Headlines

കണ്ണൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു. കണ്ണൂര്‍ ഇരിട്ടി ആയിരക്കളത്താണ് പൊട്ടിത്തെറിയുണ്ടായത്. ഇന്ന് ഉച്ചയ്ക്കുശേഷം 3.45ഓടെയാണ് സംഭവം. ആയിരക്കളം സ്വദേശി രോഹിണിക്കാണ് പരിക്കേറ്റത്. രോഹിണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. തൊഴിലുറപ്പ് തൊഴിലാളികള്‍ തോട് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. തോട്ടിലുണ്ടായിരുന്ന ചാക്ക്കെട്ട് കത്തി ഉപയോഗിച്ച് വലിച്ചെടുത്ത് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. തുടര്‍ന്നാണ് രോഹിണിക്ക് പരിക്കേറ്റത്. ചാക്കിനുള്ളിലുണ്ടായിരുന്ന പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചതെന്നാണ് സംശയം. വന്യമൃഗങ്ങളടക്കം കൃഷിയിടത്തേക്കിറങ്ങുന്ന സ്ഥലമായതിനാൽ ഇവിടെ പന്നിപ്പടക്കം ഉപയോഗിക്കാറുണ്ടെന്നാണ് സംശയിക്കുന്നത്.

Read More

ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവൈ അപകടം; ബസിനടിയിൽപ്പെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം

കൊച്ചി മറൈൻ ഡ്രൈവ് മേനകയിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം.തോപ്പുംപടി സ്വദേശി സനിത (36) ആണ് മരിച്ചത്. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടം. സംഭവ സ്ഥലത്തുതന്നെ യുവതി മരിച്ചു. പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു

Read More

കഞ്ചാവ് മിഠായി ഓണ്‍ലൈന്‍ വഴി വാങ്ങി വില്‍പ്പന; വിദ്യാര്‍ത്ഥികള്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ കഞ്ചാവ് അടങ്ങിയ മിഠായി വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കോളജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവര്‍ ലഹരി മിഠായി ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്തു വന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ കൂടി നില്‍ക്കുന്നതു കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് അടങ്ങിയ മിഠായി പൊലീസ് കണ്ടെടുത്തത്. ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പ് വഴിയാണ് മിഠായി വാങ്ങിയതെന്നാണ് പിടിയിലായ വിദ്യാര്‍ത്ഥി പൊലിസിന് നല്‍കിയ മൊഴി. കഴിഞ്ഞ മൂന്ന് മാസമായി മിഠായി ഓണ്‍ലൈന്‍ വഴി വാങ്ങി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്തി വരികയായിരുന്നു….

Read More

ബസുകളുടെ മത്സരയോട്ടത്തിനിടെ ബസുകൾക്ക് ഇടയിൽപ്പെട്ട ദമ്പതികളിൽ യുവതി മരിച്ചു ഭർത്താവിന് ഗുരുതര പരിക്ക്

കൊച്ചി: എറണാകുളം മേനക ജങ്ഷനിൽ ബസുകളുടെ മത്സരയോട്ടത്തിനിടെ ബസുകൾക്ക് ഇടയിൽ പെട്ട് ബൈക്ക് യാത്രികരിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. തോപ്പുംപടി സ്വദേശിയായ സനിതയാണ് മരിച്ചത്. 36 വയസായിരുന്നു. സനിതയും ഭർത്താവും സഞ്ചരിച്ച ബൈക്കിൽ പുറകിൽ നിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു. ഒരേ ഉടമയുടെ രണ്ട് ബസുകളാണ് മത്സരയോട്ടം നടത്തിയത്. പരുക്കേറ്റ ഇരുവരെയും ഉടനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും സനിതയെ രക്ഷിക്കാനായില്ല.

Read More

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ.

കണ്ണൂർ: തളിപ്പറമ്പില്‍ പോക്‌സോ കേസില്‍ യുവതി അറസ്റ്റിലായി. പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലാണ് പുളിപ്പറമ്പ് സ്വദേശി സ്‌നേഹ മെർലിൻ (23) പിടിയിലായത് തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പന്ത്രണ്ടുകാരിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അദ്ധ്യാപകർ രക്ഷിതാക്കളെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി പീഡന വിവരം പുറത്തുപറയുന്നത്. തലശേരി സിഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്‌നേഹയെ അറസ്റ്റ് ചെയ്‌തത്. സ്‌നേഹ മെർലിനെതിരെ നേരത്തെയും സമാനമായ രീതിയിലുള്ള കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്….

Read More

ഹോളിക്ക് മുന്നോടിയായി തനിക്ക് നേരെ കളർ പൊടി വിതറരുതെന്ന് പറഞ്ഞ യുവാവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി.

ജയ്‌പൂർ: ഹോളിക്ക് മുന്നോടിയായി തനിക്ക് നേരെ കളർ പൊടി വിതറരുതെന്ന് പറഞ്ഞ യുവാവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ദൗസ ജില്ലയിലായിരുന്നു സംഭവം. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുകയായിരുന്ന 25 കാരനായ ഹൻസ് രാജാണ് ലൈബ്രറിയിൽ വച്ച് ദാരൂണമായി കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം ലൈബ്രറിയിൽ പഠിച്ചുകൊണ്ടിരുന്ന യുവാവിനെ അശോക്, ബബ്ലു, കലുറാം എന്നിവർ ചേർന്ന് വർണ്ണപ്പൊടി പുരട്ടാൻ ശ്രമിച്ചു. വർണപ്പൊടികളുമായി എത്തിയ പ്രതികളോട് തന്റെ ദേഹത്തേക്ക് ഇത് വിതറരുതെന്ന് ഹൻസ് രാജ് പറഞ്ഞു. ഇതിൽ പ്രകോപിതരായ പ്രതികൾ ഹൻസിനെ…

Read More

തിരുവനന്തപുരത്ത് ദന്തഡോക്ടറെ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് ദന്തഡോക്ടറെ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിൻകര അമരവിള സ്വദേശി സൗമ്യ (31) ആണ് മരിച്ചത് ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സൗമ്യയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസമയത്ത് സൗമ്യയും ഭർത്താവ് അനൂപും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സൗമ്യയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയതോടെ ഭർത്താവ് സൗമ്യയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് സൗമ്യയുടെ മരണം സ്ഥിരീകരിച്ചത്. നാലുവർഷം മുൻപായിരുന്നു സൗമ്യയുടെ വിവാഹം. കുട്ടികളില്ലാത്തതിന്റെ മാനസികസംഘർഷം സൗമ്യയെ അലട്ടിയിരുന്നാതായാണ് സൂചന….

Read More

സമൂഹ മാധ്യമമായ ടെലിഗ്രാം വഴി MDMA കച്ചവടം നടത്തിയ യുവാവിനെ എക്‌സൈസ് പിടികൂടി

കൊച്ചി: സമൂഹ മാധ്യമമായ ടെലിഗ്രാം വഴി എം.ഡി എം.എ നടത്തിയ യുവാവിനെ എക്‌സൈസ് പിടികൂടി. തമ്മനം എ.കെ.ജി നഗർ സ്വദേശി പറത്തോട്ടത്ത് വീട്ടിൽ റോണി സക്കറിയയാണ് (33) പിടിയിലായത്. തമ്മനം കതൃക്കടവ് റോഡിലെ പൈകോ ജംഗ്ഷൻ സമീപത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഐ.ടി സോഫ്റ്റ് വെയർ വിഭാഗം ടെക്നീഷ്യനായി ജോളി ചെയുന്ന യുവാ ടെലിഗ്രാമിൽ ഗ്രൂപ്പ് ഉണ്ടാക്കിയതാണ് ആവശ്യക്കാർക്ക് ലഹരി ആവശ്യമായിരുന്നത്. സുഹൃത്തുക്കൾ വഴി ലഹരി ആവശ്യപ്പെട്ട് വരുന്നവരെ ടെലിഗ്രാം ഗ്രൂപ്പിൽ ആഡ് ചെയ്തായിരുന്നു കച്ചവടം….

Read More

തലസ്ഥാനത്ത് ദന്ത ഡോക്ടറെ  കഴുത്തറുത്തു മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തലസ്ഥാനത്ത് ദന്ത ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകരയിലാണ് സംഭവം. കൊറ്റാമം സ്വദേശി സൗമ്യയെയാണ് വീടിനുള്ളിൽ കഴുത്തറുത്ത നിലയിൽ കണ്ടത്തിയത്. രക്തത്തിൽ കുളിച്ചു കിടക്കുന്ന സൗമ്യയെ കണ്ട ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വെച്ച് ജീവൻ നഷ്ടമാകുകയായിരുന്നു. സംഭവത്തിൽ പാറശാല പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ഐ.പി.എസ് ഉദ്യോഗസ്ഥനെന്ന വ്യാജേന പെൺകുട്ടികൾക്ക് വിവാഹവാഗ്ദാനം നൽകി പണം തട്ടിയ യുവാവ് പിടിയിൽ

കളമശ്ശേരി: ഐ.പി.എസ് ഉദ്യോഗസ്ഥനെന്ന വ്യാജേന പെൺകുട്ടികൾക്ക് വിവാഹവാഗ്ദാനം നൽകി പണം തട്ടിയ യുവാവ് പിടിയിൽ. മലപ്പുറം ചേലേമ്പ്ര കാക്കഞ്ചേരി റോഡ് സ്കൈ വ്യൂവിൽ കാർത്തിക് വേണുഗോപാലിനെയാണ്(31) കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് കാർത്തിക്. സമൂഹ മാധ്യമം വഴി സൗഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നൽകി പ്രതി യുവതികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയിരുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥനെന്ന വ്യാജേനനയാണ് ഫോണിൽ സന്ദേശം അയച്ച് തുടങ്ങാറ്. ബെംഗളൂരുവിൽ മലയാളി യുവതി നൽകിയ പരാതിയെ തുടർന്നാണ് പോലീസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial