കൊച്ചിയിലെ ലഹരിക്കേസ്; തുമ്പിപ്പെണ്ണ് ഉള്‍പ്പടെ രണ്ടുപേര്‍ക്ക് പത്ത് വര്‍ഷം തടവ്

കൊച്ചി: ലഹരി ഇടപാട് കേസില്‍ ‘തുമ്പിപ്പെണ്ണ്’ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് 10 വര്‍ഷം തടവ്. ലഹരിമരുന്ന് ഉപയോഗിക്കുന്നവര്‍ക്കും കച്ചവടക്കാര്‍ക്കുമിടയില്‍ ‘തുമ്പിപ്പെണ്ണ്’ എന്ന് വിളിപ്പേരുള്ള കോട്ടയം ചിങ്ങവനം സ്വദേശിനി സൂസിമോള്‍ സണ്ണി, ആലുവ സ്വദേശി അമീര്‍ ഹുസൈല്‍ എന്നിവരെയാണ് എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2023 ഒക്ടോബറിലാണ് കലൂര്‍ സ്റ്റേഡിയം പരിസരത്തുനിന്ന് കാറില്‍ കടത്തുകയായിരുന്ന 329 ഗ്രാം എംഡിഎംഎ സഹിതം സൂസിമോള്‍ ഉള്‍പ്പടെയുള്ളവരെ എക്‌സൈസ് പിടികൂടിയത്. ഹിമാചല്‍ കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇവര്‍ക്ക് ലഹരി എത്തിച്ചുനല്‍കിയിരുന്നത്. ലഹരി ഓര്‍ഡര്‍…

Read More

‘എംപുരാൻ ചരിത്ര വിജയമാവട്ടെ’; ആശംസകളുമായി മമ്മൂട്ടി, നന്ദി പറഞ്ഞ് പൃഥ്വി

ഏറെ നാളത്തെ മലയാള സിനിമാ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് എംപുരാൻ നാളെ തിയറ്ററുകളിലെത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിന് വിജയാശംസകൾ നേർന്നിരിക്കുകയാണ് നടൻ മമ്മൂട്ടി. എംപുരാൻ ഒരു ചരിത്ര വിജയമായി മാറട്ടെ എന്നാണ് മമ്മൂട്ടി ആശംസിച്ചിരിക്കുന്നത്. മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും പേരെടുത്ത് പറഞ്ഞു കൊണ്ടായിരുന്നു മമ്മൂട്ടിയുടെ പോസ്റ്റ്. “എംപുരാന്റെ മുഴുവൻ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും ആശംസകൾ, ഒരു ചരിത്ര വിജയമാവട്ടെ! ചിത്രം ലോകമെമ്പാടുമുള്ള അതിർവരമ്പുകൾ ഭേദിക്കുകയും മലയാള ചലച്ചിത്ര വ്യവസായത്തിനു മുഴുവൻ അഭിമാനിക്കാവുന്ന നേട്ടം കൊയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പ്രിയ ലാലിനും പൃഥ്വിക്കും…

Read More

ആരാധകർ കാത്തിരുന്ന മോഹൻലാൽ ചിത്രം തുടരും ട്രെയ്ലർ പുറത്തിറങ്ങി

ഒരുപാട് നാളുകളായി പ്രേക്ഷകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് തുടരും. 20 വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നിരിക്കുകയാണ്. ഷൺമുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തിൽ മോഹൻലാലെത്തുക. മോഹൻലാൽ‌- ശോഭന കോമ്പോ തന്നെയാണ് ട്രെയ്‌ലറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. വര്‍ഷങ്ങള്‍ക്കു മുൻപ് റിലീസ് ചെയ്ത ‘ഏയ് ഓട്ടോ’ എന്ന ചിത്രത്തിലെ പ്രശസ്തമായ ‘ഗോ റ്റു യുവര്‍ ക്ലാസസ്’ എന്ന ഡയലോഗ് മോഹന്‍ലാല്‍ ആവര്‍ത്തിക്കുന്നതും ട്രെയ്‌ലറിലുണ്ട്. ട്രെയ്‌ലർ തുടക്കത്തിൽ കോമഡി ട്രാക്കിലാണെങ്കിലും…

Read More

സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. പുതുക്കിയ വ്യവസ്ഥകള്‍ തത്വത്തില്‍ അംഗീകരിച്ചു. ജീവനക്കാരന്‍ മരണമടയുന്ന തീയതിയില്‍ 13 വയസ്സോ അതിന് മുകളിലോ പ്രായമുളള ആശ്രിതരാവണമെന്ന് വ്യവസ്ഥയില്‍ പറയുന്നു. സംസ്ഥാന സര്‍വ്വീസില്‍ ഇരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് പദ്ധതി പ്രകാരം ജോലി ലഭിക്കുന്നതിന് അര്‍ഹതയുണ്ട്. ജീവനക്കാരന്‍ മരണമടയുന്ന സാഹചര്യം പരിഗണിക്കാതെ തന്നെ നിയമനം നല്‍കും. സര്‍വീസ് നീട്ടികൊടുക്കല്‍ വഴിയോ പുനര്‍നിയമനം മുഖേനയോ സര്‍വ്വീസില്‍ തുടരാന്‍ അനുവദിക്കുകയും ആ സമയത്ത് മരണമടയുകയും…

Read More

വിൽക്കാൻ വാങ്ങിയ കോഴിക്ക് കാലു നാല് അത്ഭുത കോഴിയെ കാണാൻ നാട്ടുകാരുടെ തിരക്ക്

പാലക്കാട്: ഒരു കോഴിയെ കണ്ടപ്പോൾ കടക്കാരന് എന്തോ പന്തികേട് തോന്നി. ഒന്നുകൂടി സൂക്ഷിച്ച് നോക്കിയപ്പോഴല്ലേ കാര്യം പിടികിട്ടിയത് കോഴിക്ക് ദാ നാല് കാലുണ്ട്. വിവരം കേട്ടറിഞ്ഞതോടെ അത്ഭുത കോഴിയെക്കാണാനായി നിരവധിയാളുകൾ മണ്ണാർക്കാട് കടയിലേക്ക് ഒഴുകിയെത്തി. മണ്ണാർക്കാട് എസ്ഐ പി എം ഓഫീസിന് സമീപത്തുള്ള അലിഫ് ചിക്കൻ സ്റ്റാളിലാണ് നാല് കാലുള്ള അത്ഭുതക്കോഴിയുള്ളത്. രണ്ട് ദിവസം മുൻപാണ് വ്യത്യസ്തനായ ഈ കോഴി കടയിലെത്തുന്നത്. അത്ഭുതക്കോഴിയെന്ന് തിരിച്ചറിഞ്ഞതോടെ ഇതിനെ മാറ്റി എന്ന തീരുമാനത്തിൽ എത്തിയിരിക്കുകയാണ് കടയുടമകളായ ഷുക്കൂറും, റിഷാദും. കോഴിയെ…

Read More

ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന്റെ കൈ അറ്റുപോയതായി ദൃക്‌സാക്ഷികൾ

മലപ്പുറം: ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന്റെ കൈ അറ്റുപോയതായി ദൃക്‌സാക്ഷികൾ. ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മമ്പാട് എംഇഎസ് കോളേജ് വിദ്യാർഥിയായ എടവണ്ണ കാവനൂർ പന്നിപ്പാറ സ്വദേശി മുഹമ്മദ്‌ ശബാബുദ്ദീൻ എന്നയാൾക്കാണ് ഗുരുതരമായി പരിക്കേറ്റത്. ടിപ്പറുമായുള്ള ഇടിയുടെ ആഘാതത്തിൽ യുവാവിന്റെ സ്കൂട്ടർ പൂർണമായും തകർന്നു. മമ്പാട് പൊങ്ങല്ലൂർ പാലത്തിന് സമീപം കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. അപകടം കണ്ട നാട്ടുകാരാണ് യുവാവിന്റെ കൈ അറ്റുപോയ വിവരം അറിയിച്ചത്.

Read More

പിണങ്ങി പോയ ഭാര്യ തിരികെ വീട്ടിൽ എത്തിയില്ല വഴിയില്‍ തടഞ്ഞുനിര്‍ത്തി കാലുതല്ലിയൊടിച്ച് ഭര്‍ത്താവ്

കട്ടപ്പന: പിണങ്ങിക്കഴിയുന്ന ഭാര്യയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കാലുതല്ലിയൊടിച്ച് ഭര്‍ത്താവ്. സംഭവത്തിൽ കൊങ്ങിണിപ്പടവ് നാലുകണ്ടത്തില്‍ ദിലീപ് അറസ്റ്റിലായി. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം നടന്നത്. ദിലീപും ഭാര്യ ആശയും മാസങ്ങളായി പിണങ്ങിക്കഴിയുകയായിരുന്നു. ഭാര്യ ജോലിക്ക് പോകുന്ന സമയം മനസ്സിലാക്കി റോഡില്‍ തടഞ്ഞുനിര്‍ത്തി ദിലീപ് മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ ആശയുടെ കാല്‍ ഒടിഞ്ഞു. ഇതിന് പിന്നാലെ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. തെറ്റിപ്പിരിഞ്ഞ ഭാര്യ വീട്ടില്‍ തിരികെയെത്താത്തതിനാണ് കാല് തല്ലിയൊടിച്ചതെന്നാണ് ദിലീപ് പൊലീസിനോട് പറഞ്ഞത്.

Read More

2005 ൽ ഭാര്യയെ ആക്രമിച്ച് ഒളിവിൽപ്പോയി; 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഭർത്താവ് പിടിയില്‍

കല്‍പ്പറ്റ: ഭാര്യയെ ആക്രമിച്ച് ഒളിവില്‍ പോയയാള്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടിയില്‍. ശാരീരികമായും മാനസികമായും ഭാര്യയെ ഉപദ്രവിച്ച കേണിച്ചിറ വാകേരി അക്കരപറമ്പില്‍ വീട്ടില്‍ ഉലഹന്നാന്‍ എന്ന സാബു(57)വിനെയാണ് കഴിഞ്ഞ ദിവസം മലപ്പുറത്തുനിന്ന് വെള്ളമുണ്ട പൊലീസ് പിടികൂടിയത്. 2005-ലാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. കുടുംബ വഴക്കിനെ തുടർന്ന് പ്രതി ഭാര്യയെ ശാരീരികമായി ആക്രമിക്കുകയായിരുന്നു. ഇതേതുടർന്ന് രാത്രയിൽ വീട്ടിൽ ഇയാൾ നിന്ന് ഇറങ്ങി പോയി. ശേഷം സാബു വീട്ടിലേയ്ക്ക് തിരിച്ച് എത്തിയില്ല. ഭാര്യയുടെ പരാതി പ്രകാരമാണ് സാബുവിനെതിരെ കേസ്…

Read More

പത്തനാപുരത്ത് കുഞ്ഞ്‌ ജനിച്ചതിന്റെ ആഘോഷത്തിന് ലഹരി പാർട്ടി നടത്തിയ 4 പേർ പിടിയിൽ

പത്തനാപുരത്ത് കുഞ്ഞ്‌ ജനിച്ചതിന്റെ ആഘോഷത്തിന് ലഹരി പാർട്ടി നടത്തിയ 4 പേർ പിടിയിൽ. തിരുവനന്തപുരം കൊച്ചു കൊടുങ്ങല്ലൂർ സ്വദേശി വിപിൻ (26), കുളത്തൂർ പുതുവൽ മണക്കാട് സ്വദേശി വിവേക് (27), കാട്ടാക്കട പേയാട് സ്വദേശി കിരൺ ( 35 ), വഞ്ചിയൂർ സ്വദേശി ടെർബിൻ ( 21 ) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. പത്തനാപുരം SM അപ്പാർട്ട് മെന്റ് &ലോഡ്ജിൽ വച്ച് കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ലഹരി പാർട്ടിയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. 460 mg MDMA, 22gm…

Read More

‘ആശമാരുടെ സമരത്തിൽ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പോലും ഇടാനുള്ള ധൈര്യമോ ബോധമോ ഡിവെെഎഫ്ഐക്ക് ഇല്ല’; വിമർശനവുമായി ജോയ് മാത്യു

തിരുവനന്തപുരം: ഒരു മാസത്തിലേറെയായി സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല സമരം നടത്തുന്ന ആശാ വർക്കർമാരുടെ സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് നടൻ ജോയ് മാത്യു. ആശമാരുടെ സമരത്തിൽ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പോലും ഇടാനുള്ള ധൈര്യമോ ബോധമോ ഡിവെെഎഫ്ഐക്ക് ഇല്ല എന്നാണ് ജോയ് മാത്യു പ്രതികരിച്ചത്. ആശാ പ്രവർത്തകരുടെ സമരം ഇത്രമാത്രം വിജയിക്കുമെന്ന് സർക്കാർ പ്രതീക്ഷിച്ചില്ലെന്ന് ജോയ് മാത്യു അഭിപ്രായപ്പെട്ടു. ഇത്ച ർച്ചചെയ്ത് പരിഹരിക്കേണ്ട വിഷയമായിരുന്നു, പക്ഷെ അങ്ങിനെയല്ല ഉണ്ടായത്. ആണുങ്ങളുടെ ഭാഗത്തുനിന്ന് പരിഹാസമാണ് ഉണ്ടായത്. ഒരു ചർച്ചയ്ക്ക് വിളിക്കാതെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial