വനത്തിനുള്ളിൽ പെൺകുട്ടികളുടെ മൃതദേഹം കെട്ടിത്തൂക്കിയ നിലയിൽ
ഭുവനേശ്വര്‍: വനത്തിനുള്ളിൽ പെൺകുട്ടികളുടെ മൃതദേഹം കെട്ടിത്തൂക്കിയ നിലയിൽ. ഒറീസയിലെ മാൽകൻഗിരിയിലെ വനത്തിലാണ് സ്കൂൾ യൂണിഫോമില്‍ രണ്ട് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി കുട്ടികളെ കാണാനില്ലായിരുന്നുവെന്നും, ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. വ്യാഴാഴ്ച സ്‌കൂൾ വിട്ട് പെണ്‍കുട്ടികള്‍ വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് കാണിച്ച് വീട്ടുകാർ പൊലീസില്‍ പരാതി നൽകിയിരുന്നു. കാണാതായ രണ്ട് പേർക്കുമായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കാട്ടില്‍ മരത്തിൽ തൂങ്ങിക്കിടക്കുന്ന നിലയില്‍ രണ്ട് മൃതദേഹങ്ങൾ നാട്ടുകാർ…

