വാഹന നികുതി: ഒറ്റതവണ നികുതി കുടിശ്ശിക തീർപ്പാക്കൽ മാർച്ച് 31 വരെ

തിരുവനന്തപുരം: മോട്ടോർ വാഹന നികുതി കുടിശ്ശിക, ഇളവുകളോടെ ഒടുക്കി ബാദ്ധ്യതയിൽനിന്നും, നിയമ നടപടികളിൽ നിന്നും ഒഴിവാകാനുള്ള ഒറ്റതവണ നികുതി കുടിശ്ശിക തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി മാർച്ച് 31 ന് അവസാനിക്കും. 2020 മാർച്ച് 31 വരെ നികുതി ഒടുക്കിയതിന് ശേഷം നികുതി ഒടുക്കുവാൻ കഴിയാത്ത വാഹന ഉടമകൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. 2020 ഏപ്രിൽ 1 മുതൽ 2024 മാർച്ച് 31 വരെയുള്ള നികുതിയും അധിക നികുതിയും പലിശയും ഉൾപ്പെടുന്ന ആകെ തുകയുടെ 30 ശതമാനം മാത്രം ട്രാൻസ്‌പോർട്ട്…

Read More

ബുള്ളറ്റ് കൊണ്ടുള്ള മുറിവുകൾക്ക് ബാൻഡ് എയ്ഡ് കൊണ്ടുള്ള പരിഹാരമാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് എന്ന് രാഹുൽ ഗാന്ധി

മൂന്നാം മോദി സർക്കാരിൻ്റെ രണ്ടാം ബജറ്റിനെതിരെ പരിഹാസവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബുള്ളറ്റ് കൊണ്ടുള്ള മുറിവുകൾക്ക് ബാൻഡ് എയ്ഡ് കൊണ്ടുള്ള പരിഹാരമാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരിഹാസം. രാഹുൽ ഗാന്ധിയുടെ ബജറ്റ് അവതരണത്തിന് ശേഷമുള്ള പ്രതികരണം. ”ബുള്ളറ്റു കൊണ്ടുള്ള മുറിവുകൾക്ക് ബാൻഡ് എയ്ഡ് പരിഹാരം. ആഗോള അനിശ്ചിതത്വത്തിനിടയിൽ, നമ്മുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഒരു മാതൃകാപരമായ മാറ്റം ആവശ്യമാണ്. എന്നാൽ ഈ സർക്കാർ ആശയ പാപ്പരത്തമാണ് നേരിടുന്നത്.”…

Read More

കുറ്റവാളിയെയും കൊണ്ട് ഉദ്യോഗസ്ഥർ സ്പാ സെന്ററിൽ കയറി കിട്ടിയ തക്കത്തിന് കുറ്റവാളി രക്ഷപെട്ടു

ആശുപത്രിയിൽ നിന്ന് പോകുന്നതിനിടെ പോലീസ് കസ്റ്റഡിയിൽ നിന്നും കുറ്റവാളി രക്ഷപ്പെട്ടെന്ന് പരാതി. മധ്യപ്രദേശിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ജയിലിൽ വച്ച് കാലിന് പരിക്കേറ്റ കുറ്റവാളിയെ ആശുപത്രിയിൽ കൊണ്ട് പോയി തിരിച്ച് കൊണ്ട് വരുന്നതിനിടെ ജയിൽ ഉദ്യോഗസ്ഥർ മസാജ് സെൻ്ററിൽ കയറി. പോലീസ് ഉദ്യോഗസ്ഥർ മസാജ് ചെയ്യുന്നതിനിടെ കുറ്റവാളി സ്പാ സെൻ്ററിൽ നിന്ന് രക്ഷപ്പെടുകയായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഉദ്യോഗസ്ഥരുടെ അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തു. സ്പാ സെൻ്ററിലെ സിസിടിവി ദൃശ്യങ്ങളിൽ ജയിൽ ഉദ്യോഗസ്ഥർ മസാജിനായി കയറുന്നതിനിടെ കുറ്റവാളി രക്ഷപ്പെടുന്ന…

Read More

കുർബാനക്കിടെ വൈദികനെ ആക്രമിച്ചതായി പരാതി.

കോട്ടയം: കോട്ടയത്ത് കുർബാനക്കിടെ വൈദികനെ ആക്രമിച്ചതായി പരാതി. തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയിൽ വച്ചാണ് കുർബാനക്കിടെ വൈദികൻ ജോൺ തോട്ടുപുറത്തിന് നേരെ ആക്രമണം ഉണ്ടായത്. എറണാകുളം- അങ്കമാലി അതിരൂപതയിലെ പള്ളിയാണ്. ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട തർക്കം നിൽക്കുന്ന പള്ളിയിലാണ് സംഘർഷം ഉണ്ടായത്. വിമത വിഭാഗത്തിൽ പെട്ട ആളുകളാണ് ആക്രമണം നടത്തിയതെന്ന് വൈദികൻ ആരോപിക്കുന്നു. സംഘർഷത്തെ തുടർന്ന് വിശ്വാസികളും ചേരി തിരിഞ്ഞ് ഏറ്റമുട്ടി.

Read More

അമ്മ മരിച്ചമനോവിഷമത്തിൽ അമ്മയുടെ മൃതദേഹത്തിന്റെ കൂടെ പെൺമക്കൾ കഴിഞ്ഞത് ഒരാഴ്ച

ഹൈദരാബാദ്: ഒറ്റപ്പെട്ട ഒരു വീട്ടിൽ രണ്ട് പെൺമക്കളോടൊപ്പം താമസിച്ചിരുന്ന അമ്മ രാവിലെ ഉറക്കത്തിൽ നിന്നുണർന്നില്ല. അമ്മ മരിച്ചെന്ന് മനസ്സിലാക്കിയതോടെ വിഷാദത്തിലായ പെൺമക്കൾ ഒരാഴ്ചയിലേറെ മൃതദേഹത്തോടൊപ്പം കഴിഞ്ഞു. 25ഉം 22ഉം വയസുള്ള പെൺകുട്ടികൾ ഒടുവിൽ ജനുവരി 31ന് പൊലീസിനെ സമീപിച്ചു.ഇതെത്തുടർന്നാണ് വിവരം പുറംലോകം അറിയുന്നത്. ഹൈദരാബാദിൽ ജനുവരി 23നാണ് പെൺകുട്ടികളുടെ 45കാരിയായ അമ്മ മരിച്ചത്. രാവിലെ അമ്മ ഉറക്കത്തിൽ നിന്ന് ഉണരാതെ വന്നതോടെ പെൺകുട്ടികൾ സമീപമെത്തി പരിശോധിച്ചപ്പോൾ പൾസോ ശ്വാസമോ ഹൃദയമിടിപ്പോ ഇല്ലെന്ന് മനസിലായി. ഇതോടെ ഇരുവരും കടുത്ത…

Read More

പാറപൊട്ടിക്കുന്നതിനിടെ കല്ല് തെറിച്ചുവീണ് വീടിന്റെ മേൽക്കൂര തകർന്നു

മൂവാറ്റുപുഴ: കല്ലൂർക്കാട് പഞ്ചായത്തിലെ പത്താം വാർഡിൽ പെട്ട ചാറ്റുപാറയിൽ പാറപൊട്ടിക്കുന്നതിനിടെ കല്ല് തെറിച്ചുവീണ് വീടിന്റെ മേൽക്കൂര തകർന്നു. വീട്ടിലുണ്ടായിരുന്ന ആർക്കും പരിക്കുകളില്ല. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവമുണ്ടായത്. ചാറ്റുപാറ തേവരോലിൽ സുരേഷ് ബാബുവിന്റെ വീടിന് മുകളിലാണ് 300 അടിയോളം അകലെയുള്ള പാറമടയിൽ നിന്ന് കല്ല് തെറിച്ച് വീണത്. വീടിന്റെ മേൽക്കൂരയിലേക്ക് കല്ല് വന്ന് പതിച്ച സമയത്ത് സുരേഷ് ബാബുവിന്റെ ഭാര്യ ഗീത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മണിയന്ത്രം മലയുടെ താഴ്ഭാഗത്ത് സ്ഥിതി ചെയ്യുന്ന പാറമടയിൽ പാറ പൊട്ടിക്കുന്നതിനിടയിലാണ്…

Read More

യുവതിയെ ഭർതൃവീട്ടുകാർ നഗ്നയാക്കി തെരുവിലൂടെ നടത്തിച്ചുവെന്ന് പരാതി; 12 പേർ അറസ്റ്റിൽ

ദാഹോദ്: യുവതിയെ ഭർതൃവീട്ടുകാർ നഗ്നയാക്കി തെരുവിലൂടെ നടത്തിച്ചുവെന്ന് പരാതി. ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ ദൽസിമാൽ ഗ്രാമത്തിലായിരുന്നു സംഭവം. യുവതിക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ഭർതൃവീട്ടുകാരുടെ ക്രൂരത. പരാതിക്കാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ മാസം 28 -നാണ്. യുവതിയുടെ ഭർത്താവ് കൊലപാതകക്കേസിൽ ജയിലിൽ കഴിയുകയാണ്. ഈ സമയത്ത് ഗ്രാമത്തിലെത്തന്നെ മറ്റൊരാളുമായി യുവതിക്ക് ബന്ധമുണ്ടെന്ന് ഭർതൃവീട്ടുകാർ ആരോപിക്കുകയും തുടർന്ന് വസ്ത്രം വലിച്ചുകീറി നഗ്നയാക്കി റോഡിലൂടെ നടത്തിക്കുകയും ചെയ്തുവെന്നാണ് പരാതി. നടക്കുന്നതിനിടെ യുവതിയെ മർദ്ദിച്ചെന്നും പരാതിയില്‍ പറയുന്നു. റോഡിലൂടെ യുവതിയെ…

Read More

തടവുകാർക്ക് വേണ്ടി ജയിലിൽ ഹെറോയിൻ എത്തിച്ചു നൽകിയ പോലീസുകാരൻ അറസ്റ്റിൽ

ചണ്ഡീഗഡ്: തടവുകാർക്ക് വേണ്ടി ജയിലിൽ ഹെറോയിൻ എത്തിച്ചു നൽകിയ പോലീസുകാരൻ അറസ്റ്റിൽ. പഞ്ചാബിലെ ഭട്ടിൻഡ ജയിലിലാണ് സംഭവം. സീനിയർ കോൺസ്റ്റബിൾ തസ്ബീർ സിങാണ് അറസ്റ്റിലായതെന്ന് പൊലീസ് സൂപ്രണ്ട് നരീന്ദർ സിങ് പറഞ്ഞു. 15 ഗ്രാം ഹെറോയിനാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ജയിൽ തടവുകാർക്ക് ഇയാൾ ഹെറോയിൻ വിതരണം ചെയ്യുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾക്ക് എവിടെ നിന്നാണ് ഹെറോയിൻ കിട്ടിയതെന്നും ആർക്കൊക്കെയാണ് വിതരണം ചെയ്തതെന്നും സംബന്ധിച്ച കാര്യങ്ങൾ വിശദമായി അന്വേഷിച്ചു വരികയാണെന്ന് എസ്പി പറഞ്ഞു

Read More

ചായ കുടിച്ചതിന്റെ പണം ചോദിച്ചതിന് കടയുടമയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്ക് ജീവപര്യന്തം

കൊല്ലം: ചായ കുടിച്ചതിന്റെ പണം ചോദിച്ചതിന് കടയുടമയെ കൊലപ്പെടുത്തിയ സംഭവം. പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. 2017 ഡിസംബർ 27 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ശൂരനാട് ചക്കുവള്ളി ഒസ്താമുക്കിൽ ചായക്കട നടത്തുകയായിരുന്ന പോരുവഴി കമ്പലടി കൂരക്കോട്ടുവിളയിൽ സുധീറിനെ (44)യാണ് കന്യാകുമാരി മാർത്താണ്ഡം സ്വദേശി വർഗീസ് കൊലപ്പെടുത്തിയത്. പ്രതിക്ക് കൊല്ലം ഒന്നാം അഡിഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി പി.എൻ.വിനോദ് ശിക്ഷ വിധിച്ചത്. കന്യാകുമാരിയിൽ നിന്ന് ടാപ്പിങ് ജോലിക്കായി ഒസ്താമുക്കിൽ എത്തിയ…

Read More

വയനാട്ടിലെ ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ പെൺകടുവ ഇനി തിരുവനന്തപുരം മൃഗശാലയിൽ

തിരുവനന്തപുരം: വയനാട്ടിലെ ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ പെൺകടുവ ഇനി തിരുവനന്തപുരം മൃഗശാലയിൽ. ഒരാഴ്ച മുമ്പാണ് വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ എട്ടുവയസുകാരി കടുവ കുടുങ്ങിയത്. കാലിനു ചെറിയ പരിക്കുള്ളതിനാൽ ഇവിടെ എത്തിച്ച ശേഷമായിരിക്കും ചികിത്സ. തിങ്കളാഴ്ചയോടെ തിരുവനന്തപുരത്ത് എത്തിക്കാമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്. മുൻപ് വയനാട് നിന്നും പിടികൂടിയ ജോർജ് എന്ന കടുവയെ ഉൾപ്പെടെ മൃഗശാലയിലേക്ക് കൊണ്ടു വന്നിരുന്നു. കഴിഞ്ഞയാഴ്ച പഞ്ചാരക്കൊല്ലിയിൽ ഇറങ്ങിയ നരഭോജി കടുവയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് ആഴ്ചകൾക്ക് മുമ്പാണ് പെൺകടുവ പുൽപ്പള്ളി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial