
ഫെബിൻ്റെ കൊലപാതകം പ്രണയപക മൂലമെന്ന് പൊലീസ്
കൊല്ലം: കൊല്ലം ഫാത്തിമ മാതാ കോളജിലെ വിദ്യാർത്ഥി ഫെബിനെ കുത്തിക്കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം പ്രണയപ്പക മൂലമെന്ന് പൊലീസ്. ഫെബിൻ ജോർജിൻ്റെ സഹോദരിയും പ്രതി തേജസ് രാജും മുമ്പ് പ്രണയത്തിലായിരുന്നു എന്നും വിവാഹത്തിന് രണ്ട് കുടുംബങ്ങൾക്കും സമ്മതമായിരുന്നെന്നും പോലീസ് പറഞ്ഞു. എന്നാൽ പിന്നീട് യുവതി തേജസുമായുള്ള ബന്ധത്തിൽ നിന്ന് പിൻമാറുകയായിരുന്നു. ഇതാണ് പകയ്ക്ക് കാരണമായതും പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചതും. ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് യുവതിയെ തേജസ് ശല്യപ്പെടുത്തിയത് വീട്ടുകാർ വിലക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യം യുവതിയുടെ…