
വിദ്യാർത്ഥികളുടെ സൗകര്യമനുസരിച്ച് ഇനി പരീക്ഷ എഴുതാം, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ഓൺലൈൻ മൂല്യനിർണയത്തിലേക്ക്
മലപ്പുറം: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല അടുത്ത അധ്യയന വര്‍ഷം മുതല്‍ മൂല്യനിര്‍ണയം ഓൺലൈനാക്കും. വിദ്യാർത്ഥികൾക്ക് അവരുടെ സൗകര്യമനുസരിച്ച് പരീക്ഷയെഴുതാനുള്ള സംവിധാനവും (എക്സാം ഓണ്‍ ഡിമാന്‍ഡ്) അടുത്ത അധ്യയന വർഷം മുതൽ തുടങ്ങും. ഓണ്‍ലൈന്‍ പരീക്ഷാനടത്തിപ്പിനുള്ള സോഫ്റ്റ് വെയറിനായി സാങ്കേതിക സര്‍വകലാശാല അടക്കമുള്ളവരുമായി ചർച്ച ചെയ്തിട്ടുണ്ടെന്ന് വൈസ് ചാന്‍സലര്‍ ഡോ. വി.പി. ജഗതിരാജ് പറഞ്ഞു. പരീക്ഷ നടത്തിയ ഉടന്‍ ഉത്തരക്കടലാസ് സ്‌കാന്‍ ചെയ്ത് ഏകീകൃത നിലയത്തിലേക്ക് അയക്കും. കംപ്യൂട്ടര്‍ വഴി മൂല്യനിര്‍ണയം നടത്തി ഉടന്‍ മാര്‍ക്കുകള്‍ ചേര്‍ക്കും. 15-20…