മന്ത്രി പി രാജീവിന്റെ അമേരിക്കൻ സന്ദർശനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചു

തിരുവനന്തപുരം: മന്ത്രി പി രാജീവിന്റെ അമേരിക്കൻ സന്ദർശനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചു. എന്നാല്‍ മന്ത്രിതലത്തിൽ പങ്കെടുക്കേണ്ട പരിപാടിയല്ലെന്നാണ് വിശദീകരണം. അമേരിക്കൻ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്റെ ആഭിമുഖ്യത്തില്‍ വാഷിങ്ടൺ ഡിസിയിൽ 28 മുതൽ ഏപ്രിൽ ഒന്നുവരെ നടക്കുന്ന സമ്മേളനത്തിൽ മന്ത്രിയടക്കം കേരളത്തില്‍ നിന്ന് നാല് പേര്‍ക്ക് ക്ഷണം ഉണ്ടായിരുന്നു. ഇതില്‍ പങ്കെടുക്കുന്നതിനാണ് മന്ത്രി വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി തേടിയത്. നിലവിൽ യാക്കോബായ സഭാധ്യക്ഷന്റെ സ്ഥാനാരോഹണത്തിന് ലബനനിലുള്ള മന്ത്രി അവിടെനിന്ന് അമേരിക്കയിലേക്കു പോവാനായിരുന്നു തീരുമാനിച്ചിരുന്നത്

Read More

സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനെതിരെ വഞ്ചനാ കേസ്

കൊച്ചി: സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനെതിരെ വഞ്ചനാ കേസ്. പ്രോഡക്ഷന്‍ മാനോജരും ഷോ ഡയറക്ടറുമായ നിതുരാജാണ് പരാതി നല്‍കിയത്. കൊച്ചിയില്‍ സംഗീത നിശ സംഘടിപ്പിച്ച വഴി ഷാന്‍ റഹ്മാന്‍ 38 ലക്ഷം രൂപ പറ്റിച്ചുവെന്നാണ് പരാതി. ഇക്കഴിഞ്ഞ ജനുവരി 23നാണ് തേവര സേക്രട്ട് ഹാര്‍ട്ട് കോളജ് ഗ്രൗണ്ടില്‍ ഇറ്റേണല്‍ റേ എന്ന മ്യൂസിക് ട്രൂപ്പിന്റെ ഭാഗമായി ഷാന്‍ റഹ്മാന്റെ സംഗീത പരിപാടി നടന്നത്. ‘ഉയിരേ’ എന്നായിരുന്നു പേര്. ഇതിന്റെ സംഘാടന-നടത്തിപ്പ് ചുമതല ഏല്‍പ്പിച്ചത് നിജുരാജിനെയാണ്. 35 ലക്ഷം…

Read More

ഡ്രൈവർക്ക് ബിപി കൂടി, നിയന്ത്രണം വിട്ട ബസ് പോസ്റ്റും 4 ടൂവീലറുകളും തകർത്ത് വിശ്രമ കേന്ദ്രത്തിലേക്ക് പാഞ്ഞുകയറി

         നെടുമങ്ങാട് : നെടുമങ്ങാട് വാളിക്കോട് വഴിയോര വിശ്രമ കേന്ദ്രത്തിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു കയറി അപകടം. 4 ടൂവീലറുകൾ പൂർണമായും തകർന്നു. തിരുവനന്തപുരത്ത് നിന്നും വിതുര ഭാഗത്തേക്ക് പോയ ബസാണ് ഇലക്ട്രിക് പോസ്റ്റും 4 ടൂവീലറുകളും ഇടിച്ചു തകർത്തത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. ഇലക്ട്രിക് പോസ്റ്റിന് സമീപത്തായിട്ടാണ് ടൂവീലറുകൾ പാർക്ക് ചെയ്തിരുന്നത്. പോസ്റ്റിലിടിച്ചാണ് ബസ് നിന്നത്. ‍ഡ്രൈവർക്ക് ബിപി കൂടിയതാണ് ബസ്  നിയന്ത്രണം വിടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവറെ…

Read More

പാഴ്സലിൽ ‘മിഠായി’യെന്ന് വിവരം, പൊലീസ് പരിശോധിച്ചപ്പോൾ ടെട്രാഹൈഡ്രോകന്നാബിനോള്‍ മിഠായി, മൂന്ന് പേർ അറസ്റ്റില്‍

         വട്ടപ്പാറ: സ്കൂൾ കോളേജ് വിദ്യാർഥികളെ ലക്ഷ്യമാക്കി മിഠായി രൂപത്തിലാക്കി പാക്കറ്റുകളിൽ കൊണ്ടുവന്ന ലഹരി പദാർഥങ്ങളുമായി മൂന്ന് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ. പ്രശാന്ത് (32), ഗണേഷ് (32), മാർഗ ( 22) എന്നിവരാണ് പിടിയിലായത്. വട്ടപ്പാറയിലെ സ്വകാര്യ ബോയ്സ് ഹോസ്റ്റലിന്‍റെ അഡ്രസിലെത്തിയ പാക്കറ്റുകളെക്കുറിച്ച്  തിരുവനന്തപുരം റൂറൽ എസ്.പി യ്ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് ടീം നടത്തിയ അന്വേഷണത്തിലാണ് ഇവരിൽ നിന്നും ലഹരി പിടികൂടിയത്. ടൈൽ ജോലിക്കാരായ ഇവർ ഹോസ്റ്റലിന് സമീപത്തെ വാടക വീട്ടിലായിരുന്നു താമസം….

Read More

50,000 വരെയുള്ള ചെറിയ വായ്പകൾക്ക് അധിക ചാർജുകൾ ഈടാക്കരുത്, ബാങ്കുകൾക്ക് നിർദേശം നൽകി ആർബിഐ; നേട്ടം ആർക്കൊക്കെ

         ദില്ലി : ചെറിയ വായ്പ തുകയ്ക്ക്  അമിത നിരക്കുകൾ ചുമത്താൻ ബാങ്കുകൾക്ക് അനുവാദമില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. മുൻഗണനാ മേഖല വായ്പ വിഭാഗത്തിലെ  50,000 രൂപ വരെയുള്ള ചെറിയ വായ്പകൾക്ക്   സർവീസ് ചാർജുകളോ വെരിഫിക്കേഷൻ ചാർജുകളോട് ഈടാക്കരുതെന്നു ആർബിഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ചെറിയ വായ്പകൾ എടുക്കുന്ന വായ്പക്കാരെ അധിക സാമ്പത്തിക ബാധ്യതകളിൽ നിന്ന് സംരക്ഷിക്കുന്നതിനും ന്യായമായ ബാങ്കിങ് സേവനങ്ങൾ നല്കുന്നതിനുമാണ് ആർബിഐയുടെ ഈ നടപടി. ചെറുകിട ബിസിനസുകൾ, കൃഷി തുടങ്ങിയ ചെയ്യുന്നവർ ചെറിയ…

Read More

പരീക്ഷ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ അധ്യാപകരുടെ വാഹനത്തിന് നേരെ വിദ്യാർത്ഥികൾ പടക്കമെറിഞ്ഞെന്ന് പരാതി

         മലപ്പുറം: മലപ്പുറം ചെണ്ടപ്പുറായ എആർഎച്ച് എസ്എസ് സ്കൂളിൽ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകരുടെ വാഹനത്തിന് നേരെ പടക്കമെറിഞ്ഞതായി പരാതി. പരീക്ഷാ ഹാളിൽ കോപ്പി അടിക്കാൻ അനുവദിക്കാത്തതിലുള്ള അമർഷത്തിലാണ് ചില വിദ്യാർത്ഥികൾ പടക്കമെറിഞ്ഞതെന്ന് അധ്യാപകർ പറഞ്ഞു. സ്കൂളിൽ പരീക്ഷാ ഡ്യൂട്ടിക്കെത്തിയ അധ്യാപകരായ ദീപുകുമാർ, ഉണ്ണികൃഷ്ണൻ എന്നിവർ സഞ്ചരിച്ച വാഹനത്തിന് നേരെ പടക്കമെറിഞ്ഞതായാണ് പരാതി. പരീക്ഷാ ഡ്യൂട്ടി കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു സംഭവം. സംഭവത്തിൽ   അന്യേഷണം ആവശ്യപ്പെട്ട്  സ്കൂൾ പ്രിൻസിപ്പൽ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി.

Read More

നാട്ടിൽ നിന്നും എത്തിയ മലയാളി ഒമാനിൽ അന്തരിച്ചു

മസ്‌കത്ത്: മലയാളി ഒമാനിൽ അന്തരിച്ചു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിനടുത്ത് ബുധനൂർ സ്വദേശി രാധാകൃഷ്ണൻ നായർ മകൻ വിശ്വാസ് കുമാർ ആണ് മസ്‌കത്തിലെ ഗാലയിൽ ഇന്നലെ മരിച്ചത്. 38 വയസായിരുന്നു. നാട്ടിൽ നിന്ന് എത്തിയത് കഴിഞ്ഞ ദിവസമാണ്. റൊയൽ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. തുടർ നടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Read More

അർജന്റീന ബ്രസീൽ ക്ലാസിക്ക് പോരാട്ടം; നാളെ പുലർച്ചെ 5.30 മുതൽ

ബ്യൂണസ് അയേഴ്സ്: ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രസീൽ- അർജന്റീന പോരാട്ടം നാളെ ഇന്ത്യൻ സമയം പുലർച്ചെ 5.30 മുതൽ. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ നിർണായക മത്സരത്തിലാണ് ലാറ്റിനമേരിക്കൻ കരുത്തർ നേർക്കുനേർ വരുന്നത്. ബ്രസീലിനു ജയം അനിവാര്യമാണ്. ലോകകപ്പ് യോഗ്യതയ്ക്ക് തൊട്ടരികിൽ നിൽക്കുന്ന നിലവിലെ ലോക ചാംപ്യൻമാർ കൂടിയായ അർജന്റീനയ്ക്ക് ഒരു സമനില മാത്രം മതി യോഗ്യത ഉറപ്പാക്കാൻ. ആരാധകർക്ക് ഫാനടിസ് ആപ്പ് വഴി മത്സരം തത്സമയം കാണാം. ഇരു ടീമുകൾക്കും സമ്മർദ്ദമുണ്ട്. ഇതിഹാസ താരവും നായകനുമായ ലയണൽ…

Read More

കേരളത്തിന് എയിംസ് അനുവദിക്കുമെന്നും തടസ്സങ്ങൾ ഒന്നുമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ

കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ. പരിഗണനാ ക്രമത്തിൽ ഐഐഎംഎസ് അനുവദിച്ച് വരികയാണെന്നും കേരളത്തിന് എയിംസ് നൽകുന്നതിന് തടസ്സങ്ങൾ ഒന്നുമില്ലെന്നും ജെപി നദ്ദ പറഞ്ഞു. പ്രാദേശിക അസന്തുലിതാവസ്ഥ ഇല്ലാതാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് എയിംസ് അനുവദിക്കാൻ എന്താണ് തടസ്സമെന്നും എപ്പോൾ അനുവദിക്കുമെന്നും സി പി ഐ അംഗം പി സന്തോഷ് കുമാർ എംപിയുടെ ചോദ്യത്തിന് കേന്ദ്രമന്ത്രിയുടെ മറുപടി. കേരളത്തിൽ നിന്നുള്ള അംഗങ്ങളുടെ ചായ സൽക്കാരത്തിന് വിളിക്കു എന്ന് ജെ.പി നദ്ദയോട് സഭാധ്യക്ഷൻ ജഗ്ദീപ്…

Read More

മാസമുറയെ രോഗമായി ചിത്രീകരിച്ച് ഇൻഷുറൻസ് നിഷേധിച്ച കമ്പനിക്ക് 1,57,000 രൂപ പിഴ

മലപ്പുറം: മാസമുറയെ രോഗമായി ചിത്രീകരിച്ച് ഇൻഷുറൻസ് നിഷേധിച്ച കമ്പനിക്ക് 1,57,000 രൂപ പിഴ. ചികിത്സാ ചെലവ് 1,07,027 രൂപയും നഷ്ടപരിഹാരം ആയി 50,000 രൂപയും കോടതി ചെലവായി 10,000 രൂപയുമാണ് പരാതിക്കാരന് നൽകണമെന്നാണ് ഉപഭോക്തൃ കമ്മീഷൻ വിധിച്ചത്. വണ്ടൂർ – നടുവത്ത് സ്വദേശി സുബ്രഹ്‌മണ്യൻ, ഭാര്യയുടെ ചികിത്സാ ചെലവിനായി നൽകിയ പരാതിയിലാണ് കമ്മീഷന്റെ വിധി. 2020 മുതൽ സ്ഥിരമായി പുതുക്കി വരുന്നതാണ് കുടുംബാംഗങ്ങളുടെ പേരിലുള്ള പരാതിക്കാരന്റെ ഇൻഷുറൻസ് പോളിസി. 2023 ജൂണിൽ പരാതിക്കാരന്റെ ഭാര്യയെ വണ്ടൂരിലെ സ്വകാര്യ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial