ബൈക്കിൽ യാത്ര ചെയ്യവെ വൈദ്യുതി കേബിൾ കഴുത്തിൽ കുടുങ്ങി അപകടം

ബൈക്കിൽ യാത്ര ചെയ്യവെ വൈദ്യുതി കേബിൾ കഴുത്തിൽ കുടുങ്ങി അപകടം. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതിനെത്തുടർന്ന് അച്ഛനും മകനും പരിക്കേറ്റു. പാലക്കാട് കുളപ്പുള്ളി കാതുവീട്ടിൽ മദൻ മോഹൻ (56) മകൻ അനന്തു (27) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 5.15 ന് ഷൊർണൂർ കുളപ്പുള്ളി യു.പി സ്കൂളിനു മുന്നിൽ വെച്ചായിരുന്നു അപകടം. ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് മകനെ കൂട്ടിക്കൊണ്ട് തിരികെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. താഴ്ന്നു കിടന്ന വൈദ്യുതി കേബിൾ മദൻ മോഹൻ്റെ കഴുത്തിൽ കുടുങ്ങുകയായിരുന്നു…

Read More

നായ വളർത്തൽ കേന്ദ്രം തുടങ്ങാൻ ലൈസൻസ് ഇല്ല,തെരുവുനായകളെ കൂട്ടത്തോടെ പാർപ്പിച്ചിരുന്ന വീടിനു മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം

തൃക്കാക്കര: എറണാകുളം കുന്നത്തുനാട്ടിൽ തെരുവുനായകളെ കൂട്ടത്തോടെ പാർപ്പിച്ചിരുന്ന വീടിനു മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം. എന്നാൽ, നായകളെ മാറ്റില്ലെന്ന വാശിയിലാണ് വീട് വാടകയ്ക്ക് എടുത്ത വീണ ജനാർദ്ദനൻ ഉള്ളത്. നാട്ടുകാർ പുറത്ത് ബഹളം വയ്ക്കുമ്പോൾ മാത്രമാണ് നായകൾ കുരയ്ക്കുന്നത് എന്ന് വീണ പറയുന്നത്. രാവിലെ മുതൽ നാട്ടുകാർ പ്രതിഷേധവുമായി സംഘടിച്ചിരിക്കുകയാണ്. ഇന്ന് നായകൾക്ക് എത്തിച്ച ഭക്ഷണം അകത്തുകയറ്റാൻ നാട്ടുകാർ സമ്മതിക്കാതെ ബഹളമുണ്ടാക്കുകയും ഭക്ഷണം തട്ടിമറയ്ക്കുകയും ചെയ്തു. നായകളെ ഉടൻ മാറ്റണം എന്നും സംഭവത്തിൽ കളക്ടർ ഇടപെടണമെന്നുമാണ് അയൽവാസികളായ സ്ത്രീകൾ…

Read More

പെരുന്തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ക‍ർഷകൻ മരിച്ചു

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് പെരുന്തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ക‍ർഷകൻ മരിച്ചു. നെടുങ്കണ്ടം ആട്ടുപാറ സ്വദേശി സുബ്രഹ്മണി (69) ആണ് മരിച്ചത്. ഈ മാസം ഒന്നിനാണ് കൃഷിയിടത്തിൽ നിന്നും വെള്ളം ശേഖരിക്കാൻ പോയപ്പോൾ സുബ്രമണിക്ക് പെരിന്തേനീച്ചകളുടെ കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ സുബ്രഹ്മണി ബോധരഹിതനായി നിലത്തുവീണു. ഇദ്ദേഹത്തെ ആദ്യം നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തമിഴ്നാട്ടിലെ വിവിധ ആശുപത്രികളിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ഇന്ന് പുലർച്ചെ മരിച്ചു. സുബ്രഹ്മണിയെ രക്ഷിക്കാനെത്തിയ മറ്റ് നാലുപേർക്കും കുത്തേറ്റെങ്കിലും ഇവരെ പ്രാഥമിക ശുശ്രൂഷ…

Read More

വനിതാ ദിനത്തിൽ വനിതകൾക്ക് മാത്രമായി സ്പെഷ്യൽ ട്രിപ്പുകൾ ഒരുക്കി കെഎസ്ആർടിസി

കോഴിക്കോട്: വനിതാ ദിനത്തിൽ വനിതകൾക്ക് മാത്രമായി കെഎസ്ആർടിസി സ്പെഷ്യൽ ട്രിപ്പുകൾ ഒരുക്കുന്നു. നാളെ അന്ത്രരാഷ്ട്ര വനിതാ ദിനത്തിൽ കോഴിക്കോട് നഗരം ചുറ്റി കാണുവാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. അതും കുറഞ്ഞ ചെലവിൽ. ഉച്ചയ്ക്ക് ഒരുമണിയ്ക്ക് തുടങ്ങി രാത്രി 8 മണിയ്ക്ക് അവസാനിക്കുന്ന രീതിയിലാണ് ട്രിപ്പുകൾ അറേഞ്ച് ചെയ്തിരിക്കുന്നത്. ഒരാൾക്ക് വെറും 200 രൂപ മാത്രമാണ് നിരക്ക്. പ്ലാനിറ്റോറിയം, പഴശ്ശി മ്യൂസിയം, കുറ്റിച്ചിറ പള്ളി, കോഴിക്കോട് ബീച്ച്, മാനാഞ്ചിറ സ്ക്വയർ എന്നീ സ്ഥലങ്ങളാണ് പ്രധാനമായും സന്ദർശിക്കുക. കോതി ബീച്ച്, കണ്ണംപറമ്പ്…

Read More

വനിതാ ദിനത്തിൽ സ്ത്രീജീവനക്കാർക്ക് ഒരു ദിവസത്തെ ആർത്താവാവധി പ്രഖ്യാപിച്ചു എൽ & ടി കമ്പനി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ് എൻ സുബ്രഹ്മണ്യൻ

ഹൈദരാബാദ്: സ്ത്രീ ജീവനക്കാർക്ക് ഒരു ദിവസത്തെ ആർത്തവാവധി അനുവദിച്ച് പ്രമുഖ എഞ്ചിനീയറിംഗ്, നിർമ്മാണ സ്ഥാപനമായ എൽ & ടി. കമ്പനിയുടെ മുംബൈയിലെ പവായ് ഓഫീസിൽ നടന്ന വനിതാ ദിനാഘോഷ വേളയിലാണ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ് എൻ സുബ്രഹ്മണ്യൻ ഈ പ്രഖ്യാപനം നടത്തിയത്. വ്യവസായത്തിൽ ആദ്യമായിട്ടാണ് ഈ നയം നടപ്പിലാക്കുന്നത്. എൽ & ടിയിലെ 60,000 പേരടങ്ങുന്ന ജീവനക്കാരിൽ 9% വരുന്ന ഏകദേശം 5,000 വനിതാ ജീവനക്കാർക്ക് ഇത് പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സുബ്രഹ്മണ്യൻ പറഞ്ഞു. അതേസമയം, നയം…

Read More

ഫയൽ തീർപ്പാക്കൽ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥർക്ക്‌ ഇനി നെഗറ്റീവ്‌ സ്‌കോർ

തിരുവനന്തപുരം : ഫയൽ തീർപ്പാക്കൽ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥർക്ക്‌ ഇനി നെഗറ്റീവ്‌ സ്‌കോർ. ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം) വികസിപ്പിച്ച ‘കെ സ്യൂട്ട്‌’ സോഫ്‌റ്റ്‌വെയർ ഫയൽനീക്കം ഇനി സമയബന്ധിതമാകും. ‘കെ സ്യൂട്ടും’ ‘സ്‌കോർ’ എന്ന സോഫ്‌റ്റ്‌വെയറുമായി ആപ്ലിക്കേഷൻ പ്രോഗ്രാമിങ്‌ ഇന്റർഫേസസ്‌ (എപിഐ) എന്ന സാങ്കേതികവിദ്യയിലൂടെയാകും ഇത്‌ പ്രാവർത്തികമാകുക. സമയപരിധിക്കുള്ളിൽ ഫയൽ തീർപ്പാക്കിയില്ലെങ്കിൽ ‘ഓട്ടോ എസ്‌കലേഷൻ’ വഴി ഫയൽഅയച്ച ഇടത്തേക്ക്‌ തന്നെ തിരിച്ചെത്തും. ഇതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‌ നെഗറ്റീവ്‌ സ്‌കോർ വീഴും. വാർഷിക പ്രകടന റിപ്പോർട്ടിൽ ഈ സ്‌കോർകൂടി ഉൾപ്പെടുമെന്നതിനാൽ…

Read More

വിവാഹമോചനത്തിന് കൂട്ട് നിന്ന മുൻ ഭാര്യയുടെ സഹോദരിയെ 67 വയസുകാരൻ വെട്ടി

മലപ്പുറം: മുൻ ഭാര്യയുടെ സഹോദരിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച് അറുപത്തിയേഴുകാരൻ. തടയാൻ ശ്രമിച്ച സഹോദരനും വെട്ടേറ്റു. മലപ്പുറം ജില്ലയിൽ മേലാറ്റൂരിലാണ് സംഭവം. ഇരുവരെയും വെട്ടിയ ശേഷം പ്രതി മേലാറ്റൂർ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മേലാറ്റൂർ കിഴക്കമ്പാടത്ത് ആണ് സംഭവം. മേലാറ്റൂർ കിഴക്കമമ്പാടം സ്വദേശിനി അംബിക, സഹോദരൻ മോഹൻദാസ് എന്നിവർക്കാണ് വെട്ടേറ്റത്. മേലാറ്റൂർ എടപ്പറ്റ സ്വദേശി കേശവനാണ് (67) വൈരാഗ്യത്തിൻ്റെ പുറത്ത് മുൻ ഭാര്യയുടെ സഹോദരിയെ വെട്ടിയത്. വെട്ടേറ്റ അംബികയുടെ സഹോദരിയും കേശവൻ്റെ രണ്ടാം ഭാര്യയുമായ വത്സല കേശവനിൽ…

Read More

മലപ്പുറം മുൻ എസ്.പി. സുജിത് ദാസിൻ്റെ സസ്പെൻഷൻ പിൻവലിച്ചു.

മലപ്പുറം: മലപ്പുറം മുൻ എസ്.പി. സുജിത് ദാസിൻ്റെ സസ് പെൻഷൻ പിൻവലിച്ചു. സസ് പെൻഷൻ കാലാവധി ആറുമാസം പിന്നിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്ത് സുജിത് ദാസ് റിപ്പോർട്ട് ചെയ്തു. സസ് പെൻഷൻ നടപടി പിൻവലിച്ചെങ്കിലും നിലവിൽ അടുത്ത പോസ്റ്റിംഗ് നൽകിയിട്ടില്ല. പി.വി. സുജിത് ദാസിൻ്റെ സസ്‌പെൻഷൻ.സുജിത് ദാസിൻ്റെ ശബ്ദരേഖ അടക്കം അൻവറിൻ്റെ വെളിപ്പെടുത്തൽ തുടർന്നു. എം.ആർ. അജിത്ത് കുമാറിനൊപ്പം ഇദ്ദേഹത്തിന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പി.വി അൻവർ ആരോപിച്ചിരുന്നു. മലപ്പുറം എസ്.പി….

Read More

കൊരട്ടിയിൽ കാർ മരത്തിലിടിച്ച് രണ്ട് മരണം; മൂന്ന് പേർക്ക് പരിക്ക്

തൃശൂർ: കൊരട്ടിയിൽ കാർ മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്മോൻ (42), ജോയ്ന (11) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.കോതമംഗലത്ത് നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.

Read More

രണ്ട് യുവാക്കളും, യുവതിയും എം ഡി എം എ യുമായി പിടിയിൽ

കോഴിക്കോട് : നഗരത്തിൽ രണ്ടിടങ്ങളിലായി നടത്തിയ ലഹരിവേട്ടയിൽ രണ്ടുയുവാക്കളെയും ഒരു യുവതിയെയും പൊലീസ് പിടികൂടി. ഡാൻസാഫ് ടീമും നടക്കാവ് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ അരക്കിണർ സ്വദേശി മുനാഫിസ് (29), തൃശൂർ സ്വദേശി ധനൂപ് (26), ആലപ്പുഴ സ്വദേശി അതുല്യ റോബിൻ (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 50.95 ഗ്രാം എം.ഡി.എം.എ പിടികൂടി.ധനൂപിനെയും അതുല്യയെയും അരയിടത്തുപാലത്തെ സ്വകാര്യ ലോഡ്‌ജിൽ നിന്നാണ് പിടികൂടിയത്. ഇവരിൽ നിന്ന് 36 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ബംഗളുരുവിൽ നിന്നാണ് എം.ഡി.എം.എ കൊണ്ടുവന്നതെന്നാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial