Headlines

ജനസംഖ്യ അസന്തുലിതാവസ്ഥ ഹിന്ദു സമൂഹത്തിന് വെല്ലുവിളി; രണ്ടോ മൂന്നോ കുട്ടികളെ ജനിപ്പിക്കുമെന്ന് ഹിന്ദു യുവാക്കള്‍ പ്രതിജ്ഞ ചെയ്യണം; വിഎച്ച്പി

പ്രയാഗ്‌രാജ്: ജനസംഖ്യ അസന്തുലിതാവസ്ഥ ഹിന്ദു സമൂഹത്തിന് വെല്ലുവിളിയാണെന്ന് വിഎച്ച്പി ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജെയിന്‍. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഹിന്ദുക്കളായ യുവാക്കള്‍ രണ്ടോ മൂന്നോ കുട്ടികളെ ജനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മഹാകുംഭ് നഗറില്‍ നടന്ന വിഎച്ച്പി ഗവേണിങ് കൗണ്‍സില്‍ ട്രസ്റ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കള്‍ കുറഞ്ഞാല്‍ ഈ രാജ്യത്തിന്റെ നിലനില്‍പ് തന്നെ അപകടത്തിലാകും. ഈ സാഹചര്യം തടയണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കളുടെ ജനനനിരക്ക് 1.9 ശതമാനമാണ്. ഈ നില തുടര്‍ന്നാല്‍ ഹിന്ദു…

Read More

ലോറികൾ കൂട്ടിയിടിച്ചു ഇടയില്‍പെട്ട് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം

കാഞ്ഞങ്ങാട്:നിയന്ത്രണം വിട്ട ലോറി ബൈക്കിലും മറ്റൊരു ലോറിയിലും ഇടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. കാഞ്ഞങ്ങാട് പടന്നക്കാട് ദേശീയ പാതയിൽ വെള്ളിയാഴ്ച രാത്രി ഒമ്പതിനാണ് ദാരുണ അപകടം ഉണ്ടായത് ബൈക്ക് യാത്രക്കാരായ കാഞ്ഞങ്ങാട് പഴയ കടപ്പുറം സ്വദേശികളായ ആഷിക്ക്, തൻവീർ എന്നിവരാണ് മരിച്ചത്. ബൈക്ക് ലോറിക്കടിയിൽപ്പെട്ടാണ് യുവാക്കൾ മരിച്ചതെന്ന് പോലീസ് പറഞ്ഞു. നീലേശ്വരം ഭാഗത്ത് നിന്ന് വന്ന ലോറി നിയന്ത്രണം വിട്ട് മറ്റൊരു ലോറിയിലും ബൈക്കിലും ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ലോറിയുടെ ഡ്രൈവർ മദ്യ ലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു….

Read More

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ച പ്രതി പിടിയിൽ

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ച പ്രതി പിടിയിൽ. കൊടങ്ങാവിള സ്വദേശി ബിപിൻ ആണ് പിടിയിലായത്. കാഞ്ഞിരകുളം നെല്ലിമൂട് ഭാഗത്തുനിന്ന് ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ആക്രമണത്തിനു ശേഷം പ്രതി യുവതിയെ സ്കൂട്ടറിൽ കെട്ടിവെച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ  ലഭിച്ചു.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് വെൺപകൽ സ്വദേശി സൂര്യഗായത്രിയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. കാലിനും കൈക്കും തലക്കും യുവതിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. വെട്ടി പരിക്കേൽപ്പിച്ച ശേഷം യുവതിയെ പ്രതി നെയ്യാറ്റിൻകര ആശുപത്രിയിൽ ഉപേക്ഷിക്കുകയായിരുന്നു. ബൈക്കിൽ കെട്ടിവച്ചണ് യുവതിയെ പ്രതി നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചത്….

Read More

എറണാകുളത്ത് അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശി കുടുംബം പിടിയില്‍.

കൊച്ചി: എറണാകുളം ഞാറയ്ക്കലില്‍ അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശി കുടുംബം പിടിയില്‍. ഞാറയ്ക്കലില്‍ ഭൂമി വാങ്ങി വര്‍ഷങ്ങളായി താമസിക്കുന്നവരാണ് പിടിയിലായത്. ദമ്പതികളായ ദശരഥ് ബാനര്‍ജി (38), ഭാര്യ മാരി ബിബി (33) മൂന്നും മക്കളമാണ് പിടിയിലായത്. അറസ്റ്റിലായ ദമ്പതികളെ റിമാന്‍ഡ് ചെയ്തു. കുട്ടികളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. വ്യാജ ജനനസര്‍ട്ടിഫിക്കറ്റാണ് ഇവരെ കുടുക്കിയത്. ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി എറണാകുളം റൂറല്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ജില്ലയില്‍ ഈ വര്‍ഷം പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം 37…

Read More

കാമുകി മറ്റൊരാളോട് ചാറ്റ് ചെയ്തു, പരസ്യമായി മര്‍ദിച്ച് മൊബൈല്‍ ഫോണ്‍ എറിഞ്ഞ് പൊട്ടിച്ച് കാമുകന്‍, അറസ്റ്റ്

മലപ്പുറം: കാമുകി  മറ്റൊരാളോട് ചാറ്റ് ചെയ്തതിന്റെ പേരില്‍ യുവതിയെ പരസ്യമായി മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ എറിഞ്ഞു പൊട്ടിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ കുളമ്പില്‍ പ്രിന്‍സ്(20) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. പരാതിക്കാരിയുമായി ഇയാള്‍ രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാനത്തുമംഗലം ബൈപാസില്‍ വെച്ചാണ് മൊബൈല്‍ എറിഞ്ഞു പൊട്ടിച്ചത്. പിന്നീട് കൊടികുത്തിമലയിലേക്ക് കൂട്ടിക്കൊണ്ടു പോയി കൈകൊണ്ടും വടി കൊണ്ടും അടിച്ച് പരുക്കേല്‍പ്പിച്ചതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.സംഭവത്തില്‍ 17,000 രൂപയുടെ നഷ്ടം ഉണ്ടായതായും മാനഹാനിയുണ്ടായതായും…

Read More

വഴി തടസപ്പെടുത്തി സമ്മേളനം; ഫെബ്രുവരി 12 ന് എം വി ഗോവിന്ദൻ കോടതിയിൽ ഹാജരകണം, ഹൈക്കോടതി

കൊച്ചി: വഴി തടസപ്പെടുത്തി പാര്‍ട്ടി സമ്മേളനം നടത്തിയതിലെ കോടതിയലക്ഷ്യ കേസില്‍ ഈ മാസം 12 ന് എം വി ഗോവിന്ദനോട് ഹാജരാകണമെന്ന് ഹൈക്കോടതി. കേസില്‍ മറ്റ് രാഷ്ട്രീയ നേതാക്കള്‍ ഈ മാസം 10ന് ഹാജരാകണം.കേസില്‍ ഹാജരാകുന്നതില്‍ ഇളവ് തേടി ഇന്നലെ എം വി ഗോവിന്ദന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഫെബ്രുവരി 10ന് ഹാജരാകണമെന്നായിരുന്നു കോടതി നിര്‍ദേശിച്ചത്. എന്നാല്‍ അന്നേ ദിവസം തൃശൂരില്‍ പാര്‍ട്ടി സമ്മേളനം നടക്കുന്നതിനാല്‍ മറ്റൊരു തിയതി തരണമെന്ന് കോടതിയോട് അപേക്ഷിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതി അപേക്ഷ പരിഗണിച്ച്…

Read More

പെൺകുട്ടികളുടെ അമ്മ പ്രതിയുമായി ലൈംഗിക വേഴ്‌ച നടത്തി, വാളയാർ കേസിൽ സിബിഐയുടെ കുറ്റപത്രം

കൊച്ചി: വാളയാർ കേസില്‍ കുറ്റപത്രം സമർപ്പിച്ച്‌ സിബിഐ. പോലീസ് അന്വേഷണത്തിനെതിരെ കുട്ടികളുടെ അമ്മ സമർപ്പിച്ച ഹർജിയിലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത് അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതില്‍ അമ്മയ്ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണിത്. മക്കളുടെ മുന്നില്‍ വെച്ചാണ് ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയന്നും കൊച്ചി സിബിഐ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ അന്വേഷണ സംഘം വ്യക്തമാക്കി….

Read More

പകുതി വില തട്ടിപ്പ്; നജീബ് കാന്തപുരം എംഎല്‍എയ്‌ക്കെതിരെ കേസ്

മലപ്പുറം: പകുതി വിലയ്ക്ക് ലാപ്ടോപ്പ് നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം വാങ്ങി വഞ്ചിച്ചെന്ന യുവതിയുടെ പരാതിയില്‍ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കേസ്. എംഎല്‍എയെ ഒന്നാം പ്രതിയാക്കിയാണ് പെരിന്തല്‍മണ്ണ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പുലാമന്തോള്‍ തിരുനാരായണപുരം കുന്നുമ്മല്‍പ്പടി അനുപമ നല്‍കിയ പരാതിയിലാണ് വഞ്ചനാക്കുറ്റത്തിനും സാമ്പത്തിക തട്ടിപ്പിനും കേസെടുത്തത്. 50 ശതമാനം തുക നല്‍കിയാല്‍ ലാപ്ടോപ്പ് നല്‍കാമെന്ന് എംഎല്‍എ വാര്‍ത്താക്കുറിപ്പിലൂടെയും വാട്സ് ആപ്പിലൂടെയും പരസ്യം നല്‍കി വിശ്വസിപ്പിച്ച് പണം വാങ്ങിയെന്നാണ് പരാതി. എംഎല്‍എ ഓഫീസില്‍ നേരിട്ടെത്തി 21,000 രൂപ…

Read More

ആര്‍ ജി കര്‍ ബലാത്സംഗക്കൊല ബംഗാള്‍ സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി; സിബിഐയുടെ ഹര്‍ജി സ്വീകരിച്ചു

കൊല്‍ക്കത്ത: ആര്‍ ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിനെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കൊല്‍ക്കത്ത ഹൈക്കോടതി തള്ളി. അതേസമയം, വിധി ചോദ്യം ചെയ്തുകൊണ്ടുള്ള സിബിഐയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.ജസ്റ്റിസുമാരായ ദേബാംഗ്‌സു ബസക്, മുഹമ്മദ് സബ്ബാര്‍ റഷീദി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രതിക്ക് വിചാരണക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത് കുറഞ്ഞുപോയെന്നും, വധശിക്ഷ നല്‍കണമെന്നുമാണ് ബംഗാള്‍ സര്‍ക്കാര്‍ അപ്പീലില്‍…

Read More

ടാങ്കർ ലോറി തട്ടി സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണ് പത്തുവയസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: ടാങ്കർ ലോറി തട്ടി സ്‌കൂട്ടറിൽ നിന്ന് തെറിച്ചു വീണ് പത്തുവയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് മലാപറമ്പിലെ ജല അതോറിറ്റി ചീഫ് എൻജിനീയറുടെ ഓഫീസിലെ ജൂനിയർ സൂപ്രണ്ട് രാമനാട്ടുകർ പെരുമുഖം റോഡിൽ പറയൻകുഴി മനേഷ് കുമാറിന്റെയും മഹിജയുടെയും മകൻ ആയുഷ് (10) ആണ് മരിച്ചത്.  ദേശീയപാതയിൽ വ്യാഴാഴ്ച‌ രാത്രി ഏഴരയോടെയായിരുന്നു അപകടം. പിതാവിനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുവെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ മനേഷ് കുമാറിന് പരിക്കേറ്റിരുന്നു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാഡ്മിന്റൺ പരിശീലനം കഴിഞ്ഞ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial