Headlines

അരവിന്ദ് കെജരിവാള്‍ രാജ്യസഭയിലെത്താന്‍ നീക്കം

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജരിവാള്‍ രാജ്യസഭയിലെത്താന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. പഞ്ചാബില്‍ നിന്നും രാജ്യസഭയില്‍ എത്താനാണ് ശ്രമം. ഇതിനായി എഎപിയുടെ രാജ്യസഭാംഗം സഞ്ജീവ് അറോറ സ്ഥാനമൊഴിഞ്ഞേക്കുമെന്നാണ് അഭ്യൂഹം. അടുത്തു തന്നെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ലുധിയാന വെസ്റ്റ് നിയമസഭ മണ്ഡലത്തില്‍ സഞ്ജീവ് അറോറയെ എഎപി സ്ഥാനാര്‍ത്ഥിയാക്കും. നിയമസഭയിലേക്ക് അറോറ വിജയിച്ചാല്‍ അദ്ദേഹം രാജ്യസഭാംഗത്വം രാജിവെക്കും. തുടര്‍ന്ന് കെജരിവാളിനെ രാജ്യസഭയിലെത്തിക്കാനാണ് ആലോചന. എംഎല്‍എയാകുന്ന സഞ്ജീവ് അറോറയെ പഞ്ചാബിലെ ഭഗവന്ത്…

Read More

ഗോഡ്‌സയെ പ്രകീർത്തിച്ച കോഴിക്കോട് എൻ ഐടി പ്രൊഫസർക്ക് സ്ഥാനക്കയറ്റം

കോഴിക്കോട്: ഗോഡ്‌സയെ പ്രകീർത്തിച്ച കോഴിക്കോട് എൻ ഐടി പ്രൊഫസർക്ക് സ്ഥാനക്കയറ്റം. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ സമൂഹ മാധ്യമത്തിൽ ഗോഡ്‌സയെ പ്രകീർത്തിച്ച് കമൻ്റിട്ടതോടെ വിവാദ നായികയായ പ്രൊഫസർ ഷൈജ ആണ്ടവനാണ് സ്ഥാനക്കയറ്റം നൽകിയത്. പ്ലാനിംഗ് ആൻഡ് ഡവലപ്മെൻ്റ് ഡീൻ ആയാണ് ഷൈജ ആണ്ടവന് സ്ഥാനക്കയറ്റം. ഏപ്രിൽ ഏഴ് മുതൽ ഇത് പ്രാബല്യത്തിൽ വരും. 2024-ലാണ് ഷൈജ ഗോഡ്‌സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമൻ്റിട്ടത്. ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമെന്നായിരുന്നു ഷൈജ ആണ്ടവൻ കമൻ്റിട്ടത്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ കൃഷ്ണരാജ് എന്ന പ്രൊഫൈലിൽ നിന്ന്…

Read More

പോക്‌സോ കേസിലെ അതിജീവിതയെ ഹോട്ടലിൽ വിളിച്ചു വരുത്തി പീഡിപ്പിച്ച പോലീസുകാരൻ അറസ്റ്റിൽ

ബെംഗളൂരു: പോക്‌സോ കേസിലെ അതിജീവിതയെ പീഡിപ്പിച്ച പൊലീസുകാരൻ അറസ്റ്റിൽ. കർണാടകയിലാണ് സംഭവം. ബൊമ്മനഹള്ളി സ്റ്റേഷനിലെ കോൺസ്റ്റബിൾ അരുണിനെയാണ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നൽകി സുഹൃത്ത് പീഡിപ്പിച്ചെന്ന കേസിലെ പരാതിക്കാരനെയാണ് ഇയാൾ ഹോട്ടലിൽ വിളിച്ചുവരുത്തി ലൈംഗീകപീഡനത്തിന് ഇരയാക്കിയത്. പതിനേഴുകാരിയുടെ പരാതിയിലാണ് പൊലീസുകാരൻ. വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ശിക്ഷ ലഭിക്കാൻ സഹായിക്കാമെന്നു വാഗ്ദാനം. തുടർന്ന് ഇയാൾ കൂടിക്കാഴ്ചയ്ക്കു ശേഷം ഹോട്ടലിലേക്ക് ക്ഷണിച്ചു. ഹോട്ടലിൽവെച്ച് മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിൻ്റെ ദൃശ്യങ്ങൾ ഇയാൾ പകർത്തിയതായും പുറത്തു…

Read More

ത്രിഭാഷ നയം അടിച്ചേൽപ്പിക്കുന്നു,നടി രഞ്ജന നാച്ചിയാർ ബി.ജെ.പി വിട്ടു

ചെന്നൈ: നടി രഞ്ജന നാച്ചിയാർ ബി.ജെ.പി വിട്ടു. ത്രിഭാഷ നയം അടിച്ചേൽപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് താരം ബിജെപിയിൽ നിന്നും രാജിവെച്ചത്. ഹിന്ദി അടിച്ചേൽപ്പിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നാണ് ബി.ജെ.പി. കലാ-സാംസ്കാരിക വിഭാഗം സംസ്ഥാന സെക്രട്ടറിയായിരുന്ന രഞ്ജന നാച്ചിയാർ ആരോപിക്കുന്നത്. ഹിന്ദിയോട് എതിർപ്പില്ലെന്നും എന്നാൽ, അധികാരം ദുരുപയോഗം ചെയ്ത്‌ ഹിന്ദി അടിച്ചേൽപ്പിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം. തമിഴ്‌നാടിന് അവകാശപ്പെട്ട ഫണ്ട് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാതെ അനുവദിക്കില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് അംഗീകരിക്കാൻ സാധിക്കില്ലെന്നും രഞ്ജന പറഞ്ഞു. കേന്ദ്ര സർക്കാർ…

Read More

സംസ്ഥാനത്തു ഒറ്റപ്പെട്ടയിടങ്ങളിൽ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ചിലയിടങ്ങളില്‍ ഇന്ന് ഉഷ്ണതരംഗത്തിനും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ്…

Read More

വന്ദേഭാരത് തട്ടി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: കായംകുളത്ത് വന്ദേഭാരത് തട്ടി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. തെക്കേക്കര വാത്തികുളം ശ്രീലക്ഷ്മി എന്ന ശ്രീക്കുട്ടി (15) ആണ് മരിച്ചത്. കായംകുളം കാക്കാനാടിന് കിഴക്ക് ഹോളി മേരി സ്കൂളിന് സമീപമുള്ള ലെവൽ ക്രോസിലാണ് സംഭവം. മാവേലിക്കര ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ച ശ്രീലക്ഷ്മി. ആറുമണിക്ക് ട്രാക്കിലൂടെ കടന്നുപോയ വന്ദേ ഭാരത് എക്സ്പ്രസ് ആണ് പെൺകുട്ടിയെ തട്ടിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കായംകുളം പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം കായംകുളം താലൂക്ക്…

Read More

മൈക്ക് സെറ്റ് അഴിച്ചു മാറ്റുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. 

കൊല്ലം.ഓയൂർ കാരാളിമുക്കിൽ ക്ഷേത്രോത്സവം കഴിഞ്ഞ് മൈക്ക് സെറ്റ് അഴിച്ചു കൊണ്ടിരിക്കുമ്പോൾ ഷോക്കേറ്റ് യുവാവ് മരിച്ചു.  പടിഞ്ഞാറേ കല്ലട വലിയപാടം പടിഞ്ഞാറ്, ലക്ഷംവീട്ടിൽ മഞ്ജുഭവനത്തിൽ രഘുവിന്റെയും, മഞ്ജുവിന്റെയും മകൻ അജിത്.ആർ (20) ആണ് മരിച്ചത്. ഇന്നലെ  വൈകിട്ടാണ് ദാരുണ സംഭവം ഉണ്ടായത്

Read More

പലോട് – കല്ലറ റോഡിൽ കാട്ടുപോത്ത് ബൈക്കിൽ ഇടിച്ച് ദമ്പതികൾക്ക് പരിക്ക്

തിരുവനന്തപുരം: പാലോട് – കല്ലറ റോഡിൽ  പാണ്ഡ്യൻപാറയ്ക്ക് സമീപത്ത് വച്ച് റോഡ് മുറിച്ചുകടന്ന കാട്ടുപോത്ത് ബൈക്കിൽ ഇടിച്ച് ദമ്പതികൾക്ക് പരിക്ക്. അതിവേഗം റോഡ് കുറുകെ കടക്കാൻ ശ്രമിച്ച കാട്ടുപോത്താണ്  ബൈക്ക് യാത്രക്കാരെ ആക്രമിച്ചത്. നെടുമങ്ങാട് പഴകുറ്റി കൃഷ്ണകൃപയിൽ കോടതി ജീവനക്കാരനായ കെ .സുനിൽ കുമാർ, ഭാര്യ വിതുര വി എച്ച് എസ് എസിലെ അധ്യാപിക എൻ.എസ് സ്മിത എന്നിവർക്കാർക്കാണ് പരിക്കേറ്റത്.  ഇവരെ പാലോട് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുനിൽ കുമാറിന് തോളെല്ലിനും മുഖത്തും…

Read More

മദ്‌റസ അധ്യാപകനും നാലുവയസ്സുകാരനായ മകനും തമിഴ്‌നാട്ടില്‍ അപകടത്തില്‍ മരിച്ചു

മലപ്പുറം : മലപ്പുറം സ്വദേശിയായ മദ്‌റസ അധ്യാപകനും നാലുവയസ്സുകാരനായ മകനും തമിഴ്‌നാട്ടില്‍ ലോറിയില്‍ കാറിടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരിച്ചു. ഭാര്യയും മകളും ഗുരുതരാവസ്ഥയില്‍. മഞ്ചേരി തൃക്കലങ്ങോട് ആനക്കോട്ടുപുറം മാളികപ്പമ്പില്‍ പൂളാങ്കുണ്ടില്‍ തരകന്‍ പരേതനായ അബ്ദുല്‍കരീം-റംലത്ത് ദമ്പതികളുടെ മകന്‍ മുഹമ്മദ് സദഖത്തുല്ല വഹാബി(32), മകന്‍ മുഹമ്മദ് ഹാദി (4) എന്നിവരാണു മരിച്ചത്. ഭാര്യ ഫാത്തിമ സുഹറ (23), മകള്‍ ഐസല്‍ മഹറ(രണ്ടര) എന്നിവരാണ് ഉദുമല്‍പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കാവനൂര്‍ ഇരുവേറ്റിയില്‍ മദ്‌റസ അധ്യാപകനായ സദഖത്തുള്ള കുടുംബത്തോടൊപ്പം തമിഴ്‌നാട്ടിലെ…

Read More

തലപ്പാറയിൽ സ്കൂട്ടറിൽ പോകവെ അമ്മയ്ക്കും മകൾക്കും വെട്ടേറ്റു

മലപ്പുറം: സ്‌കൂട്ടറിൽ പോവുകയായിരുന്ന അമ്മയ്ക്കും മകൾക്കും വെട്ടേറ്റു. വലതു കയ്യ്ക്കാണ് വെട്ടേറ്റത്.മലപ്പുറം തലപ്പാറയിൽ മൂന്നിയൂർ പാലക്കൽ സ്വദേശി സുമി (40), മകൾ ഷബ ഫാത്തിമ (17) എന്നിവർക്കാണ് വെട്ടേറ്റത്. സുമിയും ഷബയും സ്കൂട്ടറിൽ യാത്ര ചെയ്യവെ മറ്റൊരു സ്‌കൂട്ടറിൽ എത്തിയാൾ ഇവരുടെ വലത് കയ്യിൽ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഇരുവരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial