
വാടക ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തിയിരുന്ന യുവതി ഉൾപ്പെടെയുള്ള മൂന്നംഗ സംഘം പിടിയിൽ
കണ്ണൂർ: വാടക ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തിയിരുന്ന യുവതി ഉൾപ്പെടെയുള്ള മൂന്നംഗ സംഘം പിടിയിൽ. കണ്ണൂർ ഉളിക്കലിലാണ് സംഭവം. ഉളിക്കൽ സ്വദേശി മുബഷീർ, കർണാടക സ്വദേശികളായ കോമള, അബ്ദുൽ ഹക്കീം എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും എംഡിഎംഎയും ലഹരി വിൽപ്പനക്കുള്ള കവറുകളും അളവ് യന്ത്രവും പിടിച്ചെടുത്തു. അഞ്ചു ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടിച്ചെടുത്തത്. ഇന്നലെ അഞ്ച് മണിയോടെയാണ് പൊലീസ് പ്രതികൾ താമസിച്ചിരുന്ന വാടക ക്വാർട്ടേഴ്സിലെത്തിയത്. സംഘം വാതിലിൽ മുട്ടിയെങ്കിലും പ്രതികൾ വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല. പിന്നീട്…