
സഹോദരിക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ തുറന്നു കിടന്ന ഓടയിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം
ന്യൂഡൽഹി: വീടിന്റെ പരിസരത്ത് സഹോദരിക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ തുറന്നു കിടന്ന ഓടയിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ഖജൂരി ഖാസ് മേഖലയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. രാംവിലാസ് സിങിന്റെ മകൻ വിശ്വജിത്ത് കുമാർ (3) ആണ് മരിച്ചത്. എട്ട് വയസുകാരിയായ മൂത്ത സഹോദരിക്കൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയായിരുന്നു അപകടം. സംഭവസമയത്ത് കുട്ടികളുടെ അമ്മ വീട്ടിലുണ്ടായിരുന്നു. ഉച്ചയ്ക്ക് 1.40നാണ് അപകടം സംബന്ധിച്ച് വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒരു സ്വകാര്യ സ്ഥാപനത്തിൽ പ്യൂണായി ജോലി ചെയ്യുകയാണ് രാംവിലാസ് സിങ്….