Headlines

ഇ-വേസ്റ്റുകൾക്കു ഇനി പരിഹാരം മാലിന്യ ശേഖരണത്തിൽ ഹരിതകർമ സേനാംഗങ്ങൾക്ക് പരിശീലനം നൽകി ക്ലീൻ കേരള കമ്പനി

വടക്കാഞ്ചേരി: ഉപയോഗശൂന്യമായ ഇലക്ട്രോണിക്സ് മാലിന്യം ഇനി തലവേദനയാകില്ല. വീടുകളിൽ കെട്ടിക്കിടക്കുന്ന ഇ-മാലിന്യം ശേഖരിക്കാനൊരുങ്ങുകയാണ് വടക്കാഞ്ചേരി നഗരസഭ. പദ്ധതി ഈമാസം 20ന് തുടങ്ങാനാണ് തീരുമാനം. പണം നൽകി ഹരിതകർമസേന മുഖേന ഇ- മാലിന്യം ഇനി ഒഴിവാക്കാം. നഗരസഭയും എരുമപ്പെട്ടി, തെക്കുംകര പഞ്ചായത്തുകളും ചേർന്നാണ് മാലിന്യം നീക്കുന്നതിൽ നേതൃത്വം നൽകുന്നത്. പദ്ധതി പരീക്ഷിച്ചശേഷം സംസ്ഥാനത്താകെ ഇ-മാലിന്യ ശേഖരണ നയം സ്വീകരിക്കാനാണ് സർക്കാർ ലക്ഷ്യം. ഹരിത കർമ സേന ശേഖരിക്കുന്ന ഇ-മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ഇ-മാലിന്യം കത്തിക്കുകയോ അംഗീകാരമില്ലാത്ത…

Read More

ഒന്നാം തീയതിയും കുപ്പി റെഡി, മണ്ണാർക്കാട് 35 ലിറ്റർ ചാരായം, ചിറയിൻകീഴ് 21 ലിറ്റർ വിദേശ മദ്യം; 3 പേർ അറസ്റ്റിൽ

        തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈ ഡേയുടെ ഭാഗമായി നടന്ന പരിശോധനകളിൽ വിവിധ ജില്ലകളിൽ നിന്നായി മൂന്ന് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഡ്രൈ ഡേയായ ഒന്നാം തീയതി 35 ലിറ്റർ ചാരായവുമായി  സ്വദേശി ഗോപിനാഥൻ (59 വയസ്) എന്നയാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്കൂട്ടറിൽ നിന്നും വീട്ടിൽ നിന്നുമായാണ് ഇത്രയും ചാരായം കണ്ടെടുത്തത്. മണ്ണാർക്കാട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അബ്ദുൾ അഷറഫും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെത്തിയത്. പാർട്ടിയിൽ പ്രിവന്റീവ്…

Read More

40കിലോ കഞ്ചാവുമായിപോയ രണ്ടുപേരെ എക്സൈസ് സംഘം അറസ്റ്റുചെയ്തു

മഞ്ചേരി: കഞ്ചാവുമായി രണ്ടുപേരെ മഞ്ചേരി എക്സൈസ് സംഘം അറസ്റ്റുചെയ്തു. 40.82 കിലോഗ്രാം കഞ്ചാവാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. കാരാപറമ്പ്-ആമയൂർ റോഡിൽ വെച്ചാണ് കഞ്ചാവ് കടത്തുകയായിരുന്ന പ്രതികളെയും അവർ സഞ്ചരിച്ച കാറും എക്‌സൈസ് പിടിച്ചെടുത്തത്. മൊറയൂർ കീരങ്ങാട്ടുതൊടി അനസ് (31), പഞ്ചായത്തുപടി പിടക്കോഴി വീട്ടിൽ ഫിറോസ് (37) എന്നിവരാണ് പിടിയിലായത്. പ്രതികളുടെ കാറിൽനിന്ന് 20.489 ഗ്രാമും ഇവർ താമസിച്ച ചകിരിമൂച്ചിക്കലെ ഫ്ലാറ്റിൽനിന്ന് 20.331 ഗ്രാം കഞ്ചാവുമാണ് കസ്റ്റഡിയിലെടുത്തത്. കാർ പരിശോധിക്കുന്നതിനിടെ വൈദ്യുതടോർച്ച് ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഷോക്കടിപ്പിച്ച് ഓടി രക്ഷപ്പെടാൻ…

Read More

സർവകാല റെക്കോഡിലെത്തി സ്വർണവില

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്ന് സർവകാല റെക്കോഡിലെത്തി. ഒരു പവൻ സ്വർണത്തിന് 62,480 രൂപയിലും ഗ്രാമിന് 7,810 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പവന് 840 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഗ്രാമിന് 105 രൂപ വർധിച്ചു. ചരിത്രത്തിലെ ഏറ്റവും കൂടിയ വിലയിലാണ് ഇന്ന് കേരളത്തിൽ സ്വർണവ്യാപാരം നടക്കുന്നത്. ഫെബ്രുവരി മാസത്തിലെ ആദ്യ ദിവസത്തിലും സ്വർണവില റെക്കോഡിൽ എത്തിയിരുന്നു. ഫെബ്രുവരി ഒന്നിന് പവൻ വില 61,960 രൂപയായിരുന്നു. ഈ വില രണ്ടാം തീയതിയും തുടർന്നു. മൂന്നാം തീയതി 61,640…

Read More

അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള സൈനിക വിമാനം 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്.

ഡൽഹി: അമേരിക്കയിലെ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള സൈനിക വിമാനം 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരമേറ്റതിന് പിന്നാലെ അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടി തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യക്കാർക്കെതിരെയും നടപടിയെടുത്തിരിക്കുന്നത്. അമേരിക്കൻ സൈന്യത്തിന്റെ സി 17 വിമാനത്തിലാണ് ഇവരെ ഇന്ത്യയിലേക്ക് അയച്ചതെന്നാണ് റിപ്പോർട്ട്. നേരത്തെ 18000 ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെ അമേരിക്ക നാട് കടത്തും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നേരത്തെ അനധികൃത കുടിയേറ്റത്തിന് പരിഹാരം കാണാനായി ട്രംപ് ഭരണകൂടം സൈന്യത്തിന്റെ സഹായം തേടിയിരുന്നു….

Read More

കേരള തമിഴ്നാട് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത.

തിരുവനന്തപുരം: കേരള തമിഴ്നാട് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത. ഈ തീര പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. നാളെ രാവിലെ 5.30 മുതൽ വൈകുന്നേരം 5.30 വരെയാണ് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത. കേരള തീരത്ത് 0.2 മുതൽ 0.6 മീറ്റർ വരെയും, തമിഴ്‌നാട് തീരത്ത് 0.5 മുതൽ 0.7 മീറ്റർ വരെയും ഉയർന്ന തിരമാലകൾ ഉണ്ടാകുമെന്നും കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ…

Read More

തിരുവല്ലയിൽ ചങ്ങാടം മറിഞ്ഞ് യുവാവ് മരിച്ചു

തിരുവല്ല: തിരുവല്ലയിൽ ചങ്ങാടം മറിഞ്ഞ് യുവാവ് മരിച്ചു. പുളിക്കീഴ് ഉപദേശിക്കടവ് പാലത്തിന് സമീപം അച്ചന്‍കോവിലാറിലായിരുന്നു അപകടം. വളഞ്ഞവട്ടം കിഴക്കേവീട്ടില്‍ മോഹനന്‍ പിള്ളയുടെ മകന്‍ രതീഷ് കുമാര്‍ (രമേശ് – 26) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 3.45-നായിരുന്നു അപകടം. സുഹൃത്തുക്കളായ സന്ദീപ്, റോഷന്‍, അജിത്ത് എന്നിവരും മറിഞ്ഞ ചങ്ങാടത്തില്‍ ഉണ്ടായിരുന്നു. മൂവരും നീന്തി രക്ഷപ്പെട്ടു. പത്രവിതരണം നടത്തുന്ന ജോലിയായിരുന്നു രമേശിന്. തിരുവല്ലയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയിലെ മുങ്ങല്‍ വിദഗ്ദ്ധര്‍ നടത്തിയ തിരച്ചിലില്‍ രാത്രി എട്ടു മണിയോടെ പരുമല ഭാഗത്തുനിന്നാണ്…

Read More

സിപിഐഎം ജില്ലാ കമ്മിറ്റിയിൽ നിന്നും പി കെ ദിവാകരനെ ഒഴിവാക്കി; നേതൃത്വത്തിനെതിരെ പ്രകടനം നടത്തി പ്രവർത്തകർ

കോഴിക്കോട്:  സിപിഐഎം ജില്ലാ കമ്മിറ്റിയിൽ നിന്നും പി കെ ദിവാകരനെ പുറത്താക്കി. തുടർന്ന് ജില്ലാ നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. മണിയൂർ തുറശ്ശേരി മുക്കിലാണ് പ്രകടനം നടത്തിയത്. കഴിഞ്ഞ ദിവസം അവസാനിച്ച ജില്ലാ സമ്മേളനത്തില്‍ പുതിയ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തപ്പോഴാണ് പി കെ ദിവാകരനും കോഴിക്കോട് ടൗണ്‍ ഏരിയയില്‍ നിന്നുള്ള പി പ്രേംകുമാര്‍ എന്നിവര്‍ കമ്മിറ്റിയില്‍ നിന്ന് പുറത്തായത്. വടകര മേഖലയിലെ ജനകീയ മുഖവും മികച്ച പ്രാസംഗികനുമായ ദിവാകരനെ ഒഴിവാക്കിയതില്‍ അന്ന് തൊട്ടെ പാര്‍ട്ടി അണികളില്‍ പ്രതിഷേധം…

Read More

അയോധ്യയിൽ ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം കനാലിൽ വലിച്ചെറിഞ്ഞ നിലയിൽ, 3 യുവാക്കൾ അറസ്റ്റിൽ

അയോധ്യ: ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ. വ്യാഴാഴ്ച മുതൽ അയോധ്യയിൽ പെൺകുട്ടിയെ കാണാനില്ലായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. കഴിഞ്ഞ ശനിയാഴ്ചയാണ് അയോധ്യയിലെ ഒരു കനാലിൽ വലിച്ചെറിഞ്ഞ നിലയിൽ ഇരുപത്തിരണ്ടുകാരിയായ ദളിത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രതികളായ ഹരി റാം കോരി, വിജയ് സാഹു, ദിഗ്വിജയ് സിങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതു. ക്രൂരമായി ബലാത്സംഗം ചെയ്താണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം…

Read More

നെന്മാറ ഇരട്ട കൊലപാതകം ചെന്താമരയുമായി  ഇന്ന് തെളിവെടുപ്പ്;പോലീസ് കനത്ത സുരക്ഷ ഒരുക്കും

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസില്‍ പ്രതി ചെന്താമരയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കൊലപാതകം നടന്ന പോത്തുണ്ടിയിലും ചെന്താമരയുടെ വീട്ടിലുമെത്തിച്ചുമാണ് തെളിവെടുപ്പ് നടത്തുന്നത്. ജനരോഷം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പ്രദേശത്ത് ഒരുക്കുന്നത്. പോത്തുണ്ടിയിൽ മാത്രം നൂറോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നാണ് സൂചന. നേരത്തെ പ്രതിയുടെ സുരക്ഷ കണക്കിലെടുത്ത് ആലത്തൂരിലെ ജയിലില്‍ നിന്ന് വീയൂരിലെ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ മാസം 27നാണ് അയല്‍വാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടികൊലപ്പെടുത്തുന്നത്. സുധാകരന്റെ ഭാര്യ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial