
മണ്‍റോ തുരുത്തില്‍ മധ്യവയസ്‌കനെ 21 കാരന്‍ വെട്ടിക്കൊന്നു
കൊല്ലം : മണ്‍റോ തുരുത്തില്‍ മധ്യവയസ്‌കനെ 21 കാരന്‍ വെട്ടിക്കൊന്നു. മണ്‍റോ തുരുത്ത് സ്വദേശി സുരേഷാണ് മരിച്ചത്. വെള്ളയാഴ്ച വൈകീട്ട് 7.30 ഓടെയാണ് സംഭവമുണ്ടായത്. സുരേഷിന്റെ വീടിന് സമീപത്തുള്ള അമ്പാടി എന്ന യുവാവാണ് വെട്ടിയത്. ഇയാള്‍ ലഹരിക്കടിമയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവാഘോഷ പരിപാടി നടക്കുന്നതിനിടെ അമ്പാടി അവിടെയെത്തുകയും പ്രശ്‌നമുണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ നാട്ടുകാര്‍ അനുനയിപ്പിച്ച് പറഞ്ഞ് വിട്ടിരുന്നു. എന്നാല്‍ ഇവിടെ നിന്നും പോയ പ്രതി റെയില്‍വേ ട്രാക്കിലെത്തി ആത്മഹത്യയ്ക്ക ശ്രമിച്ചു. ഇയാളെ…