Headlines

മലയാളി നഴ്സിങ് വിദ്യാർത്ഥിനി കർണാടകയിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

ബംഗളൂരു: കർണാടകയില്‍ മലയാളി നഴ്സിങ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമിക (19) ആണ് മരിച്ചത്. കർണാടക രാമനഗരയിലെ ദയാനന്ദ സാഗർ കോളജിൽ ഒന്നാം വർഷ ബിഎസ്‍സി നഴ്സിങ് വിദ്യാർത്ഥിനിയാണ്. ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ ഹരോഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

ഗുണ്ടാ നേതാവിനെ കൊന്ന് പായിൽ പൊതിഞ്ഞ് കുറ്റിക്കാട്ടിൽ തള്ളിയ സംഭവത്തിൽ ഏഴ് പേർ പിടിയിൽ

  മൂലമറ്റം: ഗുണ്ടാനേതാവിനെ കൊന്ന് പായിൽ പൊതിഞ്ഞ് തേക്കിൻകൂപ്പിലെ കുറ്റിക്കാട്ടിൽ തള്ളിയ സംഭവത്തിൽ ഏഴ് പേർ പിടിയിൽ. കേസിൽ ഇനി ഒരാളെ കൂടി പിടിയിലാവാനുണ്ട്. മൂലമറ്റം സ്വദേശികളായ താഴ്‌വാരം കോളനി പെരിയത്തുപറമ്പിൽ അഖിൽ രാജു (24), മണപ്പാടി വട്ടമലയിൽ രാഹുൽ ജയൻ (26), പുത്തൻപുരയിൽ അശ്വിൻ കണ്ണൻ (23), മണപ്പാടി അതുപ്പള്ളിയിൽ ഷാരോൺ ബേബി (22), പുത്തേട് കണ്ണിക്കൽ അരീപ്ലാക്കൽ ഷിജു ജോൺസൺ (29), അറക്കുളം കാവുംപടി കാവനാൽ പുരയിടത്തിൽ പ്രിൻസ് രാജേഷ് (24), ഇലപ്പള്ളി ചെന്നാപ്പാറ പുഴങ്കരയിൽ…

Read More

സോഡാകുപ്പി ഉപയോഗിച്ചു  യുവാവിനെ കുത്തി പരിക്കേൽപ്പിച്ചയളെ പോലീസ് അറസ്റ്റ് ചെയ്തു

ഓച്ചിറ: യുവാവിനെ സോഡ കുപ്പി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഓച്ചിറ പായിക്കുഴി ത്രീ റോസ് ഹൗസിൽ ആറീസ് മുഹമ്മദിനെ (40-ബെല്ല)യാണ് ഒച്ചിറ പൊലിസ് പിടികൂടിയത്. ഞായറാഴ്‌ച രാത്രി 11.30ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കായംകുളം പുതുപ്പള്ളി സ്വദേശി നവാസിനെ (37)യാണ് പ്രതി ആക്രമിച്ചത്. ഒച്ചിറ രാഗം ജങ്ഷനിലേ കടയിലെത്തിയ ആരീസ് അവിടെയിരുന്ന സോഡാക്കുപ്പി എറിഞ്ഞുടച്ചു. സമീപത്ത് നിന്ന നവാസ് ഇതിനെ ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു. ഈ വിരോധത്തിൽ പൊട്ടിച്ച സോഡ…

Read More

കോഴിക്കോട് ബസ് അപകടം: ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഇന്നലെയുണ്ടായ ബസ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബൈക്ക് യാത്രികന്‍ മുഹമ്മദ് സാനിഫ് (27) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ കോഴിക്കോട്- മാവൂര്‍ റോഡില്‍ അരയിടത്തുപാലത്തില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. മാവൂരിലേക്ക് പോകുകയായിരുന്ന വെര്‍ടെക്‌സ് ബസ് മറ്റൊരു ബസുമായി ഉരസിയിരുന്നു. തുടര്‍ന്ന് അമിതവേഗത്തില്‍ പോകവെ അരയിടത്തുപാലം മേല്‍പ്പാലത്തിന് മുകളില്‍ വെച്ച് എതിരെ വന്ന ബൈക്കില്‍ ഇടിച്ചു. ഇടിയെത്തുടര്‍ന്ന് ബൈക്ക് യാത്രക്കാരന്‍ മുന്നിലുണ്ടായിരുന്ന കാറിന് മുന്നിലേക്ക് വീണു….

Read More

കോഴിക്കോട് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി ഹോട്ടലുടമ ദേവദാസ് പിടിയില്‍

തൃശൂര്‍: കോഴിക്കോട് മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതിയായ ഹോട്ടലുടമ ദേവദാസ് പിടിയില്‍. തൃശൂര്‍ കുന്നംകുളത്തുവച്ചാണ് ഇയാള്‍ പിടിയിലായത്. കേസില്‍ ഹോട്ടല്‍ ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവര്‍ ഒളിവിലാണ്. ദേവദാസിന്റെ ഉടമസ്ഥതയിലുള്ള സങ്കേതം എന്ന ഹോട്ടലില്‍ ജീവനക്കാരിയായിരുന്നു പെണ്‍കുട്ടി. ശനിയാഴ്ച രാത്രിയോടെ ഹോട്ടലിലെ ജീവനക്കാര്‍ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചെത്തി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഭയന്ന പെണ്‍കുട്ടി കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി. ഹോട്ടലുടമയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനാണ് കെട്ടിടത്തില്‍നിന്ന് ചാടിയതെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച…

Read More

ജയിൽ ഭക്ഷണം കാത്ത് ക്യൂ നിൽക്കേണ്ട റീജിയണൽ കാൻസർ സെൻ്ററിൽ മാസങ്ങളായി പൂട്ടിയിട്ടിരുന്ന ക്യാൻ്റീൻ അടുത്ത മാസം തുറക്കാൻ തീരുമാനമായി

തിരുവനന്തപുരം: ഇനി ജയിൽ ഭക്ഷണം കാത്ത് ക്യൂ നിൽക്കേണ്ട, രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വസിക്കാം. റീജനൽ കാൻസർ സെൻ്ററിൽ മാസങ്ങളായി പൂട്ടിയിട്ടിരുന്ന ക്യാൻ്റീൻ അടുത്ത മാസം തുറക്കാൻ തീരുമാനമായി രോഗികൾക്കും കുട്ടിരിപ്പുകാർക്കുമായി ഉണ്ടായിരുന്ന ഭക്ഷണകേന്ദ്രം, നടത്തിപ്പിലുണ്ടായ വീഴ്ച മൂലമാണ് നേരത്തെ അടച്ചു പൂട്ടിയത്. ഇതിന് പിന്നാലെയാണ് ജീവനക്കാരുടെ ക്യാൻ്റീനിൽ കൂടുതൽ സൗകര്യം ഒരുക്കാനും ഫുഡ് കോർട്ട് തുറന്ന് പ്രവർത്തിക്കാനും തീരുമാനിച്ചത്. നിലവിൽ ആർസിസിയിലെത്തുന്ന നൂറ് കണക്കിന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണത്തിനായി ജയിൽ വകുപ്പിൻ്റെ കൗണ്ടർ ആണ് ആശ്രയം. വലിയ…

Read More

തെന്നിന്ത്യൻ ചലച്ചിത്രതാരം പുഷ്പലത അന്തരിച്ചു

ചെന്നൈ: തെന്നിന്ത്യൻ സിനിമാനടി പുഷ്പലത അന്തരിച്ചു. 87 വയസ്സായിരുന്നു. ചെന്നൈ ടി നഗറിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ശാരദ, പാർ മകളേ പാർ, കർപ്പൂരം, നാനും ഒരു പെൺ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. 1969ൽ തിക്കുറിശ്ശി സംവിധാനം ചെയ്ത നേഴ്സിലൂടെയായിരുന്നു മലയാളത്തിലെ അരങ്ങേറ്റം. 1955 മുതൽ 1987 വരെ സിനിമ രംഗത്ത് സജീവമായിരുന്നു. നടനും നിർമാതാവുമായ എവിഎം രാജന്റെ ഭാര്യയാണ്. 1999-ൽ ശ്രീഭാരതി സംവിധാനം…

Read More

ആ ഭാഗ്യശാലി ആരാണ് ക്രിസ്മസ്-ന്യൂയർ ബമ്പർ നറുക്കെടുപ്പ് നടന്നു

തിരുവനന്തപുരം: ക്രിസ്മസ്-ന്യൂയർ ബമ്പർ നറുക്കെടുപ്പ് നടന്നു. ഉച്ചയ്ക്കുശേഷം രണ്ടിന് ഗാർഗി ഭവനിൽ വെച്ചാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഒന്നാം സമ്മാനമായ 20 കോടിയോളം നറുക്കെടുപ്പ് നടത്തിയത്. ഒന്നാം സമ്മാനം അടിച്ചത് XD387132 എന്ന നമ്പറിനാണ്. കണ്ണൂർ ജില്ലയിൽ ടിക്കറ്റിനാണ് ഒന്നാം സമ്മാനം നൽകിയത്. XG209286 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. ഒരു കോടി രൂപ വീതം 20 പേർക്കാണ് നൽകുക.10 ലക്ഷം വീതം ഓരോ പരമ്പരക്കും 3 വീതം ആകെ 30 പേർക്കാണ് മൂന്നാം സമ്മാനം….

Read More

ഭാര്യമാതാവിനെ മരുമകന്‍ പെട്രോളൊഴിച്ച് തീ കൊളുത്തി; പൊള്ളലേറ്റ് ഇരുവരും മരിച്ചു

കോട്ടയം: കോട്ടയം പാലായില്‍ ഭാര്യാമാതാവിനെ മരുമകന്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. പൊള്ളലേറ്റ് അമ്മായിയമ്മയും മരുമകനും മരിച്ചു. അന്ത്യാളം സ്വദേശി നിര്‍മ്മല (60), മരുമകന്‍ മനോജ് (42) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കുടുംബവഴക്കാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. അന്ത്യാളം സ്വദേശി സോമന്റെ ഭാര്യ നിര്‍മ്മല വീട്ടില്‍ ഇരിക്കുമ്പോഴാണ് മരുമകന്‍ മനോജ് എത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നത്. തീ ആളിയതോടെ മനോജിന്റെ ദേഹത്തേക്കും തീ പടര്‍ന്നു. ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച…

Read More

കുരുമുളക് പറിക്കുന്നതിനിടെ ഭർത്താവ് കിണറ്റിൽ വീണു; രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഭാര്യയ്ക്കും അപകടം

പിറവം: എറണാകുളം പിറവത്ത് കരുമുളക് ശേഖരിക്കുന്നതിനിടെ മരം ഒടിഞ്ഞ് ഗൃഹനാഥൻ സമീപത്തുള്ള കിണറ്റിലേക്ക് വീണു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഭാര്യയും കിണറ്റിൽ വീണു. 40 അടിയോളം താഴ്ചയുള്ള കിണറ്റിലേക്കാണ് ഇരുവരും വീണത്. ഒടുവിൽ ഇരുവരെയും രക്ഷിക്കാൻ അഗ്നിരക്ഷാ സേനയെത്തി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. പിറവം നഗരസഭ 8–ാം വാർഡിൽ പാറേക്കുന്നിൽ കുരുമുളക് പറിക്കാനായി തോട്ടത്തിലിറങ്ങിയ 66കാരനായ ഇലഞ്ഞിക്കാവിൽ രമേശനാണ് മരമൊടിഞ്ഞ് കിണറിൽ വീണത്. ഭർത്താവ് കിണറിലേക്ക് വീഴുന്നത് കണ്ട് രക്ഷപ്പെടുത്താനായി ശ്രമിച്ച ഭാര്യയും 56കാരിയുമായ പത്മവും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial