Headlines

ആലപ്പുഴയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

         ആലപ്പുഴ : ആലപ്പുഴ തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. കേളമംഗലം സ്വദേശിനി പ്രിയ(35 )യേയും മകൾ കൃഷ്ണപ്രിയയേയുമാണ് മരിച്ച നിലയിൽ കണ്ടത്. സ്കൂട്ടറിൽ എത്തിയശേഷം ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു എന്ന് ദൃക്സാക്ഷി പറഞ്ഞു. ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം. ആലപ്പുഴ തകഴി ലെവൽ ക്രോസിന് സമീപമാണ് സംഭവം. അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി. പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച കൃഷ്ണപ്രിയ. ഭർത്താവുമായി പ്രശ്‌നങ്ങളെ തുടർന്ന് അകന്ന് തമസിക്കുകയായിരുന്നു പ്രിയ. വീയപുരം പഞ്ചായത്തിലെ ജീവനക്കാരിയാണ്…

Read More

കുളിമുറിദൃശ്യം പകർത്തി; കോളേജ് വിദ്യാർഥിനിയെ ഏഴുപേര്‍ നിരന്തരം ബലാത്സംഗം ചെയ്തത് 16 മാസത്തോളം

            അഹമ്മദാബാദ് : ഗുജറാത്തില്‍ കോളേജ് വിദ്യാര്‍ഥിനിയെ 16 മാസത്തോളം കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി. ബനാസ്‌കന്ധ സ്വദേശിനിയായ 20 വയസ്സുകാരിയാണ് ഏഴുപേര്‍ ചേര്‍ന്ന് മാസങ്ങളോളം ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്ത് ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. 2023-ല്‍ പെണ്‍കുട്ടി പാലന്‍പുരിലെ കോളേജില്‍ പ്രവേശനം തേടിയതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. കേസിലെ മുഖ്യപ്രതിയായ വിശാല്‍ ചൗധരി എന്നയാള്‍ ഈ സമയത്താണ് വിദ്യാര്‍ഥിനിയുമായി ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദത്തിലായത്. 2023 നവംബറില്‍ ഇയാള്‍ വിദ്യാര്‍ഥിനിയെ ഒരുമിച്ച് ഭക്ഷണം…

Read More

ബ്രിട്ടീഷ് വനിത ഡല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായി; രണ്ടുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ബ്രിട്ടീഷ് വനിത ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി. ഡല്‍ഹിയിലെ മഹിപാല്‍പൂരിലെ ഹോട്ടലില്‍ വെച്ചാണ് സംഭവം. രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്താണ് വനിതയെ ആദ്യം ലൈംഗികമായി ചൂഷണം ചെയ്തത്. തുടര്‍ന്ന് ഇയാളുടെ സുഹൃത്തും പീഡിപ്പിക്കുകയായിരുന്നു. മഹാരാഷ്ട്ര, ഗോവ തുടങ്ങിയവ സന്ദര്‍ശിച്ച ബ്രിട്ടീഷ് വനിത, ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ കാണാന്‍ താല്‍പ്പര്യം അറിയിച്ചു. അയാള്‍ ഡല്‍ഹിയിലേക്ക് വനിതയെ ക്ഷണിച്ചു. ചൊവ്വാഴ്ച വൈകീട്ട് മുഖ്യപ്രതിയും കൂട്ടാളിയും കൂടി വനിതയെ സന്ദര്‍ശിച്ചു. തുടര്‍ന്ന് അവര്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുകയും മദ്യപിക്കുകയും…

Read More

ചിന്തകനും എഴുത്തുകാരനുമായ കെ കെ കൊച്ച് അന്തരിച്ചു

കോട്ടയം: ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ കെ കെ കൊച്ച് അന്തരിച്ചു. 76 വയസ്സായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കോട്ടയം കല്ലറ സ്വദേശിയാണ്. കേരളത്തിലെ ദലിത് രാഷ്ട്രീയത്തിന്റെ മുഖമായിരുന്ന കൊച്ച്, ദലിത്പക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്തിയിരുന്നു. ‘ദലിതന്‍’ എന്ന ആത്മകഥ ഏറെ ശ്രദ്ധിക്കപ്പെട്ട കൃതിയാണ്.ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതക്കൊരു ചരിത്രപാഠം, കേരളചരിത്രവും സാമൂഹിക രൂപീകരണവും , ഇടതുപക്ഷമില്ലാത്ത കാലം, ദലിത് പാഠം, കലാപവും സംസ്‌കാരവും തുടങ്ങിയവയാണ് മറ്റു കൃതികള്‍. 2021ല്‍ കേരള സാഹിത്യ അക്കാദമിയുടെ…

Read More

കെഎസ്ഇബി ഉദ്യോഗസ്ഥന്റെ ആത്മഹത്യ; ഭാര്യയ്ക്കെതിരെ പരാതിയുമായി 46കാരന്റ സഹോദരൻ

           വിഴിഞ്ഞം : വിഴിഞ്ഞത്ത് കെഎസ്ഇബി ഉദ്യാഗസ്ഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയെക്കെതിരെ പരാതി നൽകി സഹോദരൻ. മുല്ലൂർ വിരാലിവിള റോഡരികത്ത് വീട്ടിൽ ബിമൽകുമാറി (46) നെയാണ് തിങ്കളാഴ്ച വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവ ദിവസം വീട്ടിൽ ബിമൽകുമാറും ഭാര്യയും തമ്മിൽ ബഹളം നടന്നുവെന്നും മക്കളെ ഉപേക്ഷിച്ച് ഇയാളുടെ ഭാര്യ മറ്റൊരാൾക്കൊപ്പം പോയതിൽ മനംനൊന്താണ് ആത്മഹത്യയെന്നും പരാതിയിൽ ആരോപിക്കുന്നത്. തന്‍റെ സഹോദരന്‍റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ ഭാര്യയ്ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിമൽകുമാറിന്‍റെ സഹോദരൻ ബിനു വിഴിഞ്ഞം പൊലീസിൽ…

Read More

പനി ബാധിച്ച പിഞ്ചുകുഞ്ഞിന് നല്‍കിയത് മൂന്ന് മടങ്ങ് ഡോസ് കൂടിയ മരുന്ന്; കുഞ്ഞ് ഗുരുതരാവസ്ഥയില്‍

              കണ്ണൂരില്‍ എട്ട് മാസം പ്രായമായ കുഞ്ഞിന് മെഡിക്കല്‍ ഷോപ്പിലെ ഫാര്‍മസിസ്റ്റുകള്‍ നല്‍കിയത് മൂന്ന് മടങ്ങ് ഡോസ് കൂടിയ മരുന്ന്. മരുന്ന് മാറിക്കഴിച്ച് ഗുരുതരാവസ്ഥയിലായ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍ കൃത്യമായി മരുന്ന് എഴുതിയിട്ടും ഡോസ് കൂടിയ മരുന്ന് എടുത്ത് നല്‍കിയത് ഫാര്‍മസിസ്റ്റുകളെന്നാണ് ആരോപണം. കണ്ണൂരിലെ ഖദീജ മെഡിക്കല്‍സിന് എതിരെയാണ് ആരോപണം. കഴിഞ്ഞ ശനിയാഴ്ചയാണ് പനി ബാധിച്ച കുട്ടിയേയും കൊണ്ട് വീട്ടുകാര്‍ പഴയങ്ങാടിയിലെ ക്ലിനിക്കിലെത്തിയത്. ഡോക്ടർ കാല്‍പോള്‍ സിറപ്പ് കുറിച്ച് നല്‍കി. എന്നാല്‍ കുറിപ്പടിയുമായെത്തിയ വീട്ടുകാര്‍ക്ക്…

Read More

ശോഭാ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

ആലപ്പുഴ : ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസെടുക്കാന്‍ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. എ ഐ സി സി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എം പിയുമായ കെ സി വേണുഗോപാല്‍ നല്‍കിയ ഹരജിയിലാണ് നടപടി. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് സത്യത്തിന്റെ കണിക പോലുമില്ലാത്ത, അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ശോഭാ സുരേന്ദ്രന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ടാണ് കെ സി വേണുഗോപാല്‍ അഡ്വ….

Read More

മാർച്ച് 31 നകം മസ്റ്ററിങ്ങ് നടത്താത്ത മുന്‍ഗണന കാര്‍ഡ് അംഗങ്ങളെ ഭക്ഷ്യധാന്യ വിഹിത യോഗ്യതാ പട്ടികയില്‍ നിന്നും ഒഴിവാക്കും

തിരുവനന്തപുരം: ഈ മാസം 31 നകം മസ്റ്ററിങ്ങ് നടത്താത്ത മുന്‍ഗണന കാര്‍ഡ് അംഗങ്ങളെ ഭക്ഷ്യധാന്യ വിഹിത യോഗ്യതാ പട്ടികയില്‍ നിന്നും ഒഴിവാക്കും. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നിയമസഭയില്‍ വ്യക്തമാക്കി. 95.83 ശതമാനം മുന്‍ഗണനാ കാര്‍ഡ് അംഗങ്ങള്‍ മസ്റ്ററിങ്ങ് നടത്തിയിട്ടുണ്ട്. റേഷന്‍ കടകളില്‍ മസ്റ്ററിങ്ങിന് സൗകര്യമുണ്ട്. കിടപ്പുരോഗികളുടെ മസ്റ്ററിങ്ങിന് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തും. മേരാ കെ വൈ സി ആപ്പിലൂടെയും മസ്റ്ററിങ്ങ് നടത്താവുന്നതാണ്. പരമാവധി പേര്‍ക്ക് മസ്റ്ററിങ്ങ് നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തൊഴില്‍, വിദ്യാഭ്യാസ…

Read More

ചോദ്യപ്പേപ്പർ സൂക്ഷിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന പ്രാഥമിക വിലയിരുത്തൻ; അധ്യാപകരെ സസ്പെൻ്റ് ചെയ്തു

തിരുവനന്തപുരം: ചോദ്യപ്പേപ്പർ സൂക്ഷിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന പ്രാഥമിക വിലയിരുത്തലിന് പിന്നാലെ അധ്യാപകരെ സസ്പെൻ്റ് ചെയ്തു. അമരവിള എൽ.എം.എസ് എച്ച്.എസ് സ്കൂൾ പ്രിൻസിപ്പൽ റോയ് ബി ജോണിനെയും പേരിക്കോണം എൽ.എം.എസ് യു.പി സ്കൂൾ ഓഫീസ് അസിസ്റ്റന്റ് ലറിൻ ഗിൽബർടിനെയുമാണ് സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്. അമരവിള എൽ.എം.എസ് എച്ച്.എസ്.എസിൽ, ചോദ്യപ്പേപ്പർ സൂക്ഷിച്ച മുറിക്കു സമീപം കഴിഞ്ഞ രാത്രി 10 മണിക്ക് ശേഷം പ്രിൻസിപ്പലിനെയും മറ്റു രണ്ട് പേരെയും സംശയകരമായ സാഹചര്യത്തിൽ കണ്ട സംഭവത്തിലാണ് നടപടി

Read More

ആറ്റുകാൽ പൊങ്കാല ഇന്ന്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഇന്ന്. അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ. തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾ തുടങ്ങും. രാവിലെ 10:15 നാണ് അടുപ്പുവെട്ട്. നിവേദ്യം ഉച്ചയ്ക്ക് 1.15 ന്. ഇന്നലെ വൈകിട്ട് ദേവി ദർശനത്തിനായി നീണ്ട ക്യൂ ആണ് ആറ്റുകാൽ ക്ഷേത്രത്തിൽ ഉണ്ടായത്. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ക്ലബുകളും റസിഡന്റ്സ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial