Headlines

കർണാടക സംസ്ഥാന പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട

മംഗലാപുരത്ത് വൻമയക്കുമരുന്ന് വേട്ട. 37.870 കിലോ ഗ്രാം എംഡിഎംഎയുമായി രണ്ട് ദക്ഷിണാഫ്രിക്കൻ വനിതകൾ പിടിയിൽ. ബാംബ ഫന്റ (31), അബിഗയിൽ അഡോണിസ് (30) എന്നിവരാണ് പിടിയിലായത്. 75 കോടി രൂപ വിപണി മൂല്യം വരുന്ന എംഡിഎംഎയാണ് പിടിയിലായത്. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ നിന്നാണ് പ്രതികൾ പിടിയിലായത്. കർണാടക സംസ്ഥാന പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് നടന്നത്. വൻകിട കച്ചവടത്തിനായി ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് വിമാന മാർഗ്ഗം എത്തിച്ചത് ആയിരുന്നു ഇത്. രാജ്യത്ത് മുഴുവൻ മയക്കുമരുന്ന്…

Read More

അലക്സ് മാത്യുവിന്റെ പക്കൽ കണ്ടെത്തിയത് വൻ നിക്ഷേപവും മദ്യശേഖരവും

കൈക്കൂലി വാങ്ങവേ വിജിലൻസിന്‍റെ പിടിയിലായ ഇന്ത്യൻ ഓയിൽ കോർപറേഷൻ എറണാകുളം ഓഫീസിലെ ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യുവിന്റെ പക്കൽ കണ്ടെത്തിയത് വൻ നിക്ഷേപവും മദ്യശേഖരവും. കൊച്ചി ചെലവന്നൂരിലെ വീട്ടിൽ നിന്നും 7 ലിറ്റർ വിദേശമദ്യം വിജിലൻസ് പിടിച്ചെടുത്തു. 29 ലക്ഷം രൂപയുടെ നിക്ഷേപവും കണ്ടെത്തി. അതേ സമയം അറസ്റ്റിലായ ഡിജിഎം അലക്സ് മാത്യുവിനെ ഐഒസി സസ്പെന്‍റ് ചെയ്തു. കൊല്ലം കടയ്ക്കൽ സ്വദേശിയും കുറവൻകോണം പണ്ഡിറ്റ്‌‌സ് കോളനിയിലെ താമസക്കാരനുമായ ഗ്യാസ് ഏജൻസി ഉടമ മനോജിന്റെ പരാതിയിലാണ് അലക്‌സ്…

Read More

യുവാവ് ഫ്ലാറ്റിൽ ജീവനൊ‌ടുക്കിയ നിലയിൽ

കോഴിക്കോട്: യുവാവ് ഫ്ലാറ്റിൽ ജീവനൊ‌ടുക്കിയ നിലയിൽ. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. പൂനൂർ പെരിങ്ങളം സ്വദേശി സഞ്ജയ് (33)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഫ്ലാറ്റിലെ ജനൽ കമ്പനിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പിന്നിൽ കുടുംബ വഴക്കാണെന്നാണ് പ്രാഥമിക നി​ഗമനം. സഞ്ജയ് ഇന്നലെ രാത്രിയിൽ ഭാര്യയുമായി കലഹമുണ്ടായിരുന്നതായി വിവരമുണ്ട്. പൊലീസ് സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Read More

ആധാറും വോട്ടര്‍ ഐഡിയും നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന നിലപാടിലേക്ക്  തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡൽഹി: ആധാറും വോട്ടര്‍ ഐഡിയും നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന നിലപാടിലേക്ക് നീങ്ങാനൊരുങ്ങുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആധാറും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച് ചേര്‍ത്തിരിക്കുന്ന ആഭ്യന്തര നിയമമന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം വന്നേക്കും. വോട്ടര്‍ നമ്പര്‍ ഇരട്ടിപ്പ് പരാതിയില്‍ ചൊവ്വാഴ്ചയാണ് ആണ് യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. പല സംസ്ഥാനങ്ങളിലും വോട്ടര്‍ നമ്പറിൽ ക്രമക്കേട് ഉണ്ടെന്ന് കമ്മീഷന്‍ തന്നെ സമ്മതിച്ച സാഹചര്യത്തില്‍ ഇനി പരാതികളുയരാതിരിക്കാനാണ് ജാഗ്രത. 2015 മുതൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിൽ നടപടികള്‍ തുടങ്ങിയിരുന്നു….

Read More

കളമശേരി പോളിടെക്നിക്ക് കഞ്ചാവ് കേസ് കൊല്ലം സ്വദേശിയായ വിദ്യാർത്ഥി പിടിയിൽ

കൊച്ചി: കളമശേരി പോളിടെക്നിക്ക് കഞ്ചാവ് കേസിലെ കൊല്ലം സ്വദേശിയായ വിദ്യാർത്ഥി പിടിയിൽ. ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ചു നൽകുകയും പണമിടപാടുകൾ നടത്തുകയും ചെയ്ത പോളിടെക്നിക്കിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അനുരാജ് ആണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് അനുരാജ് പിടിയിലായത്. അനുരാജിന്‍റെ സാമ്പത്തിക ഇടപാടുകളടക്കം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. അനുരാജ് ആണ് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചതെന്നും പണമിടപാടുകൾ നടത്തിയതെന്നും പിടിയിലായ മറ്റു പ്രതികള്‍ മൊഴി നൽകിയിരുന്നു. അനുരാജ് നാലു കിലോ കഞ്ചാവ് വാങ്ങിയിരുന്നതായാണ് വിവരം. ഇതിൽ രണ്ടു കിലോ കഞ്ചാവ്…

Read More

കുടുംബ പ്രശ്നത്തെ തുടർന്ന് അമ്മായിയമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം വീടിനു തീയിട്ടു തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചു മരുമകൻ

കൊല്ലം: കുടുംബ പ്രശ്നത്തെ തുടർന്ന് അമ്മായിയമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലം കല്ലുവാതുക്കലിലാണ് സംഭവം. പാമ്പ്രം സ്വദേശി മണിയപ്പനാണ് അമ്മായിയമ്മ രത്നമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രത്നമ്മയെ ആക്രമിച്ച പ്രതി വീടിന് തീയിട്ടശേഷം ബാത്ത്റൂമിൽ കഴുത്തറക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തി തീയണച്ചതിന് ശേഷമാണ് മണിയപ്പനെ അവശനിലയിൽ ബാത്ത്റൂമിൽ കണ്ടെത്തിയത്. ഫയർഫോഴ്‌സെത്തി തീയണച്ചശേഷം ഇരുവരെയും ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട്ടിലെ മുറികളെല്ലാം തകർന്നു. ഹാളും കിടപ്പുമുറിയുമടക്കം കത്തി…

Read More

അമ്മായിയമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊല്ലം: കുടുംബ പ്രശ്നത്തെത്തുടർന്ന് അമ്മായിയമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലം കല്ലുവാതുക്കലിലാണ് സംഭവം. പാമ്പ്രം സ്വദേശി മണിയപ്പനാണ് അമ്മായിയമ്മ രത്നമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രത്നമ്മയെ ആക്രമിച്ച പ്രതി വീടിന് തീയിട്ടശേഷം ബാത്ത്റൂമിൽ കയറി കഴുത്തറക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തി തീയണച്ച ശേഷമാണ് മണിയപ്പനെ അവശനിലയിൽ ബാത്ത്റൂമിൽ കണ്ടെത്തിയത് കിടപ്പു മുറിയിൽ ഗ്യാസ് സിലിണ്ടർ കൊണ്ടുവെച്ചായിരുന്നു മണിയപ്പൻ വീടിന് തീയിട്ടത്. ഫയര്‍ഫോഴ്സെത്തി തീയണിച്ചശേഷം ഇരുവരെയും ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗ്യാസ്…

Read More

സ്ത്രീകൾ താമസിക്കുന്ന വീടിനു കല്ലെറിഞ്ഞ പ്രതിയെ പോലീസ് പിടികൂടുന്നതിനിടെ പരാക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: സ്ത്രീകൾ താമസിക്കുന്ന വീടിനു നേർക്ക് കല്ലേറ് നടത്തുന്നെന്നറിഞ്ഞെത്തിയ പോലീസ് പ്രതിയെ പിടികൂടി ജീപ്പിൽ കയറ്റവെ പ്രതിയുടെ പരാക്രമം. പൊലീസ് സംഘത്തെ ആക്രമിച്ച പ്രതി ജീപ്പിൻ്റെ സീറ്റടക്കം വലിച്ചു കീറി രക്ഷപെടാൻ ശ്രമിച്ചു. സംഭവത്തിൽ അടിമലത്തുറ സ്വദേശി തുമ്പൻ റോയി എന്ന 28 കാരനായ റോയിയെ വിഴിഞ്ഞം പൊലീസ് അറസ്‌റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമറിഞ്ഞ് ഗ്രേഡ് എസ്.ഐ സുജിത് ചന്ദ്രപ്രസാദിന്റെ നേതൃത്വത്തിലുള്ള നാലംഗ പൊലീസ് സംഘം സ്ഥലത്തെത്തിയത്. വീട്ടിലേക്ക് കയറാൻ ശ്രമിച്ച പ്രതിയെ പിടികൂടി…

Read More

നിയന്ത്രണം നഷ്ടമായ റോഡ് റോളർ വീണത് കിണറ്റിലേക്ക്

മാലോം: നിയന്ത്രണം നഷ്ടമായ റോഡ് റോളർ വീണത് കിണറ്റിലേക്ക്. റോഡ് ടാർ ചെയ്യാൻ കൊണ്ടുവന്ന റോളറാണ് നിയന്ത്രണം നഷ്ടമായി റോഡ് സൈഡിലെ കിണറ്റിൽ വീണത്. കാസർകോട് ജില്ലയിലെ മാലോം ചുള്ളിയിൽ റോഡ് ടാർ ചെയ്യാൻ എത്തിച്ച റോളർ ശനിയാഴ്ച വൈകുന്നേരമാണ് കിണറ്റിലേക്ക് പതിച്ചത്. ചുള്ളി സി. വി. കോളനി റോഡ് പണി പുരോഗമിക്കുന്നതിനിടെയാണ് അപകടം നടന്നത്. അഷ്‌റഫ്‌ എന്നയാളുടെ കിണറിലേക്കാണ് റോളർ നിയന്ത്രണം വിട്ട് മറിഞ്ഞത്. റോളർ ഓടിച്ചിരുന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാലോത്തു നിന്നും ക്രെയിനെത്തിയാണ് റോളർ…

Read More

സംസ്ഥാനത്തെ റേഷൻ അരിയുടെ വില വർധിപ്പിക്കാൻ നീക്കം.

തിരുവനന്തപുരം: സംസ്ഥാനത്തെ റോഷൻ അരിയുടെ വില വർധിപ്പിക്കാൻ നീക്കം. മുൻഗണനേതര വിഭാഗങ്ങൾക്ക് സബ്‌സിഡിയിനത്തിൽ നൽകുന്ന റേഷനരിവില കൂട്ടാനാണ് സർക്കാർ സമിതിയുടെ ശുപാർശ. ഇപ്പോൾ കിലോഗ്രാമിന് നാലു രൂപ നിരക്കിൽ നൽകുന്ന അരി ആറു രൂപയായി വർധിപ്പിച്ചാൽ പ്രതിമാസം 3.14 കോടിരൂപയുടെ അധിക വരുമാനം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. 8.30 രൂപയ്ക്ക് സർക്കാർ വാങ്ങുന്ന അരിയാണ് സബ്സിഡി നിരക്കിൽ നാലു രൂപക്ക് വിൽക്കുന്നത്. എൻപിഎൻഎസ് അരിയുടെ വിലയായി എഫ്‌സിഐയിൽ കിലോഗ്രാമിന് 8.30 രൂപയാണ് സർക്കാർ അടയ്‌ക്കേണ്ടത്. ഈ അരിക്ക് റേഷൻ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial