
വാക്ക് തർക്കത്തെത്തുടർന്ന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി.
കൊച്ചി: വാക്ക് തർക്കത്തെത്തുടർന്ന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കുട്ടമ്പുഴ മാമലകണ്ടത്താണ് സംഭവം. എളമ്പളശേരി സ്വദേശിനിയായ മായ (37)യെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മായയുടെ ഭർത്താവ് ജിജോ ജോണിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ പുലരുവോളം മൃതദേഹത്തിന് സമീപം ഇരിക്കുകയായിരുന്നു. ഇന്ന് അതിരാവിലെ ഇവരുടെ വീട്ടിലെത്തിയ ആശവർക്കർമാരാണ് മായയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിനാസ്പദമായ സംഭവമുണ്ടായത് ചൊവ്വാഴ്ച രാത്രിയിലാണ്. മായയും ജിജോയും തമ്മിൽ വാക്ക് തർക്കമുണ്ടാകുകയും തർക്കം മൂർച്ഛിച്ചപ്പോൾ ജിജോ ഭാര്യയെ തലയ്ക്കടിച്ച്…