ലഹരി വാങ്ങാൻ പണം നൽകിയില്ല, മാതാപിതാക്കളെ ആക്രമിച്ച ലഹരിക്കടിമയായ യുവാവിനെ നാട്ടുകാർ ചേർന്ന്  ഡി അഡിക്ഷൻ സെൻ്ററിലേക്ക് മാറ്റി.

മലപ്പുറം: എംഡിഎംഎ വാങ്ങാൻ പണം നൽകാത്തതിനാൽ മാതാപിതാക്കളെ ആക്രമിച്ച യുവാവ്. മലപ്പുറം താനൂരിൽ ആണ് സംഭവം. യുവാവിൻ്റെ കൈകാലുകൾ കെട്ടിയിട്ടാണ് നാട്ടുകാർ യുവാവിൻ്റെ പരാക്രമം അവസാനിപ്പിച്ചത്. തുടർന്ന് യുവാവിനെ ഡി അഡിക്ഷൻ സെൻ്ററിലേക്ക് മാറ്റി. ലഹരി വാങ്ങുവാൻ മാതാപിതാക്കളോട് പണം ആവശ്യപ്പെടുകയായിരുന്നു യുവാവ്. യുവാവിനെ നാട്ടക്കാർ ചേർന്ന് പിടികൂടി. കൈകാലുകൾ കെട്ടിയാണ് യുവാവിൻ്റെ പരാക്രമം അവസാനിപ്പിച്ചത്. നേരത്തെ ജോലിയ്ക്ക് പോവുകയും വീട് നോക്കുകയും ചെയ്തിരുന്നതാണ് യുവാവ്. അതിനിടയിലാണ് ലഹരി മരുന്ന് ഉപയോഗിച്ചു തുടങ്ങുന്നതും അതിന് അടിമയാവുന്നതും. പതിയെ…

Read More

വാഹനം പാർക്ക് ചെയുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ  അയൽവാസി കിണറിലെറിഞ്ഞ കുഞ്ഞിനെ അമ്മ കിണറ്റിൽ ചാടി രക്ഷിച്ചു

ചെന്നൈ: വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് അയൽവാസി കിണറ്റിലെറിഞ്ഞ കുഞ്ഞിനെ  അമ്മ കിണറ്റിൽ ചാടി രക്ഷിച്ചു. മൂന്നര വയസുള്ള കുഞ്ഞിനെയാണ് തർക്കം മൂർച്ഛിച്ചതോടെ അയൽവാസിയായ ജോണി മിൽട്ടൺ കിണറ്റിലെറിഞ്ഞത്. തിരിച്ച്രപ്പള്ളിയിലായിരുന്നു സംഭവം. കുഞ്ഞിൻ്റെ രക്ഷകയായി അമ്മ തന്നെ എത്തുകയായിരുന്നു. സമയപുരം ഇരുങ്കലൂർ സ്വദേശി മെർലിൻ സന്ധ്യയാണ് സാഹസികമായ കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. കിണറ്റിൽ വീണ കുഞ്ഞിനെ രക്ഷിച്ച് കയ്യിലെടുത്ത ശേഷം കിണറ്റിലുള്ള പൈപ്പിൽ പിടിച്ചു നിന്ന ഇവർ ഉറക്കെ നിലവിളിക്കുകയായിരുന്നു. കരച്ചിൽ കേട്ട് എത്തിയ സമീപവാസികളാണ്…

Read More

മധ്യവേനലവധിക്ക്
വാഹനം ഓടിക്കാൻനൽകി കുട്ടികളോടുള്ള സ്നേഹം കാണിക്കരുതെന്ന്; എംവിഡി

കോഴിക്കോട് : വാഹനം ഓടിക്കാൻ നൽകി കുട്ടികളോടുള്ള സ്നേഹം കാണിക്കരുതെന്ന് മുന്നറിയിപ്പുമായി എംവിഡി, മധ്യവേനൽ അവധി ആരംഭിക്കാൻ പോകുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. പ്രായപൂർ ത്തിയാകാത്ത കുട്ടികൾക്ക് വാഹനംഓടിക്കാൻ നൽകുന്ന രക്ഷിതാക്കൾ കനത്ത ശിക്ഷതന്നെ നേരിടേണ്ടി വരും, സമീപകാലത്ത് നിരവധി കോടതി വിധികളാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളത്. കേന്ദ്ര ഹൈവേ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2019ൽ 11,168 പ്രായപൂർത്തിയാ കാത്ത കുട്ടികളാണ് നിരത്തിൽ മരിച്ചത്. അതുകൊണ്ടുതന്നെയാണ് 2019 ൽ മോട്ടോർ വാഹനം നിയമം സമഗ്രമായി…

Read More

സിനിമ മേഖലയിലെ ലഹരി ഉപയോഗത്തെ പൂട്ടാൻ ഫെഫ്ക

കൊച്ചി : സിനിമ മേഖലയിലെ ലഹരി ഉപയോഗത്തെ തടയാൻ ജാഗ്രതാ സമിതിയുമായി ഫെഫ്ക. സംവിധായകനും സാങ്കേതിക പ്രവർത്തകരും ഉൾപ്പെട്ട 7 പേരടങ്ങുന്ന സംഘം സിനിമാ സെറ്റുകളിൽ രൂപീകരിക്കും. ഇതോടെ പുറത്തു നിന്നുള്ള പരിശോധനയുടെ ആവശ്യം വരില്ലെന്ന് ഫെഫ്ക ചെയർമാൻ B ഉണ്ണികൃഷ്ണൻ പറഞ്ഞു. ലഹരി ഉപയോഗം ശ്രദ്ധയിൽ പെട്ടാൽ വിവരം എക്സൈസിന് കൈമാറാനാണ് തീരുമാനം. ഫെഫ്കയുടെ കൺവൻഷനിൽ എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് ലഹരി വിരുദ്ധ സന്ദേശം നൽകി.

Read More

46കാരന്റെ ജനനേന്ദ്രിയത്തില്‍ മെറ്റല്‍ നട്ട് കുടുങ്ങി; ആശുപത്രിക്കാരും കൈവിട്ടു, രക്ഷയ്‌ക്കെത്തി ഫയര്‍ഫോഴ്‌സ്

കാസര്‍കോട്: 46കാരന്റെ ജനനേന്ദ്രിയത്തില്‍ മെറ്റല്‍ നട്ട് കുടുങ്ങി. ലൈംഗികാവയവത്തില്‍ കുടുങ്ങിയ നട്ട് ഊരിയെടുക്കാനായി രണ്ട് ദിവസത്തോളം സ്വയം ശ്രമിച്ചിട്ടും പറ്റാതായതോടെ ഇയാള്‍ ആദ്യം ആശുപത്രിയെ സമീപിച്ചു. എന്നിട്ടും രക്ഷയില്ലാതെ വന്നതോടെ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടി. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കട്ടര്‍ ഉപയോഗിച്ച് ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് നട്ട് മുറിച്ചുനീക്കിയത്. കാഞ്ഞങ്ങാടാണ് സംഭവം. വാഷറിനും മറ്റും ഉപയോഗിക്കുന്ന ഒന്നര ഇഞ്ചോളം വ്യാസമുള്ള നട്ടാണ് 46കാരന്റെ ജനനേന്ദ്രിയത്തില്‍ കുടുങ്ങിയത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് ഇയാള്‍ ചികിത്സ തേടി കാഞ്ഞങ്ങാട്…

Read More

കരുനാഗപള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

കൊല്ലം: കരുനാഗപള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കരുനാഗപ്പള്ളി താച്ചയില്‍മുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ രണ്ടേകാലോടെയാണ് സംഭവം. വധശ്രമക്കേസില്‍ പ്രതിയായ സന്തോഷിനെ കാറിലെത്തിയ സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. അമ്മയും സന്തോഷും മാത്രം വീട്ടില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. ആക്രമണത്തിന് ഇരയായ സന്തോഷിന്റെ കാല്‍ പൂര്‍ണ്ണമായും വെട്ടിമാറ്റിയ നിലയിലാണ്. രക്തംവാര്‍ന്ന് കിടന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി….

Read More

എമ്പുരാൻ പ്രദർശനം ആരംഭിച്ചു;ആകാംഷയുടെ കൊടുമുടിയിൽ ആരാധകർ

കൊച്ചി: ആരാധകരുടെ കാത്തിരിപ്പിന് വിരാമം, മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എംപുരാന്‍ റിലീസ് ആഘോഷമാക്കി മലയാളികള്‍. കേരളത്തിലെ 750 സ്‌ക്രീനുകള്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ റിലീസ് ചെയ്യുന്ന എംപുരാന്റെ ആദ്യ ഷോ വ്യാഴാഴ്ച രാവിലെ ആറിന് ആരംഭിച്ചു. കൊച്ചിയില്‍ ആദ്യ ഷോ കാണാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളും എത്തിയിട്ടുണ്ട്. വന്‍ വിജയം നേടിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എംപുരാന്‍. ചരിത്രത്തില്‍ ആദ്യമായി ഒരു മലയാള സിനിമയുടെ റിലീസിന് പ്രത്യേക സുരക്ഷയുള്‍പ്പെടെ ഒരുക്കി കേരള പൊലീസ് ഉള്‍പ്പെടെ കരുതലോടെയാണ് റിലീസിങ് ദിനത്തെ സമീപിച്ചിരിക്കുന്നത്….

Read More

ഓപ്പറേഷന്‍ ഡി-ഹണ്ട്: 130 പേരെ അറസ്റ്റ് ചെയ്തു; 28.81 ഗ്രാം MDMA, 14.689 കി.ഗ്രാം കഞ്ചാവ്, 92 കഞ്ചാവ് ബീഡി പിടികൂടി

       തിരുവനന്തപുരം : ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 25) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2572 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 122 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 130 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (28.81 ഗ്രാം), കഞ്ചാവ് (14.689 കി.ഗ്രാം), കഞ്ചാവ് ബീഡി (92 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി. നിരോധിത…

Read More

മരം മുറിക്കുന്നത് മനുഷ്യനെ കൊല്ലുന്നതിനേക്കാൾ മോശം, അനധികൃത മരംമുറിക്കാരോട് ദയ പാടില്ല- സുപ്രീംകോടതി

        ന്യൂഡല്‍ഹി : രാജ്യത്ത് അനധികൃതമായി നടക്കുന്ന മരം മുറിക്കലിനെതിരെ ശക്തമായ നടപടി വേണമെന്ന് സുപ്രീംകോടതി. ഒരുപാട് മരങ്ങള്‍ മുറിക്കുന്ന നടപടി മനുഷ്യനെ കൊല്ലുന്നതിനേക്കാളും മോശമാണെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. പരിസ്ഥിതിക്ക് ദോഷം വരുത്തുന്നവരോട് ഒരു ദയയും പാടില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ താജ് ട്രപ്പീസിയം സോണില്‍ അനധികൃതമായി മുറിച്ച ഓരോ മരത്തിനും ഒരു ലക്ഷം രൂപ പിഴ ഈടാക്കിയത് സുപ്രീംകോടതി ശരിവച്ചു. സര്‍ക്കാരിന്റെ…

Read More

മലപ്പുറം അരീക്കോട് വന്‍ എംഡിഎംഎ വേട്ട; 196 ഗ്രാം രാസലഹരിയുമായി പിടിയിലായത് രണ്ട് പേര്‍

        മലപ്പുറം അരീക്കോട് വന്‍ എംഡിഎംഎ വേട്ട. 196 ഗ്രാം രാസലഹരിയുമായി രണ്ടു പേരാണ് പിടിയിലായത്. ഊര്‍നാട്ടിരി സ്വദേശി അസീസ്, എടവണ്ണ സ്വദേശി ഷമീര്‍ ബാബു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവില്‍ നിന്ന് വില്‍പ്പനയ്ക്കായി എത്തിച്ച എംഡിഎംഎ ആണ് പിടികൂടിയത്. അരീക്കോട് പള്ളിപ്പടി തേക്കിന്‍ ചുവട്ടില്‍ വെച്ചാണ് അസീസും ഷമീര്‍ ബാബുവും പിടിയിലായത്. രണ്ടു കാറുകളും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബാംഗ്ലൂരില്‍ നിന്ന് വില്‍പ്പനയ്ക്കായി എത്തിച്ച എംഡി എം എ കൈമാറാന്‍ ഒരുങ്ങുന്ന സമയത്താണ് വില്‍പനക്കാരനെയും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial