മദ്യപിച്ച് വാഹനമോടിക്കൽ; തെളിവായി ബ്രീത്ത് അനലൈസറിലെ ഒർജിനൽ പ്രിൻ്റ് ഔട്ട് നിർബന്ധമെന്ന് ഹൈക്കോടതി

            തിരുവനന്തപുരം : മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനായി ഉപയോഗിക്കുന്ന ബ്രീത്ത് അനലൈസർ പരിശോധനയ്ക്ക് ശേഷം ഉപകരണത്തിൽ നിന്ന് ലഭിക്കുന്ന യഥാർത്ഥ പ്രിൻ്റ് ഔട്ട് കോടതിക്ക് മുന്നിൽ തെളിവായി ഹാജരാക്കണമെന്ന് ഹൈക്കോടതി. ബ്രീത്ത് അനലൈസർ പരിശോധന നടത്തിയ ശേഷം പൊലീസ് തയ്യാറാക്കുന്ന ടൈപ്പ്റൈറ്റഡ് പകർപ്പ് കോടതിയിൽ തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് വി.ജി. അരുൺ പ്രസ്താവിച്ചു. ഒർജിനൽ പ്രിൻ്റ് ഔട്ട് ആണ് ആവശ്യം. വാഹനമോടിക്കുന്നവർ മദ്യപിച്ചതായി സംശയം തോന്നിയാൽ രണ്ട് മണിക്കൂറിനുള്ളിൽ അവരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാകണമെന്നും ഹൈക്കോടതി…

Read More

അഞ്ചുവർഷത്തിനിടെ കാട്ടാനകൾ കൊന്നത് 111 പേരെ, നാട്ടാനകൾ 20 പേരെ, കൂടുതൽ മരണം പാലക്കാട്ട്

        കൊല്ലം : കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് കാട്ടാനകൾ കൊന്നത് 111 പേരെ. നാട്ടാനകളുടെ ആക്രമണത്തിൽ 20 പേർക്കും ജീവൻ നഷ്ടമായി. 2020 ജനുവരിമുതൽ 2025 ജനുവരിവരെയുള്ള കണക്കാണിത്. കാട്ടാനകളുടെ ആക്രമണത്തിൽ ഏറ്റവുംകൂടുതൽ പേർ മരിച്ചത് പാലക്കാട് ജില്ലയിലാണ്-26. ഇടുക്കിയിൽ 23-ഉം വയനാട്ടിൽ 20-ഉം പേർ മരിച്ചു. പത്തു ജില്ലകളിലാണ് ദുരന്തങ്ങളുണ്ടായത്. നാട്ടാനമൂലമുള്ള ദുരന്തത്തിൽ മരിച്ചവരിലും കൂടുതൽ പാലക്കാട്ടാണ്-അഞ്ചുപേർ. കാട്ടാന ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ഈ കാലയളവിൽ വനംവകുപ്പ് 9.53 കോടി രൂപ നഷ്ടപരിഹാരം നൽകി. എന്നാൽ…

Read More

പത്തനംതിട്ട കളക്ട്രേറ്റിന് ബോംബ് ഭീഷണി

പത്തനംതിട്ട: പത്തനംതിട്ട കളക്ട്രേറ്റിന് ബോംബ് ഭീഷണി. കളക്ട്രേറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ഔദ്യോഗിക മെയിലിലാണ് ലഭിച്ചത്. ഓഫീസിലെ ജീവനക്കാരെ എത്രയും വേഗം ഒഴിപ്പിക്കണമെന്നും ഭീഷണി സന്ദേശത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. Azifa -gafoor@ hotmail com എന്ന മെയില്‍ ഐഡിയില്‍ നിന്നുമാണ് ഭീഷണി സന്ദേശം എത്തിയത്. അഫ്സൽ ഗുരുവിനെ നീതി നിഷേധിച്ച് തൂക്കിലേറ്റിയതിനെ ഓർമ്മപ്പെടുത്താനാണ് ബോംബ് വെച്ചിരിക്കുന്നതെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. ഭീഷണി സന്ദേശം എത്തിയതിന് പിന്നാലെ പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കളക്ട്രേറ്റില്‍ നിന്നും ജീവനക്കാരനെ പുറത്തിറക്കി…

Read More

കളഞ്ഞ് കിട്ടിയ എടിഎം കാര്‍ഡില്‍ നിന്നും പണം തട്ടിയ ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റിൽ

ആലപ്പുഴ: ചെങ്ങന്നൂർ സ്വദേശിയുടെ കയ്യിൽ നിന്നും നഷ്ടപ്പെട്ട എടിഎം കാര്‍ഡില്‍ നിന്നും പണം തട്ടിയതായി പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കളഞ്ഞ് കിട്ടിയ എടിഎം കാര്‍ഡില്‍ നിന്നും പണം തട്ടിയ ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റിലായി. സംഭവത്തിൽ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ബിജെപി അംഗം സുജന്യ ഗോപി (42) ആണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചെങ്ങന്നൂര്‍ വാഴാര്‍മംഗലം സ്വദേശി വിനോദ് ഏബ്രഹാമിന്റെ എടിഎം കാര്‍ഡാണ് നഷ്ടമായത്. എടിഎം കാര്‍ഡിന് പിൻവശത്തായി എഴുതിവെച്ചിരുന്ന പിന്‍…

Read More

ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോളേജ് അധ്യാപകൻ ദാരുണാന്ത്യം

പാലക്കാട്: ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോളേജ് അധ്യാപകൻ ദാരുണാന്ത്യം. ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയിലായിരുന്നു അപകടം. ലക്കിടി നെഹ്റു കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസറായ അക്ഷയ് ആർ മേനോൻ ആണ് മരിച്ചത്. ഇദ്ദേഹം പാലക്കാട് നിന്ന് ലക്കിടിയിലുള്ള കോളേജിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. അപകടത്തെത്തുടർന്ന് ഇദ്ദേഹത്തിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. നിലവിൽ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും

Read More

മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാർച്ചിൽ സംഘർഷം

മുംബൈ: പതിനേഴാം നൂറ്റാണ്ടിലെ മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാർച്ചിൽ സംഘർഷം. നാഗ്പൂരിൽ ഹിന്ദുത്വ സംഘടനകൾ നടത്തിയ മാർച്ചിനെത്തുടർന്നുണ്ടായ കല്ലേറിലും അക്രമത്തിലും നിരവധി പേർക്ക് പരിക്കേറ്റു. 10 ആന്‍റി റയട്ട് കമാൻഡോസ്, രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, രണ്ട് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ എന്നിവർക്കും പരിക്കുണ്ട്. നിരവധി വാഹനങ്ങൾക്ക് തീയിട്ടു. സംഘർഷത്തിൽ 50 പേരെ അറസ്റ്റ് ചെയ്തു. പ്രദേശത്ത് വിവിധ സേനകളെ വിന്യസിച്ചിരിക്കുകയാണ്. നാഗ്പൂരിലെ ചില ഭാഗങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമികളെ കണ്ടെത്താൻ പൊലീസ് സി.സി.ടി.വി…

Read More

പാപ്പിനിശ്ശേരിയില്‍ 4 മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂർ: പാപ്പിനിശ്ശേരിയില്‍ 4 മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ അക്കമ്മല്‍- മുത്തു ദമ്പതികളുടെ മകള്‍ യാസികയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. തങ്ങള്‍ക്കൊപ്പം ഉറങ്ങാൻ കിടന്നതാണ് കുഞ്ഞെന്നാണ് അച്ഛനും അമ്മയും പറയുന്നത്. ഇന്നലെ രാത്രിയാണ് സംഭവം. വാടക ക്വാർട്ടേഴ്സിലാണ് ഇവർ താമസിക്കുന്നത്. കുട്ടിയെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോള്‍ ക്വാർട്ടേഴ്സിന് സമീപത്തെ കിണറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു എന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറ‍ഞ്ഞിരിക്കുന്നത്. കൂലിപ്പണിക്കാരാണ് ഇവർ. പൊലീസ് പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്. കുട്ടിയുടെ…

Read More

ലഹരി പരിശോധനയുടെ ഭാഗമായി നടത്തിയ വാഹന പരിശോധനയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം

തിരുവനന്തപുരം: ലഹരി പരിശോധനയുടെ ഭാഗമായി നടത്തിയ വാഹന പരിശോധനയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. കണ്‍ട്രോള്‍ റൂമിലെ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം എസ്ഐയെ മർദിക്കുകയും പോലീസ് ജീപ്പിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു. സംഭവത്തിൽ കൊലപാതക്കേസിലെ പ്രതിയുൾപ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ സമയത്ത് ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ കരിമഠം കോളനിയിലെ ശ്രീക്കുട്ടനെന്ന് വിളിക്കുന്ന പ്രവീണ്‍(19), പേരൂര്‍ക്കട കുടപ്പനക്കുന്ന് സ്വദേശി ശരത് (18) എന്നിവരാണ് പിടിയിലായത്.നിരവധി…

Read More

മദ്യ ലഹരിയിൽ മകൻ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

പള്ളിക്കൽ പകല്‍ക്കുറിയിൽ മദ്യ ലഹരിയിൽ മകൻ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി കേസ്. പള്ളിക്കൽ പകൽക്കുറിയിൽ മദ്യലഹരിയിൽ വയോധികയായ മാതാവിനു നേരെ മകൻ്റെ പീഡനശ്രമത്തിന് കേസ്. അതിക്രമത്തിനിടെ പരുക്കേറ്റ മാതാവിനെ പാരിപള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 7 മണിയോടെയായിരുന്നു സംഭവം. വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് മദ്യ ലഹരിയിൽ എത്തിയ മകൻ 85 വയസ് പ്രായമുള്ള മാതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. ഈ സമയം പ്രതിയുടെ സഹോദരൻ്റെ മകൾ വീട്ടിൽ എത്തിയതോടെ പ്രതി ഓടി രക്ഷപ്പെടാൻ…

Read More

കോഴിക്കോട് പന്തീരാങ്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ചു; വിമാനത്താവളത്തിലേക്ക് പോകവെ 19 കാരന് ദാരുണാന്ത്യം; 4 പേർക്ക് പരിക്ക്

കോഴിക്കോട്: ലോറി വലതുവശത്തേക്ക് തിരിയുന്നതിനിടെ കാർ ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറി. 19 കാരന് ദാരുണാന്ത്യം. ദേശീയപാതയിൽ പന്തീരാങ്കാവിന് സമീപം അത്താണിക്കടുത്ത് വച്ചാണ് തിങ്കളാഴ്ച രാത്രി അപകടം ഉണ്ടായത്. കണ്ണൂർ പേരാവൂർ സ്വദേശി പുത്തൻപുരയിൽ 19 കാരനായ ഷിഫാസാണ് മരിച്ചത്. ഗൾഫിൽ പോകാനായി വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന പിതാവ് അബ്ദുൽ മജീദ് (44), ആയിഷ (37) മുഹമ്മദ് ആഷിഖ് (21), നിമീർ (19) എന്നിവർ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial