Headlines

നാവികസേനയ്ക്ക് വേണ്ടി റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ന്യൂഡൽഹി: നാവികസേനയ്ക്ക് വേണ്ടി റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി. 26 റഫാല്‍ എം യുദ്ധവിമാനങ്ങളാണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് വാങ്ങാനൊരുങ്ങുന്നത്. കാലപ്പഴക്കം ചെന്ന മിഗ്-29കെ, മിഗ്-29കെയുബി എന്നീ യുദ്ധവിമാനങ്ങള്‍ക്ക് പകരമായാണ് റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നത്. എകദേശം 7.6 ബില്യണ്‍ ഡോളറിന്റെ ( 66274 കോടി രൂപ) ആയുധ ഇടപാടിനാണ് ഇരുരാജ്യങ്ങളും ഒരുങ്ങുന്നത്. ചര്‍ച്ചകള്‍ പൂര്‍ത്തിയായതോടെ ഏപ്രിലില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ആയുധ ഇടപാടില്‍ ഒപ്പുവെക്കും. ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തിലാകും കരാര്‍ യാഥാര്‍ഥ്യമാവുക. നാവികസേനയുടെ ഐ.എന്‍.എസ്….

Read More

മണോളിക്കാവില്‍ ബിജെപി-സിപിഎം സംഘർഷം സിപിഎം  ഭീഷണിക്കു പിന്നാലെ തലശ്ശേരിസബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം

തലശ്ശേരി : സിപിഎം പ്രവര്‍ത്തകരുടെ ഭീഷണിക്കുപിന്നാലെ തലശ്ശേരി സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം. ദീപ്തി വി.വി, അഖില്‍ ടി.കെ എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലംമാറ്റം. ഫെബ്രുവരി ഇരുപതാം തിയതി തലശ്ശേരി മണോളിക്കാവില്‍ ബിജെപിയും സിപിഎം തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ പോലീസ് ഇടപെട്ടിരുന്നു. സ്ഥലത്തെത്തിയ പോലീസുകാരെ സിപിഎം പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു. ‘കേരളം ഭരിക്കുന്നത് ഞങ്ങളാണ്, കാവില്‍ കയറി കളിക്കണ്ട, കാവില്‍ കയറി കളിച്ചാല്‍ സ്‌റ്റേഷനില്‍ ഒരൊറ്റ പോലീസുകാരും കാണില്ല’ എന്ന് സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതിനെത്തുര്‍ന്ന് അവര്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍…

Read More

ഒറ്റപ്പാലം ലക്കിടിയില്‍ ട്രെയിന്‍ തട്ടി യുവാവിനും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം.

    ഒറ്റപ്പാലം : പാലക്കാട് ഒറ്റപ്പാലം ലക്കിടിയില്‍ ട്രെയിന്‍ തട്ടി യുവാവിനും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം. ലത്തൂര്‍ കിഴക്കഞ്ചേരി സ്വദേശി പ്രഭുവും കുഞ്ഞുമാണ് മരിച്ചത്. മൃതദ്ദേഹങ്ങള്‍ ഒറ്റപ്പാലം ആശുപത്രിയിലേക്ക് മാറ്റി. ചിനക്കത്തൂര്‍ പൂരം കാണുന്നതിനായി ബന്ധുവീട്ടില്‍ എത്തിയതാണ് ഇവര്‍. ലക്കിടി റെയില്‍വേ ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. അപകടം നടന്ന റെയില്‍വേ പാളത്തിന് എതിര്‍വശത്ത് ഇവരുടെ ബന്ധുവീട് ഉണ്ടായിരുന്നു.ബന്ധുവീട്ടില്‍ നിന്നിറങ്ങി റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കുഞ്ഞിന്റെ തലയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. രണ്ടുപേരും സംഭവസ്ഥലത്ത്…

Read More

കഞ്ചാവ് ലഹരിയിൽ  വെട്ടുകത്തിയുമായി പരാക്രമം നടത്തിയ പതിനഞ്ചു വയസുകാരനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു

മലപ്പുറം: മലപ്പുറം ചേകന്നൂർ അങ്ങാടിയിൽ കഞ്ചാവ് ലഹരിയിൽ വെട്ടുകത്തിയുമായി 15 കാരൻ പരാക്രമം നടത്തി. ഹാർഡ്‍വേർ ഷോപ്പിൽ നിന്നും വെട്ടുകത്തിയെടുത്തായിരുന്നു പരാക്രമം. 15 കാരനെ നാട്ടുകാർ പിടികൂടി പൊന്നാനി പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസം വൈകിട്ട് 5.30 തോടെയാണ് സംഭവം നടന്നത്. ആനക്കര സ്ക്കൂളിന് സമീപത്തെ പൂരത്തിന് പങ്കെടുക്കാൻ എത്തിയ യുവാക്കൾ തമ്മിൽ ചേകന്നൂർ അങ്ങാടി ഭാഗത്ത് വെച്ച് വാക്ക് തർക്കവും കയ്യാങ്കളിയും ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു പതിനഞ്ചുകാരൻ്റെ പരാക്രമം.

Read More

വിവിധ സമൂഹ മാധ്യമങ്ങളിൽ നിന്നും യുവതികളുടെ ചിത്രങ്ങളെടുത്ത്‌ അശ്ലീല പേജുകളിൽ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ.

കോഴിക്കോട്: വിവിധ സമൂഹ മാധ്യമങ്ങളിൽ നിന്നും യുവതികളുടെ ചിത്രങ്ങളെടുത്ത്‌ അശ്ലീല പേജുകളിൽ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ. ഇൻസ്റ്റഗ്രാമിലുള്ള ചില അശ്ലീല പേജുകളിലാണ് യുവാവ് ഇത്തരത്തിൽ യുവതികളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. സംഭവത്തിൽ കോഴിക്കോട് റൂറൽ സൈബർ പൊലീസ് പ്രതിയെ പിടികൂടി. കൈതപ്പൊയിൽ സ്വദേശി ശരൺ രഘുവാണ് അറസ്റ്റിലായത്. ഇയാൾ ഫേസ്ബുക്ക്‌, ഇൻസ്റ്റഗ്രാം പേജുകളിൽ നിന്ന് യുവതികളുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത ശേഷം അശ്ലീല പേജുകളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

Read More

സ്ത്രീകളിലെ ക്രമരഹിതമായിട്ടുള്ള ആർത്തവചക്രം മാനസിക സമ്മർദ്ദംമൂലം പഠനങ്ങൾ പറയുന്നത് ഇവയൊക്കെയാണ്

മാനസിക സമ്മർദം ആരോഗ്യത്തിന് വളരെ ദോഷകരമാണ്. ജോലി സമ്മർദം മൂലം നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നവരാണ് നമ്മൾ. പ്രത്യേകിച്ചും സ്ത്രീകളിൽ ഈ സമ്മർദ്ദം വിവിധ തരത്തിൽ ബാധിക്കാം. വിട്ടുമാറാത്ത സ്‌ട്രെസും ആശങ്കയും ക്രമരഹിതമായ ആർത്തവചക്രം, വേദന, അസ്വസ്ഥത തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. 25നു 35നും ഇടയിൽ പ്രായമായ നിരവധി യുവതികൾ നേരിടുന്ന വലിയൊരു പ്രശ്നമാണിത്. ഭാവിയിൽ പല സ്ത്രീകൾക്കും ഇത് ദോഷമായി ഭവിക്കാറുണ്ട്. വൈകിയുള്ള ജോലി സമയം, സാമ്പത്തിക ബാധ്യത, ബന്ധങ്ങളിലെ പ്രശ്നങ്ങൾ…

Read More

മാനന്തവാടിയിൽ പ്രതിയുമായി പോയ പൊലീസ് ജീപ്പിടിച്ച് വഴിയോരക്കച്ചവടക്കാരന്‍ മരിച്ചു

മാനന്തവാടി വള്ളിയൂർക്കാവിൽ പ്രതിയുമായി പോയ പൊലീസ് ജീപ്പിടിച്ച് വഴിയോരക്കച്ചവടക്കാരന്‍ മരിച്ചു. ശ്രീധരൻ എന്നയാൾ ആണ് മരിച്ചത്. അമ്പലവയല്‍ സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ചാറ്റൽ മഴ മൂലം റോഡിൽ നിന്നും തെന്നിമാറിയ ജീപ്പ് വള്ളിയൂർക്കാവ് അമ്പലപറമ്പിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ മൂന്ന് പൊലീസുകാര്‍ക്കും പ്രതിക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. ജീപ്പ് ഇടിച്ചിട്ട ശ്രീധരനെ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സിപിഒമാരായ കെ ബി പ്രശാന്ത്, ജോളി സാമുവൽ, വി…

Read More

പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്  രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടത്തുന്ന പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് രണ്ടാം ബാച്ചിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മലയാളം പഠിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്കും മലയാളത്തില്‍ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവര്‍ക്കും സാക്ഷരതാമിഷന്‍ മലയാളം പഠിക്കാന്‍ അവസരം ഒരുക്കും. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ‘പച്ചമലയാളം’ സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ ഏപ്രില്‍ 12 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ക്ക്: www.literacymissionkerala.org

Read More

സൗദിയിലെ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

റിയാദ്: സൗദിയിലെ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ഇത്തവണത്തെ ചെറിയപെരുന്നാളിന് നാല് ദിവസത്തെ അവധിയായിരിക്കും ലഭിക്കുക. ഈ മാസം 29 ( റംസാന്‍ 29) മുതല്‍ ഏപ്രില്‍ രണ്ട് വരെയാണ് അവധിയെന്ന് മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഏപ്രില്‍ രണ്ട് വരെയാണ് അവധിയെങ്കിലും അടുത്ത ദിവസം വാരാന്ത്യ അവധി തുടങ്ങുന്നതിനാല്‍ ഏപ്രില്‍ മൂന്നിന് കൂടി അവധി കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. വെള്ളിയാഴ്ച മുതല്‍ സാധാരണ അവധി തുടങ്ങുന്നതിനാല്‍ വാരാന്ത്യ ദിനങ്ങളുടെ…

Read More

ആശാവർക്കർമാരുടെ പ്രശ്നം;കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി യുഡിഎഫ് എംപിമാര്‍

ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി യുഡിഎഫ് എംപിമാര്‍. യോഗത്തില്‍ ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നം ഉന്നയിച്ചു. അനുഭാവപൂര്‍വ്വം കാര്യങ്ങള്‍ പരിഗണിക്കാമെന്ന് നിര്‍മ്മലാ സീതാരാമന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ആശാ വര്‍ക്കര്‍മാരുടെ വിഷയവുമായി ബന്ധപ്പെട്ട ഒരു നിവേദനം യുഡിഎഫ് എംപിമാര്‍ മന്ത്രിക്ക് നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നിലപാട് നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാണിച്ചതായാണ് വിവരം. അതേസമയം ധനമന്ത്രിയുമായുള്ള ചര്‍ച്ച 50 മിനിറ്റോളം നീണ്ടു നിന്നെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ പ്രതികരിച്ചു. 72 കേന്ദ്ര ആവിഷ്‌കൃത പദ്ധതിയില്‍ എം പി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial