മരണവീട്ടിലുണ്ടായ തർക്കം അറിഞ്ഞെത്തിയ പൊലീസ് സംഘം യുവാവിനെ വളഞ്ഞിട്ട് തല്ലി; ചെവിക്കും താടിയെല്ലിനും പൊട്ടൽ
തിരുവനന്തപുരം: മരണവീട്ടിലുണ്ടായ തർക്കം അറിഞ്ഞെത്തിയ പൊലീസ് സംഘം യുവാവിനെ വളഞ്ഞിട്ട് തല്ലി പരുക്കേൽപിച്ചു. സംഭവത്തിൽവലിയതുറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകാനൊരുങ്ങുകയാണ് യുവാവ്. ശംഖുമുഖം ഡൊമസ്റ്റിക് എയർപോർട്ടിനു സമീപം ചിത്രനഗർ സ്വദേശി ദത്തൻ ജയന് (25) ആണ് പൊലീസിൻ്റെ ലാത്തിയടിയിൽ സാരമായി പരുക്കേറ്റത്. ചെവിക്കും താടിയെല്ലിനും പൊട്ടലും ശരീരമാസകലം മുറിവുമുണ്ടായി. 2ാം തിയതി രാത്രി ദത്തന്റെ അമ്മയുടെ ബന്ധത്തിലുള്ള സഹോദരിയുടെ വീട്ടിലായിരുന്നു സംഭവം. സഹോദരിയുടെ ഭർത്താവ് ജീവനൊടുക്കിയതിനെ ചൊല്ലി മരണദിവസം…

