Headlines

നെടുമങ്ങാട് കരിങ്കടയിൽ പുലിയെ കണ്ടതായി പ്രദേശവാസികൾ; ആർ ആർ ടി സംഘം പരിശോധന നടത്തുന്നു.

തിരുവനന്തപുരം.. നെടുമങ്ങാട് പുലിയെ കണ്ടതായിപ്രദേശവാസികൾ.നെടുമങ്ങാടിനടുത്ത് കരിങ്കട ഭാഗത്താണ് പുലിയെ കണ്ടതായി പ്രദേശവാസികൾ പറയുന്നത്.പ്രദേശത്ത് ആർആർടി സംഘം പരിശോധന നടത്തുകയാണ്.ഇന്ന് രാത്രിയോടെയാണ് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. ഉടൻതന്നെ വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു .വിവരമറിഞ്ഞ് ഉടൻതന്നെ വനംവകുപ്പ് സംഘം സംഭവസ്ഥലത്ത് എത്തി. പുലിക്കായി തിരച്ചിൽ തുടരുകയാണ്. അതേസമയം പുലിയെ ആണോ കണ്ടത് എന്നുള്ള കാര്യം വനം വകുപ്പുദ്യോഗസ്ഥർ ഉറപ്പിച്ചിട്ടില്ല

Read More

ജനങ്ങളെ ആശങ്കയിലാക്കി; നദിയിലെ ജലത്തിന്റെ നിറം ചുവപ്പായി

ബ്യൂണസ് ഐറിസ്: അര്‍ജന്റീന തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ ജനങ്ങളെ ആശങ്കയിലാക്കി നദിയിലെ ജലത്തിന്റെ നിറം ചുവപ്പായി. ബ്യൂണസ് ഐറിസിന്റെ പ്രാന്തപ്രദേശത്തു കൂടി ഒഴുകുന്ന സരണ്ടി നദിയിലെ ജലത്തിന്റെ നിറമാണു പൊടുന്നനെ ചുവപ്പുനിറമായി മാറിയത്. വ്യവസായ ശാലകളില്‍നിന്നു പുറന്തള്ളുന്ന രാസവസ്തുക്കളാണു നദി പൂര്‍ണമായും ചുവപ്പു നിറമാകാന്‍ കാരണമെന്നു പരിസരവാസികള്‍ പറഞ്ഞു. കിലോമീറ്ററുകളോളം നദിയിലെ ജലം ചുവപ്പുനിറമായി മാറിയതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സരണ്ടി നദിയിലെ ജലം ചുവപ്പ് നിറമായതോടെ പരിശോധനയ്ക്കായി ജലസാമ്പിളുകള്‍ ശേഖരിച്ചതായി ബ്യൂണസ് ഐറിസ് പ്രവിശ്യയിലെ പരിസ്ഥിതി…

Read More

വ്യാജ രേഖകളുണ്ടാക്കി വർഷങ്ങളായി തിരുവനന്തപുരത്ത് താമസിച്ചിരുന്ന 3 ബംഗ്ലാദേശ് പൗരൻമാർ അറസ്റ്റിൽ

തിരുവനന്തപുരം: പശ്ചിമ ബംഗാൾ സ്വദേശികളുടെ പേരിൽ രേഖകളുണ്ടാക്കി വർഷങ്ങളായി തലസ്ഥാനത്ത് താമസിച്ചിരുന്ന ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ. കഫീത്തുള്ള, സോഹിറുദീൻ, അലങ്കീർ എന്നിവരെയാണ് വട്ടിയൂർക്കാവ് പൊലീസ് നെട്ടയത്തെ വാടക വീട്ടിൽ നിന്നും പിടികൂടിയത്. ഒരാൾ 2014 മുതൽ കേരളത്തിലുണ്ട്. കെട്ടിട നിർമ്മാണത്തിനായി എത്തിയെന്ന വ്യാജരേഖ ചമച്ചാണ് ഇവർ താമസിച്ചിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ഇത്തരത്തിൽ നിരവധി ബംഗ്ലാദേശ് സ്വദേശികൾ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നായിരുന്നു പൊലീസിന്റെ പരിശോധന. ഇവർ ഏജന്റുമാർ വഴിയാണ് കേരളത്തിലെത്തിയതെന്നാണ് വിവരം. ഇവരുടെ…

Read More

കൊച്ചിയിൽ ട്രാൻസ്‍വുമണിനെ ഇരുമ്പ് വടികൊണ്ട് ആക്രമിച്ച സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ

കൊച്ചി: പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം ട്രാൻസ്ജെൻഡറിനെ കമ്പിവടി ഉപയോഗിച്ച് ആക്രമിച്ച കേസിൽ രണ്ട് പേർ പോലീസ്കസ്റ്റഡിയിൽ. പള്ളുരുത്തി സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു. ആക്രമിക്കപ്പെട്ട ട്രാൻസ് ജെൻഡർ ഇവരെ തിരിച്ചറിയേണ്ടതുണ്ടെന്നും അതിന് ശേഷമേ അറസ്റ്റ് ചെയ്യൂവെന്നും പൊലീസ് പറഞ്ഞു. വെളളിയാഴ്ച്ച പുലർച്ചെ 2 മണിയോടെയാണ് കാക്കനാട് സ്വദേശിയായ ട്രാൻസ് വുമണിന് ക്രൂരമർദ്ദനമേറ്റത്. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം സുഹൃത്തിനെ കാത്തുനിൽക്കുന്നതിനിടെയായിരുന്നു ആക്രമണം. സംഭവത്തിൽ ട്രാൻസ് വുമണ്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി…

Read More

കുഞ്ഞുങ്ങൾക്കുള്ള പോഷകാഹാരമായ അമൃതം പൊടിയിൽ ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തി

മാന്നാർ: കുഞ്ഞുങ്ങൾക്കുള്ള പോഷകാഹാരമായ അമൃതം പൊടിയിൽ ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തി. ബുധനൂരിൽ അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിലാണ് ചത്തുണങ്ങിയ നിലയിൽ 2 പല്ലികളെ കണ്ടെത്തിയത്. ഫെബ്രുവരി മാസത്തിൽ നൽകുന്നതിനായി കഴിഞ്ഞ 22ന് ബുധനൂർ പഞ്ചായത്തിൽ നിന്നും അങ്കണവാടികളിലേക്ക് വിതരണം ചെയ്ത അമൃതം പൊടി പായ്ക്കറ്റുകളിൽ ഒന്നിലാണ് ചത്തുണങ്ങിയ പല്ലികളെ കണ്ടത്. രണ്ടു ദിവസം മുമ്പ് ലഭിച്ച അമൃതം പായ്ക്കറ്റ് കഴിഞ്ഞ വെള്ളിയാഴ്ച വീട്ടുകാർ പൊട്ടിച്ച് കുറുക്ക് തയ്യാറാക്കാൻ എടുത്തപ്പോഴാണ് രണ്ട് പല്ലികളെ ചത്ത് ഉണങ്ങിയ നിലയിൽ…

Read More

ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് എതിരെ നടി പ്രിയങ്ക; ഗ്രീഷ്മയെ സ്പോട്ടിൽ തീർക്കണം, എന്തിനാണ് ജയിലിലിട്ട് തടി വയ്പ്പിക്കുന്നത്

പാറശാല ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് എതിരെ നടി പ്രിയങ്ക. ഇവരെ ഒക്കെ സ്പോട്ടില്‍ കൊല്ലണമെന്നും എന്തിനാണ് ജയിലിലിട്ട് തടിവയ്പ്പിക്കുന്നതെന്നും പ്രിയങ്ക ചോദിക്കുന്നു. ഷാരോണിന്‍റെ അമ്മ ഇപ്പോഴും ദുഃഖിതയല്ലേ എന്നും പ്രിയങ്ക പറയുന്നു. നിയമങ്ങള്‍ മാറണമെന്നും നടി പറഞ്ഞു. “ഗ്രീഷ്മയെ ഒക്കെ സ്പോട്ടിൽ കൊല്ലണം എന്നെ ഞാൻ പറയൂ. ആ അമ്മയുടെ മോൻ മരിച്ചില്ലേ. അമ്മ ഇപ്പോഴും ദുഃഖിക്കുകയല്ലേ. ഈ കേസ് എന്തിനാണ് ഇനി വലിച്ച് നീട്ടുന്നത്. ഹൈക്കോടതിയിൽ നിന്നും ജാമ്യം കിട്ടി അവൾ തിരിച്ചുവരാനോ? സ്പോട്ടിൽ…

Read More

ലൈംഗികാതിക്രമത്തിന് ഇരയായ വാളയാര്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാകാമെന്ന് സിബിഐ; കോടതിൽ കുറ്റപത്രം നൽകി

കൊച്ചി: ലൈംഗികാതിക്രമത്തിന് ഇരയായ വാളയാര്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാകാമെന്ന് സിബിഐ. മരണത്തിന്റെ സ്വഭാവമനുസരിച്ച് ആത്മഹത്യയാകാനാണ് സാധ്യതയെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ മാസം കൊച്ചി സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ആത്മഹത്യയാണെന്ന് സിബിഐ വ്യക്തമാക്കുന്നത്. പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന കണ്ടെത്തൽ നേരത്തെ പാലക്കാട് വിചാരണ കോടതി തള്ളിയിരുന്നു. കുട്ടികളുടെ അരക്ഷിതമായ ജീവിതസാഹചര്യവും ക്രൂരമായ ലൈംഗീക ചൂഷണവും ആത്മഹത്യയിലേക്ക് നയിക്കാനുള്ള സാധ്യതകളെന്നാണ് സിബിഐ കണ്ടെത്തൽ. കൊലപാതകത്തിന് ശേഷം കുട്ടികളെ കെട്ടിത്തൂക്കിയതാണെന്നുള്ള സാധ്യത യുക്തിസഹമായ മെഡിക്കല്‍ റിപ്പോര്‍ട്ട് തള്ളിക്കളയുന്നുവെന്നും സിബിഐ…

Read More

പാലക്കാട് കോണ്‍ഗ്രസ്സ് ജയിച്ചത് വര്‍ഗീയ കക്ഷികളെ കൂട്ടുപിടിച്ച്; ആവര്‍ത്തിച്ച്  എംവി ഗോവിന്ദന്‍

തൃശൂര്‍: പാലക്കാട് കോണ്‍ഗ്രസ്സ് ജയിച്ചത് വര്‍ഗീയ കക്ഷികളെ കൂട്ടുപിടിച്ചുകൊണ്ടെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എസ്ഡിപിഐയുടേയും ജമാഅത്തെ ഇസ്ലാമിയുടേയും വോട്ടുകള്‍ കൂടാതെ ബിജെപിയുടെ മൂവായിരത്തിലേറേ വോട്ടുകള്‍ വാങ്ങുകയും ചെയ്തുവെന്ന് ഗോവിന്ദന്‍ പറഞ്ഞു. മുസ്ലീംലീഗിന് ജമാഅത്തെ ഇസ്ലാമിയില്‍ നിന്നും അകലം പാലിക്കാന്‍ കഴിയുന്നില്ല. വലിയ ആപത്തിലേയ്ക്കാണ് ലീഗും കോണ്‍ഗ്രസ്സും പോയിക്കൊണ്ടിരിക്കുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.തൃശൂരില്‍ സുരേഷ് ഗോപിയെ എംപിയാക്കിയതില്‍ കോണ്‍ഗ്രസ്സിന്റെ പങ്ക് വ്യക്തമായിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ കെജരിവാളിനെ തോല്‍പ്പിച്ചതു പോലെയാണത്. സിപിഎം തൃശൂര്‍ ജില്ല…

Read More

ലോറിയും ബൈക്കും കൂട്ടിയിടിച്ചു; മലപ്പുറം മിനി ഊട്ടിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് -മിനി ഊട്ടി റോഡില്‍ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ കൊട്ടപ്പുറം കൊടികുത്തിപ്പറമ്പ് സ്വദേശികളായ മുഫീദ്, വിനായക് എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ പത്തുമണിയോടെയാണ് അപകടം. പരിക്കേറ്റ മറ്റൊരു വിദ്യാര്‍ത്ഥി കൊട്ടപ്പുറം സ്വദേശി അഫ്‌ലഹിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു പേരാണ് ബൈക്കില്‍ ഉണ്ടായിരുന്നത്. ടിപ്പര്‍ ലോറിയുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. കോട്ടപ്പുറം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. അവധി ദിവസമായ ഞായറാഴ്ച മൂവരും മിനി ഊട്ടിയില്‍ സ്ഥലം കാണാനെത്തിയതാണെന്നാണ് വിവരം

Read More

ഇരിക്കൂറിലെ എ ടി എം കവർച്ചാ ശ്രമം; അതിഥി തൊഴിലാളി അറസ്റ്റിൽ

ഇരിക്കൂർ: കനറാ ബാങ്ക് ഇരിക്കൂർ ശാഖയോട് ചേർന്നുള്ള എ ടി എം കുത്തി പൊളിക്കാൻ ശ്രമിച്ച കേസിൽ അസം സ്വദേശി അറസ്റ്റിൽ.കല്യാട് ചെങ്കൽപ്പണയിൽതൊഴിലാളിയായ സൈദുൽ ഇസ്‌ലാം (22) ആണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 12.30നായിരുന്നു സംഭവം. മുഖം മറച്ചെത്തിയ സൈദുൽ ഇസ്‌ലാം എ ടി എമ്മിൽ പണം നിക്ഷേപിക്കുന്ന വാതിൽ കൈ കൊണ്ട് പൊളിക്കാൻ ശ്രമിക്കുകയായിരുന്നു. തത്സമയം തന്നെ ബാങ്കിന്റെ ഡൽഹി ഓഫീസിലെ സെർവറിൽ അപായ സൂചന ലഭിച്ചതോടെ അധികൃതർ ഇരിക്കൂർ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial