Headlines

കോഴിക്കോട് വെള്ളിമാട് കുന്നിൽ രണ്ട് കോളജുകളിലെ വിദ്യാർഥികൾ തമ്മിൽ സംഘർഷം

കോഴിക്കോട്: കോഴിക്കോട് വെള്ളിമാട് കുന്നിൽ രണ്ട് കോളജുകളിലെ വിദ്യാർഥികൾ തമ്മിൽ സംഘർഷം. ജെ.ഡി.ടി, ഐ.സി.ടി കോളജുകളിലെ വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷം നടന്നത്. ജെ.ഡി.ടി കോളജിലെ വിദ്യാർഥിക്ക് പരിക്കേറ്റു. ഐ.സി.ടി കോളജിലെ വിദ്യാർഥികൾ ചേർന്ന് ജെ.ഡി.ടി കോളജിലെ അഹ്മദ് മുജ്തബ എന്ന വിദ്യാർഥിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. മാർച്ച് 13ന് രാത്രിയായിരുന്നു സംഭവം. വാഹനത്തിന്റെ താക്കോൽ ഉപയോഗിച്ച് മുജ്തബയുടെ കണ്ണിനും മൂക്കിനും പരിക്കേൽപിച്ചുവെന്നാണ് പരാതി. സംഭവത്തിൽ കണ്ടാലറിയാവുന്ന ഒമ്പത് വിദ്യാർഥികൾ ഉൾപ്പെടെ 13 പേർക്കെതിരെ പൊലീസ് കേസെടുത്തു. റിഫാസ്, ഷഹീൻ,…

Read More

ഇരട്ടിയിൽ കാറുകൾ കൂട്ടിയിടിച്ച് മാപ്പിളപ്പാട്ട് ഗായകൻ മരിച്ചു

        കണ്ണൂർ : കണ്ണൂർ ഇരിട്ടിയിൽ കാറുകൾ കൂട്ടിയിടിച്ച് മാപ്പിളപ്പാട്ട് കലാകാരന് ദാരുണാന്ത്യം. ഉളിയിൽ സ്വദേശി ഫൈജാസ് (38) ആണ് മരിച്ചത്. ഇരിട്ടി എം ജി കോളജിന് സമീപമായിരുന്നു അപകടം. ഇന്ന് പുലർച്ചെ 12 ഓടെയാണ് അപകടമുണ്ടായത്. പരുക്കേറ്റ മറ്റ് യാത്രക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. കാറിൽ കുടുങ്ങിപ്പോയ ഫൈജാസിനെ ഇരിട്ടിയിൽ നിന്നും അഗ്നിശമനസേന എത്തിയാണ് പുറത്തെടുത്തത്. പിന്നാലെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Read More

ലഷ്കർ-ഇ-തൊയ്ബ ഭീകരൻ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

ഡൽഹി: ലഷ്കർ-ഇ-തൊയ്ബ ഭീകരൻ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ജമ്മു കശ്മീർ ആക്രമണങ്ങളുടെ സൂത്രധാരനായ ഉന്നത ഭീകരൻ അബു ഖത്തൽ (ഖതൽ സിന്ധി) ആണ് ശനിയാഴ്ച രാത്രി പാകിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. 26/11 മുംബൈ ഭീകരാക്രമണത്തിൻ്റെ സൂത്രധാരനായ ഹാഫിസ് സയീദിൻ്റെ അടുത്ത സഹായിയും കൂടിയായിരുന്നു ഇയാൾ. ഇന്ത്യൻ അന്വേഷണ ഏജൻസികൾ ഇയാളെ അന്വേഷിച്ച് പിന്തുടരുന്നതിനിടെയാണ് അബു ഖത്തൽ കൊല്ലപ്പെട്ടത്. ജമ്മു ജില്ലയിലെ റാസി ജില്ലയിൽ ശിവഖോരി ക്ഷേത്രത്തിൽ തീർഥാടനം കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച ബസിന് നേരെ ഒമ്പതിന്…

Read More

അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 2 വയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചു. അച്ഛൻ അറസ്റ്റിൽ.

കരൂർ: ഉറങ്ങിക്കിടന്ന 2 വയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചു. അച്ഛൻ അറസ്റ്റിൽ. അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെയാണ് 30 കാരനായ പിതാവ് ടെറസിലേക്കെടുത്ത് കൊണ്ടുപോയി പീഡിപ്പിച്ചത്. ക്രൂര പീഡനത്തിനിരയാക്കിയ ശേഷം രണ്ട് വയസ്സുകാരിയെ കുടിവെള്ള ടാങ്കിൽ ഉപേക്ഷിച്ചു. ആശുപത്രിയിലെത്തിച്ച കുഞ്ഞ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുന്നു. പോക്സോ വകുപ്പുകൾ ചുമത്തി കുട്ടിയുടെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കരൂരിലെ ഇഷ്ടിക കളത്തിലെ ജോലിക്കാരായിരുന്നു ഈ കുഞ്ഞിന്റെ മാതാപിതാക്കൾ. 4 വയസുള്ള ഒരു മകൻ കൂടി ഇവർക്കുണ്ട്. വ്യാഴാഴ്ച പുലർച്ചെയാണ് അതിക്രൂരമായ…

Read More

കശാപ്പ് ചെയ്യാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി; മൂന്നു പേരെ കുത്തി പരിക്കേൽപ്പിച്ചു

കോഴിക്കോട്: കശാപ്പ് ചെയ്യാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി. ഓടുന്നതിനിടെ വഴിയിൽ കണ്ട മൂന്നുപേരെ കുത്തി പരിക്കേൽപ്പിച്ചു. കോഴിക്കോട് ചേളന്നൂർ പാലത്താണ് സംഭവം നടന്നത്. ഇറച്ചിക്കട നടത്തുന്നയാൾ കശാപ്പ് ചെയ്യാൻ കൊണ്ടുവന്ന പോത്താണ് വിരണ്ടോടിയത്. ഊട്ടുകുളം കുമാരസ്വാമി ബസാറില്‍ എത്തിയ പോത്ത് മത്സ്യത്തൊഴിലാളിയായ ഇസ്മയിലിനെയാണ് ആദ്യം കുത്തിയത്. തുടര്‍ന്ന് ഇതര സംസ്ഥാനക്കാരനായ ലോട്ടറി തൊഴിലാളി ശേഖറിനെ കൊമ്പില്‍ ചുഴറ്റിയെറിയുകയായിരുന്നു. ഈ സമയം ഇതുവഴി വന്ന മറ്റൊരാളെയും ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. മൂന്ന് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു….

Read More

ഐഡി പ്രൂഫ് ചോദിച്ച പോലീസിന്റെ മുഖത്തടിച്ചു, പോലീസ് വാഹനത്തിന് കേടുപാടുകൾ വരുത്തി; ലക്ഷദ്വീപ് സ്വദേശി അറസ്റ്റിൽ

കൊച്ചി: പുലർച്ചെ റോഡിൽ കണ്ട യുവാവിനെ ചോദ്യം ചെയ്യാനെത്തിയ പോലീസിന് മർദ്ദനം. പൊലീസ് സബ് ഇൻസ്പെക്ടറുടെ മുഖത്തടിക്കുകയും പൊലീസ് വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. ലക്ഷദ്വീപ് സ്വദേശി അറസ്റ്റിൽ. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ 24 കാരനായ ഹമീം ത്വയ്യിബാണ് അറസ്റ്റിലായത്. എളമക്കര സ്റ്റേഷനിൽനിന്ന് നൈറ്റ് പട്രോളിംഗ് നടത്തിയ എസ്ഐ കൃഷ്ണകുമാർ, എസ്‍സിപിഒ ശ്രീജിത്ത്‌ എന്നിവർക്കാണ് പരിക്ക് ഏറ്റത്. പുലർച്ചെ 1.30ന് ഇടപ്പള്ളി പാലസ് റോഡിൽ എച്ച്ഡിഎഫ്സി ബാങ്കിന് സമീപം ഒരാൾ ബൈക്കിൽ ഇരിക്കുന്നത് കണ്ട് കാര്യങ്ങൾ…

Read More

ജോലിക്കിടെ ഷോക്കേറ്റ് രണ്ട് കെഎസ്ഇബി ജീവനക്കാർ മരിച്ചു

പാലക്കാട്/തൃശ്ശൂർ: പാലക്കാട് അട്ടപ്പാടിയിലും തൃശ്ശൂർ അതിരപ്പിള്ളിയിലും ജോലിക്കിടെ ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാർ മരിച്ചു. അട്ടപ്പാടിയിൽ ചീരക്കടവിൽ വൈദ്യുതി ലൈൻ സ്ഥാപിക്കുന്നതിനിടയിലാണ് ഷോക്കടിച്ച് താത്കാലിക ജീവനക്കാരനായ നെല്ലിപ്പതി സ്വദേശി നഞ്ചൻ (52) മരിച്ചത്. ജോലിക്കിടെ വൈദ്യുതി തൂണിൽ നിന്നുള്ള കമ്പി സമീപത്തെ ഹൈ ടെൻഷൻ ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതിരപ്പിള്ളിയിൽ വൈദ്യുതി പോസ്റ്റിലെ അറ്റകുറ്റപ്പണിക്കിടെയാണ് ലൈൻമാൻ പത്തനംതിട്ട സ്വദേശി സി.കെ.റെജി (53) മരിച്ചത്. അതിരപ്പിള്ളി ജംഗ്ഷനിൽ ഇന്നലെ  വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം

Read More

13 വയസുകാരനായ മകന് കാർ ഓടിക്കാൻ നൽകി; പിതാവിനെതിരേ കേസെടുത്തു

വടകര:പതിമൂന്ന് വയസുകാരനായ മകന് ഇന്നോവ കാർ ഓടിക്കാൻ നൽകിയതിന് പിതാവിനെതിരേ കേസെടുത്തു. ചെക‍്യാട് വേവം സ്വദേശി നൗഷാദിനെതിരേയാണ് (37) ബിഎൻഎസ് 125 പ്രകാരം കേസെടുത്തിരിക്കുന്നത്. കുട്ടി ഓടിച്ച കാർ കസ്റ്റഡിയിലെടുത്തു. ‌കോഴിക്കോട് ചെക‍്യാട് കഴിഞ്ഞ ഒക്‌ടോബർ 24ന് ആയിരുന്നു വിഷയത്തിന് ആസ്പദമായ സംഭവം. വീടിന് മുന്നിലെ റോഡിൽ പതിമൂന്നുകാരൻ കാർ ഓടിച്ചുപോകുന്ന ദൃശ‍്യം സമൂഹമാധ‍്യമങ്ങളിൽ വ‍്യാപകമായി പ്രചരിക്കുകയും വീഡിയോ കേരള പൊലീസിന്‍റെ ശുഭയാത്ര പോർട്ടലിൽ പരാതിയുമായി വരുകയും ചെയ്തിരുന്നു. തുടരന്വേഷണത്തിൽ വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Read More

ടൂത്ത്‌പേസ്റ്റാണെന്ന് കരുതി എലിവിഷം കൊണ്ട് പല്ല് തേച്ചു; അട്ടപ്പാടിയില്‍ മൂന്ന് വയസുകാരി മരിച്ചു

പാലക്കാട്: എലിവിഷം ഉള്ളില്‍ച്ചെന്ന് മൂന്നു വയസ്സുകാരി മരിച്ചു. അട്ടപ്പാടി ജെല്ലിപ്പാറ ഒമലയില്‍ നേഹ(3) ആണ് മരിച്ചത്. ടൂത്ത്പേസ്റ്റാണെന്നു കരുതി എലിവിഷം കൊണ്ട് പല്ലുതേയ്ക്കുകയായിരുന്നു. ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് കോട്ടത്തറ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും ചികിത്സയ്ക്ക് എത്തിച്ചെങ്കിലും ആരോഗ്യാവസ്ഥ മോശമാവുകയായിരുന്നു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ഫലമുണ്ടായില്ല. ഫെബ്രുവരി ഇരുപത്തിയൊന്നിനാണ് കുട്ടിയെ അവശനിലയില്‍ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടില്‍ പെയിന്റ് പണികള്‍ നടക്കുന്നതിനിടെ സാധനങ്ങള്‍ വലിച്ചുവാരി ഇട്ടതില്‍ നിന്നാണ് പേസ്റ്റ് രൂപത്തിലുള്ള എലിവിഷം കുഞ്ഞിന്റെ കൈയില്‍…

Read More

കളമശേരി കഞ്ചാവ് കേസ്: അഭിരാജിനെ പുറത്താക്കി എസ്എഫ്‌ഐ

കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പ്രതിയായ കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി അഭിരാജിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയതായി എസ്എഫ്‌ഐ. ഇന്നലെ ചേര്‍ന്ന എസ്എഫ്‌ഐ യൂണിറ്റ് സമ്മേളനത്തില്‍ വച്ച് അഭിരാജിനെതിരെ നടപടിയെടുത്തതായി എസ്എഫ്‌ഐ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അറസ്റ്റിലായ മൂന്ന് പേര്‍ കെഎസ്‌യു നേതാക്കളാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ട കെഎസ്‌യു നേതാക്കളുടെ ചിത്രങ്ങളും സഞ്ജീവ് വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. രണ്ടു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial