
പബ്ലിസിറ്റി കിട്ടാൻ വേണ്ടി മാത്രം ആരും മരിക്കാൻ ആഗ്രഹിക്കില്ല, അയാൾ എന്നെ ഒരുപാട് ദ്രോഹിച്ചു സംവിധായകൻ രാജമൗലിക്കെതിരെ ഗുരുതര ആരോപണവുമായി സുഹൃത്ത് ശ്രീനിവാസ റാവു
സംവിധായകൻ രാജമൗലിക്കെതിരെ ഗുരുതര ആരോപണവുമായി സുഹൃത്ത് ശ്രീനിവാസ റാവു. രാജമൗലി ചതിച്ചുവെന്ന് ആരോപിച്ചു കൊണ്ടുള്ള സെല്‍ഫി വിഡിയോയും കാര്യങ്ങള്‍ വിശദമാക്കിക്കൊണ്ടുള്ള നീണ്ട കത്തും ഇയാള്‍ പങ്കുവെച്ചിട്ടുണ്ട്. “ഇന്ത്യയിലെ നമ്പർ വൺ സംവിധായകനായ എസ്എസ് രാജമൗലിയും രമ രാജമൗലിയുമാണ് എന്റെ മരണത്തിന് കാരണം. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഞാൻ ഇത് ചെയ്യുന്നതെന്ന് നിങ്ങൾ കരുതുന്നുണ്ടാകാം, പക്ഷേ ഇത് എന്റെ അവസാനത്തെ കത്താണ്. എംഎം കീരവാണി മുതൽ ചന്ദ്രശേഖർ യെലേട്ടി, ഹനു രാഘവപുടി വരെയുള്ള എല്ലാവർക്കും വർഷങ്ങളായി ഞാൻ രാജമൗലിയുമായി എത്രമാത്രം…