Headlines

സഹോദരിയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ ലോറിയിടിച്ച് യുവതി മരിച്ചു

മലപ്പുറം: മലപ്പുറം സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവതി മരിച്ചു. വൈലത്തൂര്‍ ഇട്ടിലാക്കല്‍ സ്വദേശി കമറുന്നീസ(47)യാണ് മരിച്ചത്. മലപ്പുറം തിരൂരങ്ങാടിയാലാണ് ദാരുണമായ അപകടം. കമറുന്നീസയും സഹോദരിയും സഞ്ചരിച്ച സ്‌കൂട്ടറില്‍ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേയ്ക്കു വീണ കമറുന്നീസയുടെ ശരീരത്തിലൂടെ ലേറി കയറിയിറങ്ങുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ സഹോദരിയേയും മകനെയും ആശിപത്രിയില്‍ പ്രവേശിപ്പിച്ചു

Read More

വിഴിഞ്ഞത്ത് നിയമവിരുദ്ധ മത്സ്യബന്ധനം; കൊല്ലം സ്വദേശിയുടെ ബോട്ട് പിടിച്ചെടുത്തു

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിയമവിരുദ്ധ മത്സ്യബന്ധനം നടത്തിയ ബോട്ട് പിടിച്ചെടുത്തു. കൊല്ലം സ്വദേശിയുടെ ട്രോളർ ബോട്ടാണ് മറൈൻ എൻഫോഴ്സ്മെൻറ് പിടിച്ചെടുത്തത്. കൊല്ലം സ്വദേശി ജോണി ഇമ്മാനുവൽ എന്നയാളുടെ ഉടമസ്‌ഥതയിലുള്ള ബോട്ടാണ് വിഴിഞ്ഞം തീരത്ത് നിന്നും ആറ് കിലോമീറ്റർ ഉള്ളിൽ മത്സ്യബന്ധനം നടത്തിയത്. വിഴിഞ്ഞത്ത് നിന്നും മറൈൻ ആംബുലസിൽ നടത്തിയ പട്രോളിംഗിനിടയിലാണ് നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയ ബോട്ട് കണ്ടെത്തിയത്. സംഭവത്തിൽ വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിക്കും. കഴിഞ്ഞയാഴ്ച്ച മതിയായ രേഖകൾ ഇല്ലാതെ കേരള തീരത്ത് കറങ്ങിയ…

Read More

പ്രിയപ്പെട്ട എംവിഡി, കൂളിംഗ് ഫിലിമും അലോയ് വീലുമൊക്കെ നിരോധിക്കാൻ സർക്കാരിനോട് പറയണം, വിൽക്കുന്നത് കൊണ്ടാണ് വാങ്ങുന്നത്’ : ആസിഫ് അലി

മാർക്കറ്റില്‍ ലഭിക്കുന്ന കൂളിംഗ് ഫിലിം, അലോയ് വീല്‍, മറ്റ് ആക്സസറീസ് എല്ലാം നിരോധിക്കാൻ എംവിഡി ഉദ്യോഗസ്ഥർ സർക്കാരിനോട് ആവശ്യപ്പെടണമെന്ന് നടൻ ആസിഫ് അലി. എംവിഡി ഉദ്യോഗസ്ഥരുമായി ചേർന്ന് സംഘടിപ്പിച്ച റോഡ് സേഫ്റ്റി അവേർന്നസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വില്‍ക്കുന്നത് കൊണ്ടാണ് ഞങ്ങള്‍ വാങ്ങിപ്പോകുന്നത്, വില്‍ക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ അത് ഒരിക്കലും വാങ്ങിക്കില്ലെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു. എംവിഡി ഉദ്യോഗസ്ഥരില്‍ നിന്നും എന്തെങ്കിലും മോശം അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന വിദ്യാർത്ഥിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം….

Read More

നീല റേഷൻ കാ‌ര്‍ഡിന് കൂടുതല്‍ അരി

                                                                                                          വെള്ള റേഷൻ കാർഡ് ഉടമകള്‍ക്ക് ഈമാസം ആറ് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. നീല കാർഡുകാർക്ക് മൂന്ന് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ അധികവിഹിതമായും നല്‍കും. നീല കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കില്‍ നല്‍കുന്നതിനു പുറമേയാണിത്. ഫെബ്രുവരിയിലെ റേഷൻ വിതരണം ആറിന് ആരംഭിക്കും. ജനുവരിയിലെ വിതരണം ഫെബ്രുവരി നാലു വരെ നീട്ടി. മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ…

Read More

പകര്‍പ്പവകാശ കേസില്‍ ഇളയരാജയ്ക്ക് തിരിച്ചടി; ‘എന്‍ ഇനിയ പൊന്‍ നിലവേ’ പകര്‍പ്പവകാശം സരിമഗയുടേതെന്ന് കോടതി

തമിഴ് സിനിമയിലെ വിഖ്യാത ഗാനത്തിന്‍റെ പകര്‍പ്പവകാശം സംബന്ധിച്ച കേസില്‍ സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് തിരിച്ചടി. എന്‍ ഇനിയ പൊന്‍ നിലവേ എന്ന ഗാനത്തിന്‍റെ പകര്‍പ്പവകാശം സംബന്ധിച്ച് ദില്ലി ഹൈക്കോടതിയില്‍ സരിഗമ നല്‍കിയ കേസിലാണ് ഇളയരാജയ്ക്ക് പ്രതികൂലമായ വിധി. പ്രസ്തുത ഗാനത്തിന്‍റെ പകര്‍പ്പവകാശം സരിഗമയ്ക്ക് ആണെന്നും അത് മറ്റൊരാള്‍ക്ക് നല്‍കാന്‍ ഇളയരാജയ്ക്ക് നിയമപരമായി സാധിക്കില്ലെന്നും കോടതി പറഞ്ഞു. ബാലു മഹേന്ദ്രയുടെ സംവിധാനത്തില്‍ 1980 ല്‍ പുറത്തെത്തിയ മൂടു പണി എന്ന ചിത്രത്തില്‍ ഇളയരാജ സംഗീതം പകര്‍ന്ന ഗാനമാണ് എന്‍…

Read More

റെയില്‍വേയുടെ സൂപ്പര്‍ ആപ്പ് SwaRail ബീറ്റ എത്തി; എല്ലാ സേവനങ്ങളും ഒറ്റക്ലിക്കില്‍

    ന്യൂഡല്‍ഹി : ഇന്ത്യന്‍ റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭിക്കുന്ന സൂപ്പര്‍ ആപ്പ് എന്ന് വിളിക്കുന്ന ആപ്ലിക്കേഷന്‍ പരീക്ഷണത്തിനായി റെയില്‍വെ മന്ത്രാലയം പുറത്തിറക്കി. സ്വറെയില്‍ എന്ന പേരിലാണ് ആപ്പിന്റെ ബീറ്റ പുറത്തിറക്കിയിട്ടുള്ളത്. വെള്ളിയാഴ്ചയാണ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലുമെത്തിയത്. പരീക്ഷണാടിസ്ഥനത്തില്‍ ആയതുകൊണ്ട് തന്നെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നവരുടെ എണ്ണത്തിന് പരിധിനിശ്ചയിച്ചിട്ടുണ്ട്. റിസര്‍വ് ചെയ്തും റിസര്‍വ് ചെയ്യാത്തതുമായ ടിക്കറ്റ് ബുക്കിംഗുകള്‍, പ്ലാറ്റ്ഫോം ടിക്കറ്റ്, പാഴ്സല്‍ ബുക്കിംഗ്, ട്രെയിന്‍ അന്വേഷണങ്ങള്‍, പിഎന്‍ആര്‍…

Read More

രാജ്യത്ത് പുതിയ സൗജന്യ ഇന്‍റര്‍നെറ്റ് ടിവി സേവനം ആരംഭിച്ച് ബിഎസ്എന്‍എല്‍

മുംബൈ: രാജ്യത്ത് പുതിയ സൗജന്യ ഇന്‍റര്‍നെറ്റ് ടിവി സേവനം ആരംഭിച്ച് ബിഎസ്എന്‍എല്‍. പുതുച്ചേരിയിലെ വിജയകരമായ പരീക്ഷണത്തിന് ശേഷം രാജ്യവ്യാപകമായി BiTV സേവനം ആരംഭിച്ചിരിക്കുകയാണ് ബി എസ്എന്‍എല്‍. വിനോദത്തിന്‍റെ പുത്തന്‍ ലോകം ആസ്വദിക്കാന്‍ തയ്യാറാകൂ എന്നാണ് BiTV സേവനം ആരംഭിച്ചുകൊണ്ട് ബിഎസ്എന്‍എല്ലിന്‍റെ വാഗ്ദാനം. 450ലേറെ ലൈവ് ടെലിവിഷന്‍ ചാനലുകളിലേക്ക് ആക്സസ് ലഭിക്കുന്ന BiTV എന്ന മൊബൈല്‍ ഫോണ്‍ സേവനമാണ് ബിഎസ്എന്‍എല്‍ ആരംഭിച്ചിരിക്കുന്നത്. ലൈവ് ടിവി ചാനലുകള്‍ക്ക് പുറമെ ഒടിടി കണ്ടന്‍റുകളും BiTV ഉപയോക്താക്കള്‍ക്ക് ലഭിക്കും. സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ഒടിടിപ്ലേയുമായി…

Read More

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു, ഒടുവില്‍ വൃദ്ധ ദമ്പതികള്‍ക്ക് വീടിന്‍റെ താക്കോല്‍ മടക്കി നല്‍കി മകള്‍

തിരുവനന്തപുരം: വർക്കല അയിരൂരിൽ വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ട വൃദ്ധ ദമ്പതികൾക്ക് വീടിന്റെ താക്കോൽ തിരികെ നൽകി മകൾ. മാതാപിതാക്കളെ പുറത്താക്കിയതിൽ മകൾക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീടിന്‍റെ താക്കോൽ മകള്‍ മാതാപിതാക്കൾക്ക് മടക്കി നൽകിയത്. മന്ത്രി ആർ ബിന്ദുവടക്കം വിഷയത്തിൽ ഇടപെട്ടിരുന്നു ഇന്നലെ വൈകിട്ടാണ് വർക്കല അയിരൂരിൽ സദാശിവനെയും (79), ഭാര്യ സുഷമ്മയെയും (73) മകൾ സിജി വീട്ടില്‍ നിന്ന് പുറത്താക്കി വാതിൽ അടച്ചത്. പൊലീസ് അടക്കം സ്ഥലത്തെത്തി വീട് തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും…

Read More

ഒറ്റപ്പാലം പെട്രോൾ ബോംബ് ആക്രമണം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പാലക്കാട്: ഒറ്റപ്പാലത്ത് ജോലിക്കിടെ പെട്രോൾ ബോംബ് ആക്രമണത്തിനിരയായി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഒറ്റപ്പാലത്ത് വീടിന്റെ നിർമ്മാണ ജോലിക്കെത്തിയ കോഴിക്കോട് കൊയിലാണ്ടി സ്വദേശി വിഷ്ണുവാണ് മരിച്ചത്. ജനുവരി 13 ന് ഒറ്റപ്പാലം ചുനങ്ങാട് വാണി വിലാസിനിയിൽ വെച്ചാണ് ആക്രമണമുണ്ടായത്. വീടിന്റെ നിർമാണ ജോലിക്ക് എത്തിയതായിരുന്നു വിഷ്ണു അടങ്ങുന്ന ആറംഗസംഘം. അയൽവാസിയായ നീരജാണ് ഇവർക്ക് നേരെ പെട്രോൾ ബോംബ് എറിഞ്ഞത്. നാൽപ്പത് ശതമാനത്തിലധികം പൊള്ളലേറ്റ വിഷ്ണു ഇന്ന് പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. ആക്രമണത്തിൽ വിഷ്ണുവിനും ഒപ്പം ഉണ്ടായിരുന്ന പ്രിയേഷിനും…

Read More

കാറിന്റെ ജിപിഎസ് പിന്തുടർന്നെത്തി; പിതാവിൻ്റെ കാമുകിയെ കുത്തികൊലപ്പെടുത്തി 16 കാരൻ

കൊൽക്കത്ത: വെസ്റ്റ് ബെംഗാളിൽ മകൻ പിതാവിന്റെ കാമുകിയെ കുത്തി കൊലപ്പെടുത്തി. പിതാവിൻ്റെ വിവാഹേതര ബന്ധത്തെക്കുറിച്ചറിഞ്ഞ 16 കാരനായ മകനാണ് അച്ഛന്‍റെ മുന്നിലിട്ട് 24 കാരിയായ കാമുകിയെ കൊലപ്പെടുത്തിയത്. ഇഎം ബൈപാസിലെ റോഡരികിലെ ചായക്കടയിൽ വെച്ചാണ് കൊലപാതകം നടന്നത്. വ്യാഴാഴ്ച രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം. 16 കാരനേയും മാതാവിനേയും കൂടെയുണ്ടായിരുന്ന 22 കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കൻ കൊൽക്കത്തയിലെ തിരക്കേറിയ സ്ഥലത്തുവെച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. പിതാവിന് 24 കാരിയുമായി ബന്ധമുള്ളത് അറിഞ്ഞ മകൻ കാറിന്‍റെ ജിപിഎസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial