ഒന്നരക്കോടി മുടക്കിയ സിനിമ നേടിയത് വെറും 10,000 രൂപ! ഫെബ്രുവരിയിലെ കണക്കുകൾ പുറത്തുവിട്ട് നിർമാതാക്കൾ

കൊച്ചി: ഫെബ്രുവരിയിലെ ലാഭ നഷ്ട കണക്കുകൾ പുറത്തുവിട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഫെബ്രുവരിയിൽ റിലീസ് ചെയ്ത 16 സിനിമകളിൽ 12 സിനിമകളും നഷ്ടമാണ്. 73 കോടി രൂപ മുതൽ മുടക്കിൽ 16 സിനിമകൾ റിലീസ് ചെയ്തു. അതിൽ തിയറ്ററുകളിൽ നിന്ന് തിരികെ നേടിയത് 23 കോടി രൂപ മാത്രമാണെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചു. നാല് സിനിമകൾ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഒന്നരക്കോടി രൂപ മുടക്കിയ സിനിമ തിയറ്ററുകളിൽ നിന്ന് കളക്ട് ചെയ്തത് 10,000 രൂപ മാത്രമാണെന്നും നിർമാതാക്കളുടെ സംഘടന…

Read More

ഒരേ നിറത്തിലുള്ള ഷര്‍ട്ട് എടുത്തു;  നടുറോഡില്‍ ഏറ്റുമുട്ടി യുവാക്കള്‍

കോഴിക്കോട്: ഒരേ കളര്‍ ഷര്‍ട്ട് എടുത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നടുറോഡില്‍ തമ്മില്‍ തല്ലി യുവാക്കള്‍. കോഴിക്കോട് നാദാപുരം കല്ലാച്ചിയിലാണ് സംഭവം. ഒരേ കളര്‍ ഷര്‍ട്ട് എടുത്തതിനെ ചൊല്ലിയുള്ള വാക്ക് തര്‍ക്കമാണ് സഘര്‍ഷത്തിലേക്ക് കലാശിച്ചത്. തിങ്കളാഴച രാത്രിയോടെ കല്ലാച്ചിയിലെ തുണിക്കടയിലാണ് സംഘര്‍ഷം ഉണ്ടായത്. തുണിക്കടയില്‍ ഷര്‍ട്ട് എടുക്കാനായി എത്തിയ രണ്ട് യുവാക്കള്‍ കടയില്‍ നിന്ന് ഒരേ കളര്‍ ഷര്‍ട്ട് തിരഞ്ഞെടുക്കുകയായിരുന്നു. പിന്നാലെ പ്രകോപിതരായ യുവാക്കള്‍ കടക്കുള്ളില്‍വച്ച് പരസ്പരം ഏറ്റുമുട്ടി. പിന്നീട് സംഘര്‍ഷം പുറത്തേക്ക് നീളുകയും റോഡില്‍ ഇറങ്ങി…

Read More

ടോറസ് ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം; ഡോക്ടർക്ക് ദാരുണാന്ത്യം

തൃശൂർ: ടോറസ് ലോറിക്ക് പിന്നിലായി കാറിടിച്ചുണ്ടായ അപകടത്തിൽ ഡോക്ടർ മരിച്ചു. തൃശൂർ ശ്രീനാരായണപുരത്തായിരുന്നു സംഭവം. കൊല്ലം കടപ്പാക്കട സ്വദേശിയായ ഡോ. പീറ്റർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. പൂവുത്തുംകടവ് സർവ്വീസ് സഹകരണ ബാങ്കിനടുത്ത് ദേശീയ പാതയിലായിൽ വെച്ചാണ് സംഭവമുണ്ടായത്. അപകടത്തെത്തുടർന്ന് സാരമായി പരിക്കേറ്റ പീറ്ററിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും

Read More

മെസിയുടെ കേരള സന്ദര്‍ശനം; കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ അനുമതി കിട്ടിയെന്ന് കായികമന്ത്രി

തിരുവനന്തപുരം: അര്‍ജന്‍റീന ഫുട്ബോൾ ടീമിന്‍റെയും നായകന്‍ ലിയോണല്‍ മെസിയുടെയും കേരള പര്യടനത്തിന് കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ അനുമതി കിട്ടിയെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. കായികമന്ത്രാലയത്തിന് പുറമെ റിസർവ് ബാങ്കിന്‍റെയും അനുമതി കിട്ടിയെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. ഈ വര്‍ഷം ഒക്ടോബറിലായിരിക്കും മെസി അടങ്ങുന്ന അര്‍ജന്‍റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തുക എന്നാണ് കരുതുന്നത്. ഏഴ് ദിവസം മെസിയും അര്‍ജന്‍റീന ടീമും കേരളത്തിലുണ്ടാകുമെന്നാണ് മന്ത്രി നേരത്തെ പറഞ്ഞത്. നേരത്തെ തീരുമാനിച്ച സൗഹൃദ മത്സരത്തിന് പുറമെ മെസി പൊതു പരിപാടിയിലും…

Read More

മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിയമങ്ങൾ പാലിക്കാതെ തിരുവനന്തപുരം മൃഗശാല

തിരുവനന്തപുരം: മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിയമങ്ങൾ പാലിക്കാതെ തിരുവനന്തപുരം മൃഗശാല. മലിന ജലം ഒഴുക്കി വിടുന്നത് പൊതു അഴുക്ക് ചാലിലേക്കാണ്. മൃഗശാലയിലെ മലിനജലം ശുദ്ധീകരിക്കാതെയാണ് ഇത്തരത്തിൽ തുറന്ന് വിടുന്നത്. മൃഗ ശാലയിലെ മറ്റ് മാലിന്യങ്ങളും അനിയന്ത്രിതമായി ചാലിലേയ്ക്ക് ഒഴുക്കുന്നതായി പരാതി ലഭിച്ചിരുന്നു. ഗുരുതര രോഗബാധിതരായ മൃഗങ്ങളുടെ വിസർജ്ജ്യം ഉൾപ്പടെയാണ് ജനവാസ മേഖലയിലേക്ക് ഒഴുക്കുന്നത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഞെട്ടിക്കുന്ന പഠന റിപ്പോർട്ടാണ് ഇത് സംബന്ധിച്ച് പുറത്ത് വന്നത്. മൃഗശാലയിൽ പ്രതിദിനം 1.6 ലക്ഷം ലിറ്റർ മലിനജലം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്….

Read More

രണ്ടരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കൾ ജീവനൊടുക്കി.

കൊല്ലം:കൊല്ലം താന്നിയിൽ രണ്ടരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കൾ ജീവനൊടുക്കി. താന്നി ബിഎസ്എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് , ഭാര്യ സുലു എന്നിവരാണ് ആത്മഹത്യ ചെയ്തത് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നു. കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. മാതാപിതാക്കളെ അതേ മുറിക്ക് സമീപം തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. അജീഷിന് ചില ആരോ​ഗ്യ പ്രശ്നങ്ങളും, സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇരവിപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

Read More

റോഡില്‍ ‘കൊലപാതകത്തിന്റെ’ റീല്‍ ചിത്രീകരണം; രണ്ടുപേര്‍ അറസ്റ്റില്‍

ബംഗളൂരു: വ്യാജ രക്തവും ആയുധങ്ങളും ഉപയോഗിച്ച് റോഡില്‍ റീല്‍ ചിത്രീകരിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്തു. കല്‍ബുര്‍ഗിയിലെ ഹംനബാദ് റിങ് റോഡില്‍ തിങ്കളാഴ്ച്ചയാണ് സംഭവം. നാട്ടുകാരെ ഭയപ്പെടുത്തിയ സൈബണ്ണ, സച്ചിന്‍ എന്നിവരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. മൂര്‍ച്ചയുള്ള ആയുധവും രക്തത്തോട് സാദൃശ്യമുള്ള ദ്രാവകവും ഉപയോഗിച്ചായിരുന്നു യുവാക്കള്‍ കൊലപാതക രംഗത്തിന്റെ റീല്‍ ചിത്രീകരിച്ചത്. ഒരാള്‍ മറ്റൊരാളെ ആയുധം കൊണ്ട് വെട്ടുന്നതും വെട്ടുകൊണ്ടയാള്‍ രക്തം വാര്‍ന്ന് റോഡില്‍ കിടക്കുന്നതുമായിരുന്നു രംഗം. കൊലപാതകം നടക്കുന്നതാണെന്ന് കരുതിയ നാട്ടുകാര്‍ പോലിസില്‍ വിവരം…

Read More

കുംഭമേളയുടെ തിരക്കിൽപെട്ട് മരിച്ചവരുടെ വിവരങ്ങൾ പങ്കിടാൻ വിസ്സമ്മതിച്ച് ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ഉത്തർപ്രദേശിൽ നടന്ന കുംഭമേളയുടെ തിരക്കിൽപെട്ട് മരിച്ചവരുടെ വിവരങ്ങൾ പങ്കിടാൻ വിസ്സമ്മതിച്ച് ആഭ്യന്തര മന്ത്രാലയം. അത്തരം വിവരങ്ങൾ കേന്ദ്ര സർക്കാർ സൂക്ഷിക്കുന്നില്ലെന്ന് ലോക്‌സഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി അറിയിച്ചു. മത സംഘടനകളുടെ ചടങ്ങുകൾ, ജനക്കൂട്ടത്തെ നിയന്ത്രിക്കൽ, ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കൽ, പരിപാടിക്കിടെ ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള ദുരന്തങ്ങൾ തടയൽ തുടങ്ങിയവ ഭരണഘടന പ്രകാരം ഒരു സംസ്ഥാന വിഷയമായ പൊതുക്രമമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി നിത്യാനന്ദ് റായ് ലോക്സഭയെ അറിയിച്ചു. കോൺഗ്രസ് എംപിമാരായ കെ.സി. വേണുഗോപാലും കിർസൻ നാംദിയോയുമാണ്…

Read More

നാല് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസ്; കൊല നടത്തിയത് വളർത്തച്ഛന് തന്നോടുള്ള സ്നേഹം നഷ്ടമാകുമോ എന്ന ഭയത്താലെന്ന് മൊഴി

കണ്ണൂർ: പാപ്പിനിശ്ശേരി പാറക്കലിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് കൊന്നത് വളർത്തച്ഛന് തന്നോടുള്ള സ്നേഹം നഷ്ടമാകുമോ എന്ന ഭയം നിമിത്തമെന്ന് 12 കാരിയുടെ മൊഴി. കേസിൽ പെൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ കഴിഞ്ഞദിവസം രാത്രി 9 മണിയോടെ ഹാജരാക്കിയിരുന്നു. ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു 12 കാരി നാലു മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞു കൊന്നത്.മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെയാണ് ബന്ധുവായ പെൺകുട്ടി കിണറ്റിലെറിഞ്ഞത്. മരിച്ച കുട്ടിയുടെ അച്ഛൻറെ സഹോദരൻറെ മകളാണ് 12 വയസ്സുകാരി….

Read More

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും കനത്ത വേനല്‍മഴയ്ക്ക് സാധ്യത; ഇടി മിന്നൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും കനത്ത വേനല്‍മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ചുദിവസം മഴ തുടര്‍ന്നേക്കും. കേരളത്തിലെ 14 ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ പ്രത്യേക മഴ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടില്ല. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിന് സാധ്യത ഏറെയാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial