Headlines

മാസപ്പിറവി ദൃശ്യമായി ഗൾഫ് രാജ്യങ്ങളിൽ ഇന്ന് മുതൽ റംസാൻ വ്രതാരംഭം; കേരളത്തിൽ നാളെ മുതൽ

ദുബായ്: സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് മുതൽ റംസാൻ വ്രതാരംഭം. യുഎഇ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റംസാൻ ആരംഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം സൗദി അറേബ്യയും ഒമാനും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ റംസാൻ മാസത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള മാസപ്പിറവി ദൃശ്യമായി. ഇതോടെ അതത് രാജ്യങ്ങളിലെ ബന്ധപ്പെട്ട വിഭാഗങ്ങൾ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു. പശ്ചിമേഷ്യ, ആഫ്രിക്കയുടെ ഭൂരിഭാഗം, തെക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിലും ചന്ദ്രക്കല ദൃശ്യമായി. അതേസമയം കേരളത്തിൽ നാളെ ആയിരിക്കും റംസാൻ…

Read More

മണ്‍റോ തുരുത്തില്‍ മധ്യവയസ്‌കനെ 21 കാരന്‍ വെട്ടിക്കൊന്നു

        കൊല്ലം : മണ്‍റോ തുരുത്തില്‍ മധ്യവയസ്‌കനെ 21 കാരന്‍ വെട്ടിക്കൊന്നു. മണ്‍റോ തുരുത്ത് സ്വദേശി സുരേഷാണ് മരിച്ചത്. വെള്ളയാഴ്ച വൈകീട്ട് 7.30 ഓടെയാണ് സംഭവമുണ്ടായത്. സുരേഷിന്റെ വീടിന് സമീപത്തുള്ള അമ്പാടി എന്ന യുവാവാണ് വെട്ടിയത്. ഇയാള്‍ ലഹരിക്കടിമയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവാഘോഷ പരിപാടി നടക്കുന്നതിനിടെ അമ്പാടി അവിടെയെത്തുകയും പ്രശ്‌നമുണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ നാട്ടുകാര്‍ അനുനയിപ്പിച്ച് പറഞ്ഞ് വിട്ടിരുന്നു. എന്നാല്‍ ഇവിടെ നിന്നും പോയ പ്രതി റെയില്‍വേ ട്രാക്കിലെത്തി ആത്മഹത്യയ്ക്ക ശ്രമിച്ചു. ഇയാളെ…

Read More

ഇനി പൊലീസിനെ വിളിക്കേണ്ടത് 100ല്‍ അല്ല; എല്ലാ അടിയന്തര സേവനങ്ങള്‍ക്കും 112ല്‍ വിളിക്കാം

    തിരുവനന്തപുരം : പൊലീസ്, ഫയര്‍, ആംബുലന്‍സ്, അങ്ങനെ എല്ലാ അടിയന്തര സേവനങ്ങള്‍ക്കും 112 എന്ന നമ്പറില്‍ വിളിക്കാം. അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായുള്ള ERSS (Emergency Response Support System) സംവിധാനത്തിന്റെ ഭാഗമായാണ് പൊലീസ് സേവനങ്ങള്‍ 100 ല്‍ നിന്ന് 112 എന്ന നമ്പറിലേയ്ക്ക് മാറ്റിയിരിക്കുന്നത്. കേരള പൊലീസ് ഔദ്യോഗിക സാമൂഹ്യ മാധ്യമ പേജുകളിലൂടെ പങ്കുവച്ചതാണ് ഈ വിവരങ്ങള്‍. കേരളത്തില്‍ എവിടെ നിന്ന് 112 ലേയ്ക്ക് വിളിച്ചാലും…

Read More

ഫെബ്രുവരിയിലെ റേഷൻ വിതരണം മാർച്ച് 3 വരെ നീട്ടി

തിരുവനന്തപുരം: ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച് 3 വരെ നീട്ടിയതായി ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. മാർച്ച് 4ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കും. മാർച്ച് 5 മുതൽ ഈ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. സംസ്ഥാനത്ത്  ഫെബ്രുവരി 28 വൈകിട്ട് 5.30 വരെ 77 ശതമാനം കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം 5,07,660 കാർഡ് ഉടമകൾ റേഷൻ വാങ്ങി. ഫെബ്രുവരിയിൽ…

Read More

പ്രശസ്തി നേടാനും ഫോളോവേഴ്സിനെ കൂട്ടാനും ഓടുന്ന ട്രെയിനിലെ യാത്രക്കാർക്ക് അടി; യൂട്യൂബർ അറസ്റ്റിൽ

      പ്രശസ്തി നേടാനും ഫോളോവേഴ്സിനെ കൂട്ടാനും ഓടുന്ന ട്രെയിനിലെ യാത്രക്കാരെ അടിക്കുന്ന വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യൂട്യൂബർ അറസ്റ്റിൽ. റിതേഷ് കുമാർ എന്നയാളാണ് പിടിയിലായത്. റെയിൽവേ പ്ലാറ്റ്‌ഫോമിൽ നിൽക്കുകയും ട്രെയിൻ ഓടി തുടങ്ങുമ്പോൾ യാത്രക്കാരെ അടിക്കുകയുമായിരുന്നു ഇയാൾ ചെയ്തിരുന്നത്. ബീഹാറിലെ അനുഗ്രഹ നാരായൺ റോഡ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. വീഡിയോ ക്ലിപ്പ് വൈറലായതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ നിഷേധാത്മകമായി പ്രതികരിക്കുകയും റിതേഷ് കുമാറിനെതിരെ നടപടിയെടുക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്)…

Read More

ലൈംഗിക പീഡന പരാതിയില്‍ പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കരുത്; പ്രതിയുടെ ഭാഗവും അന്വേഷിക്കണം; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

   വ്യാജ ലൈംഗിക പീഡന പരാതികളില്‍ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കരുത്. പ്രതിയുടെ ഭാഗവും കേള്‍ക്കണം. പരാതി വ്യാജമെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ച ആള്‍ക്ക് എതിരെ കര്‍ശന നടപടി വേണമെന്നും നിര്‍ദേശം. നിരപരാധികള്‍ക്ക് എതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്ന പ്രവണത നിലവിലുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതനായ വ്യക്തിക്ക് മുന്‍കൂര്‍ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് പി വി കുഞ്ഞുകൃഷ്ണന്റെ സുപ്രധാന ഉത്തരവ്. മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ മാനേജരാണ് ഹര്‍ജിക്കാരന്‍. ജോലിയില്‍ വീഴ്ച വരുത്തിയതിന് ജീവനക്കാരിയെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial