
സ്കൂളിൽ അതിക്രമിച്ച് കയറി യുവാവിന്റെ പരാക്രമം, ഹെഡ്മാസ്റ്ററെ മർദ്ദിച്ചു; 20 വയസുകാരൻ പൊലീസിന്റെ പിടിയിൽ
വർക്കല : തിരുവനന്തപുരം വർക്കലയിൽ സ്കൂളിൽ അതിക്രമം നടത്തിയ 20 വയസുകാരൻ പൊലീസിന്റെ പിടിയിൽ. തോണിപ്പാറ സ്വദേശിയായ രഞ്ജിത്താണ് പൊലീസ് പിടിയിലായത്. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. വർക്കല ഹരിഹരപുരം സെന്റ് തോമസ് യു പി സ്കൂളിൽ ഇന്നലെ വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം. രണ്ട് യുവാക്കളോടൊപ്പം ബൈക്കിൽ സ്കൂളിൻ്റെ മുൻവശത്ത് വന്നിറങ്ങുകയായിരുന്നു അക്രമി. സ്കൂൾ വിദ്യാർത്ഥികളുമായി പുറത്തേക്ക് പോകാൻ തയ്യാറായി നിന്ന കാറിൻ്റെ ചില്ലുകൾ അടിച്ച് തകർത്ത് പ്രതി കുട്ടികളെ ഭയപ്പെടുത്തുകയായിരുന്നു. ഇത്…