Headlines

വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വിദേശ പൗരന് ദാരുണാന്ത്യം

വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വിദേശ പൗരന് ദാരുണാന്ത്യം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടീഷ് പൗരൻ മൈക്കിളിനെ ചൊവ്വാഴ്ച വൈകുന്നേരമാണ് കാട്ടാന ആക്രമിച്ചത്. വാൽപ്പാറ- പൊള്ളാച്ചി റോഡിൽവെച്ചായിരുന്നു സംഭവം.റോഡിൽ നിലയുറപ്പിച്ച കാട്ടാനയുടെ പിറകിലൂടെ ബൈക്കുമായി പോകവെയാണ് മൈക്കിളിനെ ആക്രമിച്ചത്. ബൈക്കിൽനിന്ന് വീണ മൈക്കിൾ എഴുന്നേറ്റ് നിന്നപ്പോൾ ആന വീണ്ടും ആക്രമിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ മൈക്കിളിനെ ആദ്യം എസ്റ്റേറ്റ് ആശുത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കൂടുതൽ ചികിത്സയ്ക്കായി പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന ആളുകൾ ബഹളംവെച്ചാണ് ആനയെ അവിടെനിന്നും തുരത്തിയത്. അതിനു ശേഷമാണ് മൈക്കിളിനെ…

Read More

കല്ലമ്പലത്ത് ഒരു കോടി രൂപയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി

തിരുവനന്തപുരം:കല്ലമ്പലം മാവിൻമൂട്ടിൽ ഒരു കോടി രൂപയുടെ പുകയില ഉത്പന്ന ശേഖരം പിടികൂടി.കല്ലമ്പലം സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യപുരത്തിന്റെ അടിസ്ഥാനത്തിൽ കല്ലമ്പലം പോലീസ് നടത്തിയ പരിശോധനയിലാണ് 1 കോടി രൂപ വിലമതിക്കുന്ന പുകയില ഉത്പന്ന ശേഖരം പിടികൂടിയത്.കൊറിയർ സർവീസ് തുടങ്ങാൻ എന്ന വ്യാജേന കെട്ടിടം വാടകയ്ക്ക് എടുത്ത് ആയിരുന്നു പുകയില ഉത്പന്ന വിപണനം നടത്തിയിരുന്നത്.കെട്ടിടം വാടകയ്ക്ക് എടുത്ത് കൊടുവഴന്നൂർ സ്വദേശി ഗോകുലിനുവേണ്ടി പോലീസ് അന്വേഷണം ഊർജ്ജപ്പെടുത്തി കല്ലമ്പലം പോലീസിൻ്റെ നേതൃത്വത്തിൽ നിയമനടപടിക്രമങ്ങൾ പൂർത്തീകരിച്ചു.വൈകുന്നേരം അഞ്ചുമണിയോടെ കൂടിയാണ് ഉൽപ്പന്ന…

Read More

സംസ്ഥാനത്ത് വിയ്യൂരിനും തിരുവനന്തപുരത്തിനുമിടയില്‍ പുതിയ സെൻട്രൽ ജയിൽ വരുന്നു

സംസ്ഥാനത്ത് വിയ്യൂരിനും തിരുവനന്തപുരത്തിനുമിടയില്‍ പുതിയ സെൻട്രൽ ജയിൽ വരുന്നു. സെന്‍ട്രല്‍ ജയില്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ സുപ്രീം കോടതി നിർദ്ദേശ പ്രകാരം ചേർന്ന ഉന്നത തല യോഗത്തിൽ തീരുമാനം ആയി. ജയിലുകളിലെ അപര്യാപ്തതകള്‍ പരിഹരിക്കാൻ ഉന്നതതല സമിതി രൂപികരിക്കും. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി,ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി,ജയില്‍ മേധാവി തുടങ്ങിയവർ അടങ്ങുന്നതാകും സമിതി. സമിതി മൂന്ന് മാസത്തിനകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. തടവുകാരുടെ എണ്ണം കൂടുതലുള്ള ജയിലുകളില്‍ നിന്നും ശേഷി കൂടിയതും എണ്ണം കുറവുള്ളതുമായ…

Read More

ഭവനപദ്ധതിക്ക് അപേക്ഷിക്കാം

സംസ്ഥാനഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കായി നടപ്പിലാക്കുന്ന ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം.  ക്ഷേമനിധിയില്‍ അഞ്ചു വര്‍ഷമായി സജീവ അംഗത്വം നിലനിര്‍ത്തുന്ന അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. അംഗവൈകല്യമുള്ളവര്‍, ഗുരുതരരോഗമുള്ളവര്‍, വിധവകള്‍, ഭിന്നലിംഗക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. അവസാന തീയതി മാര്‍ച്ച് 31.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477-2252291.

Read More

ഉത്സവത്തിനിടെ നാടകത്തിനായി സ്റ്റേജ് ക്രമീകരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ്  നാടക കലാകാരന് ദാരുണാന്ത്യം

     കോട്ടയം: കുറിച്ചിയിൽ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ നാടകത്തിനായി സ്റ്റേജ് ക്രമീകരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പോസ്റ്റിൽ നിന്ന് താഴെവീണ് നാടക കലാകാരന് ദാരുണാന്ത്യം. വൈക്കം മാളവികയുടെ കലാകാരൻ ആലപ്പുഴ സ്വദേശി ഹരിലാൽ പാതിരപ്പള്ളിയാണ് മരിച്ചത്. കഴിഞ്ഞ മാസം 29 ന് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ഹരിലാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. കഴിഞ്ഞ 29 നായിരുന്നു സംഭവം. കോട്ടയം കുറിച്ചി സജിവോത്തമപുരം ശ്രീരാമക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള നാടകം അവതരിപ്പിക്കാൻ എത്തിയപ്പോഴായിരുന്നു അപകടം. വൈക്കം…

Read More

തൃശൂർ വിയ്യൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ വെച്ച് മരണപ്പെട്ടു

തൃശൂർ: വിയ്യൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ വെച്ച് മരണപ്പെട്ടു. കുണ്ടുകാട് സ്വദേശി കൃഷ്ണപ്രിയ (13) ആണ് മരിച്ചത്. രാമവർമ്മപുരം കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവം. തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വെച്ച് കിടന്ന വിദ്യാർത്ഥിയെ സഹപാഠികൾ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. അധ്യാപകരും സഹപാഠികളും ചേർന്ന് കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

Read More

മൂവാറ്റുപുഴ സ്വദേശിയെ റിയാദിൽ താമസ സ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: എറണാകുളം മൂവാറ്റുപുഴ സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ ശമീര്‍ അലിയാരെ (48) ശുമൈസിയിലെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച മുതല്‍ ശമീര്‍ അലിയാരെ കാണാതായിരുന്നു. ഇദ്ദേഹം തനിച്ചാണ് താമസിച്ചിരുന്നത്. കെഎംസിസി എറണാകുളം കമ്മിറ്റി എക്‌സിക്യുട്ടീവ് അംഗമാണ് ശമീര്‍. കാണാതായതിനെ തുടർന്ന് ശുമൈസി പൊലീസില്‍ സുഹൃത്തുക്കള്‍ പരാതി നല്‍കാനെത്തിയപ്പോഴാണ് പൊലീസ് മരണം സംബന്ധിച്ച് അറിയിച്ചത്. ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.

Read More

എടിഎം തുറന്ന് കവർച്ച; പോലീസ് എത്തിയതോടെ പ്രതി ഓടി രക്ഷപെട്ടു

കണ്ണൂർ: എടിഎം തുറന്ന് കവർച്ചാ നടത്തുന്നതിനിടെ പോലീസ് എത്തിയതോടെ പ്രതി ഓടി രക്ഷപെട്ടു. കണ്ണൂരിലെ ഇരിക്കൂറിൽ നഗരമധ്യത്തിലുള്ള കാനറാ ബാങ്കിന്റെ എടിഎമ്മിലാണ് കവർച്ചാശ്രമം നടന്നത്. തിങ്കളാഴ്ച രാത്രി 12.30 -ഓടെയാണ് സംഭവം നടന്നത്. മുഖംമറച്ചുകൊണ്ടാണ് മോഷ്ടാവ് എത്തിയത്. ഇയാൾ എടിഎം തുറന്ന് കവർച്ചനടത്താനാണ് ശ്രമിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഡൽഹിയിലുള്ള കാനറാ ബാങ്കിന്റെ ഓഫീസിൽനിന്ന് കാണുകയും തുടർന്ന് അവിടെ നിന്നും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. ഇതേതുടർന്ന് ഉടൻതന്നെ പോലീസ് സംഭവസ്ഥലത്തേക്കെത്തിയെങ്കിലും പോലീസിനെ കണ്ട മോഷ്ടാവ് ഓടിരക്ഷപ്പെടുകയായിരുന്നു. രക്ഷപെട്ട മോഷ്ടാവിനെ…

Read More

കാട്ടുപന്നികളെ വെടിവെച്ചു കൊന്ന് ജനങ്ങൾക്ക് ഭക്ഷിക്കാൻ നൽകണം കത്തിക്കുന്നതിനോട് യോജിപ്പില്ല; യാക്കോബായ സഭ മെത്രപോലീത്ത

ഇടുക്കി: വന്യമൃഗശല്യം ജനജീവിതം ദുസ്സഹമാക്കുന്നതിൽ പ്രതികരണവുമായി യാക്കോബായ സഭ ഹൈറേഞ്ച് മേഖല മെത്രപോലീത്ത ഡോ. ഏലിയാസ് മോർ അത്താനാസിയോസ്‌. കാട്ടുപന്നികൾ പെരുകുന്നതിനാൽ അവയെ വെടിവെച്ചു കൊന്ന് ജനങ്ങൾക്ക് തന്നെ ഭക്ഷിക്കാൻ നൽകണമെന്ന് അദ്ദേഹം പറഞ്ഞു. കാട്ടുപന്നിയെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. വന്യമൃ​ഗ പെരുപ്പം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നും അതിനായി സർക്കാർ തലത്തിൽ നടപടികൾ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘രാജ്യത്തിൻറെ നട്ടെല്ല് കർഷകരാണ് എന്ന് അഭിപ്രയപെടുമ്പോൾ കർഷകരെ ബാധിക്കുന്ന വന്യമൃഗപെരുപ്പം നിയന്ത്രിക്കുന്നതിനുള്ള ബാധ്യത സർക്കാരിന് ഉണ്ട്. കാട്ടുപന്നികളുടെ…

Read More

ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യ-പാകിസ്താന്‍ മത്സര ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നത് ഒരു മണിക്കൂറിനുള്ളില്‍

വന്‍ ഡിമാന്റുമായി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ -പാകിസ്താന്‍ മത്സര ടിക്കറ്റുകള്‍. ഓണ്‍ലൈനില്‍ വില്‍പ്പനക്ക് വെച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ടിക്കറ്റുകള്‍ മുഴുവൻ വിറ്റുത്തീര്‍ന്നതായി ഐസിസിയെ ഉദ്ദരിച്ച് ചില ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1,50,000 വരുന്ന ആരാധകര്‍ ഒരു മണിക്കൂറിലേറെ സമയം വെര്‍ച്ച്വല്‍ ക്യൂവില്‍ കാത്തു നിന്നാണ് ടിക്കറ്റ് സ്വന്തമാക്കിയത്. പോര്‍ട്ടലില്‍ ലഭ്യമാക്കി മണിക്കൂറിനുള്ളില്‍ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 23-ന് ആണ് പാകിസ്താനെതിരായ ഇന്ത്യയുടെ മത്സരം. പാകിസ്താനിലെ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയ ഇന്ത്യ പാകിസ്താനില്‍ മത്സരങ്ങള്‍ക്കില്ലെന്ന് ഐസിസിയെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial