Headlines

സ്വർണം പവന് 880 രൂപ കൂടി

ഇന്നലെ എത്തിച്ചേര്‍ന്ന പുതിയ റെക്കോര്‍ഡ് വീണ്ടും തകര്‍ത്ത് സംസ്ഥാനത്തെ സ്വര്‍ണവില. സ്വര്‍ണവിലയില്‍ വലിയ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 880 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 65,840 രൂപയായി. ഗ്രാമിന് 110 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഗ്രാമിന് 8230 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.ട്രംപിന്റെ നികുതി നയങ്ങളിലെ ആശങ്കയാണ് സ്വര്‍ണ വിലക്കയറ്റത്തിന് കാരണമാകുന്നത്. കാനഡയുമായുള്ള ട്രംപിന്റെ താരിഫ് കടുംപിടുത്തത്തില്‍ അമേരിക്കന്‍ ഓഹരി വിപണി കടുത്ത തിരിച്ചടി കഴിഞ്ഞ ദിവസം നേരിടുകയും…

Read More

വന്യമൃഗം ഭക്ഷിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം; ആക്രമിച്ചത് കടുവയെന്ന് പ്രാഥമിക നിഗമനം

ഊട്ടി: പേരാറിന് സമീപം വന്യമൃഗത്തിൻ്റെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. പൊമ്മന്‍ സ്വദേശി ഗോപാലൻ്റെ ഭാര്യ അഞ്ജലൈ (52) ആണ് മരിച്ചത്. തേയില തോട്ടത്തിന് സമീപം കുറ്റിക്കാട്ടില്‍ നിന്ന് വന്യമൃഗം ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കടുവ ആക്രമിച്ചതാണെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. മൈനല അരക്കാട് ഭാഗത്തുള്ള തേയില തോട്ടത്തില്‍ ബുധനാഴ്ച ജോലിക്ക് പോയ അഞ്ജലൈ തിരിച്ചെത്തിയിരുന്നില്ല. വ്യാഴാഴ്ച രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികള്‍ സമീപത്തെ കുറ്റിക്കാട്ടില്‍ നടത്തിയ തിരിച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടത്തില്‍നിന്ന് 20 മീറ്ററോളം ദൂരം…

Read More

ഹോസ്റ്റലിലെ കഞ്ചാവ് വേട്ട; പ്രതി എസ്എഫ്ഐ നേതാവ്

കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് മെൻസ് ഹോസ്റ്റലിൽ നിന്ന് 10 കിലോയോളം കഞ്ചാവ് കണ്ടെത്തിയ കേസിൽ പിടിയിലായവരിൽ എസ്എഫ്ഐ നേതാവും. അറസ്റ്റിലായ അഭിരാജ് എസ് എഫ് ഐ കോളേജ് യൂണിയൻ സെക്രട്ടറിയെന്ന് പ്രിൻസിപ്പാൾ പറഞ്ഞു. 7 മണിക്കൂർ നീണ്ട പൊലീസ് റെയ്ഡിൽ കഞ്ചാവിന് പുറമെ ഹോസ്റ്റലിൽ നിന്ന് മദ്യക്കുപ്പികളും കോണ്ടവും കണ്ടെത്തി. കളമശ്ശേരി പോളിടെക്നിക് കോളേജ് കേന്ദ്രീകരിച്ച് കഞ്ചാവ് ഉപയോഗം വ്യാപകം എന്ന് പൊലീസ് അറിയിച്ചു

Read More

കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ വൻ കഞ്ചാവ് വേട്ട

മെൻസ് ഹോസ്റ്റലിൽ നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവാണ് പിടകൂടിയത്. സംഭവത്തിൽ മൂന്ന് വിദ്യാർഥികൾ അറസ്റ്റിലായിട്ടുണ്ട്. ഹരിപ്പാട് സ്വദേശി ആദിത്യൻ, കരുനാഗപ്പള്ളി സ്വദേശി അഭിരാജ് എന്നിവരാണ് പിടിയിലായത്. എഴ് മണിക്കൂറാണ് ഹോസ്റ്റലിൽ പൊലീസ് പരിശോധന നടന്നത്. ഇന്നലെ രാത്രി 9 മണിക്ക് തുടങ്ങിയ പരിശോധന ഇന്ന് പുലർച്ചെ നാല് മണിക്കാണ് അവസാനിച്ചത്. കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി മാറ്റുന്നതിനിടെയാണ് വിദ്യാർഥികൾ പിടിയിലാകുന്നത്.

Read More

ആർസിസിയിലെ ചികിത്സയ്ക്കിടെ ഒൻപത് വയസുകാരിക്ക് എച്ച്ഐവി ബാധ; നഷ്ടപരിഹാരം നൽകുമോയെന്ന് അറിയിക്കണം

കൊച്ചി: തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലെ ചികിത്സയ്ക്കിടെ കാൻസർ രോഗിയായ ഒൻപതു വയസുള്ള കുട്ടിയ്ക്ക് എച്ച്ഐവി ബാധിച്ച സംഭവത്തിൽ സർക്കാർ നഷ്ടപരിഹാരം നൽകുമോയെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി. ചീഫ് സെക്രട്ടറിയോ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോ ഇത് സംബന്ധിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ് ഉത്തരവിട്ടു. രക്താർബുദത്തിന് ചികിത്സയിലിരിക്കെ 2018 ൽ മരിച്ച ആലപ്പുഴ സ്വദേശിനിയായ പെൺകുട്ടിയുടെ അച്ഛനാണ് നഷ്ടപരിഹാരം തേടി മുതിർന്ന അഭിഭാഷകൻ‌ ജോർജ് പൂന്തോട്ടം വഴി ഹർജി നൽകിയത്. ചികിത്സയുടെ ഭാഗമായി നൽകിയ…

Read More

ഇനി ഗതാഗത സൗകര്യമില്ലാത്ത ഇടങ്ങളിലേക്കും ബസുകളെത്തും; 503 റൂട്ടുകളിൽ മിനി ബസുകൾ

കൊച്ചി: സംസ്ഥാനത്തുടനീളം തിരിച്ചറിഞ്ഞ 503 പുതിയ റൂട്ടുകളിൽ മിനി ബസുകൾ സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. എംഎൽഎമാരുടെ സഹായത്തോടെ സംസ്ഥാനത്തുടനീളം ജനകീയ സദസ് നടത്തി ഗതാഗത സൗകര്യമില്ലാത്ത നിരവധി റൂട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിന്നാണ് 503 പുതിയ ബസ് റൂട്ടുകൾ അന്തിമമാക്കിയതെന്നും മന്ത്രി പറഞ്ഞു. ഗ്രാമപ്രദേശങ്ങളിലും നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലുമുള്ള ആളുകൾക്ക് മതിയായ ഗതാഗത സൗകര്യങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഈ റൂട്ടുകളിൽ ലൈസൻസ് നൽകും….

Read More

വടക്കഞ്ചേരിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

പാലക്കാട്: വടക്കഞ്ചേരിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വടക്കഞ്ചേരി മംഗലം ചോഴിയങ്കാട് മനു (24) ആണ് മരിച്ചത്. സംഭവത്തില്‍ സുഹൃത്തായ ചോഴിയങ്കാട് വിഷ്ണു (23) പൊലീസ് പിടിയിലായി. സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് സംഭവമുണ്ടായത്. മനുവിന് വിഷ്ണു 5000 രൂപ നല്‍കിയിരുന്നു. ഇത് തിരിച്ചു ചോദിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിട്ടുണ്ട്. ഇന്നലെ പണം തിരികെ തരാമെന്ന് പറഞ്ഞ് മനു വിഷ്ണുവിനെ വിളിക്കുകയായിരുന്നു. പറഞ്ഞത് അനുസരിച്ച് വീടിന് സമീപമുള്ള…

Read More

തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവം, ബിജെപി കൗണ്‍സിലര്‍ ഉൾപ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: മഹാത്മാ ഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിയെ തിരുവനന്തപുരത്ത് തടഞ്ഞുവച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. പൊലീസ് സ്വമേധയ എടുത്ത കേസിലാണ് നടപടി. ബിജെപി നഗരസഭാ കൗണ്‍സിലര്‍ മഹേഷ് ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കും. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നടന്ന ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് എത്തിയ തുഷാര്‍ ഗാന്ധിക്കെതിരെ ബുധനാഴ്ച വൈകീട്ടായിരുന്നു ബിജെപി ആര്‍എസ് എസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ആര്‍ എസ് എസും സംഘപരിവാറും രാജ്യത്തിന്റെ ആത്മാവില്‍ വിഷം…

Read More

കണ്ണൂരിൽ സ്കൂട്ടറിൽ ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കണ്ണൂർ: ശ്രീകണ്ഠാപുരത്ത് സ്കൂട്ടറിൽ ലഹരി വസ്തുക്കൾ കടത്താൻ ശ്രമിക്കവേ ഒരാൾ പിടിയിലായി. ഓടത്തുപാലം കാവിന്‍മൂലയിലെ കോഴിപ്പറമ്പന്‍ വീട്ടില്‍ ടി.കെ. ഉബൈദ് (32 ) ആണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കൂട്ടാളി എക്‌സൈസ് സംഘത്തെ കണ്ടപ്പോൾ ഓടി രക്ഷപെട്ടു. കൂട്ടാളിക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശ്രീകണ്ഠപുരം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 360 മില്ലിഗ്രാം എം.ഡി.എം.എയാണ് ഇയാളുടെ കയ്യിൽ നിന്നും പിടിച്ചെടുത്തത്. യുവാവിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ശ്രീകണ്ഠപുരം സി.എച്ച് നഗറിലെ മീത്തലകത്ത് വീട്ടില്‍…

Read More

രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണ് തുഷാര്‍ ഗാന്ധിക്കെതിരെയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: തുഷാര്‍ ഗാന്ധിക്കെതിരായ സംഘപരിവാര്‍ അതിക്രമം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊച്ചുമകനും പൊതുപ്രവര്‍ത്തകനുമാണ് തുഷാര്‍ ഗാന്ധി. വര്‍ക്കല ശിവഗിരിയിലെ ഗാന്ധി – ഗുരു സംവാദത്തിന്റെ നൂറാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനും ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാനത്തിനുമാണ് അദ്ദേഹം കേരളത്തില്‍ എത്തിയത്. മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവും കൂടിക്കാഴ്ച നടത്തിയ ചരിത്ര സംഭവം അനുസ്മരിക്കുന്ന ഘട്ടത്തിലാണ് ഈ സന്ദര്‍ശനം. അപ്പോഴാണ് ഗാന്ധിക്കെതിരെ ആര്‍എസ്എസ് പരസ്യമായ കടന്നാക്രമണം നടത്തിയത്. ഗാന്ധിജിയെ വധിച്ചവരുടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial