
ബുക്ക് മൈ ഷോയ്ക്ക് തീയിട്ട് സ്റ്റീഫച്ചായൻ, എമ്പുരാൻ ബുക്കിംഗ് തുടങ്ങി ഒരു മണിക്കുനുള്ളിൽ ബുക്ക് ചെയ്തത് 86000 ടിക്കറ്റുകൾ
മലയാള സിനിമാപ്രേമികൾ ഏതാനും ദിവസങ്ങളായി എമ്പുരാന്റെ ബുക്കിംഗ് ആരംഭിക്കുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു. ഇന്ന് രാവിലെ 9 മണിക്ക് തന്നെ സിനിമയുടെ ബുക്കിംഗ് ആരംഭിച്ചു. ബുക്കിംഗ് തുടങ്ങിയ ഉടന്‍ തന്നെ തിയേറ്ററുകൾ നിറയുകയാണ്. റെക്കോർഡ് വിൽപ്പനയാണ് ബുക്ക് മൈ ഷോയിൽ നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ബുക്കിംഗ് ആരംഭിച്ച് ഒരു മണിക്കൂറുനുള്ളിൽ എൺപത്തി ആറായിരത്തിൽ കൂടുതൽ ടിക്കറ്റുകളാണ് എമ്പുരാന്റേതായി വിറ്റു പോയിരിക്കുന്നത് തൃശൂർ രാഗത്തിലെ ആദ്യ 5 ദിവസത്തെ മുഴുവൻ ടിക്കറ്റും ഒരു മണിക്കൂറിനുള്ളിൽ ബുക്കിംഗ് തീർന്നു. ഇന്ത്യൻ ബോക്സ് ഓഫീസിലെ പല…