മദ്യലഹരിയില്‍ മറയൂരില്‍ യുവാവ് സഹോദരനെ വെട്ടിക്കൊന്നു.

മറയൂര്‍: മദ്യലഹരിയില്‍ മറയൂരില്‍ യുവാവ് സഹോദരനെ വെട്ടിക്കൊന്നു. ചെറുവാട് സ്വദേശി ജഗന്‍(32)ആണ് മരിച്ചത്. സംഭവത്തില്‍ ജ്യേഷ്ഠന്‍ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറയൂര്‍ ഇന്ദിരാനഗറിലെ വീട്ടില്‍ ഇന്നലെ രാത്രി 7.30ടെയായിരുന്നു കൊലപാതകം. മദ്യപിച്ചെത്തിയ ജഗന്‍ മാതൃസഹോദരിയെ വെട്ടുകത്തിയുമായി ആക്രമിക്കാന്‍ എത്തിയതോടെയാണ് അരുണ്‍ ജഗനെ ആക്രമിക്കുന്നതും വെട്ടിക്കൊലപ്പെടുത്തുന്നതും. മദ്യപിച്ച് പതിവായി പ്രശ്‌നം ഉണ്ടാക്കുന്നയാളാണ് ജഗനെന്നാണ് വിവരം. ചെറുകാട്, ഉന്നതിയിലാണ് ജഗനും അരുണും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. ഇവര്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട കുടുംബാംഗങ്ങളാണ്. ജഗന്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നത് പതിവായതോടെ ഇവരുടെ കടുംബം…

Read More

ഒൻപത് മാസത്തിലധികം നീണ്ട ബഹിരാകാശജീവിതം അവസാനിപ്പിച്ച് സുനിത വില്യംസും ബുച്ച് വിൽമോറും സുരക്ഷിതരായി ഭൂമിയിലെത്തി.

ഫ്ലോറിഡ: കാത്തിരിപ്പിന് വിരാമം, സുനിതാ വില്യംസും സംഘവും സഞ്ചരിച്ച ക്രൂ- 9 ബഹിരാകാശ പേടകം മെക്സിക്കൻ ഉള്‍ക്കടലില്‍ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലില്‍ ലാൻഡ് ചെയ്തു സ്പേസ് എക്സിന്റെ എംവി മേഗൻ എന്ന കപ്പല്‍ പേടകത്തെ കടലില്‍ നിന്ന് വീണ്ടെടുത്ത് യാത്രക്കാരെ കരയ്ക്കെത്തിക്കാനുള്ള ശ്രമം തുടരുന്നു. അങ്ങനെ മാസങ്ങള്‍ നീണ്ട ദൗത്യത്തിന് ശേഷം ക്രൂ 9 സംഘം ഭൂമിയിലെത്തി. ചൊവ്വാഴ്ച ഇന്ത്യൻ സമയം രാവിലെ 10:35നാണ് ഫ്രീഡം ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക്…

Read More

ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; ഭാര്യ പിതാവിനും മാതാവിനും വെട്ടേറ്റു

കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. പുതുപ്പാടി സ്വദേശി യാസര്‍ എന്നയാളാണ് ഭാര്യ ഷിബിലയെ വെട്ടി കൊന്നത്. ഷിബിലയുടെ പിതാവ് അബ്ദുറഹ്മാന്‍, മാതാവ് ഹസീന എന്നിവര്‍ക്കും വെട്ടേറ്റു. അബ്ദുറഹ്മാനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അബ്ദുറഹിമാന്റെ നില ഗുരുതരമാണെന്ന് പോലിസ് അറിയിച്ചു.ലഹരിയുടെ സ്വാധീനത്തിലാണ് ഇയാള്‍ അക്രമം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.കുടുംബ വഴക്കിനെത്തുടര്‍ന്ന് ഷിബില സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയതായിരുന്നു. ഇവിടെ എത്തിയാണ് യാസര്‍ ആക്രമണം നടത്തിയത്. യാസറിനെതിരെ ഷിബില കഴിഞ്ഞ…

Read More

കെ രവീന്ദ്രൻ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ്

കൊച്ചി: കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി കെ രവീന്ദ്രനെ നിയമിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗവും കര്‍ഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്. കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് അംഗം, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂര്‍ക്കഞ്ചേരി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് അസിസ്റ്റന്റ് സെക്രട്ടറിയായാണ് വിരമിച്ചത്. ഭാര്യ: ശ്രീപാര്‍വ്വതി (റിട്ട. നേഴ്‌സ്).മക്കള്‍: ശ്രീനാഥ്, കിരണ്‍. മരുമക്കള്‍:ഡോ. വൃന്ദ, അഞ്ജു.

Read More

നടരാജ വിഗ്രഹം വീട്ടില്‍ വച്ചാല്‍ ഐശ്വര്യം; യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി; രണ്ടുപേര്‍ അറസ്റ്റില്‍

തൃശൂര്‍: നടരാജ വിഗ്രഹം വീട്ടില്‍ വെച്ചാല്‍ ഐശ്വര്യമുണ്ടാവുമെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ കേസില്‍ 2 പേര്‍ അറസ്റ്റില്‍. കാടുകുറ്റി സാമ്പാളൂര്‍ സ്വദേശി മാടപ്പിള്ളി വീട്ടില്‍ ഷിജോ (45) കറുകുറ്റി അന്നനാട് സ്വദേശിയായ അനന്തഭവന്‍ വീട്ടില്‍ ബാബു പരമേശ്വരന്‍ നായര്‍ (55) എന്നിവരാണ് അറസ്റ്റിലായത്. കാടുകുറ്റി പാളയം പറമ്പ് സ്വദേശിയായ രജീഷിനെയാണ് ഇവര്‍ കബളിപ്പിച്ചത്. പഞ്ചലോഹ വിഗ്രഹം നല്‍കാമെന്ന് പറഞ്ഞ് ഇരുവരും ഇയാളില്‍ നിന്ന് അഞ്ച് ലക്ഷം കൈപ്പറ്റിയിരുന്നു. പരാതിക്കാരനായ രജീഷും ഷിജോയും സുഹൃത്തുക്കളാണ്. അതിനിടെ…

Read More

ചെക്ക് കേസിലെ അറസ്റ്റ് ഒഴിവാക്കാൻ കൈക്കൂലി, സഹായിയുടെ ഗൂഗിൾ പേ വഴി പണം കൈപ്പറ്റി; പോലീസ് ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടി

ഇടുക്കി: ചെക്ക് കേസിലെ അറസ്റ്റ് ഒഴിവാക്കാൻ കൈക്കൂലി വാങ്ങിയ പോലീസുകാരനെ പിടികൂടി വിജിലൻസ്. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ പ്രദീപ്‌ ജോസ് ആണ് പിടിയിൽ ആയത്. ചെക്ക് കേസിൽ അറസ്റ്റ് ഒഴിവാക്കാൻ 10000 രൂപ വാങ്ങിയെന്നാണ് കേസ്. സഹായി വണ്ടിപ്പെരിയാർ സ്വദേശി റഷീദും പിടിയിലായി. റഷീദിന്‍റെ ഗൂഗിൾ പേ വഴി പണം വാങ്ങിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. തൊടുപുഴ സ്വദേശിയായ സ്ത്രീയുടെ പേരിൽ ഒരു ചെക്ക് കേസുണ്ടായിരുന്നു. ഇവർ സംസ്ഥാനത്തിന് പുറത്താണ് ജോലി ചെയ്യുന്നത്. ഇവരുടെ…

Read More

അടച്ചുപൂട്ടൽ ഭീഷണി നേരിട്ട് സംസ്ഥാനത്തെ 93 സ്പെഷ്യൽ സ്കൂളുകൾ

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്കൂളുകളിൽ അടച്ചു പൂട്ടൽ ഭീഷണി നേരിട്ട് 93 സ്കൂളുകൾ. സ്കൂളുകൾക്ക് വേണ്ട മാനദണ്ഡങ്ങളാണ് തിരിച്ചടിയാകുന്നത്. സർക്കാർ സഹായത്തിന് 18 വയസിന് താഴെയുള്ള ഇരുപത് കുട്ടികൾ വേണമെന്നാണ് നിബന്ധന. ഈ കാരണം പറഞ്ഞ് കഴിഞ്ഞ വർഷം 43 സ്കൂളുകളാണ് പൂട്ടിയത്. എല്ലാ കാലത്തും കൈത്താങ്ങു വേണ്ട ഈ കുഞ്ഞുങ്ങളെ എന്തു ചെയ്യണമെന്നാണ് രക്ഷിതാക്കൾ ചോദിക്കുന്നത്. 9 വയസുകാരൻ അംശിക് സ്കൂളിൽ പോകാൻ റെഡിയായി നിൽക്കുകയാണ്. സ്കൂളും കൂട്ടുകാരും…

Read More

രഹസ്യ വിവരത്തെത്തുടർന്ന് പരിശോധന; സിഗരറ്റ് പായ്ക്കറ്റിനുള്ളിൽ കണ്ടെത്തിയത് എംഡിഎംഎ; പാലക്കാട് യുവാവ് അറസ്റ്റിൽ

പാലക്കാട്: രഹസ്യ വിവരത്തെത്തുട‌ർന്ന് നടത്തിയ പരിശോധനയിൽ റോഡരികിൽ നിന്ന യുവാവിൽ നിന്നും പിടിച്ചെടുത്തത് എംഡിഎംഎ. സിഗരറ്റ് പായ്ക്കറ്റിൽ ഒളിപ്പിച്ച നിലയിലാണ് യുവാവ് എംഡിഎംഎ കൊണ്ടുവന്നത്. മണ്ണാർക്കാട് കോട്ടോപ്പാടത്ത് രാസ ലഹരി വിൽക്കാനാണ് യുവാവ് എത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ണാർക്കാട് അരയങ്ങോട് തച്ചർകുന്നിൽ വീട്ടിൽ മുഹമ്മദ് റിഷാബാണ് പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് രണ്ട് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഡാൻസാഫിനു ലഭിച്ച വിവരത്തെ തുടർന്ന് പൊലീസ് പരിശോധന നടത്തുന്നതിനിടെ കോട്ടോപ്പാടം – മണ്ണാർക്കാട് റോഡിൽ വേങ്ങ അയ്യപ്പ…

Read More

ലഹരിക്കെതിരെ ബൈക്ക് റാലി സംഘടിപ്പിച്ച് കേരള എക്സൈസ് സ്റ്റാഫ് അസോസിയേഷൻ

ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിൻ്റെ ഭാഗമായി കേരള എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ബൈക്ക് റാലിക്ക് സ്വീകരണം നൽകി. ചടങ്ങ് കിഴക്കേനാലുമുക്ക് ജംഗ്ഷനിൽ കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡൻ്റ് എം. ഷിബു അധ്യക്ഷനായി. ദിലീപ് കുമാർ, യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കിരൺ സംസാരിച്ചു. വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ കലാപരിപാടികൾ അവതരിപ്പിച്ചു. ജില്ലയിലെ മുഴുവൻ നിയോജക മണ്ഡലങ്ങളും സന്ദർശിക്കുന്ന ജാഥ മാനവീയം വീഥിയിൽ സമാപിക്കും. സമാപാന സമ്മേളനം മന്ത്രി എം.ബി രാജേഷ്…

Read More

ഉറങ്ങിക്കിടന്ന കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നെന്ന് സമ്മതിച്ച് 12 വയസുകാരി; പാപ്പിനിശ്ശേരി കൊലപാതകത്തിന്റെ ചുരുളഴിയുന്നു

               പാപ്പിനിശ്ശേരിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നത് ബന്ധുവായ 12 വയസുകാരി. കുട്ടി പൊലീസിനോട് കുറ്റം സമ്മതിച്ചു. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ എടുത്തുകൊണ്ട് പോയി കിണറ്റിലെറിഞ്ഞുവെന്നാണ് കുട്ടിയുടെ ഞെട്ടിക്കുന്ന മൊഴി. കുട്ടിയെ ജുവനൈല്‍ ജസ്റ്റിസിന് മുന്നില്‍ ഹാജരാക്കും കുഞ്ഞിന്റെ പിതാവിന്റെ സഹോദരന്റെ മകളാണ് പൊലീസിനോട് കൊലക്കുറ്റം സമ്മതിച്ചിരിക്കുന്നത്. ഈ കുട്ടിയും കുഞ്ഞും ഒരേ ക്വാര്‍ട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്. ഇന്നലെ രാത്രി 11 മണിയോടെയാണ് കൃത്യം നടത്തിയതെന്നും കുട്ടി സമ്മതിച്ചു. താന്‍ ശുചിമുറിയില്‍ പോയി തിരിച്ചെത്തിയപ്പോള്‍ കുഞ്ഞിനെ കണ്ടില്ലെന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial