Headlines

സിഐടിയു തൊഴിലാളി കുത്തേറ്റ് മരിച്ചു

കൊല്ലം ചടയമംഗലത്ത് ബാറിൽ സിഐടിയു തൊഴിലാളി കുത്തേറ്റ് മരിച്ചു. കലയം പാട്ടം സ്വദേശി സുധീഷാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലി ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായി സുധീഷും സുഹൃത്ത് ഷിനുവും തർക്കത്തിലാവുകയും സെക്യൂരിറ്റി ഇരുവരെയും കുത്തുകയുമായിരുന്നു. ഷിനു ഗുരുതര നിലയിൽ ആശുപത്രിയിലാണ്. പ്രതി വെള്ളിമൺ സ്വദേശി ജിബിനെ പൊലീസ് അറസ്റ്റ് ചെയ്തു

Read More

എംപി ഫണ്ട് ക്ഷേത്രക്കുള നിര്‍മാണത്തിന്; കെ വി തോമസിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: പള്ളുരുത്തിയിലെ അഴകിയ കാവ് ഭഗവതി ക്ഷേത്രത്തില്‍ കുളം നിര്‍മിക്കുന്നതിനായി എംപി ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന കേസില്‍ കെ വി തോമസിനോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. ഫണ്ട് നല്‍കിയതിനെതിരായ ഹര്‍ജിയില്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ജി ജൂണ്‍ 9ന് പരിഗണിക്കും. പാര്‍ലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന പദ്ധതി പ്രകാരമുള്ള ഫണ്ട് ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് ബാബു സുരേഷ് എന്നയാള്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. 2015ലാണ്…

Read More

ഹിന്ദി കവി വിനോദ് കുമാര്‍ ശുക്ലയ്ക്ക് ജ്ഞാനപീഠം പുരസ്‌കാരം

ന്യൂഡല്‍ഹി: പ്രമുഖ ഹിന്ദി എഴുത്തുകാരന്‍ വിനോദ് കുമാര്‍ ശുക്ലയ്ക്ക് 2024 ലെ ജ്ഞാനപീഠം പുരസ്‌കാരം. പ്രതിഭാ റേയുടെ അദ്ധ്യക്ഷതയിലുള്ള സമിതിയാണ് വിനോദ് കുമാര്‍ ശുക്ലയെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. കവിത, കഥ, നോവല്‍ തുടങ്ങി വിവിധ സാഹിത്യമേഖലകള്‍ക്ക് നല്‍കിയ സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. ജ്ഞാനപീഠം കിട്ടുന്ന ഛത്തീസ്ഗഡില്‍ നിന്നുള്ള ആദ്യ സാഹിത്യകാരന്‍ കൂടിയാണ് എണ്‍പത്തിയെട്ടുകാരനായ വിനോദ് കുമാര്‍ ശുക്ല. 1999ല്‍ വിനോദ് കുമാര്‍ ശുക്ലക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചിരുന്നു. ലഗ്ഭഗ് ജയ്ഹിന്ദ് ആണ് ആദ്യ കവിത…

Read More

അമ്പരന്ന് നാട്ടുകാർ; തൃശൂരിൽ പത മഴ പെയ്തിറങ്ങി

തൃശൂർ: തൃശൂരിൽ ഇന്ന് പത മഴ (ഫോം റെയിൻ) പെയ്തു. അമ്മാടം, കോടന്നൂർ എന്നിവിടങ്ങളിലാണ് പത മഴ പെയ്തത്. ഇന്ന് വൈകുന്നേരം തൃശൂരിൽ വിവിധയിടങ്ങളിൽ കനത്ത മഴ പെയ്തിരുന്നു. ചെറിയ ചാറ്റൽ മഴക്കൊപ്പം പാറിപ്പറന്ന് പതയും പെയ്യുകയായിരുന്നു. വേനൽ മഴ പെയ്യുന്ന സമയത്ത് ചിലയിടങ്ങളിലുണ്ടാകുന്ന പ്രതിഭാസമാണ് പത മഴ. സാധാരണഗതിയിൽ രണ്ട് സാഹചര്യങ്ങളിലാണ് ഇത്തരത്തിൽ പത മഴ പെയ്യുക എന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു. തൊട്ടടുത്ത് ഫാക്ടറികളോ മറ്റോ ഉണ്ടെങ്കിൽ മലിനമായ അന്തരീക്ഷത്തിൽ നിന്ന് പത രൂപപ്പെടാനുള്ള…

Read More

കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. നെടുമങ്ങാട് പോലീസാണ് യുവാക്കളെ പിടികൂടിയത്. വാണ്ട മേക്കുംകര വീട്ടിൽ ആർ.ബിപിൻ ( 21 )അയിരൂപ്പാറ നാലുമുക്ക് കുന്നുവിള വീട്ടിൽ ആഷിക് എന്ന് വിളിക്കുന്ന എസ്. ഹാഷിം (36) എന്നിവരാണ് പിടിയിലായത്. പ്രതികൾ കഞ്ചാവ് കൈവശം വെക്കുകയും അത് വിൽപ്പന നടത്തുകയും ചെയ്തിരുന്നു. പ്രധാനമായും നെടുമങ്ങാട് മേഖല കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ കഞ്ചാവ് കച്ചവടം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ സിവിൽ…

Read More

മലയാലപ്പുഴയിൽ സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ ഉപദ്രവിച്ചയാൾ പിടിയിൽ

പത്തനംതിട്ട: മലയാലപ്പുഴയിൽ സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ ഉപദ്രവിച്ചയാൾ പിടിയിൽ. സംഭവത്തിൽ 52 വയസുകാരനാണ് അറസ്റ്റിലായത്.മലയാലപ്പുഴ സ്വദേശിനിയായ കലയുടെ പരാതിയിലാണ് ഭർത്താവ് ബിജു അറസ്റ്റിലായത്. 2020 ലായിരുന്നു കലയുടെയും ബിജുവിന്റെയും വിവാഹം. വിവാഹം നടക്കുന്ന സമയത്ത് ബിജുവിന് 47 വയസായിരുന്നു. വിവാഹം കഴിഞ്ഞത് മുതൽ തന്നെ ഇയാൾ ഭാര്യയെ സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിച്ചിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. നൽകിയ സ്ത്രീധനം കുറഞ്ഞ് പോയെന്ന് പറഞ്ഞായിരുന്നു പലപ്പോഴും ഉപദ്രവിച്ചിരുന്നത്. കഴിഞ്ഞ പതിനൊന്നാം തീയതി ബിജു കലയുടെ കഴുത്തിൽ തുണിയിട്ട് മുറുക്കി ശ്വാസം…

Read More

കാഥികൻ അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു.

കാഥികൻ അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു. 73 വയസായിരുന്നു. ന്യുമോണിയ ബാധിച്ച് തിരുവനന്തപുരം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പകൽ മൂന്നുമണിയോടെ ആയിരുന്നു അന്ത്യം. ക ഴിഞ്ഞ 50 വർഷ കാലത്തെ കഥാപ്രസംഗ പാരമ്പര്യമുള്ള പ്രതിഭയാണ് വിടപറഞ്ഞ അയിലം ഉണ്ണികൃഷ്ണൻ. കേരള സംഗീത നാടക അക്കാദമി ഭരണ സമിതി അംഗമാണ്. ചെറുപ്പം മു തൽ അച്ഛൻ കുഞ്ഞിശങ്കരൻ ഭാഗവതർക്കൊപ്പം സംഗീത കച്ചേരിക്കും നാടകങ്ങൾക്കും പോകാറു ണ്ടായിരുന്നു. സാംബശിവന്റെയും കെടാമംഗലം സദാനന്ദന്റെ യും കഥാപ്രസംഗങ്ങൾ ഉണ്ണികൃഷ്ണന് പ്രചോദനമായി. അക്കാലത്ത്…

Read More

ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് 4 കിലോഗ്രാം വീതം അരി വിതരണം ചെയ്യുമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട 26,16,657 വിദ്യാർത്ഥികൾക്ക് 4 കിലോഗ്രാം വീതം അരി വിതരണം ചെയ്യുമെന്ന് മന്ത്രി വി ശിവൻകുട്ടി. പദ്ധതിയിൽ ഉൾപ്പെടുന്ന പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്‍റെ കൈവശം സ്റ്റോക്ക് ഉള്ള 17,417 മെട്രിക് ടൺ അരിയിൽ നിന്ന് അവധിക്കാലത്തിന് മുന്നോടിയായാണ് വിദ്യാർത്ഥികൾക്ക് അരി വിതരണം ചെയ്യുന്നത്. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അനുമതി നൽകുന്ന ഉത്തരവ്…

Read More

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. വാണിയംകുളം കോതകുർശ്ശി റോഡിലായിരുന്നു സംഭവം. അപകടത്തിൽ പത്തംകുളം സ്വദേശിയായ രഞ്ജിത്ത് (32) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെ കോതയൂർ വായനശാലയ്ക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. ഉടൻ തന്നെ യുവാവിനെ ആംബുലൻസിൽ വാണിയംകുളത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മരിക്കുന്നതിന് തൊട്ട് മുൻപ് വരെ രഞ്ജിത്ത് ചളവറ ചേമ്പറ്റ പൂരാഘോഷത്തിൻ്റെ പ്രാദേശിക വേലാഘോഷത്തിന്റെ മുന്നൊരുക്കങ്ങളിൽ എല്ലാം സജീവ സാന്നിധ്യമായിരുന്നു. ഇതിന് ശേഷം…

Read More

പെൺകുട്ടിയുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് സൃഷ്ടിച്ച് ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ

വടകര: പെൺകുട്ടിയുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് സൃഷ്ടിച്ച് ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ. തലശേരി ടെമ്പിൾ ഗേറ്റ് സ്വദേശി ഷഹസാനിൽ മുഹമ്മദ് സഹിമിനെയാണ് (29) റൂറൽ ജില്ല സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടികളുടെ ഫോട്ടോ ശേഖരിച്ച് വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയാണ് ഇയാൾ മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിച്ചുകൊണ്ടിരുന്നത്. ഇത്തരത്തിൽ തുടങ്ങിയ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ സൗഹൃദം സ്ഥാപിച്ച് അശ്ലീല വിഡിയോ അയപ്പിച്ച് ഇയാൾ നിരന്തരം പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു. നിരവധി പെൺകുട്ടികളുമായി ഇയാൾ സൗഹൃദം സ്ഥാപിക്കുകയും അശ്ലീല വിഡിയോ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial