മദ്യം വാങ്ങാൻ പണം നൽകാത്തത്തിൽ പ്രകോപിതനായി യുവാവ് യുവതിയെ ആക്രമിച്ചു

ബെംഗളൂരു: മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് യുവതിയെ ആക്രമിച്ച് യുവാവ്. വടക്കൻ ബെംഗളൂരുവിലെ കോതനൂരിലാണ് സംഭവം. വീടിന് പുറത്ത് ഇരുന്ന നാഗലക്ഷ്മി എന്ന യുവതിയെ ആണ് ആക്രമിച്ചത്. പ്രതിയായ ആനന്ദ് വീടിനു പുറത്തിരുന്ന നാഗലക്ഷ്മിയോട് സംസാരിക്കാൻ ചെല്ലുകയായിരുന്നു. തുടർന്ന് മദ്യപിക്കാനുള്ള പണം ചോദിക്കുകയും വിസമ്മതിച്ചപ്പോൾ കത്തികൊണ്ട് ആക്രമിക്കുകയുമായിരുന്നു. സംഭവത്തിൽ സ്ത്രീയുടെ മുഖത്ത് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ ആനന്ദിനെ പിടികൂടി പൊലീസിന് കൈമാറി. ഇയാൾ ലഹരിക്കടിമയാണെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ നില ഗുരുതരമല്ല.

Read More

യംഗ്‌മെൻസ് സ്പോർട്സ് & മമതാ ആർട്സ് 40-ാം വാർഷികം ആഘോഷിച്ചു

കാട്ടാക്കട: മംഗലയ്ക്കൽ യംഗ് മെൻസ് സ്പോർട്ട്സ് ആൻ്റ് മമതാ ആർട്സിൻ്റെ 40 -ാം വാർഷികം ആഘോഷിച്ചു.കലാകായിക സാഹിത്യ മൽസരങ്ങൾ, ക്രിക്കറ്റ്, കാരംസ് ടൂർണ്ണമെൻ്റുകൾ , ചെസ്സ് അക്കാഡമിയുമായി ചേർന്ന് നടത്തിയ ജില്ലാതല ചെസ്സ് ടൂർണ്ണമെൻ്റ്, തിരുവനന്തപുരം പി.ആർ. എസ് ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ നടന്ന മെഡിക്കൽ ക്യാമ്പ്, എന്നിവ വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചു.  സമാപന ദിവസം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നും പുറത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി. സുരേഷ് കുമാർ ഉദ്ഘാടനം…

Read More

സഹപാഠികൾ ക്ലാസ്സിൽ കൊണ്ട് വന്ന നായ്കുരണകായ ദേഹത്തുവീണു പത്താംക്ലാസുകാരിക്ക് ഗുരുതര പ്രശ്നങ്ങൾ

കൊച്ചി: കാക്കനാട് തെങ്ങോട് ഗവൺമെൻ്റ് ഹൈസ്‌കൂളിൽ സഹപാഠികൾ കൊണ്ടുവന്ന നായ്ക്കുരണക്കായ ദേഹത്ത് പത്താം ക്ലാസുകാരിക്ക് ഗുരുതര ശാരീരിക പ്രശ്‌നങ്ങൾ. ഒൻപതാം ക്ലാസിലെ മറ്റൊരു കുട്ടിക്ക് നേരെ പ്രയോഗിക്കാനാണ് സഹപാഠികൾ നായക്കുരണക്കായ കൊണ്ടുവന്നതെന്നു പറഞ്ഞു . കുട്ടിയുടെ അമ്മ പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. പതിനഞ്ച് ദിവസം ആശുപത്രിയിൽ കഴിഞ്ഞു. പരാതി നൽകിയിട്ടും സ്കൂൾ അധികൃതർ നടപടിയെടുത്തിട്ടില്ലെന്ന് കുട്ടിയുടെ അമ്മ വ്യക്തമാക്കി. നിനക്കുണ്ടായ അനുഭവം മറ്റൊരു കുട്ടിയോട് പറയണമെന്നും നായക്കുരണക്കായ കൊണ്ടുവന്ന കുട്ടികൾ പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു….

Read More

പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും കൊടിമരങ്ങള്‍ വേണ്ട; നിരോധിച്ച് ഹൈക്കോടതി

കൊച്ചി: പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും നിയമപരമായ അനുമതിയില്ലാതെ പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് ഹൈക്കോടതി നിരോധിച്ചു. നേരത്തെ സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതിന് സര്‍ക്കാര്‍ ആറു മാസത്തിനകം നയം രൂപവത്കരിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു. കോടതി ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ച് തദ്ദേശസ്വയംഭരണ സെക്രട്ടറി രണ്ടാഴ്ചക്കകം എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും സര്‍ക്കുലര്‍ നല്‍കണം. തുടര്‍ന്ന് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഒരു മാസത്തിനകം ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശം നൽകിയിട്ടുണ്ട്.പന്തളം മന്നം ഷുഗര്‍മില്ലിന് മുന്നില്‍ സിപിഎം, ബിജെപി, ഡിവൈഎഫ്ഐ തുടങ്ങിയവ…

Read More

വെടിക്കെട്ടിനിടെ തീപ്പൊരി വീണു, വർക്കല മാന്തറ ക്ഷേത്രത്തിൽ തീപിടുത്തം.

വർക്കലയിൽ ക്ഷേത്രത്തിൽ തീപിടുത്തം. ഇടവ മാന്തറ ക്ഷേത്രത്തിലാണ് തീപിടുത്തം ഉണ്ടായത്. ശിവരാത്രി ഉത്സവത്തിനിടെ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വെടിക്കെട്ടിനിടെ തീപ്പൊരി പന്തലിൽ വീണതാണ് തീപിടുത്തതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.ക്ഷേത്രത്തോട് ചേർന്നുള്ള താത്ക്കാലിക പന്തൽ കത്തി നശിച്ചു. തീ നിയന്ത്രണ വിധേയമായി. ആളപായമില്ല.ഓല മേഞ്ഞ താത്ക്കാലിക പന്തലാണ് പൂർണമായും കത്തിനശിച്ചത്. ശിവരാത്രി ആഘോഷമായതിനാൽ ക്ഷേത്രത്തിൽ നിരവധി പേരുണ്ടായിരുന്നു. അഗ്നിശമന സേന ഉടനെ സ്ഥലത്തെത്തി തീയണച്ചതോടെ വലിയ ദുരന്തമാണ് ഒഴിവായിരിക്കുന്നത്

Read More

വെഞ്ഞാറമൂട് കൂട്ടകൊലപാതകം പ്രതി അഫാന്റെ കുടുംബത്തിന്റെ കടബാധ്യതയുടെ ആഴം കണ്ടെത്താൻ പോലീസ് അന്വേഷണ സംഘം

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പ്രതി അഫാന്‍റെ കുടുംബത്തിന്‍റെ കട ബാധ്യതയുടെ ആഴം കണ്ടെത്താൻ അന്വേഷണ സംഘം. കടം നൽകിയവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു തുടങ്ങി. കാമുകി ഫർസാനയുടെ മാലയും അഫാൻ പണയം വെച്ചിരുന്നു. പകരം മുക്കുപണ്ടം നൽകുകയായിരുന്നു. ഈ മാല എടുത്ത് തരണമെന് ഫർസാന അടുത്തിടെ ആവശ്യപ്പെട്ടിരിന്നുവെന്ന് പൊലീസ് പറയുന്നു. അതേസമയം, കൂട്ടക്കൊലയ്ക്ക് കാരണം, വൻ കട ബാധ്യതയെന്ന നിഗമനത്തിലേക്ക് എത്തുകയാണ് പൊലീസ്. ഇന്ന് അഫാന്റെ ഉമ്മയുടെ മൊഴി രേഖപ്പെടുത്തും. കേസിൽ ഡോക്ടർമാരുടെ അനുമതി ലഭിച്ചാലുടൻ അഫാൻ്റെ…

Read More

പതിമൂന്നുകാരനു ബെൽറ്റ്‌ കൊണ്ട്  ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ പ്രതിയായ പിതാവ് അറസ്റ്റിൽ

പത്തനംതിട്ട: കൂടലിൽ 13 കാരൻ പിതാവിൻ്റെ ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ പ്രതിയായ രാജേഷ് കുമാർ അറസ്റ്റിൽ. സംരക്ഷിക്കാൻ ബാധ്യസ്ഥനായ പിതാവ് മകനെ ദേഹോപദ്രവം ഏൽപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായി എഫ് ഐ ആർ. കുട്ടിയുടെ മർമ്മ ഭാഗത്തും തുടയിലും വയറിലും ബെൽറ്റ് കൊണ്ട് അടിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ജുവനയിൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെയാണ് സംഭവവുമായി ബന്ധപ്പെട്ട വീഡിയോ പുറത്ത് വന്നത്. ഇന്നലെ സംഭവത്തിൻ്റെ ദൃശ്യങ്ങൾ സഹിതം സി ഡബ്ല്യൂ സി പോലീസിന്…

Read More

മുഹമ്മദ്‌ സലീം സിപിഎം പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടറി

കൊൽക്കത്ത: സിപിഎം പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറിയായി മുഹമ്മദ് സലീമിനെ തെരഞ്ഞെടുത്തു. 67കാരനായ മുഹമ്മദ്‌ സലിം രണ്ടാം തവണയാണ്‌ സംസ്ഥാന സെക്രട്ടറിയാകുന്നത്‌. കൊൽക്കത്ത ഖിദർപ്പുർ സ്വദേശിയാണ്.മുഹമ്മദ് സലിം 2015 മുതൽ പാർട്ടി പൊളിറ്റ്‌ബ്യൂറോ അംഗമാണ്. 1990 മുതൽ രണ്ട്‌ തവണ രാജ്യസഭാംഗമായി. 2001–2004 കാലത്ത്‌ ബംഗാൾ മന്ത്രിസഭാംഗമായിരുന്നു. 2004, 2014 പൊതുതെരഞ്ഞെടുപ്പുകളിൽ ജയിച്ച്‌ ലോക്‌സഭാംഗമായിട്ടുണ്ട്. വിദ്യാർഥി- യുവജന പ്രസ്ഥാനത്തിലൂടെയാണ് മുഹമ്മദ് സലിം പൊതുപ്രവർത്തനരംഗത്ത് സജീവമാകുന്നത്. 1998 മുതൽ സിപിഎം കേന്ദ്രകമ്മിറ്റിയംഗമാണ്‌. ഒട്ടേറെ പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകിയ മുഹമ്മദ്…

Read More

മാന്നാറിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; അഞ്ച് പേരുടെ നില ഗുരുതരം

ആലപ്പുഴ: മാന്നാർ ഇരമത്തൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അഞ്ച് പേരുടെ നില ഗുരുതരം. ചെന്നിത്തല സ്വദേശി അജിത്തിന്റെ മകൻ ജഗൻ (23) ആണ് മരിച്ചത്. പരിക്കേറ്റവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരെ വെൻ്റിലേറ്ററിലേക്ക് മാറ്റി. മാന്നാറിലെ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം കഴിഞ്ഞ് രാത്രി തിരിച്ചു മടങ്ങും വഴിയാണ് അപകടം. രണ്ട് ബൈക്കുകളിൽ സഞ്ചരിച്ച ആറ് പേരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഇരു ബൈക്കുകളും പൂർണമായി തകർന്നു.

Read More

സിപിഐ നേതാവ് മുൻ എംഎൽഎ പി രാജു അന്തരിച്ചു

കൊച്ചി: സിപിഐ നേതാവും മുന്‍ എംഎല്‍എയുമായ പി രാജു അന്തരിച്ചു. 73 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രണ്ടു തവണ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു.1991 ലും 1996 ലും വടക്കന്‍ പറവൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും, ജനയുഗം കൊച്ചി യൂണിറ്റ് മാനേജരും ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമര സേനാനിയും മുൻ എം.എൽ.എയുമായിരുന്ന ശിവൻ പിള്ളയുടെയും ചെല്ലമ്മയുടെയും മകനാണ്. എ.ഐ.വൈഎഫ് എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial