Headlines

ആദിവാസി വകുപ്പ് ഉന്നത കുല ജാതർ കൈകാര്യം ചെയ്യണമെന്ന നിർദ്ദേശവുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

ന്യൂഡൽഹി: ആദിവാസി വകുപ്പ് ഉന്നത കുല ജാതർ കൈകാര്യം ചെയ്യണമെന്ന നിർദ്ദേശവുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ഉന്നത കുല ജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്താൽ അവരുടെ കാര്യത്തിൽ ഉന്നതിയുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. തനിക്ക് ആദിവാസി വകുപ്പ് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും ഡൽഹിയിൽ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തിൽ സംസാരിക്കവേ കേന്ദ്രസഹമന്ത്രി വ്യക്തമാക്കി. കേരളത്തിന് എന്ത് വേണമെന്ന് ചുമ്മാ പുലമ്പൽ നടത്തായിൽ പോരാ. ബജറ്റ് വകയിരുത്തൽ ഓരോ മേഖലയിലേക്കാണ്. കേരളം നിലവിളിക്കുകയല്ല വേണ്ടത്. കിട്ടുന്ന ഫണ്ട്‌ കൃത്യമായി ചിലവഴിക്കണം….

Read More

ഒളിച്ചുകളിക്കുന്നതിനിടെ നാലരവയസുകാരി ടാര്‍ നിറച്ച വീപ്പയില്‍ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന

കാസര്‍കോട്: ഒളിച്ചുകളിക്കുന്നതിനിടയില്‍ വീടിന് സമീപത്തെ ടാര്‍ വീപ്പയിലേക്ക് ഇറങ്ങി കുടുങ്ങിയ നാലരവയസുകാരിയെ രക്ഷിച്ചു. മുട്ടിന് മുകളില്‍ വരെ ടാറില്‍ മുങ്ങി പുറത്തിറങ്ങാനാവാത്തവിധം കുടുങ്ങിയ കുട്ടിയെ അഗ്‌നിരക്ഷാസേനയെത്തി ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. വെള്ളിയാഴ്ച വൈകിട്ട് ആറിനാണ് സംഭവം. ചട്ടഞ്ചാല്‍ എംഐസി കോളേജിന് സമീപത്തെ ഖദീജയുടെ മകള്‍ ഫാത്തിമയാണ് അപകടത്തില്‍പ്പെട്ടത്. സഹോദരിക്കൊപ്പം വീട്ടുമുറ്റത്ത് ഒളിച്ചുകളിക്കുകയായിരുന്നു ഫാത്തിമ. അതിനിടയില്‍ വീടിന് സമീപം റോഡ് ടാറിങ്ങിനായി കൊണ്ടുവന്ന ടാര്‍ വീപ്പയിലേക്ക് ഇറങ്ങുകയായിരുന്നു വീപ്പയ്ക്ക് സമീപത്തെ കല്ലില്‍ ചവിട്ടിയാണ് അകത്തേക്ക് ഇറങ്ങിയത്. വീപ്പയില്‍ ഇറങ്ങിയ ഫാത്തിമ…

Read More

ബാലരാമപുരം കൊലപാതകം; ശ്രീതുവിനെ ഉടൻ അറസ്റ്റ് ചെയ്യും

ബാലരാമപുരത്ത് രണ്ടരവയസുകാരിയെ അമ്മാവൻ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മ ശ്രീതുവിനെ അന്വേഷണസംഘം ചോദ്യംചെയ്യുന്നു.റൂറൽ എസ്പിയും ഡിവൈഎസ്പിയും ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസിൽ ഉടൻ ശ്രീതുവിനെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് വിവരം. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥ ചമഞ്ഞ് നടത്തിയ തട്ടിപ്പിലാണ് നടപടി. അതേസമയം ബാലരാമപുരത്ത് രണ്ടര വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അയൽവാസി ഇന്നലെ രംഗത്ത് വന്നിരുന്നു. ജോത്സ്യൻ ശങ്കുമുഖം ദേവീദാസന്റെ വീട്ടിൽ അമ്മ ശ്രീതുവിനും പ്രതി ഹരി കുമാറിനുമൊപ്പം ദേവേന്ദുവിനെ…

Read More

ഗുജറാത്തിൽ സ്വകാര്യ ബസ് 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു; ഏഴുപേർക്ക് ദാരുണാന്ത്യം

ഗാന്ധിനഗർ: നാസിക്-ഗുജറാത്ത് ഹൈവേയിൽ സപുതര ഘട്ടിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ഏഴുപേർക്ക് ദാരുണാന്ത്യം. 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് വീണത്. 15 പേരുടെ നില ഗുരുതരമാണ്. പുലർച്ചെ അഞ്ചരയോടെയായിരുന്നു ദാരുണമായ സംഭവം. ബസ് രണ്ടായി പിളർന്നതായാണ് വിവരം. നാസിക്കിൽ നിന്ന് തീർത്ഥാടനത്തിനായി ഗുജറാത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടത്തിൽപ്പെട്ടവർ മധ്യപ്രദേശിൽ നിന്നുള്ളവരാണ്

Read More

തലയ്ക്ക് പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ 11വയസുകാരന്റെ തലയിൽ സ്റ്റിച്ചിട്ടത് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ;വൈക്കം താലൂക്ക് ആശുപത്രിയിലാണ് സംഭവം.

കോട്ടയം: തലയ്ക്ക് പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ 11വയസുകാരന്റെ തലയിൽ സ്റ്റിച്ചിട്ടത് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ. വൈക്കം താലൂക്ക് ആശുപത്രിയിലാണ് ഈ ഗുരുതര വീഴ്ച സംഭവിച്ചത്.ചെമ്പ് സ്വദേശി സുജിത്- സുരഭി ദമ്പതികളുടെ മകന്‍ എസ് ദേവതീർഥിനെയാണ് മൊബൈൽ ഫോൺ വെളിച്ചത്തിൽ സ്റ്റിച്ചിട്ടത്. വീണ് തലയ്ക്ക് പരിക്കേറ്റ കുട്ടിയെ വൈകുന്നേരത്തോടെയാണ് ചികിത്സക്കെത്തിയത്. മുറിവ് സ്റ്റിച്ചിടണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ അത്യാഹിത വിഭാഗത്തിലും ഡ്രസിങ് റൂമിലും വൈദ്യുതിയില്ലായിരുന്നു. ജനറേറ്റര്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജനറേറ്ററിന് ഡീസൽ കുറവെണെന്നും ദീര്‍ഘനേരം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ആശുപത്രി ജീവനക്കാരുടെ…

Read More

മലപ്പുറത്ത് യുവതി ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്തത് ഗാര്‍ഹിക പീഡനം മൂലമെന്ന് ആരോപണം; സ്ത്രീധനത്തിൻ്റെയും സൗന്ദര്യത്തിൻ്റെ പേരിലും ഉപദ്രവം

മലപ്പുറം: എളങ്കൂരില്‍ യുവതി ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്തത് ഗാര്‍ഹിക പീഡനം മൂലമെന്ന് ആരോപണം. പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജയെയാണ് (25) വ്യാഴാഴ്ച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.വിഷ്ണുജയെ ഭര്‍ത്താവ് പ്രഭിന്‍ ഉപദ്രവിച്ചിരുന്നുവെന്ന് കുടുംബം ആരോപിച്ചു. വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത് 2023 മെയ് മാസത്തിലാണ്. സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിലായിരുന്നു ഭര്‍ത്താവിന്റെ ഉപദ്രവമെന്നാണ് പരാതി. പീഡനത്തിന് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൂട്ട് നിന്നെന്നും ആരോപണമുണ്ട്.ഭര്‍ത്താവിനും കുടുംബത്തിനും എതിരെ നടപടി വേണമെന്ന് വിഷ്ണുജയുടെ കുടുംബം ആവശ്യപ്പെട്ടു. സംഭവത്തില്‍ മഞ്ചേരി…

Read More

ഓൺലൈൻ ട്രേഡിങ്ങിലൂടെ വൈദികനിൽ നിന്ന് 1.50 കോടി രൂപ തട്ടിയ കേസിൽ രണ്ടു പേർ പിടിയിൽ

കോട്ടയം: ഓൺലൈൻ ട്രേഡിങ്ങിലൂടെ വൈദികനിൽ നിന്ന് 1.50 കോടി രൂപ തട്ടിയ കേസിൽ രണ്ടു പേർ പിടിയിൽ. താമരശേരി സ്വദേശി മുഹമ്മദ് മിനാജ്, ഷംനാദ് എന്നിവരാണ് പിടിയിലായത്. കോട്ടയം കടുത്തുരുത്തി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഓൺലൈൻ ട്രേഡിങ് ആപ്പ് വഴിയാണ് തട്ടിപ്പ് നടന്നത്. കാസർഗോഡ് സ്വദേശിയായ ഫാദർ ടിനേഷ് കുര്യനിൽ നിന്നാണ് വന്‍ തുക ലാഭവിഹിതം വാഗ്ദാനം ചെയ്ത് പലപ്പോഴായി 1.50 കോടി രൂപ പ്രതികള്‍ തട്ടിയത്.ഇരുവരും ഉത്തരേന്ത്യൻ തട്ടിപ്പ് സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവർക്കും…

Read More

വളളിക്കുന്നത്ത് ആറ് പേരെ കടിച്ച തെരുവുനായ ചത്തു;നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

ആലപ്പുഴ: വളളിക്കുന്നത്ത് ആറ് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. പിടികൂടി മൃഗാശുപത്രിയിലേക്ക് മാറ്റിയ നായ ചത്തു. പരിക്കേറ്റവർ വിവിധ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. ചേർത്തലയിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച സംഘം എത്തിയാണ് നായയെ പിടികൂടിയത്. മൃഗാശുപത്രിയിൽ എത്തിച്ച നായ പേവിഷബാധയുടെ എല്ലാ ലക്ഷണങ്ങളും കാണിച്ചിരുന്നു. പ്രദേശത്തെ വളർത്തുമൃഗങ്ങൾക്കും തെരുവ് നായകൾക്കും പേവിഷ പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ വെളളിയാഴ്ചയാണ് ആറ് പേർക്ക് നായയുടെ കടിയേറ്റത്. പടയണിവെട്ടം പുതുപ്പുരയ്ക്കൽ തോന്തോലിൽ ഗംഗാധരൻ(50), സഹോദരൻ രാമചന്ദ്രൻ…

Read More

വയനാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസിൽ യുപി സ്വദേശിയുടെ ഭാര്യയും അറസ്റ്റിൽ

കൽപ്പറ്റ: വയനാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസിൽ യുപി സ്വദേശിയുടെ ഭാര്യയും അറസ്റ്റിൽ. ഇന്നലെ ഉച്ചയോടെയാണ് യുവാവിനെ കൊലപ്പെടുത്തിയ മുഹമ്മദ് ആരീഫ് പിടിയിലായത്. യുപി സ്വദേശിയായ മുഖീബിനെ കൊലപ്പെടുത്തിയതായി ഇയാൾ സമ്മതിച്ചിരുന്നു. ഭാര്യയുമായി മുഖീബിന് ഉണ്ടായിരുന്ന ബന്ധമാണ് കൊലക്ക് കാരണമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ മുഹമ്മദ് ആരീഫിന്റെ ഭാര്യ സൈനബാണ് കേസിൽ ഇപ്പോൾ പിടിയിലായത്. ഇന്നലെ ഉച്ചയോടെയാണ് വെള്ളമുണ്ട കാപ്പിക്കണ്ടിയില്‍ താമസിച്ചിരുന്ന മുറിയില്‍ വെച്ച് മുഹമ്മദ് ആരീഫ് മുഖീബിനെ കൊലപ്പെടുത്തിയത്. ശരീരം…

Read More

മകനും ബന്ധുവിനുമൊപ്പം മീൻ പിടിക്കാനെത്തിയ  50 കാരൻ മുങ്ങി മരിച്ചു

കോഴിക്കോട്: മീൻപിടിക്കുന്നതിനിടെ 50 കാരൻ മുങ്ങി മരിച്ചു. മകനും ബന്ധുവിനുമൊപ്പം മീന്‍പിടിക്കാനെത്തിയ ഉണ്ണികുളം താഴെ കീലഞ്ചേരി പാറക്കല്‍ 50 കാരനായ മുരുകന്‍ ആണ് മരിച്ചത്. അണ്ടോണ ചക്കിക്കാവ് തൂക്കുപാലത്തിന് സമീപത്താണ് അപകടം നടന്നത്. മകനും ബന്ധുവിനുമൊപ്പം വല വീശി മീന്‍ പിടിക്കാനെത്തിയ മുരുകൻ ആഴമേറിയ സ്ഥലത്ത് അപകടത്തിൽ പെടുകയായിരുന്നു. ആഴമേറിയ പരിചയമില്ലാത്ത സ്ഥലത്ത് ഇറങ്ങിയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. തമിഴ്‌നാട് സ്വദേശിയായ മുരുകനും കുടുംബവും വര്‍ഷങ്ങളായി ഇവിടെ താമസിച്ചു വരികയാണ് എന്നാണ് ലഭിക്കുന്ന വിവരം. അപകട…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial