Headlines

കോളജിലെ ശുചിമുറിയില്‍ വിദ്യാര്‍ഥിനി പ്രസവിച്ചു; കുഞ്ഞിനെ ഒളിപ്പിച്ച ശേഷം ക്ലാസിലെത്തിയ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു: പ്രസവ വിവരം പുറത്തറിയുന്നത് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍

ചെന്നൈ: പഠിക്കാനായി കോളേജിലെത്തിയ വിദ്യാര്‍ത്ഥിനി ശുചിമുറിയില്‍ പ്രസവിച്ചു. കുഭംകോണത്തെ കോളേജിലാണ് സംഭവം. കുഞ്ഞിനെ ഒളിപ്പിച്ചതിനു ശേഷം തിരികെ ക്ലാസിലെത്തിയ വിദ്യാര്‍ഥി കുഴഞ്ഞുവീഴുകയായിരുന്നുതുടര്‍ന്ന് ആശുപത്രിയിലെത്തിച്ച്‌ നടത്തിയ പരിശോധനയിലാണ് പ്രസവ വിവരം പുറത്തറിഞ്ഞത്. തുടര്‍ന്നു ശുചിമുറി പരിസരത്തു നടത്തിയ പരിശോധനയില്‍ കുഞ്ഞിനെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചുസംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബന്ധുവായ 27 വയസ്സുകാരനുമായി പ്രണയത്തിലായിരുന്നെന്നും ഇയാളാണ് കുഞ്ഞിന്റെ പിതാവെന്നും വിദ്യാര്‍ഥിനി പൊലീസിനു മൊഴി നല്‍കി. ഇവര്‍ തമ്മില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ കുംഭകോണം…

Read More

ബജറ്റിലെ ജാള്യത മറക്കാനുള്ള ശ്രമമാണ് സുരേഷ് ഗോപിയുടെ വിവാദപ്രസ്താവന: കവി മുരുകൻ കാട്ടാക്കട

ബജറ്റിലെ ജാള്യത മറക്കാനുള്ള ശ്രമമാണ് സുരേഷ് ഗോപിയുടെ വിവാദപ്രസ്താവനയെന്ന് കവി മുരുകൻ കാട്ടാക്കട. അതിനുവേണ്ടി സുരേഷ് ഗോപിയുടെ ഉള്ളിലെ നിലവാരത്തിനനുസരിച്ചുള്ള സെന്റിമെന്റ്സാണ് ഉയർത്തിക്കൊണ്ടു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. താമര ഉണ്ടാകുന്നത് ചെളിയില്‍ നിന്നാണെല്ലോ, അപ്പോ ചെളി മനസ്സുള്ള മനുഷ്യര്‍ ഇപ്പോൾ ധാരാളമുണ്ട്. അതിന്റെ ഒരു അടയാളപ്പെടുത്തലാണ് ഇപ്പോഴത്തെ സുരേഷ്ഗോപിയുടെ പ്രസ്താവന എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇപ്പോഴും വെളിച്ചം വന്നിട്ടില്ലാത്ത മനസും കൊണ്ട് നടക്കുന്ന വെറും ശരീരമാണവര്‍. ഇത്തരം ആളുകള്‍ക്ക് മേല്‍ക്കൈ ഉണ്ടാകുമ്പോഴാണ് അഫ്ഗാനിസ്ഥാന്‍ ഉണ്ടാകുന്നത്. ജാതിയും മതവും…

Read More

ടൂര്‍ പാക്കേജില്‍ യൂറോപ്പിലേക്ക് വിനോദയാത്ര പോകാമെന്ന പരസ്യം നല്‍കി ലക്ഷകണക്കിന് രൂപ തട്ടിപ്പ്; പ്രതി പിടിയിൽ

തൃശൂര്‍: ടൂര്‍ പാക്കേജില്‍ യൂറോപ്പിലേക്ക് വിനോദയാത്ര പോകാമെന്ന പരസ്യം നല്‍കി ലക്ഷകണക്കിന് രൂപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി ചാര്‍ളി വര്‍ഗീസ്(51) പിടിയില്‍. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയാണ് ചാര്‍ളി വര്‍ഗീസ്. മാധ്യമങ്ങളില്‍ ടൂര്‍ പാക്കേജിന്റെ പരസ്യം കണ്ട് ബന്ധപ്പെട്ട കൊടുങ്ങല്ലൂര്‍ മേത്തല എലിശ്ശേരിപ്പാറ സ്വദേശികളായ അശോകന്‍ (71 വയസ്സ് ), കൂട്ടുകാരായ വിജയന്‍, രങ്കന്‍ എന്നിവരാണ് തട്ടിപ്പിനിരകളായത്. ചാര്‍ളി ആവശ്യപ്പെട്ട പ്രകാരം ഇവര്‍ വിനോദയാത്രക്കായി 9 ലക്ഷം രൂപയോളം നല്‍കി. പിന്നീട് ഇയാള്‍ ഇവരെ കബളിപ്പിച്ച് തന്ത്രപൂര്‍വ്വം…

Read More

കെഎസ്ആർടിസി പണിമുടക്ക് ആരംഭിച്ചു; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് പണിമുടക്ക് ആരംഭിച്ചു. പണിമുടക്ക് ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് 24 മണിക്കൂര്‍ സമരവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. തിങ്കളാഴ്ച അർധരാത്രി മുതൽ ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്. ഇതിനെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. 12 പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വിതരണം ചെയ്യണം എന്നുള്ളതാണ് പ്രധാന സമരാവശ്യം. ഡിഎ കുടിശ്ശിക പൂര്‍ണമായും അനുവദിക്കുക,…

Read More

യുവതിയുടെ മരണം അയൽക്കാരന്റെ അപവാദങ്ങളിൽ മനംനൊന്ത് , പരാതിപ്പെട്ടിട്ടും പൊലീസ് അനങ്ങിയില്ലെന്ന് കുടുംബം

      വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ കുടുംബം. വെഞ്ഞാറമൂട് മുക്കന്നൂര്‍ സ്വദേശി പ്രവീണ(32)യെ ആണ് ഇന്നലെ രാവിലെ സ്വന്തം വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അപവാദത്തിൽ മനംനൊന്താണ് ആത്മഹത്യയെന്നും  സമീപത്തുള്ള യുവാവ് പ്രവീണയെ ശല്യപ്പെടുത്തിയിരുന്ന വിവരം പൊലീസിനെ അറിയിച്ചിട്ടും പൊലീസ് മൊഴിയെടുക്കാൻ പോലും ശ്രമിച്ചില്ലെന്നും സഹോദരൻ പ്രവീൺ കുറ്റപ്പെടുത്തുന്നു. ഭർത്താവ് വിദേശത്തായിരുന്നതിനാൽ പ്രവീണക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ ഉണ്ടായി എന്നും ഇതിന് പിന്നില്‍ ചില നാട്ടുകാരും കുടുംബക്കാരും ആണെന്നും പ്രവീൺ ആരോപിക്കുന്നു….

Read More

മലപ്പുറവും കൊച്ചിയും കടന്ന കാർ തലസ്ഥാനത്തേക്ക്, ആലപ്പുഴ വരെ ആരും സംശയിച്ചില്ല, പിടിച്ചത് 81 ലിറ്റ‍ർ മാഹിമദ്യം

ആലപ്പുഴ: കണ്ണൂര്‍ ജില്ലയും കോഴിക്കോടും മലപ്പുറവും എല്ലാ കടന്ന് ആലപ്പുഴയിൽ എഴുപുന്നയിൽ എത്തിയപ്പോഴാണ് യുവാവും കാറും പിടിയിലാകുന്നത്. പരിശോധനകളെല്ലാം മറികടന്നെത്തിയെങ്കിലും, എഴുപുന്നയിൽ വച്ച് കാറിൽ കടത്തിക്കൊണ്ട് വന്ന 81 ലിറ്റർ മാഹി മദ്യം എക്സൈസ് പിടികൂടി. ഒരാളെ  അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ലിബിൻ ഗിൽബർട്ടി (37)നെയാണ് അറസ്റ്റ് ചെയ്തത്. 500 മില്ലി ലിറ്ററിന്റെ 162 കുപ്പികളിലായാണ് ഇയാൾ കാറിൽ മദ്യം വാങ്ങി സൂക്ഷിച്ചിരുന്നത്. മാഹിയിൽ നിന്നും വില കുറഞ്ഞ മദ്യം വാങ്ങി വിവിധ ആളുകളിൽ…

Read More

നവവധുവായ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി; ആൺ സുഹൃത്തും ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറം: നവവധുവായ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച നിക്കാഹ് കഴിഞ്ഞ ഷൈമ സിനിവര്‍ (18) ആണ് മരിച്ചത് പെണ്‍കുട്ടിക്ക് താത്പര്യമില്ലാത്ത ചടങ്ങാണ് വീട്ടുകാര്‍ നടത്തിയതെന്ന് പൊലീസ് പറയുന്നു. ഷൈമയുടെ ആണ്‍സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. പിതാവിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത്. രണ്ട് വര്‍ഷം മുമ്ബ് പിതാവ് ഹൃദയാഘാതം കാരണം മരണപ്പെട്ടിരുന്നു. പിതാവ് മരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈമയുടെ നിക്കാഹ് നടന്നത്. മതപരമായ ആചാരങ്ങള്‍ പ്രകാരമായിരുന്നു…

Read More

സ്‌കൂട്ടറിന് പുറകില്‍ കുട്ടിയെ തിരിച്ചിരുത്തി അപകട യാത്ര, കേസെടുത്ത് പൊലീസ്, പിതാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

കോഴിക്കോട്: സ്‌കൂട്ടറിന് പുറകില്‍ തിരിച്ച് ഇരുത്തി അപകടകരമായ വിധത്തില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ നടപടിയുമായി പൊലീസ്. വാഹനം ഓടിച്ച കുട്ടിയുടെ പിതാവ് ഷഫീഖിനെതിരെ മാവൂര്‍ പൊലീസ് കേസെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് മാവൂര്‍ തെങ്ങിലക്കടവ് റോഡിലാണ് സംഭവം. കുട്ടിയുമായി അപകടകരമായി യാത്ര ചെയ്യുന്നതിന്റെ ദൃശ്യം പിന്നില്‍ യാത്ര ചെയ്ത മറ്റൊരു യാത്രക്കാരനാണ് പകര്‍ത്തിയത്. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. പത്ത് വയസില്‍…

Read More

ഭൂമിയുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങളറിയാം; എടിഎം കാര്‍ഡ് മാതൃകയില്‍ പ്രോപ്പര്‍ട്ടി കാര്‍ഡ്

കോഴിക്കോട്: ഭൂമിയുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങള്‍ ലഭിക്കുന്നതിന് എടിഎം കാര്‍ഡ് മാതൃകയില്‍ പ്രോപ്പര്‍ട്ടി കാര്‍ഡ് പുറത്തിറക്കുമെന്ന് മന്ത്രി കെ. രാജന്‍. വ്യക്തിയുടെ വസ്തുവിന് അകത്തുള്ള കെട്ടിടങ്ങള്‍, ടാക്‌സ്, ഭൂമിയുടെ തരം, വിസ്തൃതി തുടങ്ങിയവ ഉള്‍പ്പെടെ ഭൂമിയുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങളും വിശദാംശങ്ങളും രേഖപ്പെടുത്തുന്ന കാര്‍ഡാണ് നിലവില്‍ വരുക. 2026 ജനുവരിയോടെ പ്രോപ്പര്‍ട്ടി കാര്‍ഡ് എല്ലാവര്‍ക്കും വിതരണം ചെയ്യാനാകുമെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലി ഹാളില്‍ നടന്ന റവന്യൂ മേഖല യോഗം ഉദ്ഘാടനം…

Read More

മാനനഷ്ടക്കേസ്: ശശി തരൂര്‍ 10 കോടി നല്‍കണം, രാജീവ് ചന്ദ്രശേഖറിന്റെ പരാതിയില്‍ സമന്‍സ്
കേസില്‍ ഏപ്രില്‍ 28ന് വാദം കേള്‍ക്കും

ന്യൂഡല്‍ഹി: ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് സമന്‍സ് അയച്ച് ഡല്‍ഹി ഹൈക്കോടതി. കേസില്‍ ഏപ്രില്‍ 28ന് വാദം കേള്‍ക്കും. തന്റെ സല്‍പ്പേരിന് കളങ്കം വരുത്തിയതിനും അപകീര്‍ത്തി പരമായ പരാമര്‍ശം നടത്തിയതിന് മാപ്പ് പറയുകയും 10 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. 2024 ഏപ്രിലില്‍ വിവിധ പൊതുവേദികളില്‍ ശശി തരൂര്‍ തെറ്റായതും അപകീര്‍ത്തികരവുമായ പ്രസ്താവനകള്‍ നടത്തിയെന്നും അത് തന്റെ പ്രൊഫഷണല്‍ ജീവിതത്തിലും വ്യക്തി ജീവിതത്തിലും പരിക്കേല്‍പ്പിച്ചുവെന്നും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial