Headlines

സ്‌കൂട്ടറിൽ ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ച യുവാവ് പിടിയിലായി.

കണ്ണൂർ: ശ്രീകണ്ഠാപുരത്ത് സ്‌കൂട്ടറിൽ ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ച ഒരാൾ പിടിയിലായി. ഓടത്തുപാലം കാവിൻമൂലയിലെ കോഴിപ്പറമ്പൻ വീട്ടിൽ ടി.കെ. ഉബൈദ് (32 ) ആണ്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കൂട്ടാളി എക്സൈസ് സംഘത്തെ കണ്ടപ്പോൾ ഓടി രക്ഷപെട്ടു. കൂട്ടാളിക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശ്രീകണ്ഠപുരം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ മനോജ് കുമാറിൻ്റെ നേതൃതത്വത്തിൽ നിന്നുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 360 മില്ലിഗ്രാം എം.ഡി.എം.എയാണ് ഇയാളുടെ കയ്യിൽ നിന്നും പിടിച്ചെടുത്തത്. യുവാവിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ശ്രീകണ്ഠപുരം എസ്ഐ എച്ച് നഗറിലെ മീത്തലക്കത്ത്…

Read More

തിരുവാലിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ പ്രദേശവാസികൾ ആശങ്കയിൽ

മലപ്പുറം: തിരുവാലിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ. പൂന്തോട്ടത്തിലെ റോഡരികിലെ കാഞ്ഞിരമരത്തിൽ തമ്പടിച്ചവയിൽ 17 വവ്വാലുകളാണ് കഴിഞ്ഞ ദിവസം ചത്ത് വീണത്. വിവരം അറിയിച്ച പ്രദേശവാസികളാണ് വനം വകുപ്പിനെ അറിയിച്ചത്. വവ്വാലുകൾ കൂട്ടത്തോടെ ചത്ത് വീണത് കൂടാതെ ചിലത് മരക്കൊമ്പുകളിൽ തൂങ്ങിക്കിടക്കുകയും ചെയ്തു. അധികം പ്രായമില്ലാത്ത വവ്വാലുകളാണ് ചട്ടം. വനപാലകരും വനംവകുപ്പിലെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പധികൃതരും പരിശോധന നടത്തി. ചൂടാണ് മരണ കാരണമെന്നാണ് അധികൃതരുടെ കനത്ത പ്രാഥമിക നിഗമനം. വനം വകുപ്പ് അധികൃതരുടെ നിർദ്ദേശപ്രകാരം…

Read More

ബിജെപി നേതാവ് പി സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശത്തില്‍ അന്വേഷണത്തിന് നിര്‍ദേശം

കോഴിക്കോട്: ബിജെപി നേതാവ് പി സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശത്തില്‍ അന്വേഷണത്തിന് നിര്‍ദേശം. മുക്കം സ്വദേശി നല്‍കിയ പരാതിയിലാണ് ഡിജിപിയുടെ നിര്‍ദേശം. പ്രവാസി വ്യവസായി ശരീഫ് ആണ് പരാതി നല്‍കിയത്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാണ് പി സി ജോര്‍ജ് വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. കേസെടുക്കാന്‍ മുക്കം പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം പി സി ജോര്‍ജ് നടത്തിയത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് എ കെ എം അഷ്‌റഫ് എംഎല്‍എ കഴിഞ്ഞ ദിവസം നിയമസഭയില്‍…

Read More

ബൈക്ക് പാർക്ക് ചെയ്തതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ അയൽക്കാരുടെ ക്രൂര മർദ്ദനമേറ്റ യുവ ശാസ്ത്രജ്ഞന് ദാരുണാന്ത്യം

മൊഹാലി: ബൈക്ക് പാർക്ക് ചെയ്തതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ അയൽക്കാരുടെ ക്രൂര മർദ്ദനമേറ്റ യുവ ശാസ്ത്രജ്ഞന് ദാരുണാന്ത്യം. ജാർഖണ്ഡിലെ ധൻബാദ് സ്വദേശിയായ ഡോ. അഭിഷേക് സ്വർൺകറാണ് മരിച്ചത്. പഞ്ചാബിലെ മൊഹാലിയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആന്റ് റിസർച്ചിൽ (ഐസർ) പ്രൊജക്ട് സയന്റിസ്റ്റായി ജോലി ചെയ്യ്തുവരുകയായിരുന്നു. ജോലി ആവശ്യാർത്ഥം മൊഹാലി സെക്ടർ 67ൽ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന് പുറത്തുവെച്ചാണ് സംഭവം നടന്നത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അയൽക്കാരിലൊരാൾ ഡോ. അഭിഷേകിനെ തള്ളി നിലത്തിടുന്നതും ശേഷം…

Read More

മോഷ്ടിച്ച 6 ബൈക്കുകളുമായി 5 സ്കൂൾ വിദ്യാർത്ഥികൾ പിടിയിൽ

കോഴിക്കോട്: മോഷ്ടിച്ച 6 ബൈക്കുകളുമായി 5 സ്കൂൾ വിദ്യാർത്ഥികൾ പിടിയിൽ. വടകരയിലെയും സമീപ പ്രദേശങ്ങളിലെയും സ്കൂളുകളിലെ വിദ്യാർത്ഥികളാണ് പിടിയിലായത്. ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് പിടിയിലായത്. വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ആണ് ഇവർ ബൈക്കുകൾ മോഷ്ടിച്ചത്. വിദ്യാർത്ഥികൾ ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നെന്നും ,ബൈക്കുകളിൽ ലഹരി വസ്തുക്കൾ കടത്താനായിരുന്നു ബൈക്കുകൾ മോഷ്ടിച്ചതെന്നും പോലീസ് പറയുന്നു. തട്ടിയെടുത്ത ബൈക്കുകൾ രൂപമാറ്റം വരുത്തിയും വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചും ഉപയോഗിക്കുകയാണ് രീതി. ബൈക്കുകളുടെ ലോക്ക് പൊട്ടിച്ചാണ് വിദ്യാർത്ഥികൾ…

Read More

പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ ബലാത്സംഗം ചെയ്തു; പോലീസുകാരൻ അറസ്റ്റിൽ

ജയ്പൂർ: പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ ബലാത്സംഗം ചെയ്തു. പോലീസുകാരൻ അറസ്റ്റിൽ. യുവതിയുടെ വീട്ടുകാരുടെ പരാതിയെത്തുടർന്നാണ് പൊലീസുകാരൻ അറസ്റ്റിലായത്. രാജസ്ഥാനിലെ ജയ്പൂരിൽ കഴിഞ്ഞ ആഴ്ചയാണ് സംഭവം. പരാതിയുമായെത്തിയ ഗർഭിണിയായ യുവതിയെ തെളിവെടുപ്പിനെന്നു പറഞ്ഞാണ് പോലീസുകാരൻ കൂട്ടിക്കൊണ്ടു പോയത്. മാർച്ച് ഏഴിനായിരുന്നു യുവതി പരാതി നൽകിയത്. തൊട്ട് അടുത്ത ദിവസം നിലവിൽ അറസ്റ്റിലായ പൊലീസുകാരൻ തെളിവെടുപ്പിനെന്ന പേരിൽ യുവതിയേയും പ്രായപൂർത്തിയാകാത്ത മകനേയും കൂട്ടിക്കൊണ്ട് പോയി. ഇവരെ ഹോട്ടൽ മുറിയിൽ എത്തിച്ച ശേഷം മകനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി…

Read More

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി വസ്തുക്കൾ നൽകുന്നതിനായി തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ

തൃശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി വസ്തുക്കൾ നൽകുന്നതിനായി തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ. താന്ന്യം സ്വദേശി വിവേകി (38) നെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പെരിങ്ങോട്ടുകരയിലാണ് സംഭവം. മദ്യവും ബീഡിയും ലഹരി വസ്തുക്കളും നൽകുന്നതിനായി പ്രതി കുട്ടിയെ വീട്ടിൽ നിന്ന് ബലമായി പിടിച്ചുകൊണ്ട് പോകുകയും തടയാനായി എത്തിയ പിതാവിനെ ചവിട്ടി വീഴ്ത്തുകയുമായിരുന്നു. തുടർന്ന് പിതാവ് നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്തിക്കാട്, വലപ്പാട് പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതിയാണ് വിവേകെന്ന് പൊലീസ്…

Read More

മോഷ്ടിച്ച 6 ബൈക്കുകളുമായി 5 സ്കൂൾ വിദ്യാർത്ഥികൾ പിടിയിൽ

കോഴിക്കോട്: മോഷ്ടിച്ച 6 ബൈക്കുകളുമായി 5 സ്കൂൾ വിദ്യാർത്ഥികൾ പിടിയിൽ. വടകരയിലെയും സമീപ പ്രദേശങ്ങളിലെയും സ്കൂളുകളിലെ വിദ്യാർത്ഥികളാണ് പിടിയിലായത്. ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് പിടിയിലായത്. വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ആണ് ഇവർ ബൈക്കുകൾ മോഷ്ടിച്ചത്. വിദ്യാർത്ഥികൾ ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നെന്നും ,ബൈക്കുകളിൽ ലഹരി വസ്തുക്കൾ കടത്താനായിരുന്നു ബൈക്കുകൾ മോഷ്ടിച്ചതെന്നും പോലീസ് പറയുന്നു. തട്ടിയെടുത്ത ബൈക്കുകൾ രൂപമാറ്റം വരുത്തിയും വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചും ഉപയോഗിക്കുകയാണ് രീതി. ബൈക്കുകളുടെ ലോക്ക് പൊട്ടിച്ചാണ് വിദ്യാർത്ഥികൾ…

Read More

വീണ്ടും വിവാഹിതനാകണമെന്ന് എൺപത്കാരന്  ആഗ്രഹം; കുടുംബം എതിർപ്പ് പ്രകടിപ്പിച്ചതോടെ മകനെ വെടിവെച്ച് കൊന്ന് പിതാവ്

രാജ്കോട്ട്: വീണ്ടും വിവാഹിതനാകണമെന്ന ആഗ്രഹത്തിന് കുടുംബം എതിർപ്പ് പ്രകടിപ്പിച്ചതോടെ മകനെ വെടിവെച്ച് കൊന്ന് പിതാവ്. ഗുജറാത്തിലെ രാജ്‌കോട്ടിലെ ജസ്ദാനിലാണ് സംഭവം. പുനർവിവാഹിതനാകണമെന്ന എൺപതുകാരന്റെ ആഗ്രഹത്തിന് തടസം നിന്നതോടെ 52 വയസുകാരനായ മകന് നേരെ നിറയൊഴിക്കുകയായിരുന്നു. രാംഭായ് ബോറിച്ചയാണ് മകൻ പ്രതാപ് ബോറിച്ചയെ വെടിവച്ചു കൊന്നത്. ഭൂമി തർക്കമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് ആദ്യം കരുതിയിരുന്നത്. എന്നാൽ, 20 വർഷം മുമ്പ് ഭാര്യ മരിച്ചതിനെത്തുടർന്ന് രാംഭായി വീണ്ടും വിവാഹം കഴിക്കാനുള്ള ആഗ്രഹം പറയുകയും അതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന്…

Read More

ഭെൽ ജനറൽ മാനേജർ ഓഫീസ് മുറിയിൽ വെടിയേറ്റു മരിച്ച നിലയിൽ

തിരുച്ചിറപ്പള്ളി: ഭെൽ ജനറൽ മാനേജർ ഓഫീസ് മുറിയിൽ വെടിയേറ്റു മരിച്ച നിലയിൽ. പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിലെ (ഭെൽ) ജനറൽ മാനേജറായ 50 കാരൻ എം ഷൺമുഖത്തെയാണ് വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുച്ചിറപ്പള്ളിയിലെ ഓഫീസിനുള്ളിൽ സ്വയം വെടിവെച്ച് ജീവനൊടുക്കിയതായിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിക്ക് വീട്ടിൽ നിന്ന് ഓഫീസിലേക്ക് പോയ അദ്ദേഹം വൈകുന്നേരം ഏഴ് മണിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഭാര്യ ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനെ വിളിച്ച് അന്വേഷിക്കുകയായിരുന്നു. അദ്ദേഹം പോയി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial