Headlines

വിഴിഞ്ഞത്ത് അച്ഛന്റെ ക്രൂരത; വൃക്ക രോഗബാധിതരായ ഇരട്ടക്കുട്ടികളെയും അമ്മയെയും പുറത്താക്കി വീട് പൂട്ടി

വിഴിഞ്ഞം : തിരുവനന്തപുരം വിഴിഞ്ഞം വവ്വാമൂലയിൽ വൃക്ക രോഗബാധിതരായ ഇരട്ടക്കുട്ടികളെയും അമ്മയെയും പുറത്താക്കി വീട് പൂട്ടി ഭർത്താവ്. 29 വയസുകാരിയെയും 5 വയസ്സുള്ള ഇരട്ട കുട്ടികളോടുമാണ് ക്രൂരത. ഇന്നലെ ഉച്ചമുതൽ ഭക്ഷണമോ മരുന്നോ കഴിക്കാനാകാതെ ബുദ്ധിമുട്ടിലായതോടെ അമ്മയും മക്കളും രാത്രിയോടെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ അഭയം തേടി. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് ഇവർക്ക് ഭക്ഷണം വാങ്ങി നൽകിയത്. സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് മുൻപ് വിഴിഞ്ഞം സ്റ്റേഷനിൽ കേസ് നൽകിയിരുന്നു. ഇത് സംബന്ധിച്ച് നെയ്യാറ്റിൻകര കോടതിയിൽ നിന്നും…

Read More

ഭൂമി തർക്കത്തെ തുടർന്ന് ബി.ജെ.പി നേതാവിൻ്റെ വീട് പൊളിച്ചു;40 ഗ്രാം സ്വർണം കണ്ടെത്തി

മംഗളൂരു: ഭൂമി തർക്കത്തെ തുടർന്ന് ബി.ജെ.പി നേതാവും മുൻ എം.എൽ.എയുമായ രാജേഷ് ബന്നൂരിന്റെ വീട് പൊളിച്ചു. പുത്തൂർ മഹാലിംഗേശ്വര ക്ഷേത്രത്തിന് സമീപമുള്ള വീട് പൊളിച്ചു മാറ്റിയപ്പോൾ കണ്ടെത്തിയത് 40 ഗ്രാം സ്വർണം. പോലീസ് നടത്തിയ പരിശോധനയിലാണ് ഇവിടെ നിന്നും സ്വർണം കണ്ടെത്തിയത്. തകർന്ന വീടിനുള്ളിൽ സ്വർണവും പണവും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ ഉണ്ടെന്നുകാണിച്ച് രാജേഷ് ബന്നൂർ മുൻപ് പോലീസിൽ പരാതി നൽകിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. രാജേഷ് ബന്നൂരിന്റെ സാന്നിധ്യത്തിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചായിരുന്നു തിരച്ചിൽ….

Read More

സ്വർണ വില ഇന്നും കൂടി; പവന് 63650 രൂപ

സംസ്ഥാനത്ത് സ്വർണവില അനുദിനം ചരിത്ര റെക്കോർഡും കുതിച്ച് മുന്നേറുകയാണ്. ഇന്നും സ്വർണവില ചരിത്ര നേട്ടത്തിലാണ്. ഇന്ന് ഗ്രാമിന് 15 രൂപ കൂടി 7945 രൂപയായി. പവന് 120 രൂപ കൂടി 63560 രൂപയായി.തുടർച്ചയായി നാലാം ദിവസമാണ് സ്വർണ വില കുതിപ്പ് തുടരുന്നത്. കഴിഞ്ഞ ദിവസം പവന് 63,440 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 7,930 രൂപയിലായിരുന്നു വ്യാപാരം. ഫെബ്രുവരി മാസം തുടങ്ങിയത് മുതൽ 1600 രൂപയുടെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഈ മാസം ഒന്നാം തീയതി 61000-ത്തിന് മുകളിൽ…

Read More

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യ മണിക്കൂറിൽ ബിജെപി മുന്നേറ്റം

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യ ഫലസൂചനകൾ അനുസരിച്ച് ബിജെപിയാണ് മുന്നിൽ. ഡൽഹി മുഖ്യമന്ത്രി അതിഷിയും മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ആം ആദ്മി പാർട്ടിക്ക് ഇക്കുറി അധികാരം നഷ്ടമാകുമെന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ. 27 വർഷത്തിനു ശേഷം രാജ്യതലസ്ഥാനത്ത് ശക്തമായ തിരിച്ചുവരവിനാണ് ബിജെപി ഡൽഹിയിൽ തയാറെടുക്കുന്നത്. 19 എക്സിറ്റ് പോളുകളിൽ…

Read More

വാട്ടർ അതോറിറ്റിയുടെ സൗജന്യ കുടിവെള്ളത്തിനുള്ള അപേക്ഷ  ഫെബ്രുവരി 15 വരെ നീട്ടി

തിരുവനന്തപുരം: വാട്ടർ അതോറിറ്റിയുടെ സൗജന്യ കുടിവെള്ളത്തിനുള്ള അപേക്ഷ തീയതി ഫെബ്രുവരി 15 വരെ നീട്ടി. പ്രതിമാസം 15000 ലിറ്ററിൽ താഴെ ഉപഭോഗമുള്ള, ബി.പി.എൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്കാണ് സൗജന്യ കുടിവെള്ളം നൽകുന്നത്. വാട്ടർ അതോറിറ്റി സെക്ഷൻ ഓഫിസുകളിലോ ഓൺലൈൻ വഴിയോ അപേക്ഷ നൽകാം. നിലവില്‍ ബി.പി.എല്‍ ആനുകൂല്യം ലഭിക്കുന്ന ഉപഭോക്താക്കളും പുതുതായി ആനുകൂല്യം വേണ്ടവരും http://bplapp.kwa.kerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കണം

Read More

സിപിഐ ലോക്കൽ സമ്മേളനങ്ങൾ ഇന്നു മുതൽ ആരംഭിക്കും

പാലാ: സംസ്ഥാനത്ത് സിപിഐ ലോക്കൽ സമ്മേളനം ഇന്നു മുതൽ ആരംഭിക്കും. കോട്ടയം ജില്ലയിലെ സിപിഐ കരൂർ ലോക്കൽ സമ്മേളനം പ്രകടനവും പൊതുസമ്മേളനത്തോടെ ഇന്ന് ആരംഭിക്കും.പേണ്ടാനം വയലിൽ വൈകുന്നേരം 5.30 ന് റ്റി കെ ബാലകൃഷ്ണൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം മഹിളാസംഘം സംസ്ഥാന സെക്രട്ടറി  ഇ എസ്‌ ബിജിമോൾ ഉദ്ഘാടനം ചെയ്യും.ലോക്കൽ സെക്രട്ടറി കെ ബി സന്തോഷ്‌ അധ്യക്ഷത വഹിക്കും.ബാബു കെ ജോർജ്,അഡ്വ തോമസ് വി റ്റി, പി കെ ഷാജകുമാർ,അനു ബാബു തോമസ്, എം റ്റി സജി,അഡ്വ…

Read More

ടെലഗ്രാമിലും വാട്സാപ്പിലും വരുന്ന ലിങ്ക് ഓപ്പണാക്കല്ലേ, പണി കിട്ടും; ജാഗ്രത വേണമെന്ന് കേരള പോലീസ്

   തിരുവനന്തപുരം : സാമ്പത്തികലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിച്ച് തട്ടിപ്പ് നടത്തുന്ന സംഘം വലവിരിക്കുന്നത് വാട്ട്സാപ്പ് ഗ്രൂപ്പുകളിലും ടെലഗ്രാം ഗ്രൂപ്പുകളിലുമാണന്നും ജാഗ്രത വേണമെന്ന് കേരള പൊലീസ്.  സാമ്പത്തികലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സമൂഹ മാധ്യമങ്ങളിലൂടെയാണ്. വിവിധ സാമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വൻ തുക വളരെ പെട്ടെന്ന് കരസ്ഥമാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു. പരസ്യം കണ്ട്  താൽപര്യം പ്രകടിപ്പിക്കുന്ന വരെ ടെലിഗ്രാം/ വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ…

Read More

ക്ലാസ് മുറിക്കകത്ത് നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗിതിക്രമം; അഞ്ച് പേർ അറസ്റ്റിൽ

       തിരുച്ചിറപ്പള്ളിയിൽ ക്ലാസ് മുറിക്കകത്ത് നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗിതിക്രമം. സ്കൂളിലെ പ്രധാന അധ്യാപികയുടെ ഭർത്താവാണ് അതിക്രമം നടത്തിയത്. പ്രതി വസന്തകുമാറിനെയും പ്രിൻസിപ്പൽ സുധയേയും ഉൾപ്പടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് തിരുച്ചിറപ്പള്ളിയിലെ മണപ്പാറയിൽ ക്ലാസ് മുറിയിൽ ഇരുന്ന നാലാം ക്ലാസുകാരിയോട് വസന്തകുമാർ ലൈംഗികാതിക്രമം നടത്തിയത്. ഉച്ചഭക്ഷണസമയമായതിനാൽ ആരും ക്ലാസിലുണ്ടായിരുന്നില്ല. കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞു. പിന്നാലെ നാട്ടുകാർ സംഘടിച്ചെത്തി വസന്തകുമാറിനെ മർദിച്ചു.സ്കൂളിന് നേരെ കല്ലേറുണ്ടായി. ചെടിച്ചട്ടി ഉൾപ്പടെ തകർത്ത ഇവർ…

Read More

മൈസൂരുവി‌ൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന നൃത്ത അധ്യാപിക മരിച്ചു

മാനന്തവാടി: മൈസൂരുവി‌ൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന നൃത്ത അധ്യാപിക മരിച്ചു. മാനന്തവാടി സ്വദേശിയായ അലീഷ ആണ് മരിച്ചത്. ഭർത്താവ് ജോബിനോടൊപ്പം ബെംഗളൂരുവിലെ നൃത്ത പരിപാടിക്കായി പോകവെ വ്യാഴാഴ്ച അർധരാത്രിയോടെയാണ് അപകടം ഉണ്ടായത്. മൈസൂരുവിൽ വച്ച് ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ അലീഷയെ മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സയ്ക്കായി അലീഷയെ നാട്ടിലേക്ക് കൊണ്ടു വരുന്നതിനിടെ ഗുണ്ടൽപേട്ടിൽ വെച്ച് ആരോഗ്യ സ്ഥിതി വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. മാനന്തവാടിയിൽ എബിസിഡി…

Read More

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ ആദ്യപട്ടികയില്‍ 242 പേര്‍

തിരുവനന്തപുരം: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി കല്‍പറ്റയിലും നെടുമ്പാലയിലുമായി ഒരുക്കുന്ന ടൗണ്‍ഷിപ്പിന്റെ നവീകരിച്ച ഗുണഭോക്താപട്ടികയുടെടെ അന്തിമ ലിസ്റ്റിന് ഡിഡിഎംഎയുടെ അംഗീകാരം. ആദ്യഘട്ടക പട്ടികയില്‍ 242 പേര്‍. ചൂരല്‍മല വാര്‍ഡിലെ 108 പേരും, അട്ടമല വാര്‍ഡിലെ 51 പേരും മുണ്ടക്കൈ വാര്‍ഡില്‍ 83 പേരാണ് ഗുണഭോക്താക്കള്‍.കഴിഞ്ഞ ദിവസം ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗമാണ് പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്. മറ്റൊരിടത്തും വീട് ഇല്ലാത്തവരെയാണ് ആദ്യഘട്ട പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. രണ്ടാംഘട്ടത്തില്‍ ദുരന്ത മേഖലയിലെ നാശനഷ്ടം സംഭവിക്കാത്ത വീടുകള്‍, ദുരന്ത മേഖലയിലൂടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial