ഇൻസ്റ്റഗ്രാം പരിചയം, യുവാവിനൊപ്പം ജീവിക്കാൻ കുട്ടിയുമായി യുവതി വീട് വിട്ടിറങ്ങി; നഷ്ടമായത് 25 പവൻ
തലശ്ശേരി : ഇന്‍സ്റ്റഗ്രാം മുഖേന യുവാവുമായി പരിചയപ്പെട്ട യുവതിയുടെ 25 പവന്‍ സ്വര്‍ണാഭരണം നഷ്ടമായതായി പരാതി. കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ തലശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിവാഹവാഗ്ദാനം നല്‍കിയ യുവാവ് യുവതിയോട് വീട്ടുകാരോട് പറയാതെ സ്വര്‍ണവുമെടുത്ത് വരാന്‍ പറഞ്ഞു. യുവതി കുട്ടിയെയുമെടുത്ത് കണ്ണൂരില്‍നിന്ന് തലശ്ശേരിയിലേക്ക് പുറപ്പെട്ടു. തലശ്ശേരിയിലെത്താറായപ്പോള്‍ റെയില്‍വേ സ്റ്റേഷനിലെത്താന്‍ പറഞ്ഞു. കൈവശമുള്ള സ്വര്‍ണാഭരണം സ്റ്റേഷനിലെത്തുന്ന സുഹൃത്തിന് നല്‍കാന്‍ യുവാവ് പറഞ്ഞു. യുവതി സ്വര്‍ണാഭരണം യുവാവിന്റെ സുഹൃത്തെന്ന് പറഞ്ഞയാളിന് നല്‍കി. യുവാവിനെ കാണാന്‍…

