വീട്ടിൽ വച്ച് പ്രസവം നടന്നതിനാൽ കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചെന്ന പരാതിയുമായി ദമ്പതികൾ

കോഴിക്കോട്: കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചെന്ന പരാതിയുമായി ദമ്പതികൾ. പ്രസവിച്ചത് വീട്ടിൽ വെച്ചായതിനാൽ സർട്ടിഫിക്കറ്റ് നൽകാനാകില്ലെന്നാണ് അധികൃതർ പറഞ്ഞതെന്ന് പരാതിയിൽ പറയുന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കോഴിക്കോട് കോട്ടൂളി സ്വദേശി ഷറാഫത്താണ് പരാതി നൽകിയത്. കുട്ടി ജനിച്ചത് 2024 നവംബർ രണ്ടിനാണ്. നാലുമാസമായിട്ടും ജനന സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്നാണ് ഷറാഫത്ത് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത്. കോഴിക്കോട്ടെത്തിയിട്ട് ഇപ്പോൾ രണ്ടു വർഷമായിട്ടുള്ളൂ എന്നതിനാൽ തൊട്ടടുത്ത് താമസിക്കുന്നവരെ മാത്രമാണ് പരിചയമെന്ന് ദമ്പതികൾ പറയുന്നു. ‘ആശാ വർക്കർമാരെയോ അംഗൻവാടി പ്രവർത്തകരെയോ അറിയില്ലായിരുന്നു. ഇഖ്റ…

Read More

ചോദ്യപേപ്പർ ചോർച്ച കേസ് മുഖ്യപ്രതി എം എസ് സൊല്യൂഷൻ ഉടമ മുഹമ്മദ് ഷുഹൈബ് റിമാൻഡിൽ

കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ മുഖ്യപ്രതി എംഎസ് സൊല്യൂഷന്‍ സിഇഒ മുഹമ്മദ് ഷുഹൈബിനെ കോടതി റിമാന്‍ഡ് ചെയ്തു. താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ഇയാളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ തിങ്കളാഴ്ച പൊലീസ് അപേക്ഷ നല്‍കും. ചോദ്യപേപ്പര്‍ അധ്യാപകര്‍ക്ക് ചോര്‍ത്തി നല്‍കിയ മലപ്പുറത്തെ അണ്‍ എയ്ഡഡ് സ്കൂളിലെ പ്യൂണായ അബ്ദുല്‍ നാസറിന്റെ ജാമ്യാപേക്ഷ താമരശ്ശേരി കോടതി ഇന്ന് തള്ളി. കേസിൽ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് എംഎസ് സൊല്യൂഷന്‍സ് ഉടമ മുഹമ്മദ് ഷുഹൈബ്…

Read More

ലഹരിക്കടത്ത് കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

പത്തനംതിട്ട: ലഹരിക്കടത്ത് കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിലായി. പത്തനംതിട്ട കുമ്പഴയിലാണ് സംഭവം. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ എസ്.നസീബാണ് അറസ്റ്റിലായത്. ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിൻ്റെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. എക്‌സൈസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരിശോധനയിൽ 300 ഗ്രാം കഞ്ചാവ് ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തു. സമാനമായ കേസിൽ ഒരു വർഷം മുൻപും ഇയാൾ അറസ്റ്റിലായിരുന്നു

Read More

തൃശൂരിൽ നാല് കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

തൃശൂർ: തൃശൂർ നെടുപുഴയിൽ നിന്ന് നാല് കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ. അറസ്റ്റിലായവരിൽ സഹോദരങ്ങളും ഉൾപ്പെടുന്നു. തൃശൂർ നെടുപുഴ സ്വദേശികളായ ആജ്ഞേയനൻ (19), അലൻ (19), അരുൺ (24) എന്നിവരാണ് പിടിയിലായത്.ഇതില്‍ അലനും അരുണും സഹോദരങ്ങളാണ്. അലനും അരുണും താമസിക്കുന്ന വാടക വീട്ടിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ രണ്ട് പേർ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു. ഇവർ ബെംഗളൂരുവിൽ നിന്നാണ് ലഹരി വസ്തുക്കൾ എത്തിക്കുന്നതെന്നും. വാടക…

Read More

യുവാക്കള്‍ ലൈംഗികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തു; പെണ്‍കുട്ടി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു

ഛണ്ഡിഗഡ്: ഹരിയാനയില്‍ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് മുന്നിൽ ചാടി പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. സ്വന്തം ഗ്രാമത്തിലെ മൂന്ന് യുവാക്കൾ ലൈംഗികമായി പീഡിപ്പിക്കുകയും അപമാനിച്ചതിനേയും തുടര്‍ന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് കുടുംബാംഗങ്ങളും പൊലീസും പറഞ്ഞു. ബുധനാഴ്ച ഹരിയാനയിലെ സോണിപഥിലാണ് ദാരുണമായ സംഭവം നടന്നത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധുക്കള്‍ മൃതശരീരം തിരിച്ചറിഞ്ഞു. ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) മൃതദേഹം ഖാൻപൂർ കലാനിലെ ഭഗത് ഫൂൽ സിംഗ് മെഡിക്കൽ കോളേജിലേക്ക് അയച്ചു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, മൂന്ന്…

Read More

തെരുവു കച്ചവടക്കാരനിൽ നിന്നും വാങ്ങിയ ഐസ്ക്രീമിനുള്ളിൽ ചത്ത വിഷപാമ്പ്

കഴിക്കാൻ വാങ്ങിയ ഐസ്ക്രീമിനുള്ളിൽ ചത്ത വിഷപാമ്പ്. തായ്ലൻൻഡിലാണ് സംഭവം. തെരുവ് കച്ചവടക്കാരനിൽ നിന്നും യുവാവ് വാങ്ങിയ ഐസ്ക്രീമിനുള്ളിലാണ് വിഷ പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തിയത്. യുവാവ് ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. യുവാവ് പങ്കുവെച്ച വീഡിയോ വളരെ പെട്ടെന്ന് വൈറലാകുകയും ചെയ്തു. മധ്യ തായ്‌ലൻഡിലെ മുവാങ് റാച്ചബുരി മേഖലയിലെ പാക് തോയിലാണ് സംഭവം നടന്നത്. റെയ്ബാൻ നക്ലെങ്‌ബൂൺ എന്ന യുവാവ് തെരുവ് കച്ചവടക്കാരനിൽ നിന്നും ബ്ലാക്ക് ബീൻ ഐസ് ക്രീമാണ് വാങ്ങിയത്. തായ്‌ലൻഡിൽ വ്യാപകമായി ഉപയോഗിക്കുന്ന…

Read More

കാട്ടുപന്നിയെ കണ്ട് ഭയന്ന് വീണ യുവതിക്ക് ഗുരുതര പരിക്ക്

കൽപ്പറ്റ: വയനാട് മേപ്പാടി കുന്നംപ്പറ്റയിൽ കടയിലേക്ക് പാഞ്ഞടുത്ത കാട്ടുപന്നിയെ കണ്ട് ഭയന്ന് വീണ യുവതിക്ക് ഗുരുതര പരിക്ക്.കുന്നമ്പറ്റ മിൽക്ക് സൊസൈറ്റി സ്റ്റാഫ് റസിയ പി സിക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. കൂട്ടമായി എത്തിയ കാട്ടുപന്നി കടയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടയായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റസിയയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

കഞ്ചാവും  എംഡിഎംഎയുമായി സഹോദരങ്ങൾ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ

തൃശൂർ: തൃശൂർ നെടുപുഴയിൽ അഞ്ച് കിലോ കഞ്ചാവും 70ഗ്രാം എംഡിഎംഎയുമായി സഹോദരങ്ങൾ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ.ആഞ്ജനേയൻ, സഹോദരങ്ങളായ അലൻ, അരുൺ എന്നിവരാണ് പിടിയിലായത്.അലന്റെ വാടക വീട്ടിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്.വീട് കേന്ദ്രീകരിച്ചായിരുന്നു ഇവർ ലഹരി വില്പന നടത്തിയിരുന്നത്. ലഹരി വില്പനയ്ക്ക് ഉപയോഗിച്ചിരുന്ന ബൈക്കും തൂക്കി വിൽക്കാൻ ഉപയോഗിച്ച ത്രാസും പൊലീസ് കണ്ടെത്തി.

Read More

താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ നടത്തിയത് സാഹസിക യാത്ര

മലപ്പുറം: താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ നടത്തിയത് സാഹസിക യാത്ര എന്ന നിലയിലേ കാണാൻ കഴിയൂവെന്ന് മലപ്പുറം എസ്‌പി ആർ.വിശ്വനാഥ്. ഒപ്പം പോയ യുവാവ് യാത്രക്കായി സഹായം നൽകിയതായാണ് കരുതുന്നത്. യുവാവിനെ പെൺകുട്ടികൾ എങ്ങനെ പരിചയപ്പെട്ടു എന്ന് അന്വേഷിക്കുന്നുണ്ട്. ഫോൺ ട്രാക്ക് ചെയ്തത് തുണച്ചു. മുംബൈ പൊലീസും മലയാളം സമാജവും അന്വേഷണത്തെ സഹായിച്ചു. പെൺകുട്ടികളെ നാളെ നാട്ടിലെത്തിക്കും. പൂനെയിൽ നിന്ന് വൈകുന്നേരം അഞ്ചരയോടെ ഗരീബ് രഥ് എക്സ്പ്രസിലാണ് കുട്ടികളുമായി പൊലീസ് പുറപ്പെടുകയെന്നും എസ്‌പി പറഞ്ഞു. ‘കുട്ടികളുടെ യാത്ര…

Read More

ബസ് ജീവനക്കാർ ആക്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു

മലപ്പുറം: കോഡൂരിൽ ബസ് ജീവനക്കാർ ആക്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. മാണൂർ സ്വദേശി അബ്ദുൾ ലത്തീഫാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. ഹൃദയ സ്തംഭനമാണെന്നാണ് സംശയിക്കുന്നത്. വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പിൽ നിന്ന് ആളെ കയറ്റിയത് ചോദ്യം ചെയ്തായിരുന്നു ഡ്രൈവറെ മർദ്ദിച്ചത്. ഓട്ടോറിക്ഷ പിന്തുടർന്ന് തടഞ്ഞുവെച്ച് മർദ്ദിക്കുകയായിരുന്നു. അബ്‌ദുൽ ലത്തീഫ് തനിച്ചാണ് മലപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിയത്. തുടർന്ന് കുഴുഞ്ഞു വീഴുകയായിരുന്നു. സംഭവത്തിൽ മൂന്ന് ബസ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മഞ്ചേരി തിരൂർ റൂട്ടിലോടുന്ന ബസാണിത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial