ഈ അധ്യയന വർഷം മുതൽ എട്ടാം ക്ലാസിൽ മിനിമം മാർക്ക് സമ്പ്രദായം നടപ്പാക്കും

ഈ അധ്യയന വർഷം മുതൽ എട്ടാം ക്ലാസിൽ മിനിമം മാർക്ക് സമ്പ്രദായം നടപ്പാക്കും. ഓരോ വിഷയങ്ങൾക്കും 30 ശതമാനം മാർക്ക്‌ നിർബന്ധമാണ്‌. മിനിമം മാർക്ക്‌ ലഭിക്കാത്തവർക്ക്‌ ഏപ്രിൽ മാസത്തിൽ അധിക പഠന പിന്തുണ നൽകും.| ഏപ്രിൽ നാലിന്‌ മുമ്പ് എട്ടാം ക്ലാസിലെ മൂല്യനിർണയം പൂർത്തിയാക്കും. അഞ്ചിന്‌ പ്രധാനാധ്യാപകൻ മിനിമം മാർക്ക്‌ ലഭിക്കാത്ത കുട്ടികളുടെ ലിസ്റ്റ്‌ തയ്യാറാക്കുകയും രക്ഷിതാക്കളെ ഇക്കാര്യം അറിയിക്കുകയും ചെയ്യും. എട്ടു മുതൽ 24 വരെ ഇവർക്ക്‌ പഠന പിന്തുണ ക്ലാസ്‌ സംഘടിപ്പിക്കും. രാവിലെ 9.30…

Read More

ബെംഗളൂരുവിൽ വാഹനാപകടം; മലയാളികളായ രണ്ട് നഴ്‌സിങ് വിദ്യാർഥികൾ മരിച്ചു

കൊല്ലം: ബെംഗളൂരുവിൽ വാഹനാപകടത്തിൽ നഴ്സിങ്ങ് വിദ്യാർഥികളായ രണ്ടു മലയാളി വിദ്യാർത്ഥികൾ മരിച്ചു. കർണാടകയിലെ ചിത്രദുർഗ്ഗ എസ്ജെഎം നഴ്‌സിങ് കോളേജിലെ ഒന്നാം വർഷ വിദ്യാർഥികളായ യാസീൻ, അൽത്താഫ് എന്നിവരാണ് മരിച്ചത്. കൊല്ലം അഞ്ചൽ സ്വദേശികളാണ്. ഒപ്പമുണ്ടായിരുന്ന നബീലിനെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും ബസും കൂട്ടിയിടിച്ചാണ് അപകടം. രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ ചിത്രഗുർഗ ജെസിആർ ജംഗ്ഷന് സമീപത്തുവച്ചാണ് അപകടം ഉണ്ടായത്. കടയ്ക്കൽ കോട്ടുക്കൽ സ്വദേശിയാണ് അൽത്താഫ്. ചടയമംഗലം മഞ്ഞപ്പാറ സ്വദേശിയാണ് മുഹമ്മദ് യാസീൻ….

Read More

ഹണി ട്രാപ്പിലൂടെ യുവാവിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ

മലപ്പുറം: കഴിഞ്ഞ ദിവസം അരീക്കോട് കടുങ്ങല്ലൂരിൽ ഹണി ട്രാപ്പിലൂടെ യുവാവിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ. ചെമ്പ്രക്കാട്ടൂർ കുന്നത്ത് വീട്ടിൽ സഹദ് ബിനു (24), കാനാത്ത്കുണ്ടിൽ വീട്ടിൽ വിളയിൽ മുഹമ്മദ് ഇർഫാൻ (24) എന്നിവരാണ് പിടിയിലായത്. അരീക്കോട് എസ് എച്ച് ഒ വി സിജിത്ത് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികൾ ഗ്രൈൻഡർ ആപ്പ്‌ വഴിയാണ് പരാതിക്കാരനായ യുവാവിനെ പരിചയപ്പെട്ടത്. തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച പരാതിക്കാരനെ കടുങ്ങല്ലൂരിലേക്ക് വിളിച്ചുവരുത്തി ബൈക്കിൽ കയറ്റി മുണ്ടുപറമ്പിലെ കോളജിന്…

Read More

പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു

കൊച്ചി: മലയാറ്റൂർ പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. മലയാറ്റൂർ സ്വദേശിയായ ഗംഗ ഏഴ് വയസുകാരനായ മകൻധാർമിക് എന്നിവരാണ് മരിച്ചത്. മലയാറ്റൂർ സെൻ്റ് മേരീസ് എൽ പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ധാർമിക്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. ഒഴുക്കിൽപ്പെട്ട് ഇരുവരും മുങ്ങി മരിക്കുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം

Read More

യുവാവിനെ കൊലപ്പെടുത്തി  മൃതദേഹം റെയിൽവേ ലൈനിന് സമീപം ഉപേക്ഷിച്ച പ്രതികൾ പിടിയിൽ

ഡൽഹി: യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയിൽവേ ലൈനിന് സമീപം ഉപേക്ഷിച്ച പ്രതികൾ പിടിയിലായി. കേസിൽ മോനു (24), യോഗേന്ദർ (33) എന്നീ സഹോദരങ്ങലാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട യുവാവും പ്രതികളും തമ്മിൽ കൂലിയെ ചൊല്ലി തർക്കമുണ്ടാകുകയും ഇത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. മൽഖാൻ (31) എന്ന യുവാവിനെയാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട യുവാവും പ്രതികളും ഒരുമിച്ച് ജോലി ചെയ്യുന്നവരായിരുന്നു. മാർച്ച് 17 ന് ഡൽഹിയിലെ സരായ് രോഹില്ലയിലെ റെയിൽവേ ലൈനിന് സമീപത്ത് നിന്നാണ് യുവാവിൻറെ അജ്ഞാത മൃതദേഹം…

Read More

നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ കാണിച്ച് പണം തട്ടിയ സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തെ സസ്പെൻഡ് ചെയ്തു

ആലപ്പുഴ: സിപിഎം നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ കാണിച്ച് വിശ്വാസ്യത നേടി നഴ്സിംഗ് അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ ലോക്കൽ കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്തു. കായംകുളത്താണ് സംഭവം. കായംകുളം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം എസ്. സുഭാഷിനെതിരെയാണ് നടപടി. ആറ് പരാതികൾ ആണ് ഇയാൾക്കെതിരെ പാർട്ടിക്ക് ലഭിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ള നേതാക്കൾക്കൊപ്പം നിൽക്കുന്ന ഫോട്ടോകൾ കാണിച്ച് വിശ്വാസ്യത പിടിച്ചു പറ്റിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. കറ്റാനത്തും, കോട്ടയത്തും ഉള്ള നഴ്സിംഗ് കോളേജുകളിലാണ് അഡ്മിഷൻ…

Read More

ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ഷർട്ട് ധരിച്ച് കയറി ഭക്തർ; എല്ലാ ക്ഷേത്രങ്ങളിലും അനുമതി വേണമെന്ന് എസ്എൻഡിപി സംയുക്ത സമിതി

പത്തനംതിട്ട: ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ഷർട്ട് ധരിച്ചു കയറി ഭക്തർ. എസ്എൻഡിപി സംയുക്ത സമിതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഷർട്ട് ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ചത്. പെരുനാട് കക്കാട്ട് കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലാണ് ഇവർ ഷർട്ട് ധരിച്ച് കയറിയത്. സ്ഥലത്ത് പോലീസ് സംഘം കാവലിനുണ്ടായിരുന്നെങ്കിലും ആരെയും ഇവർ തടഞ്ഞില്ല. ഇത്തരത്തിൽ എല്ലാ ക്ഷേത്രങ്ങളിലും ഷർട്ട് ധരിച്ച് പ്രവേശിക്കാനായി അനുവാദം നൽകണമെന്നാണ് എസ്എൻഡിപിയും ശിവഗിരി മഠവും ആവശ്യപ്പെടുന്നത്. പുരുഷന്മാർ ഷർട്ട് ധരിക്കാതെ മാത്രം ക്ഷേത്രത്തിൽ പ്രവേശിക്കണം എന്ന നിബന്ധന നീക്കണമെന്ന് അടുത്തിടെ…

Read More

ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി, 817 കോടി അനുവദിച്ചു ; ഗുണഭോക്താക്കൾക്ക് വ്യാഴാഴ്ച മുതൽ ലഭിച്ചു തുടങ്ങും

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ മാർച്ച്‌ മാസത്തിൽ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ച് ഉത്തരവായി. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. വ്യാഴാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചു തുടങ്ങും. 26 ലക്ഷത്തിലേറെ പേർക്ക്‌ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8,46,456 പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര…

Read More

യുവതി ഭർത്താവിന്റെ നാവ് കടിച്ചെടുത്തു; ഇരുപത്തിമൂന്നുകാരിയുടെ ആക്രമണം ഭർത്താവ് വഴക്കുപറഞ്ഞതിനെ തുടർന്ന്

യുവതി ഭർത്താവിന്റെ നാവ് കടിച്ചെടുത്തു. രാജസ്ഥാനിലെ കോട്ടയിലെ ബകാനി ടൗണിലാണ് കഴിഞ്ഞ ദിവസം അസാധാരണ സംഭവമുണ്ടായത്. കുടുംബവഴക്കിനിടെയാണ് യുവതി ഭർത്താവിന്റെ നാവ് കടിച്ച് മുറിച്ചത്. ഇരുപത്തിമൂന്നുകാരിയായ രവീണ സെയിൻ എന്ന യുവതിയാണ് ഭർത്താവിനെ ആക്രമിച്ചത്. ഒന്നര വർഷങ്ങൾക്ക് മുൻപാണ് രവീണ കനയ്യലാലിനെ വിവാഹം കഴിക്കുന്നത്. രവീണയും ഭർത്താവും തമ്മിൽ കലഹിക്കുന്നത് പതിവാണെന്ന് അയൽക്കാർ പറയുന്നു. സംഭവം നടക്കുന്നതിന് തൊട്ടുമുൻപുള്ള രാത്രിയിലും ഇവർ വലിയ രീതിയിൽ കലഹിച്ചിരുന്നതായി അയൽക്കാർ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഭർത്താവ് വഴക്കുപറഞ്ഞയുടൻ രവീണ…

Read More

കട്ടന്‍ ചായയെന്ന് വിശ്വസിപ്പിച്ച് 12കാരനെ മദ്യം കുടിപ്പിച്ച യുവതി പിടിയില്‍

ഇടുക്കി : കട്ടന്‍ ചായയെന്നു വിശ്വസിപ്പിച്ച് 12കാരനു മദ്യം നല്‍കിയ യുവതി അറസ്റ്റില്‍. ഇടുക്കി വണ്ടിപ്പെരിയാര്‍ മ്ലാമല സ്വദേശി പ്രിയങ്ക(26) ആണ് പീരുമേട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷമാണ് യുവതി തന്റെ വീട്ടില്‍ വച്ച് അയല്‍വാസിയായ 12കാരനെ മദ്യം കുടിപ്പിച്ചത്. മയങ്ങി വീണ കുട്ടി ഏറെ നേരം കഴിഞ്ഞ് അവശനായി വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കള്‍ കാര്യം അറിയുന്നത്. തുടര്‍ന്നാണ് പ്രിയങ്കയുടെ വീട്ടില്‍ നിന്ന് മദ്യം കുടിപ്പിച്ച വിവരം ഇവര്‍ അറിയുന്നതും പോലീസില്‍ പരാതി നല്‍കുന്നതും. ജുവനൈല്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial