തൃശൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; മുഖ്യപ്രതി ഓടി രക്ഷപ്പെട്ടു, ഓടിച്ചിട്ട് പിടികൂടി പൊലീസ്

   തൃശൂർ: തൃശൂർ പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. ഓടിരക്ഷപ്പെട്ട പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. തിരച്ചിൽ നടക്കുന്നതിനിടെയാണ് കൊലപാതകം നടന്ന വീടിന് സമീപത്തുള്ള വീട്ടിൽ നിന്ന് പ്രതി ലിഷോയ് ഇറങ്ങിയോടിയത്. കേസിലെ മുഖ്യപ്രതിയാണ് ലിഷോയ്. ഇയാളുടെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അക്ഷയ്‌യെ ലിഷോയ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന വീടിന് സമീപത്തുള്ള വീട്ടിൽ പ്രതി ഒളിച്ചിരിക്കുകയായിരുന്നു. ബാദുഷ, നിഖിൽ, ആകാശ് എന്നിവർ പൊലീസ് കസ്റ്റഡിയിലായിരുന്നു. ഒരാഴ്ച മുമ്പ് ജയിലില്‍ നിന്നിറങ്ങിയ ചങ്ങരംകുളം സ്വദേശി ലിഷോയ്, സുഹൃത്ത്…

Read More

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ മുന്നറിയിപ്പില്‍ പറയുന്നു. ഞായറാഴ്ച മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍…

Read More


മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍; മൃതദേഹം കാറിനുള്ളില്‍

കോട്ടയം: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീടിനു സമീപം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എസ് ഗണേഷ് കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് എഎംവിഐ ആയ ഗണേഷ്, അടൂര്‍ സ്വദേശിയാണ്. സ്ഥലംമാറ്റം ലഭിച്ച ഗണേഷ് കുമാറിന് വെള്ളിയാഴ്ച ഓഫിസില്‍ സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഗണേഷ് കുമാര്‍ എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. പ്രാഥമികാന്വേഷണത്തില്‍ അസ്വഭാവികതയൊന്നും കണ്ടെത്താനായിട്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം വ്യക്തമാകൂവെന്നും…

Read More

തിരക്കഥാകൃത്ത് പി സുരേഷ് കുമാര്‍ അന്തരിച്ചു

ആലപ്പുഴ: തിരക്കഥാകൃത്തും നാടക രചയിതാവുമായ പി സുരേഷ് കുമാര്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. ശാരീരിക അവശതകള്‍ മൂലം കുറെ വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. 15 സിനിമകള്‍ക്ക് കഥയും തിരക്കഥയും എഴുതി. 25 നാടകങ്ങളും രചിച്ചു. ജയരാജ് സംവിധാനം ചെയ്ത ദേശീയ അവാര്‍ഡ് നേടിയ ശാന്തം എന്ന സിനിമയുടെ കഥയും തിരക്കഥയും കുമാറിന്റെതാണ്. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഹരിഹരന്‍ പിള്ള ഹാപ്പിയാണ്, ഭര്‍ത്താവ് ഉദ്യോഗം, വിനയപൂര്‍വ്വം വിദ്യാധരന്‍, ഹര്‍ത്താല്‍, ദീപങ്ങള്‍ സാക്ഷി തുടങ്ങിയ ചിത്രങ്ങളുടെ കഥ പി സുരേഷ് കുമാറിന്റേതായിരുന്നു….

Read More

ഉത്തർ പ്രദേശിലുണ്ടായ  വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു

മലപ്പുറം : ഉത്തർപ്രദേശിലെ ഝാൻസിയിലുണ്ടായ വാഹനാപകടത്തിൽ പൂക്കോട്ടുംപാടം സ്വദേശി മരിച്ചു. ചുള്ളിയോട് കാരക്കുളം പള്ളിയാളി കേശവദാസിൻ്റെയും ഉദയയുടെയും മകൻ ദിപുവാണ് (35) മരിച്ചത്. പട്ടാളത്തിൽ നിന്നും വിരമിക്കുന്ന സഹോദരി ഭർത്താവ് ചോക്കാട് പെടയന്താൾ കട്ടപ്പാറ അനീഷിനെ കൂട്ടി തിരികെ വരുന്നതിനിടെ ഇന്നലെയാണ് (വെള്ളിയാഴ്ച) അപകടം ഉണ്ടായത്.ദിപുവിന്റെ ഭാര്യ നിമിഷ, മകൻ ചിന്മയ്, സഹോദരി ദിവ്യ, ഭർത്താവ് അനീഷ്, മകൻ അദ്വിക് എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഡൽഹിയിൽ നിന്നും വാങ്ങിയ കാറിലായിരുന്നു നാട്ടിലേക്കുള്ള മടക്കയാത്ര. മൃതദേഹം മഹാറാണി ലക്ഷ്മി…

Read More

ലഹരി സംഘങ്ങൾ ഏറ്റുമുട്ടി : യുവാവ് വെട്ടേറ്റു മരിച്ചു

കുന്നംകുളം :  പെരുമ്പിലാവിൽ ലഹരി മാഫിയാ സംഘങ്ങൾ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റ് മുട്ടി ഒരു യുവാവിനെ വെട്ടി കൊന്നു. മരത്തം കോട് സ്വദേശി അക്ഷയ്( 27 ) ആണ് കൊല്ലപ്പെട്ടത്. ലിഷോയ്, ബാദുഷ എന്നിവരടങ്ങിയ ലഹരി സംഘമാണ് അക്ഷയ് യെ കൊലപ്പെടുത്തിയത്. പരസ്പരമുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബാദുഷായെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുമ്പിലാവ് നാല് സെൻ്റ് കോളനിയിൽ രാത്രി 9 മണിയോടെയായിരുന്നു സംഭവം. ഇതിനിടെ അക്ഷയ് യുടെ സുഹൃത്തുക്കൾ കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തി ഭീകരാന്തരീഷം…

Read More

വടകരയിൽ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

കോഴിക്കോട്: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയെത്തുടർന്ന് കഞ്ചാവുമായി ദമ്പതികൾ പിടിയിൽ. വടകരയിലുള്ള ഇവരുടെ വീട്ടിലാണ് പരിശോധന നടത്തിയത്. വില്ല്യാപ്പള്ളി സ്വദേശി അബ്ദുൽ കരീം, ഭാര്യ റുഖിയ എന്നിവരാണ് പിടിയിലായത്. കരീമിനെ വടകരയിൽ നിന്നും റൂഖിയയെ വീട്ടിൽ നിന്നുമാണ് എക്സൈസ് പിടികൂടിയത്. രണ്ടു പേരിൽ നിന്നായി 25ഗ്രാം കഞ്ചാവും അളക്കാനുള്ള ഉപകരണങ്ങളും പിടികൂടി. ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Read More

വിഷു റംസാൻ കാലത്തെ അവശ്യ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ നടപടിയുമായി സർക്കാർ; സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 100 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: വിഷു റംസാൻ കാലത്തെ അവശ്യ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 100 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായാണ് തുക അനുവദിച്ചത്. ഉത്സവകാലത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങളെ സഹായിക്കാനാണ്‌ ഇപ്പോൾ തുക ലഭ്യമാക്കുന്നതെന്ന് മന്ത്രി അറിയിച്ചു. ഈ സാമ്പത്തിക വർഷം ഇതുവരെ 489 കോടി രൂപയാണ്‌ സപ്ലൈകോയ്‌ക്ക്‌ വിപണി ഇടപെടൽ സഹായമായി നൽകിയതെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് അറിയിച്ചു. സപ്ലൈകോയ്ക്കുള്ള ബജറ്റ്‌ വിഹിതം…

Read More

ഏപ്രിൽ 1 മുതൽ ഈ മൊബൈൽ നമ്പറുകളിലെ സേവനം നിർത്തും; യുപിഐ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്

ന്യൂഡൽഹി: യുപിഐയുമായി ബന്ധിപ്പിച്ചിരിക്കുന്ന നിങ്ങളുടെ മൊബൈൽ നമ്പറുകൾ സജീവമല്ലെങ്കിൽ ശ്രദ്ധിക്കുക. പണി വരുന്നുണ്ട്. ഗൂഗിൾ പേ, ഫോൺപേ, പേടിഎം പോലുള്ള പേയ്‌മെന്‍റ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. യുപിഐയുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറുകൾ ഒരു നിശ്ചിത കാലയളവില്‍ സജീവമല്ലെങ്കിൽ ആ നമ്പര്‍ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്യുമെന്നും, യുപിഐ ഇടപാടുകള്‍ സാധ്യമാകില്ലെന്നുമാണ് നാഷണല്‍ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻ‌പി‌സി‌ഐ) അറിയിപ്പ് ഏപ്രിൽ 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…

Read More

കൂടെ ജീവിക്കാനായി ഒരോ ദിവസവും 5,000 രൂപ, വിവാഹ മോചനം നൽകണമെങ്കിൽ 45 ലക്ഷം തരണം; ഭാര്യയുടെ ഉപദ്രവം സഹിക്കാൻ കഴിയാതെ ഒടുവിൽ പരാതി നൽകി ഭർത്താവ്

ബെംഗളൂരു: ഒന്നിച്ച് കൂടെ ജീവിക്കണമെങ്കിൽ ദിവസം 5,000 രൂപ കുറഞ്ഞത് നൽകണം. വിവാഹ മോചനം ആവശ്യപ്പെട്ടപ്പോൾ 45 ലക്ഷം തരാതെ ഒഴിവാകില്ലെന്ന് ഭാര്യ, ഒടുവിൽ ഗത്യന്തരമില്ലാതെ ഭർത്താവായ സോഫ്റ്റ് വെയർ എഞ്ചിനീയര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നൽകി. ഭാര്യയിൽ നിന്നും താൻ നേരിടുന്ന ശാരീരിക മാനസിക പീഡനങ്ങൾ ഇനിയും സഹിക്കാൻ കഴിയില്ലെന്ന് യുവാവ് പരാതിയിൽ ആരോപിച്ചു. ബെംഗളൂരുവിലാണ് സംഭവം. വൈലിക്കാവൽ പോലീസ് സ്റ്റേഷനില്‍ ആണ് ഇത് സംബന്ധിച്ച പരാതി നല്‍കിയത്. വിവാഹ മോചിതയാകാതെ ഒപ്പം താമസിക്കണമെങ്കില്‍ ദിവസം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial