Headlines

കൊച്ചിയിൽ വീണ്ടും ഫ്ലാറ്റുകൾ പൊളിച്ചു നീക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: കൊച്ചിയിൽ വീണ്ടും ഫ്ലാറ്റുകൾ പൊളിച്ചു നീക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. വൈറ്റിലയിൽ സൈനികർക്കായി നിർമ്മിച്ചിരിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകൾ പൊളിച്ച് നീക്കാനാണ് ഉത്തരവ്. ഫ്ലാറ്റുകൾക്ക് ബലക്ഷയം സംഭവിച്ചെന്നും സുരക്ഷിതമല്ലെന്നും കാണിച്ച് ഇവിടുത്തെ താമസക്കാർ തന്നെയാണ് ഹർജി സമർപ്പിച്ചത്. ബി, സി ടവറുകളിലെ താമസക്കാരെ ഒഴിപ്പിച്ച് അത് പൊളിച്ച് മാറ്റി പുതിയത് പണിയണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ചന്ദ്രൻ കുഞ്ച് എന്നാണ് അപ്പാർട്ട്മെൻ്റ് സമുച്ചയത്തിൻ്റെ പേര്. മൂന്ന് ടവറുകളാണ് ഇവിടെയുള്ളത്. സൈനിക ഉദ്യോഗസ്ഥർ, വിരമിച്ച സൈനിക ഉദ്യോഗസ്ഥർ, എന്നിവർക്കായിട്ടാണ്…

Read More

രാജ്യത്ത് കോൺഗ്രസിന് മുസ്ലിം ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടാൻ കഴിഞ്ഞെന്ന് സിപിഎം കരട് രാഷ്ട്രീയ പ്രമേയം;
സ്വാധീനം കുറക്കാൻ ചില സംഘടനകൾ ശ്രമിക്കുന്നു

ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിക്ക് രാജ്യത്താകമാനം മുസ്ലിങ്ങളുടെ പിന്തുണ നേടാനാകുന്നുവെന്ന് സിപിഎമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയം. മുസ്ലിം മൗലികവാദികളും ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളും മുസ്ലീങ്ങൾക്കിടയിൽ സ്വാധീനം വർധിപ്പിക്കാൻ ശ്രമിക്കുന്നു. കേരളത്തിൽ മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ സിപിഎമ്മിന്റെ സ്വാധീനം കുറയ്ക്കാൻ ഈ സംഘടനകൾ ശ്രമിക്കുകയാണെന്നും കരട് രാഷ്ട്രീയ പ്രമേയത്തിൽ ആരോപിച്ചിട്ടുണ്ട്. ലോക്സഭയിലെ അംഗസംഖ്യ 44 -ൽ നിന്ന് 100 -ലേക്ക് ഉയർത്താൻ കോൺഗ്രസിന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സാധിച്ചു. എന്നാൽ, കോൺഗ്രസിന്റെ അടിസ്ഥാന പിന്തുണയിൽ കാര്യമായവളർച്ച ഉണ്ടായിട്ടില്ല. രാജസ്ഥാൻ,…

Read More

യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് മുക്കന്നൂര്‍ സ്വദേശി പ്രവീണ(32)യെ ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം പറഞ്ഞു. പ്രവീണയെ ചിലര്‍ ശല്യപ്പെടുത്തിയിരുന്നതായി കുടുംബം പോലിസില്‍ പരാതി നല്‍കിയിട്ടും പരാതിയില്‍ പോലിസിന്റെ ഇടപെടല്‍ ഉണ്ടായില്ലെന്ന് പ്രവീണയുടെ സഹോദരന്‍ പറഞ്ഞു. പോലിസിനെതിരേ മാത്രമല്ല മരണത്തില്‍ നാട്ടുകാര്‍ക്കും പങ്കുണ്ടെന്നു പ്രവീണയുടെ സഹോദരന്‍ വ്യക്തമാക്കി. ചില നാട്ടുകാരും കുടുംബക്കാരും ചേര്‍ന്ന് സഹോദരിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയെന്നാണ് ആരോപണം. ഇതെല്ലാം വലിയ മാനസിക പ്രയാസത്തിലേക്ക്…

Read More

അങ്കണവാടിയില്‍ ഉപ്പുമാവ് മാറ്റിയിട്ട് ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന കുഞ്ഞിന്റെ ആവശ്യത്തില്‍ പ്രതികരണവുമായി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവ് മാറ്റിയിട്ട് ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന കുഞ്ഞിന്റെ ആവശ്യത്തില്‍ പ്രതികരണവുമായി മന്ത്രി വീണാ ജോര്‍ജ്. ശങ്കുവിന്റെ ആവശ്യം പരിഗണിച്ചുകൊണ്ട് അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌ക്കരിക്കുന്നത് ചെയ്യുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.ദേവികുളം പഞ്ചായത്തിലെ ഒന്നാം നമ്പര്‍ അങ്കണവാടിയിലെ ശങ്കു എന്നു വിളിക്കുന്ന പ്രജുല്‍ എസ് സുന്ദര്‍ എന്ന ബാലനാണ് ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യം ഉയര്‍ത്തിയത്. കുട്ടി ഇക്കാര്യം ആവശ്യപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.നിഷ്‌കളങ്കമായ ആവശ്യമാണ് കുഞ്ഞ് പറഞ്ഞതെന്ന്…

Read More

ഐഎസ്ആർഒ ബഹിരാകാശത്തേക്ക് അയച്ച എൻവിഎസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാർ കണ്ടെത്തി.

നൂറാം വിക്ഷേപണത്തിലൂടെ ഐഎസ്ആർഒ ബഹിരാകാശത്തേക്ക് അയച്ച എൻവിഎസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാർ കണ്ടെത്തി.എൻ വി എസ് 02 വിക്ഷേപണശേഷം ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയർത്താൻ ആയില്ല. ഉപഗ്രഹത്തിന്റെ വാൽവുകളിൽ തകരാർ കണ്ടെത്തി. ദൗത്യം വിജയകരമാക്കാൻ മറ്റ് വഴികൾ തേടുന്നു. ജിഎസ്എൽവിയുടെ പതിനേഴാം ദൗത്യമായിരുന്നു ഇത്. ഐഎസ്ആർഒയുടെ രണ്ടാം തലമുറ നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ് 02, അമേരിക്കയുടെ ജിപിഎസിനുള്ള ഇന്ത്യൻ ബദലായ നാവികിന് വേണ്ടിയുള്ള ഉപഗ്രഹമാണ്. നാവിക് ശ്രേണിയിലെ പുതു തലമുറ ഉപഗ്രഹങ്ങളാണ് എൻവിഎസ് ശ്രേണിയിലേത്. ഐആർഎൻഎസ്എസ് ഉപഗ്രഹങ്ങളുടെ…

Read More

ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പരാതിയിൽ ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത്

കോഴിക്കോട്: സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത്. മുക്കത്ത് മൂന്നു പേര്‍ ചേര്‍ന്ന് യുവതിയുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് ബന്ധുക്കൾ ആരോപിച്ചത്. മൂന്നുമാസമായി യുവതി ഹോട്ടലിൽ ജോലിക്ക് കയറിയിട്ടെന്നും ആദ്യം ഹോട്ടലുമടയായ ദേവദാസ് യുവതിയുടെ വിശ്വാസ്യത നേടിയെടുക്കാൻ ശ്രമിച്ചുവെന്നും ബന്ധുക്കൾ പറയുന്നു. ഇതിനു പിന്നാലെയാണ് ഇയാൾ പ്രലോഭനത്തിന് ശ്രമിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. വളരെ മോശമായ രീതിയിൽ യുവതിക്ക് ഇയാൾ സന്ദേശങ്ങള്‍ അയച്ചിരുന്നു. വാട്സ്ആപ്പിൽ അയച്ച മെസേജുകള്‍ ഉള്‍പ്പെടെ തങ്ങളുടെ…

Read More

പിതാവിന്റെ സംസ്‌കാരത്തെ ചൊല്ലി മക്കള്‍ തമ്മില്‍ അടിപിടി;പിതാവിന്റെ മൃതദേഹത്തിന്റെ പാതിഭാഗം വേണമെന്ന് മൂത്തമകന്‍

ഭോപ്പാല്‍: പിതാവിന്റെ സംസ്‌കാരത്തെ ചൊല്ലി മക്കള്‍ തമ്മില്‍ അടിപിടി. പിതാവിന്റെ മൃതദേഹത്തിന്റെ പാതിഭാഗം വേണമെന്ന് മൂത്തമകന്‍ ആവശ്യപ്പെട്ടതോടെ തര്‍ക്കം രൂക്ഷമായി. ഒടുവില്‍ പൊലീസ് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. മധ്യപ്രദേശിലെ ടികാംഗഡ് ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. സംസ്‌കാരത്തെ ചൊല്ലി സഹോദരങ്ങള്‍ തമ്മില്‍ അടിയായതോടെ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇളയമകന്‍ ദേശ് രാജിനൊപ്പമായിരുന്നു 84കാരനായ ധ്യാനി സിങ് ഘോഷ് താമസിച്ചിരുന്നത്. ദീര്‍ഘകാലമായി ഇയാള്‍ രോഗബാധിതനുമായിരുന്നു. ഞായറാഴ്ച ധ്യാനി സിങ് മരിച്ചതോടെ ഗ്രാമത്തിന് പുറത്തുതാസിച്ചിരുന്ന മൂത്തമകന്‍ കിഷനെയും വിവരം അറിയിച്ചു….

Read More

സഹപാഠികൾ തമ്മിലുള്ള വഴക്ക് അവസാനം എത്തിച്ചേർന്നത് സഹോദരനെ തട്ടികൊണ്ടുപോകലിൽ

പത്തനംതിട്ട: ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി മദ്യം വായിലൊഴിച്ച് മർദിച്ചതായി പരാതി. പത്തനംതിട്ട അടൂരിലാണ് സംഭവം. കുട്ടിയുടെ പ്ലസ്‌വൺ വിദ്യാർത്ഥിയായ സഹോദരനോട് വൈരാഗ്യമുള്ളവരാണ് തട്ടിക്കൊണ്ടുപോയി മർദിച്ചതിന് പിന്നിലെന്ന് പിതാവ് ആരോപിച്ചു. ഞായാറാഴ്ച്ച രാത്രി 9 മണിക്ക് വീടിൻ്റെ പരിസരത്ത് നിന്ന് വിദ്യാർത്ഥിയെ ഒരു സംഘം തട്ടിക്കൊണ്ടു പോയി. സംഘം കുട്ടിയെ കഠിനമായി മർദിച്ച് അവശനാക്കുകയും വീടിൻ്റെ പരിസരത്ത് ഇറക്കിവിടുകയുമായിരുന്നു. ശേഷം വീട്ടുകാർ കുട്ടിയെ അടൂർ മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എളമണ്ണ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് തട്ടികൊണ്ട്…

Read More

കുവൈത്തിൽ ജനസംഖ്യ 50 ലക്ഷത്തിലേക്ക് കടന്നുവെന്നു റിപ്പോർട്ട്‌

കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ ജനസംഖ്യയില്‍ പ്രകടമായ വര്‍ധന. ജനസംഖ്യ 50 ലക്ഷത്തിലേക്ക് കടന്നുവെന്നാണ് ലോക ജനസംഖ്യ റിവ്യൂ റിപ്പോര്‍ട്ട് 2025 പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. കുവൈത്തിലെ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്‌ട്രേഷൻ്റെ ഡാറ്റാബേസിന് പുറമെ യുഎൻ, ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട് എന്നിവയുൾപ്പെടെ നിരവധി ഔദ്യോഗിക സ്ഥാപനങ്ങളുടെ ഡാറ്റാബേസിൽ നിന്നാണ് റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. കുവൈറ്റിലെ ജനസംഖ്യ വളർച്ചാ നിരക്ക് 2.12 ശതമാനം ആണ്. ഇത് ലോകത്തിൽ 52-ാം സ്ഥാനത്താണ്. ലോക ജനസംഖ്യയുടെ 0.06% മാത്രമാണ് കുവൈറ്റിലെ ജനസംഖ്യ. രാജ്യത്തിന്റെ വിസ്തീർണ്ണം…

Read More

കാമുകനെ ലൈംഗിക ബന്ധത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍

ലഖ്‌നൗ: കാമുകനെ ലൈംഗിക ബന്ധത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ബ്ലാക്‌മെയില്‍ സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് കൊലപാതകം നടത്തേണ്ടി വന്നതെന്ന് 32 കാരിയായ സ്ത്രീ മൊഴി നല്‍കി. ഇന്നലെ രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇഖ്ബാല്‍ എന്ന യുവാവ് തന്നെ ലൈംഗിക ബന്ധത്തിന് നിരന്തരം നിര്‍ബന്ധിക്കുകയും റെക്കോര്‍ഡ് ചെയ്ത ഫോണ്‍ കോളുകള്‍ ഭര്‍ത്താവിനെ കേള്‍പ്പിച്ച് കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി. കരകൗശല വിദഗ്ധനായ ഇയാള്‍ ഗ്രാമത്തിലെ വീടുകള്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial