കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്തിനെതി രെ പരാതിയുമായി പെൺകുട്ടിയുടെ കുടുംബം.
പാലക്കാട്: കൊല്ലങ്കോട്ട് കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്തിനെതിരെ പരാതിയുമായി പെൺകുട്ടിയുടെ കുടുംബം. കൊല്ലങ്കോട് അടയ്ക്കപ്പാറ സ്വദേശിനി ഗ്രീഷ്മയുടെ മരണവുമായി ബന്ധപ്പെട്ടാണ് കുടുംബം പരാതി നൽകിയത്. ഗ്രീഷ്മയുടെ ആൺസുഹൃത്ത് ബന്ധത്തിൽ നിന്ന് പിന്മാറിയതോടെ താൻ ചതിക്കപ്പെട്ടു എന്ന മനോവിഷമത്തിലാണ് മകൾ ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് ഗ്രീഷ്മയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാരെല്ലാം ഒരു മരണാനന്തരചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്തായിരുന്നു ഗ്രീഷ്മ ജീവനൊടുക്കിയത്. കുടുംബാംഗങ്ങൾ വീട്ടിൽ തിരികെ എത്തിയപ്പോഴാണ് ഗ്രീഷ്മയെ മരിച്ചനിലയില്‍ കണ്ടത്….

