Headlines

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ കാർ തട്ടി പിക്കപ്പ് ഓട്ടോ മറിഞ്ഞു; രണ്ട് പേർക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ കാർ തട്ടി പിക്കപ്പ് ഓട്ടോ മറിഞ്ഞു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. പിക്കപ്പ് ഡ്രൈവർ ആറ്റിങ്ങൽ സ്വദേശി വേണു (52)വിനാണ്ഞായറാഴ്ച രാത്രി പത്ത് മണിയോടെ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ വടക്കോട്ടുള്ള പാതയിലാണ് അപകടം ഉണ്ടായത്. എയർപോർട്ടിൽ നിന്ന് പാർസലുമായി മടങ്ങുകയായിരുന്ന പിക്കപ്പിനെ പിന്നാലെ എത്തിയ കാർ തട്ടുകയായിരുന്നു. കാർ തട്ടി നിയന്ത്രണംവിട്ട് മറിഞ്ഞ പിക്കപ്പ് വാൻ നൂറ് മീറ്ററോളം നിരങ്ങിയാണ് നിന്നത്. ഇടിച്ച കാർ നിർത്താതെ പോയി….

Read More

ഡെലിവറി ബോയ് കുളത്തിൽ മരിച്ച നിലയിൽ

കോഴിക്കോട്: കോഴിക്കോട് ഡെലിവറി ബോയിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൊണ്ടയാട് ബൈപാസ് ജംക്ഷനില്‍ നിന്നും മലാപറമ്പ് ഭാഗത്തേക്ക് പോകുന്ന വഴിയില്‍ കുരിയത്തോടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. വാഹനം ഇടിച്ച് തെറിച്ച് വീണതാവാം എന്നാണ് പോലീസിന് ലഭിക്കുന്ന സൂചനകള്‍. ചേവായൂര്‍ പോലീസ് അന്വേഷണം തുടങ്ങി.

Read More

കാട്ടിറച്ചി കടത്തിയെന്ന് യുവാവിനെതിരെ കള്ളക്കേസ്; വനം വകുപ്പ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ അനുമതി

തൊടുപുഴ: ഇടുക്കി കണ്ണംപടിയിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ സർക്കാർ അനുമതി. ഇടുക്കി മുൻ വൈൽഡ് ലൈഫ് വാർഡൻ ബി രാഹുൽ, മുൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എന്നിവരുൾപ്പെടെ പത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാനാണ് അനുമതി.കണ്ണംപടി പുത്തൻപുരയ്ക്കൽ സരുൺ സജിയെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് കള്ളക്കേസിൽ കുടുക്കിയത്. 2022 സെപ്റ്റംബർ 20 നാണ് സംഭവം. നടപടി വിവാദമായതോടെ സർക്കാർ നിർദ്ദേശപ്രകാരം വനംവകുപ്പ്…

Read More

തിരുവനന്തപുരത്ത് സുഹൃത്തുക്കൾക്കൊപ്പം കടവിലെത്തിയ യുവാവ് പുഴയിൽ ചാടി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവ് പുഴയിൽ ചാടി മരിച്ചു. വട്ടിയൂർക്കാവ് തൊഴുവൻകോട് ആരിക്കോണം കടവിൽ 18കാരനായ ബാലുവാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം രാത്രി 10 മണിയോടെ കടവിലേയ്ക്ക് എത്തിയ ബാലു പുഴയിൽ ചാടുകയായിരുന്നു. ബാലു എന്തിനാണ് പുഴയിലേയ്ക്ക് എടുത്തുചാടിയതെന്ന കാര്യം വ്യക്തമല്ല. തിരുവനന്തപുരം ഫയർ സ്റ്റേഷനിൽ നിന്ന് ഫോഴ്സിന്റെ സ്കൂബ ഡൈവേഴ്സ് അടങ്ങുന്ന സംഘം പുഴയിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തൊഴുവൻകോട് ക്ഷേത്രത്തിൽ നിന്ന് ഗാനമേള കഴിഞ്ഞ് രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ബാലു ഈ കടവിലേയ്ക്ക് എത്തിയത് എന്നാണ് വിവരം….

Read More

പൂജ സ്റ്റോറിന്റെ മറവിൽ പുകയില ഉത്പന്നങ്ങൾ വിറ്റയാൾ അറസ്റ്റിൽ

തൃശൂർ: പൂജ സ്റ്റോറിന്റെ മറവിൽ പുകയില ഉത്പന്നങ്ങൾ വിറ്റയാൾ അറസ്റ്റിൽ. കേച്ചേരി ചിറനല്ലൂർ സ്വദേശി തസ്‌വീറി (40) നെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുന്നംകുളം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ മണികണ്ഠന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം ഇയാളുടെ പൂജ സ്റ്റോറിൽ പരിശോധന നടത്തിയത്. കേച്ചേരി മാർക്കറ്റിനുള്ളിൽ പൂജാ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്നും നൂറിലേറെ പാക്കറ്റ് ഹാൻസും എക്സൈസ് സംഘം പിടിച്ചെടുത്തു. പ്രതിയുടെ പൂജാ സ്റ്റോറിനുള്ളിൽ ചാക്കുകളിലായാണ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ്…

Read More

കോട്ടയത്ത് പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി; ഒരാൾ അറസ്റ്റിൽ

കോട്ടയം: കോട്ടയത്ത് പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി. ഏറ്റുമാനൂർ കാരിത്താസിനു സമീപത്തപവെച്ചാണ് സംഭവം. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറും നീണ്ടൂർ സ്വദേശിയുമായ ശ്യാം ആണ് ഇന്നു പുലർച്ചെ അഞ്ചു മണിയോടെ മരിച്ചത്. രാത്രി ഒരു മണിയോടെയാണ് ശ്യാമിന് അക്രമി സംഘത്തിന്റെ മർദനമേറ്റത്.രണ്ടംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. പാറംപുഴ സ്വദേശിയായ ഒരാൾ പൊലീസിന്റെ പിടിയിലായി. മറ്റൊരാൾ ഓടി രക്ഷപ്പെട്ടു

Read More

കഴക്കൂട്ടത്ത് തീപ്പെട്ടി ചോദിച്ചപ്പോൾ കൊടുക്കാത്തതിന് യുവാവിനെ വീട് കയറി ആക്രമിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്ത് തീപ്പെട്ടി ചോദിച്ചപ്പോൾ കൊടുക്കാത്തതിന് വീട് കയറി ആക്രമിച്ചു. വെള്ളൂർ ലക്ഷംവീട് കോളനിയിൽ അശോകനെയാണ് ആക്രമിച്ചത്. കല്ലുകൊണ്ട് അശോകന്റെ തലയിലും മുഖത്തും ഇടിക്കുകയായിരുന്നു. ചെവിക്ക് ഗുരുതര പരുക്കേൽക്കുകയും പല്ല് ഇളകി പോവുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ അശോകനെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപ്പെട്ടി ചോദിച്ചപ്പോൾ കൊടുക്കാത്തതിന് മംഗലപുരം കുറക്കോട് സ്വദേശിയായ കൊച്ചുമോനാണ് മർദ്ദിച്ചതെന്ന് പ്രദേശവാസികൾ പൊലീസിന് മൊഴി നൽകി. മംഗലപുരം പൊലീസ് അന്വേഷണം ആരംഭിച്ചു

Read More

കോഴിക്കോട് പീഡനശ്രമം ചെറുക്കുന്നതിനിടെ ലോഡ്ജിന് മുകളില്‍ നിന്ന് യുവതി താഴേക്ക് ചാടി; യുവതി മെഡിക്കൽ കോളജ്  ഐസിയുവിൽ

കോഴിക്കോട്: പീഡനശ്രമം ചെറുക്കുന്നതിനിടെ ലോഡ്ജിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയ യുവതിക്ക് പരിക്ക്. കോഴിക്കോട് മുക്കത്ത് രാത്രി പതിനൊന്നരയോടെയാണ് സംഭവം. സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയായ യുവതിക്കാണ് പരിക്കേറ്റത്. ഇവര്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. ഹോട്ടല്‍ ഉടമയും രണ്ട് ജീവനക്കാരുമാണ് പീഡിപ്പിക്കാന്‍ ശ്രിച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 29 കാരിയായ യുവതിയാണ് അക്രമത്തിന് ഇരയായത്. മൂന്ന് മാസമായി ഈ ലോഡ്ജിലെ…

Read More

മിഹിര്‍ അഹമ്മദിന്റെ മരണം; ജെംസ് മോഡേണ്‍ അക്കാദമി വൈസ് പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

കൊച്ചി: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മിഹിര്‍ അഹമ്മദ് ജീവനൊടുക്കിയ സംഭവത്തില്‍ കൊച്ചിയിലെ ജെംസ് മോഡേണ്‍ അക്കാദമി വൈസ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു. ബിനു അസീസിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. മിഹിര്‍ നേരത്തെ പഠിച്ച സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ ആണ് ബിനു അസീസ്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മിഹിര്‍ അഹമ്മദ് ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ബിനു അസീസിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കേസന്വേഷണം നടത്തുന്ന ഹില്‍പാലസ് പൊലീസ് ഇന്‍സ്പെക്ടര്‍ എ എല്‍…

Read More

ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

കോട്ടയം: കുറിച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു. അസം സ്വദേശി ലളിത് (24) ആണ് കൊല്ലപ്പെട്ടത്. പ്രതി അസം സ്വദേശി വിജയകുമാറിനെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തു.മദ്യപാനത്തെ തുടർന്നുണ്ടായ സംഘർഷത്തിലാണ് ലളിത്തിന്റെ തലയ്ക്ക് അടിയേറ്റത്. മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial