ്പ് സംസ്ഥാനത്ത് 600 കേസുകൾ; ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിൽ പ്രതിയായ സത്യസായി ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെഎൻ ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യഹർജി ഇന്ന് തിരുവനന്തപുരം ഒന്നാം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും. അതേസമയം പാതിവില തട്ടിപ്പ് കേസിൽ സംസ്ഥാനത്ത് ആകെ 600 കേസുകൾ രജിസ്റ്റർ ചെയ്തു. 350 എണ്ണം ക്രൈംബ്രാഞ്ചിന് ഇന്ന് കൈമാറിയേക്കും. ആനന്ദകുമാറിന്റെ പങ്കിനെക്കുറിച്ച് പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും. അക്കൗണ്ടിൽ പണം സ്വീകരിച്ച അനന്തു കൃഷ്ണനാണ് തട്ടിപ്പിന്റെ മുഴുവൻ ഉത്തരവാദിത്ത്വമെന്ന് ആനന്ദകുമാർ ജാമ്യാപേക്ഷയിൽ പറയുന്നു. മുഴുവൻ സാമ്പത്തിക…

Read More

797 രൂപയ്ക്ക് 300 ദിവസം വാലിഡിറ്റി തകർപ്പൻ പ്ലാനുമായി ബിഎസ്എൻഎൽ

ന്യൂഡൽഹി: പുതുവർഷത്തിൽ ഉപയോക്തളെ ആകർഷിക്കുന്ന നിരവധി പ്ലാനുകളുമായാണ് ബിഎസ്എൻഎൽ എത്തുന്നത്. ഇപ്പോഴിതാ മറ്റൊരു വമ്പൻ പ്ലാനുമായാണ് ബിഎസ്എൻഎൽ എത്തിയിരിക്കുന്നത്. കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ അതവരിപ്പിച്ച് ഉപയോക്താക്കളെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് ടെലികോം ഓപ്പറേറ്റർമാരായ ബിഎസ്എൻഎൽ. പ്രീപെയ്ഡ് സിം ഉപയോക്താക്കൾക്കാണ് ഇത്തവണത്തെ ഓഫർ. 797 രൂപ മുടക്കിയാൽ 300 ദിവസത്തെ വാലിഡിറ്റിയാണ് നിങ്ങൾക്ക് ലഭിക്കുന്നത്. ഇടയ്ക്കിടയ്ക്ക് റീച്ചാർജ് ചെയ്യുന്നത് അത്ര സുഖകരമായ കാര്യമല്ല. ഉപയോക്താക്കൾക്ക് വളരെ ആകർഷകമായ ഒരു പാക്കേജാണിത്. അതേസമയം 300 ദിവസം വാലിഡിറ്റിയുണ്ടെങ്കിലും കോളിനും ഡാറ്റയ്ക്കും നിശ്ചിത ദിവസങ്ങളുടെ…

Read More

ആംബുലൻസുകൾക്ക് വാടക നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം: ആംബുലൻസുകൾക്ക് വാടക നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങി. ഓരോ ആംബുലൻസുകളിലും ലഭ്യമായ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ തരംതിരിച്ചാണ് വാടകയും വെയ്റ്റിങ് ചാർജും നിശ്ചയിച്ചത്. നോൺ എസി ഒമ്നി ആംബുലൻസുകൾക്ക് 600 രൂപയാണ് ആദ്യ 20 കിലോമീറ്ററിനുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 20 രൂപ നൽകണം. ഓക്സിജൻ ആവശ്യമായി വന്നാൽ അതിന് 200 രൂപ അധികം നൽകണം. ഓരോ മണിക്കൂരിനും 150 രൂപയാണ് വെയ്റ്റിങ് ചാർജ്. എസിയുള്ള ഒമ്നി ആംബുലൻസിന് 800 രൂപയാണ് ആദ്യ 20 കിലോമീറ്റർ…

Read More

വയനാട്ടിൽ യുവാവ് കുത്തേറ്റ് മരിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ യുവാവിനെ കുത്തിക്കൊന്നു. പുല്‍പ്പള്ളി ഏരിയാപ്പള്ളി ഗാന്ധിനഗര്‍ സ്വദേശി റിയാസ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.രഞ്ജിത്ത് എന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സൂചിപ്പിച്ചു. കോണ്‍ട്രാക്ടറായ രഞ്ജിത്തിന് കീഴില്‍ റിയാസ് നേരത്തെ ജോലി ചെയ്തിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് വാക്കുതര്‍ക്കത്തിലും കത്തിക്കുത്തിലും കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. റിയാസ് നേരത്തെ ഗുണ്ടാലിസ്റ്റില്‍ ഉണ്ടായിരുന്നയാളാണ്.ഗുരുതരമായി പരിക്കേറ്റ റിയാസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. പ്രതിയെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചതായി പൊലീസ് സൂചിപ്പിച്ചു. പ്രതിക്കായി തിരച്ചില്‍ തുടരുന്നു.

Read More

വയനാട്ടില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍
രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍

കൽപ്പറ്റ: വന്യജീവി ആക്രമണങ്ങൾ തടയാൻ നടപടിയെടുക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന് യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. യുഡിഎഫ് വയനാട് ജില്ലാ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. അവശ്യ സര്‍വീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി നേതാക്കള്‍ അറിയിച്ചു. അതേസമയം ബസുടമകളും വ്യാപാരികളും ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ട കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നുവെങ്കിലും ബസ് നിര്‍ത്തിവെച്ചു കൊണ്ടുള്ള ഹര്‍ത്താലില്‍…

Read More

സ്‌കൂളില്‍ പോകേണ്ടെന്ന് കുട്ടികളോട് ആഹ്വാനം ചെയ്ത യുട്യൂബറുടെ പേരില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പോലീസില്‍ പരാതി നല്‍കി

പത്തനംതിട്ട: പരീക്ഷ അടുത്തുവരുന്നതിനാല്‍ ഹയര്‍സെക്കന്‍ഡറി കുട്ടികൾ ഇനി സ്‌കൂളില്‍ പോകേണ്ടെന്ന് കുട്ടികളോട് ആഹ്വാനം ചെയ്ത യുട്യൂബറുടെ പേരില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പോലീസില്‍ പരാതി നല്‍കി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറാണ് പരാതി നല്‍കിയത്. എഡ്യൂപോര്‍ട്ട് എന്ന യുട്യൂബ് ചാനലിലൂടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന വീഡിയോ കുട്ടികള്‍ക്കിടയില്‍ പ്രചരിക്കുന്ന വിവരം വാർത്തകളിലൂടെ പുറത്തുവന്നിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ട വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി, പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ഇക്കാര്യത്തില്‍ ഇടപെടാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പരാതി നല്‍കിയതിന്റെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial