ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി

മൂന്നാം ഏകദിനത്തിലും ആധികാരിക ജയത്തോടെ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരി. ഇന്ത്യയുടെ 356 റൺസിന്റെ ടോട്ടൽ പിന്തുടർന്ന ഇംഗ്ലണ്ട് 214 റൺസിൽ ഓൾ ഔട്ടായി. അക്‌സർ പട്ടേൽ, അർ ഷ്ദീപ് സിങ്, ഹർഷിത് റാണ , ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് മൂന്ന് മത്സര പരമ്പര നേരത്തെ സ്വന്തമാക്കിയ ഇന്ത്യയ്ക്ക് മൂന്നാം ഏകദിനത്തില്‍ മികച്ച തുടക്കമാണ് ലഭിച്ചിട്ടുള്ളത്. ഓപ്പണർ ശുഭ്മാൻ ഗിൽ സെഞ്ച്വറിയും ശ്രേയസ്…

Read More

വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹത; മൃതദേഹം സെമിത്തേരിയില്‍നിന്ന് പുറത്തെടുത്തു

ചേര്‍ത്തല: വീടിനകത്ത് വീണ് പരിക്കേറ്റ് മധ്യവയസ്‌ക മരിച്ച സംഭവം കൊലപാതകമാണോയെന്ന് പരിശോധിക്കാന്‍ പോലിസ് നടപടികള്‍ ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി, കഴിഞ്ഞ ഞായറാഴ്ച്ച സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയില്‍ അടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ചേര്‍ത്തല നഗരസഭയിലെ പണ്ടകശാല പറമ്പില്‍ സോണിയുടെ ഭാര്യ സജി (46) ആണ് ഞായറാഴ്ച രാവിലെ എട്ടിന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചിരുന്നത്. ഒരു മാസം മുന്‍പ് വീട്ടില്‍ വീണ് പരുക്കേറ്റതിനെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. അമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മകള്‍…

Read More

വീടിന്റെ മുൻപിലൂടെ കൂവി വിളിച്ചു പോകുന്നത് ഇഷ്ടമായില്ല; മത്സ്യ വിൽപ്പനക്കാരനെ പട്ടികകൊണ്ട് അടിച്ച യുവാവ് അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴയിൽ മീൻ വില്പനനക്കാരന് യുവാവിന്റെ മർദ്ദനമേറ്റു. വീടിന്റെ മുന്നിലൂടെ മീനേ… എന്ന് വിളിച്ചു കൂവി മത്സ്യ കച്ചവടം നടത്തുന്നത് ഇഷ്ടമാകാത്തതിനെ തുടർന്നായിരുന്നു മർദ്ദനം. ഇയാളുടെ കൂവി വിളി ഇഷ്ടമാകാഞ്ഞതിലും അരോചകമായി തോന്നിയതിലുമാണ് യുവാവ് പ്രകോപിതനായത്. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നഗരസഭ സക്കറിയാ വാർഡിൽ ദേവസ്വംപറമ്പിൽ സിറാജ് (27) ആണ് അറസ്റ്റിലായത്. ഇരുചക്രവാഹനത്തിൽ മത്സ്യക്കച്ചവടം നടത്തുന്ന വെളിയിൽ വീട്ടിൽ ബഷീറിനാണ് (50) ആക്രമണത്തിൽ പരിക്കേറ്റത്. യുവാവ് ബഷീറിനെ പട്ടികകൊണ്ടാണ് മർദിച്ചത്. ഇന്നലെ രാവിലെ 10.30-നായിരുന്നു…

Read More

ആറ്റുകാൽ പൊങ്കാല മാർച്ച് 13 ന്  പ്രാദേശിക അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം:ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച്‌ മാര്‍ച്ച്‌ 13ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊങ്കാല പ്രമാണിച്ച്‌ തിരുവനന്തപുരം നഗരപരിധിയില്‍ ബാങ്കുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചത്. ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവം മാര്‍ച്ച്‌ 5 മുതല്‍ 14 വരെ നടക്കും. മാര്‍ച്ച്‌ 13-നാണ് പൊങ്കാല.13-ന് രാവിലെ 10.15-ന് പൊങ്കാല അടുപ്പില്‍ തീ പകരും. ഉച്ചയ്ക്ക് 1.15-ന് പൊങ്കാല നിവേദിക്കും. ഒന്നാം ഉത്സവദിനമായ മാര്‍ച്ച്‌ 5-ന് കാപ്പുകെട്ടി കുടിയിരുത്ത്, 7-ന് കുത്തിയോട്ട വ്രതാരംഭം. ഏഴാം ഉത്സവദിനമായ മാര്‍ച്ച്‌ 11-ന് ദേവീദര്‍ശനം രാവിലെ…

Read More

കേരളം രഞ്ജി ട്രോഫി സെമിയിൽ

പൂനെ:ആവേശകരമായ മത്സരത്തിനൊടുവിൽ ജമ്മുകശ്മീരിനെതിരായ ക്വാർട്ടർ മത്സരം സമനിലയിൽ പിടിച്ച് കേരളം സെമിയിലേക്ക് കടന്നു. പൂനെ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ അവസാനം ദിനം കളി പുരോഗമിക്കുമ്പോള്‍ ആറിന് 213 എന്ന നിലയിലാണ് കേരളം. 399 റൺസ് എന്ന ലക്ഷ്യത്തിലേക്കായിരുന്നു കേരളം ബാറ്റ് വീശിയിരുന്നത്. കേരളം അഞ്ചാം ദിനം പൂർത്തിയായപ്പോൾ 295 റൺസ് നേടി. സല്‍മാന്‍ നിസാര്‍ (44), മുഹമ്മദ് അസറുദ്ദീന്‍ (67) നേടിയും പുറത്താകാതെ നിന്നു. ഇവരെ കൂടാതെ സച്ചിന്‍ ബേബി, അക്ഷയ് ചന്ദ്രന്‍ എന്നിവർ 48…

Read More

കുടുംബ കലഹത്തെത്തുടർന്ന് ഭാര്യയെ അടിച്ചു കൊന്നു ; ഭർത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

അഗർത്തല: കുടുംബ കലഹത്തെത്തുടർന്ന് ഭാര്യയെ അടിച്ചു കൊന്നു. ശേഷം യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ത്രിപുരയിലെ വെസ്റ്റ് ത്രിപുര ജില്ലയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. പിറ്റേന്ന് ഉച്ച വരെ മൃതദേഹത്തിനടുത്ത് കഴിഞ്ഞതിനു ശേഷമാണ് യുവാവ് പൊലീസ് സ്റ്റേഷനിലെത്തിയത്. പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ശ്യാംലാൽ ദാസ് എന്ന 40കാരനാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഭാര്യ സ്വപ്നയെ കുടുംബ കലഹത്തെ തുടർന്ന് താൻ തലയ്ക്കടിച്ച് കൊന്നെന്ന് പൊലീസുകാരെ അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു ഈ സംഭവം. ചില വീട്ടുകാര്യങ്ങൾ പറഞ്ഞ്…

Read More

പിസി ചാക്കോ എന്‍സിപി അധ്യക്ഷ സ്ഥാനം രാജിവച്ചു; രാജിക്കത്ത് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് കൈമാറി

തിരുവനന്തപുരം: പിസി ചാക്കോ എന്‍സിപി അധ്യക്ഷ സ്ഥാനം രാജിവച്ചു. രാജിക്കത്ത് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് കൈമാറി. ഇന്നലെ വൈകീട്ടാണ് ചാക്കോ പവാറിന് രാജിക്കത്ത് കൈമാറിയത്. എകെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട ചേരിപ്പോരാണ് രാജിക്ക് കാരണമെന്നാണ് വിവരം. ദേശീയ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്ത് തുടരണോയെന്നത് ശരദ് പവാര്‍ തീരുമാനിക്കുമെന്ന് പിസി ചാക്കോ വിഭാഗം അറിയിച്ചു. ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാന്‍ നടന്ന നീക്കങ്ങള്‍ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് നടക്കാതെ പോയതിനു…

Read More

പ്ലാസ്റ്റിക് കവറിനുള്ളില്‍ നവജാത ശിശുവിന്റെ ജഡം, പട്ടി തല കടിച്ച് തിന്ന നിലയില്‍; ബന്ധുക്കളെ പഴി ചാരി ആശുപത്രി അധികൃതര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലളിത്പൂരില്‍ മരിച്ച നവജാത ശിശുവിന്റെ തല പട്ടി കടിച്ച് പറിച്ച നിലയില്‍. ആളുകള്‍ നായ്ക്കളെ തുരത്താന്‍ ശ്രമിക്കുമ്പോഴേക്കും തല മുഴുവനായും തിന്നു കഴിഞ്ഞിരുന്നു. ലളിത്പൂര്‍ മെഡിക്കല്‍ കോളജ് പരിസരത്താണ് സംഭവം. ആശുപത്രി ജീവനക്കാര്‍ക്ക് ഇതില്‍ പങ്കില്ലെന്നും കുട്ടിയുടെ കുടുംബത്തിന്റെ അനാസ്ഥയാണെന്നുമാണ് പ്രതികരിച്ചിരിക്കുന്നത്. ഫെബ്രുവരി 9 ഞായറാഴ്ച ലളിത്പൂര്‍ മെഡിക്കല്‍ കോളജിലെ ജില്ലാ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന് ഭാരക്കുറവും അനാരോഗ്യവും ഉണ്ടായിരുന്നതിനാല്‍ കുട്ടി ഐസിയുവിലായിരുന്നു. ജന്മ വൈകല്യങ്ങളോടെയാണ് കുട്ടി ജനിച്ചതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍…

Read More

18കാരിയുടെ മരണത്തിനു പിന്നാലെ ആൺ സുഹൃത്ത് ജീവനൊടുക്കി

മലപ്പുറം : മലപ്പുറം ആമയൂരിൽ സുഹൃത്തായ പതിനെട്ടുകാരി ജീവനൊടുക്കിയതിന് പിന്നാലെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച 19 കാരൻ തൂങ്ങിമരിച്ചു. മഞ്ചേരി കാരക്കുന്ന് സ്വദേശി സജീർ ആണ് തൂങ്ങിമരിച്ചത്. ചാലിയാർ പുഴയിൽ എടവണ്ണ പുകമണ്ണിലാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. കൈ ഞരമ്പ് മുറിച്ച് ചികിത്സയിലായിരുന്ന സജീർ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും ആരും അറിയാതെ പുറത്ത് കടക്കുകയായിരുന്നു. പിന്നീട് ചാലിയാർ പുഴയിൽ എത്തിയ യുവാവ് പുകമണ്ണ് കടവിൽ തൂങ്ങിമരിക്കുകയായിരുന്നു. നേരത്തെ ജീവനൊടുക്കിയ പതിനെട്ടുകാരിയും സജീറും…

Read More

ഡാറ്റാബാങ്കിൽ ഉൾപ്പെടാത്ത നിലം ഇനത്തിൽ പെട്ട 10 സെന്റ് ഭൂമിയിൽ തരം മാറ്റാതെ വീട് വെക്കാം :മുഖ്യമന്ത്രി

തിരുവനന്തപുരം : നെൽവയൽ നികത്തുന്നതിന് തടസ്സ മായി നിലനിന്ന 2008ലെ നെൽവയൽ തണ്ണീർത്തട നിയമത്തിലെ വ്യവസ്ഥയി ൽ സർക്കാർ 2018ൽ ഭേദഗതി കൊണ്ടു വന്നതാണ്. അതുപ്രകാരം ഡേറ്റ ബാ ങ്കിൽ ഉൾപ്പെടാത്ത ‘നിലം’ ഇനത്തി ൽപെട്ട ഭൂമിയുടെ വിസ്തീർണം 10 സെന്റിൽ കവിയാത്തപക്ഷം അവിടെ 120 ച.മീ (1291.67 ചതുരശ്ര അടി) വിസ്തീർണമുള്ള വീട് നിർമിക്കു ന്നതിന് ഭൂമി തരംമാറ്റം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.തദ്ദേശഭരണ സ്ഥാപന ത്തിൽ നിന്ന് പെർമിറ്റ് ലഭിക്കുന്നതിന് ഒരു തടസ്സവാദവുമു ന്നയിക്കാൻ കഴിയില്ല….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial