
ഒമാനിലെ ഹൈമയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം
മസ്കത്ത്: ഒമാനിലെ ഹൈമയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശ് സ്വദേശികളാണ് മരിച്ച മൂവരും. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. കമലേഷ് ബെർജ (46),ഹെമ റാണി (54),ഇശാൻ ദേശ് ബന്ധു(31) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മനോജ് മകളായ ദിക്ഷ, റാം മോഹൻ ഇദ്ദേഹത്തിന്റെ മകൾ പ്രിയങ്ക, മരിച്ച കമലേഷിന്റെ അമ്മ രാധാറാണി തുടങ്ങിയവരെ പരിക്കുകളോടെഹൈമ ആശുപത്രിയിൽ പ്രവശേിപ്പിച്ചു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് ലഭ്യമാകുന്ന വിവരം. ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഒമാൻ സന്ദർശിക്കാനെത്തിയ സംഘം സലാലയിൽനിന്ന്…