‘അത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഞാന്‍ മനുഷ്യനാകില്ല’; പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഇസ്മയില്‍

പാലക്കാട്: അന്തരിച്ച മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനന്റെ മരണത്തിനു പിന്നാലെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് മുതിര്‍ന്ന സിപിഐ നേതാവ് കെഇ ഇസ്മയില്‍. അച്ചടക്ക നടപടിയെടുക്കാനുള്ള പാര്‍ട്ടി എക്‌സിക്യൂട്ടിവ് തീരുമാനത്തിനു പിന്നാലെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ഇസ്മയില്‍. സംസ്ഥാന നേതൃത്വത്തിന്റെ സസ്‌പെന്‍ഷന്‍ നടപടി സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ഇസ്മയില്‍ പറഞ്ഞു. നടപടി വന്നാലും പാര്‍ട്ടിയില്‍ ഉറച്ചുനില്‍ക്കും. പറഞ്ഞ കാര്യങ്ങളില്‍ ഖേദമില്ല. പറയേണ്ട കാര്യം മാത്രമാണ് പറഞ്ഞത്. അത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഞാന്‍ മനുഷ്യനാകില്ല- ഇസ്മയില്‍ പറഞ്ഞു. പാര്‍ട്ടി…

Read More

ജഡ്ജിയുടെ വീട്ടില്‍ തീപിടിത്തം; അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് കണ്ടത് നോട്ടു കെട്ടുകള്‍, നടപടിക്കു ശുപാര്‍ശ

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ വസതിയില്‍ കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തി. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് ജീവനക്കാരാണ് കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയത്. അഗ്നിബാധ ഉണ്ടായപ്പോള്‍ ജസ്റ്റിസ് വര്‍മ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല. വീട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു. തുടര്‍ന്ന് നടപടിക്രമങ്ങളുടെ ഭാഗമായി തീപ്പിടിത്തത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചപ്പോഴാണ്, ഒരു മുറിയില്‍നിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയത്. പരിശോധനയില്‍ ഇത് കണക്കില്‍പ്പെടാത്ത പണമാണെന്ന് കണ്ടെത്തി….

Read More

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു

ബെംഗളൂരു: മാര്‍ച്ച് 24,25 തീയതികളില്‍ നടത്താനിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. ലേബര്‍ കമ്മിഷണറുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയാണ് പണിമുടക്ക് മാറ്റിവെച്ചത്.താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബാങ്കിങ് മേഖലയില്‍ പഞ്ചദിന പ്രവൃത്തിവാരം നടപ്പാക്കുക, പുറംകരാര്‍ ജോലി സമ്പ്രദായവും അന്യായമായ തൊഴില്‍ രീതികളും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചാണ് സംയുക്ത ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.

Read More

തനിക്കും തന്റെ കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്നു  ആരോപിച്ചു ബാലയുടെ മുൻ ഭാര്യ

നടൻ ബാലയുടെ മുൻഭാര്യ എലിസബത്ത് ഉദയൻ നിരവധി ആരോപണങ്ങൾ ഉന്നയിച്ച് ബാലയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോൾ തന്നെ ആരോ ബോധപൂർവം അപായപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണമാണ് എലിസബത്ത് ഉന്നയിക്കുന്നത്. കാറില്‍ യാത്രചെയ്യവേ മറ്റൊരാള്‍ തന്റെ വാഹനത്തില്‍ മൂന്നുതവണ ഇടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് എലിസബത്തിന്റെ ആരോപണം. അതേസമയം, താന്‍ ഇപ്പോള്‍ സുരക്ഷിതയാണെന്നും അവര്‍ പുതിയ യൂട്യൂബ് വീഡിയോയില്‍ വ്യക്തമാക്കി. ‘സേഫ് ആണോയെന്ന് പലരും ചോദിച്ചിരുന്നു. ഇതുവരെ സേഫ് ആണെന്ന് മറുപടി നല്‍കിയിരുന്നു. അത്രയേ പറയാന്‍ പറ്റുകയുള്ളൂ. അടുത്തത് എന്താ സംഭവിക്കുക എന്ന്…

Read More

ഓടിക്കൊണ്ടിരിക്കുന്ന ബിഎംഡബ്ലിയു കാറിന് തീ പിടിച്ചു ഡ്രൈവർ പുറത്തേക്കു ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കുന്ന ബിഎംഡബ്ലിയു കാറിന് തീ പിടിച്ചു. ബോണറ്റിൽ നിന്നു പുക ഉയരുന്നതു കണ്ടയുടൻ കാർ യാത്രികനായ കൃഷ്ണനുണ്ണി പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഇന്ന് വൈകിട്ട് 5:30 ഓടെ മുതലപ്പൊഴി ഹാർബറിന് സമീപമാണ് അപകടം നടന്നത്. വർക്കല സ്വദേശിയും ടെക്നോ പാർക്ക് ജീവനക്കാരനുമായ കൃഷ്ണ്ണനുണ്ണി വർക്കലയിൽ നിന്നും ടെക്നോപാർക്കിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്. കോസ്റ്റൽ പൊലീസും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം, കാറിന് 12 വർഷത്തെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു.

Read More

സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോഗ്രാം വീതം അരി; 26 ലക്ഷം പേർക്ക് ലഭിക്കും

തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് 4 കിലോഗ്രാം വീതം അരി വിതരണം ചെയ്യും. 26,16,657 വിദ്യാർത്ഥികൾക്കാണ് അരി ലഭിക്കുക. പദ്ധതിയിൽ ഉൾപ്പെടുന്ന പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്കൂൾ അവധിക്കാലത്തിനു മുന്നോടിയായാണ് വിദ്യാർഥികൾക്ക് അരി വിതരണം ചെയ്യുന്നത്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈക്കോ) കൈവശം സ്റ്റോക്ക് ഉള്ള 17,417 മെട്രിക് ടൺ അരിയിൽ നിന്നാണ്…

Read More

കടംവാങ്ങിയ ബൈക്കുമായി യാത്ര ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് സഹോദരങ്ങൾക്കു ദാരുണാന്ത്യം

ബെംഗളൂരു: ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ബംഗുരു നഗരത്തിലായിരുന്നു സംഭവം. യുവാക്കൾ അമിത വേഗത്തിലായിരുന്നു വാഹനമോടിച്ചിരുന്നതെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച പുലർച്ചെ 4.30ഓടെയായിരുന്നു സംഭവം. അപടകത്തിൽ നീലസാന്ദ്ര സ്വദേശികളായ ഷെയ്ഖ് അസ്ലം ബഷീർ (24), ഷെയ്ഖ് ഷക്കീൽ ബഷീർ (23) ആണ് മരിച്ചത്. ഹോട്ടൽ ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവരായിരുന്നു ഇരുവരും സുഹൃത്തിൻ്റെ കയ്യിൽ നിന്നും കടം വാങ്ങിയ ബൈക്കിൽ സഞ്ചരിക്കവെ ഇടയ്ക്ക് വെച്ച് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയും ബൈക്ക് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. സുഹൃത്തിൻ്റെ വീട്ടിൽ…

Read More

പത്താംക്ലാസ്പരീക്ഷ എഴുതാനെത്തിയ  വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി;മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു

മലപ്പുറം : മലപ്പുറം പെരിന്തൽമണ്ണയിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി പത്താംക്ലാസ് വിദ്യാർത്ഥികൾ. താഴെക്കോട് പി ടി എം ഹയർ സെക്കൻഡറി സ്കൂളിലാണ് പരീക്ഷ എഴുതാനെത്തിയ പത്താംക്ലാസ് മലയാളം – ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. ആക്രമണത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു. തലയ്ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. വിദ്യാർത്ഥികളിൽ ഒരാൾ കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ ഫർഹാൻ, മുഹമ്മദ് അജ്മൽ, മുഹമ്മദ് റിസ് ലാൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർത്ഥികളെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി….

Read More

കർണാടകയിൽ നാളെ ബന്ദ്

ബെംഗളൂരു : കർണാടകയിൽ നാളെ ബന്ദ് പ്രഖ്യാപിച്ച് കന്നഡ അനുകൂല സംഘടനകൾ. മറാത്തി സംസാരിക്കാന്‍ അറിയാത്തതിന്റെ പേരില്‍ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് കണ്ടക്ടറെ ബെലഗാവിയില്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് കന്നഡ അനുകൂല സംഘടനകൾ ബന്ദ് ആഹ്വാനം ചെയ്തിരിക്കുന്നത്. കര്‍ണാടകയിലെ മറാത്തി ഗ്രൂപ്പുകളെ നിരോധിക്കണമെന്നാണ് കന്നഡ അനുകൂല സംഘടനകളുടെ പ്രധാന ആവശ്യം. നാളെ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ 12 മണിക്കൂര്‍ സംസ്ഥാന വ്യാപക ബന്ദ് സംഘടിപ്പിക്കും. ബിഎംടിസി തൊഴിലാളികള്‍ അടക്കം ബന്ദിന്…

Read More

കരമനയാറ്റിൽ ഐടിഐ വിദ്യാർഥിയുടെ മാല  കാണാതായി ഫയർഫോഴ്‌സ് സ്‌കൂബ ടീം മാല മുങ്ങിയെടുത്തു.

തിരുവനന്തപുരം: അരുവിക്കര ഡാമിന് താഴെ തടയണയിൽ കുളിക്കാനിറങ്ങിയ ഐടിഐ വിദ്യാർഥിയുടെ മാല കരമനയാറ്റിൽ കാണാതായി. ഫയർഫോഴ്‌സ് സ്‌കൂബ ടീം മാല മുങ്ങിയെടുത്തു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഐടിഐ വിദ്യാർത്ഥിയായ സുബിനും സുഹൃത്തുക്കളും ചേർന്ന് കുളിക്കുന്നതിനിടെയാണ് സുബിൻ്റെ ഒരു പവനോളം വരുന്ന മാല ആറ്റിൽ കാണാതായത്. വിദ്യാർത്ഥികൾ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും മാല കിട്ടിയില്ല. ഒഴുക്കുണ്ടായിരുന്നതിനാൽ കൂടുതൽ ശ്രമം നടത്താതെ ഫയർഫോഴ്സിനെ വിളിക്കുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം യൂണിറ്റിൽ നിന്നും സ്‌കൂബ ടീം എത്തി. മുക്കാല് മണിക്കൂറോളം പരിശോധന നടത്തിയ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial